വീഞ്ഞു കുടിച്ച് മത്തരാകരുത് എന്നാല്‍ ആത്മാവ് നിറഞ്ഞവരായിരിക്കുവിന്‍- WFTW 14 ആഗസ്റ്റ് 2016

സാക് പുന്നന്‍

   Read PDF version

എഫെസ്യര്‍ 5:18 ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു. ‘വീഞ്ഞു കുടിച്ച് മത്തരാകരുത് എന്നാല്‍ ആത്മാവ് നിറഞ്ഞവരായിരിക്കുവിന്‍’ ഇവിടെ പറഞ്ഞിരിക്കുന്ന 2 കല്പനകള്‍ ശ്രദ്ധിക്കുക. ഒന്നാമത്തേത്, ‘വീഞ്ഞു കുടിച്ച് മത്തരാകരുത്’ എന്നാണ്, രണ്ടാമത്തേത്, ‘ആത്മാവ് നിറഞ്ഞവരായിരിക്കുവിന്‍’

ഇവിടെ ഒന്നാമത്തെ കല്പനയോട് ഒരിക്കലും അനുസരണക്കേട് കാണിക്കാത്ത ക്രിസ്ത്യാനികള്‍ എന്തുകൊണ്ടാണ് രണ്ടാമത്തെ കല്പന ഗൗരവമായി എടുക്കാത്തത് ? സാത്താന്‍ നമ്മുടെ മനസ്സിനെ ദൈവ വചന സത്യങ്ങള്‍ക്ക് കുരുടാക്കുന്നത് എങ്ങനെയാണ് എന്നതിന്റെ ഒരു ഉദാഹരണമാണിത്. മിക്ക വിശ്വാസികളും ഒന്നാമത്തത് (വീഞ്ഞു കുടിച്ചു മത്താകരുത്) ഒരു കല്പനയായി കണക്കാക്കുന്നു. എന്നാല്‍ രണ്ടാമത്തേത് (‘ആത്മാവ് നിറഞ്ഞവരാകുവിന്‍’) ഒരു അഭിപ്രായമായാണ് കണക്കാക്കുന്നത് !! എന്നാല്‍ രണ്ടും കല്പനകളാണ് രണ്ടും ഒരു പോലെ പ്രാധാന്യമുള്ളവയുമാണ്. ഒരു വര്‍ഷത്തില്‍ ഒരു തവണ പോലും മദ്യപിച്ച് മത്തരാകുന്നത് തന്നെ ഗൗരവമായ ഒരു കാര്യമാണെങ്കില്‍ , അതുപോലെ ഗൗരവമുള്ള ഒരു കാര്യമാണ് ഒരു വര്‍ഷത്തില്‍ ഒരു ദിവസം പോലും ആത്മാവിനാല്‍ നിറഞ്ഞവരാകാതിരിക്കുക എന്നത്. നിങ്ങള്‍ അതിനെ അങ്ങനെ കണ്ടിട്ടുണ്ടോ?.

എഫെസ്യര്‍ 5:18 ലെ ക്രിയ തുടര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ക്രിയപദമാണ്അത് അര്‍ത്ഥമാക്കുന്നത് ‘നിറഞ്ഞുകൊണ്ടിരിക്കുന്നത്’ എന്നാണ് ‘നിറയപ്പെടുന്ന പ്രവൃത്തി തുടര്‍ന്നുകൊണ്ടിരിക്ക’ അല്ലാതെ ‘ഒരു പ്രാവശ്യം നിറയപ്പെടും എന്നല്ല’ രാവിലെ നാം ആത്മാവിനാല്‍ നിറയെപ്പെട്ടെങ്കില്‍ , വൈകുന്നേരം നാം പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടേണ്ടതുണ്ട്. അതുപോലെ ഓരോ ദിവസവും നാം പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടേണ്ടതുണ്ട്. എല്ലാ സമയവും അവിടുത്തെ പരിശുദ്ധാത്മാവിനാല്‍ നിങ്ങളെ നിറയ്‌ക്കേണ്ടതിന് ദൈവത്തോട് ചോദിക്കുക അങ്ങനെയുള്ള ആളുകളെയാണ് ‘പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ട സ്ത്രീ പുരുഷന്മാര്‍’ എന്ന് അപ്പൊ പ്രവൃത്തിയില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ആത്മാവിനാല്‍ നിറയെപ്പെട്ടുകൊണ്ടിരിക്കുന്നതിന്റെ പ്രാഥമിക അടയാളങ്ങളില്‍ ഒന്ന് നമ്മുടെ സംസാര രീതിയിലുള്ള വ്യത്യാസമാണ്. നമ്മുടെ ഒരു അഗ്‌നി നാവായി മാറും ( പ്രവൃത്തി 2:3) ഇത് അന്യ ഭാഷയില്‍ സംസാരിക്കുന്ന കാര്യമല്ല എന്നാല്‍ ‘ നമ്മുടെ മാതൃഭാഷയില്‍ദൈവത്തിന്റെ സ്‌നേഹാഗ്‌നിയോടും നിര്‍മ്മലതയോടും കൂടെ സംസാരിക്കുന്നതാണ്’ നമ്മുടെ ഭാഷ സ്വര്‍ഗ്ഗീയമായി തീരും. ഈ വാക്യങ്ങളില്‍ നമ്മുടെ സംസാരത്തിനുള്ള ഊന്നല്‍ ശ്രദ്ധിക്കുക ‘ആത്മാവിനാല്‍ നിറയപ്പെട്ടവരായി , സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മീയ ഗീതങ്ങളാലും തമ്മില്‍ സംസാരിച്ചും, നിങ്ങളുടെ ഹൃദയങ്ങളില്‍ കര്‍ത്താവിനു പാടിയും
കീര്‍ത്തനം ചെയ്തും; നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തില്‍ പിതാവായദൈവത്തിന് എല്ലായിപ്പോഴും എല്ലാത്തിനുവേണ്ടിയും സ്‌തോത്രം ചെയ്തുകൊണ്ടിരിപ്പിന്‍’ (എഫെ 5:1920 ) നാം ആത്മാവനാല്‍ നിറയപ്പെടുമ്പോള്‍ സ്‌തോത്രത്തിന്റെ ആത്മാവ് ഏഷണിയുടേയും , ദൂഷണത്തിന്റേയും, കൈപ്പിന്റേയും, കോപത്തിന്റേയും ആത്മാവിനെ മാറ്റികളയുന്നു. എഫെ 5:18 നെ തുടര്‍ന്ന് വരുന്ന എല്ലാ വാക്യങ്ങളും ആത്മനിറവുള്ള ആളുകളുടെ പ്രത്യേക സവിശേഷതകളാണ്.(519 മുതല്‍ 6:24വരെ) അത് സ്‌തോത്രത്തില്‍ നിറഞ്ഞിരിക്കുന്നതില്‍ തുടങ്ങി സഭയിലും ഭവനബന്ധങ്ങളിലും അന്യോന്യം കീഴടങ്ങിയിരിക്കുന്നതിനെകുറിച്ച് തുടര്‍ന്ന് പറയുന്നു. (എഫെ 5:216:9) അതിനുശേഷം ‘സാത്താന്യ ശക്തികളോട് പോരാടി ജയിക്കുന്നതിലേയ്ക്കും’ പോകുന്നു (എഫെ 6:11) അതുകൊണ്ട് ഈ ഭൂമിയിലെ നമ്മുടെ ക്രീസ്തീയ നടപ്പിന്റെയും പോരാട്ടത്തിന്റേയും രഹസ്യം ‘പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടുകൊണ്ടിരിക്കുക എന്നതാണ്.’

നാം ആത്മാവിനാല്‍ നിറയപ്പെടുന്നില്ലെങ്കില്‍ നമുക്ക് ശരിയാം വിധം ദൈവത്തെ സ്തുതിക്കുവാന്‍ കഴിയുകയില്ല. ആത്മാവിനാല്‍ നിറയപ്പെടാതെ നമുക്ക് ദൈവഭക്തിയുള്ള ഭര്‍ത്താക്കന്മാരും ഭാര്യമാരും ആയിരിക്കുവാന്‍ കഴിയുകയില്ല. ആത്മാവിനാല്‍ നിറയപ്പെടാതെ നമുക്ക് നമ്മുടെ മക്കളെ ശരിയായവിധത്തില്‍ വളര്‍ത്തുവാന്‍ കഴിയുകയില്ല. ആത്മാവിനാല്‍ നിറയപ്പെടാതെ സത്താന്യ ശക്തികളെ തോല്പ്പിക്കുവാന്‍ നമുക്ക് കഴിയുകയില്ല. നമ്മുടെ ക്രിസ്തീയ ജീവിതത്തിലെ ഓരോ കാര്യവും നാം ആത്മാവിനാല്‍ നിറയപ്പെടുന്നതിനെ ആശ്രയിച്ചിരിക്കുന്നു.

നമ്മുടെ ഭവനത്തോടുള്ള ബന്ധത്തില്‍ 3 ബന്ധങ്ങളെ കുറിച്ച് നമ്മോട് പറയുന്നു. ഭര്‍ത്താക്കന്മാരും ഭാര്യമാരും (എഫെ 5:2223) മാതാപിതാക്കളും മക്കളും, (എഫെ 6:14) യജമാനന്മാരും ദാസന്മാരും (എഫെ 6:59) ഈ അവസാന ഭാഗം നമ്മുടെ ഭവനങ്ങളില്‍ ജോലിചെയ്യുന്ന വേലക്കാര്‍ക്കും അതുപോലെ തന്നെ ഒരു ഓഫീസ്സില്‍ ജോലിചെയ്യുന്ന ജോലിക്കാര്‍ക്കും ഒരു പോലെ ബാധകമാണ്. ഒരു കമ്പനിയുടെ അല്ലെങ്കില്‍ സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് തങ്ങളുടെ മുകളിലുള്ള മേലുദ്യോഗസ്‌നുമായുള്ളതുപോലെ അതുകൊണ്ട് നാം നമ്മുടെ ഭവനത്തില്‍ അല്ലെങ്കില്‍ ഒരു ഓഫീസ്സില്‍ യജമാനന്മാരും യജമാനത്തികളും ദാസന്മാരോട് എങ്ങനെ പെരുമാറണമെന്ന് ഈ നിര്‍ദ്ദേശങ്ങള്‍ നമ്മോടു പറയുന്നു. നാം എല്ലാവരും നമ്മുടെ അധിക സമയവും ചെലവഴിക്കുന്നത് രണ്ട് സ്ഥലങ്ങളിലാണ് ഭവനത്തിലും നമ്മുടെ ഓഫീസ്സുകളിലും ആത്മ നിറവുള്ള ഒരു വ്യക്തി ഭവനത്തിലും തന്റെ ജോലി സ്ഥലത്തും ക്രിസ്തുവിന്റെ ആത്മാവിനെ വെളിപ്പെടുത്തും. ആ ആത്മാവിനാല്‍ മാത്രമേ നമുക്ക് ക്രിസ്തുവിന്റെ ശരീരം പണിയുവാന്‍ കഴിയുകയുള്ളൂ.

What’s New?