വിവേചനത്തിന്റെ രഹസ്യം – WFTW 14 ഫെബ്രുവരി 2016

സാക് പുന്നന്‍

   Read PDF version

മത നേതാക്കള്‍ യേശുവിന്റെ നേരെ കൊഞ്ഞനം കാണിക്കുകയായിരുന്നു.. പടയാളികളും അവിടുത്തെ പരിഹസിച്ചു… അവിടെ തൂക്കപ്പെട്ടിരുന്ന കുറ്റവാളികളില്‍ ഒരുവനും യേശുവിന്റെ നേരെ ശകാരം ചൊരിയുകയായിരുന്നു… എന്നാല്‍ മറ്റെയാള്‍ അവനെ ശാസിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു ‘ഈ മനുഷ്യന്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ല” (ലൂക്കൊ. 23:3541). ഇസ്രയേലിലെ വേദപണ്ഡിതന്മാര്‍ക്കും, കൗശലക്കാരും അഭ്യസ്തവിദ്യരുമായ റോമന്‍ പടയാളികള്‍ക്കും യേശു ആരാണെന്നു വിവേചിച്ചറിയാന്‍ കഴിയാതിരുന്ന സ്ഥാനത്ത്, വേദപുസ്തകത്തെ പറ്റി ഒന്നും അറിയാത്ത കള്ളനും കൊലപാതകനുമായ ഒരുവന് ഈ ഭൂമിയിലെ തന്റെ അവസാന നിമിഷത്തില്‍ അതിനു കഴിഞ്ഞു എന്നത് വാസ്തവത്തില്‍ അത്ഭുതകരമായ ഒരു കാര്യമാണ്.

വിവേചനം വരുന്നത് ബുദ്ധിശക്തിയിലൂടെ അല്ല. ഹൃദയപരമാര്‍ത്ഥത ഉള്ളവര്‍ക്ക് അതു ദൈവത്താല്‍ നല്‍കപ്പെടുന്നു. നമുക്ക് എങ്ങനെ വിവേചനം ഉണ്ടാകാന്‍ കഴിയുമെന്നു ക്രൂശിലെ കള്ളന്‍ നമ്മെ പഠിപ്പിക്കുന്നു. ഇസ്രയേലിലെ ബിഷപ്പുമാരുടെ മുഴുവന്‍ ശ്രേണിയും പുരോഹിതന്മാരും, വേദപണ്ഡിതന്മാരും, ഒരു കാര്യത്തിന് അല്ലെങ്കില്‍ മറ്റൊരു കാര്യത്തെ ചൊല്ലി യേശുവിനെ കുറ്റം ചുമത്തിക്കൊണ്ട് ആ ദിവസം ആ ക്രൂശിന്റെ ചുവട്ടില്‍ നില്‍ക്കുന്നുണ്ടായിരുന്നു (മത്താ. 27:41). ആ രാജ്യത്തിലെ അനേകം പൗരപ്രമാണികളും അതുവഴി കടന്നു പോകുമ്പോള്‍ യേശുവിനെ കരുണയില്ലാതെ ശകാരിച്ചുകൊണ്ടിരുന്നു. കൂടാതെ അവിടുന്ന് ആ മന്ദിരം നശിപ്പിക്കുമെന്നു പറഞ്ഞു എന്ന് അവിടുത്തെ കുറ്റപ്പെടുത്തി. (അത് ഒരു വ്യാജമായ കുറ്റാരോപണമായിരുന്നു. കാരണം യേശു ഒരിക്കലും അങ്ങനെയൊരു പ്രസ്താവന ചെയ്തിട്ടില്ല) (മത്താ. 27:39).

പൗലൊസ് ബലഹീനമായ ഒരു മണ്‍പാത്രമായിരുന്നു. എന്നാല്‍ അതിനകത്ത് ക്രിസ്തുവിന്റെ തേജസ് ഉള്‍ക്കൊണ്ടിരുന്നു. നിങ്ങളുടെ ഉള്ളില്‍ എന്താണുള്ളത് എന്നാണ് വാസ്തവത്തില്‍ കണക്കാക്കുന്നത്. ഇന്ന് അനവധി ആളുകള്‍ ആകര്‍ഷിക്കപ്പെടുന്നത്, സിനിമാ താരങ്ങളെപ്പോലെ പ്ലാറ്റ്‌ഫോമുകളില്‍ നില്‍ക്കുന്ന ‘ദൈവത്തിന്റെ വലിയ ദാസന്മാരെ’ന്നു വിളിക്കപ്പെടുന്ന ആളുകളാലാണ്. എന്നാല്‍ അപ്പൊസ്തലനായ പൗലൊസില്‍ നിന്നു നമുക്കു ലഭിക്കുന്ന ഒരു യഥാര്‍ത്ഥ ദൈവദാസന്റെ ചിത്രം ആയിരുന്നു.

അതുകൊണ്ട് അനേകം മാനുഷിക പരിമിതികളും ബലഹീനതകളും നിങ്ങളില്‍ കാണുന്നുണ്ടെങ്കിലും നിങ്ങള്‍ നിരുത്സാഹപ്പെടരുത്. നിങ്ങളുടെ ഉള്ളില്‍ ഒരു വലിയ തേജസ് ഉണ്ടെന്നുള്ള കാര്യം ഉറപ്പു വരുത്തുക അതായത് ദൈവത്തിന്റെ മുമ്പാകെ നിര്‍മ്മല മനസാക്ഷിയോടു കൂടെ നടക്കുകയും എല്ലാ സമയത്തും പരിശുദ്ധാത്മാവിന്റെ അഭിഷേകത്തിന്‍ കീഴില്‍ ജീവിക്കുകയും ചെയ്യുക അതാണ് യഥാര്‍ത്ഥത്തില്‍ കാര്യമായിട്ടുള്ളത്.

ഒരു മണ്‍പാത്രത്തിലുള്ള പ്രകാശം (2 കൊരി. 4:6,7) നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഓരോരുത്തരുടെ കയ്യിലും അകത്തു വെളിച്ചമുള്ള മണ്‍പാത്രങ്ങള്‍ ഉണ്ടായിരുന്ന ഗിദയോന്റെ സൗന്യത്തിലെ 300 പടയാളികളെയാണ്. ഈ 300 പേര്‍, 32000 പേരുള്ള ഒരു കൂട്ടത്തില്‍ നിന്നു ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് ഇവര്‍ അന്ത്യനാളുകളിലെ ജയാളികളുടെ ഒരു നിഴലാണ്. അവര്‍ സാത്താനെതിരെ യുദ്ധത്തിനു പോകുമ്പോള്‍, ആ പടയാളികളെപ്പോലെ അവരുടെ കയ്യില്‍ ഒരു വാളുണ്ട് (അത് ദൈവത്തിന്റെ വചനമാണ്). എന്നാല്‍ അവര്‍ക്കും ഉള്ളില്‍ പ്രകാശമുള്ള ഒരു മണ്‍പാത്രമുണ്ട്. ഗിദയോന്റെ പടയാളികളോട്, അവരുടെ വെളിച്ചം പുറത്തു പ്രകാശിക്കേണ്ടതിന് അവരുടെ മണ്‍പാത്രങ്ങള്‍ ഉടയ്ക്കുവാന്‍ ആവശ്യപ്പെട്ടു. ഒരു കലത്തിനുള്ളില്‍ ഒരു മെഴുകുതിരി കത്തിച്ചു വച്ചാല്‍ നിങ്ങള്‍ക്ക് അതിന്റെ പ്രകാശം കാണാന്‍ കഴിയുകയില്ല. എന്നാല്‍ ആ കലം ഉടയ്ക്കപ്പെട്ടാല്‍, വെളിച്ചം പുറത്തേക്കു പ്രകാശിക്കുന്നു. യേശുവിന്റെ ജിവന്‍ പുറത്തേക്കു പ്രകാശിക്കേണ്ടതിന് തന്റെ മണ്‍പാത്രം എപ്രകാരം ഉടയ്ക്കപ്പെടേണ്ടിയിരുന്നു എന്നു പൗലൊസ് നമ്മോടു പറയുന്നു. അദ്ദേഹത്തിനു കഷ്ടങ്ങള്‍, ബുദ്ധിമുട്ടുകള്‍, ഉപദ്രവം, അടിച്ചു വീഴ്ത്തല്‍, തുടങ്ങിയവയിലൂടെ നിരാശ കൂടാതെ കടന്നു പോകേണ്ടി വന്നു (വാ. 812). അങ്ങനെ അദ്ദേഹത്തിന്റെ മണ്‍പാത്രം തകര്‍ക്കപ്പെടുകയും ആളുകള്‍ക്ക് അദ്ദേഹത്തിന്റെ വെളിച്ചം (യേശുവിന്റെ ജീവന്‍) വ്യക്തമായി കാണാന്‍ കഴിയുകയും ചെയ്തു. അനേക വിശ്വാസികള്‍ക്കും ഇതു മനസ്സിലാകുകയില്ല. അവര്‍ക്ക് അതിനു താല്പര്യവും ഇല്ല. എന്നാല്‍ ഈ ക്രൂശിന്റെ വഴി മാത്രമാണ് ജീവന്റെ മാര്‍ഗ്ഗം.

നിങ്ങള്‍ ഗോതമ്പിന്റെ ഒരു മണി മണ്ണില്‍ വിതയ്ക്കുമ്പോള്‍, അതിന്റെ കട്ടിയുള്ള പുറംതോടു വിണ്ടു കീറുന്നു. അപ്പോള്‍ മാത്രമേ അതിനുള്ളിലുള്ള ജീവന്‍ സ്വതന്ത്രമാക്കപ്പെടുകയുള്ളു. വീണ്ടും ജനിച്ച ക്രിസ്ത്യാനികളായ നമ്മില്‍ പോലും നമ്മുടെ ദേഹീപരമായ വ്യക്തിത്വത്തിന്റെയും, നമ്മുടെ ജഡത്തിന്റെതുമായ കട്ടിയുള്ള ഒരു പുറന്തോട് ഉണ്ട് അതു തകര്‍ക്കപ്പെടേണ്ടതാണ്. അപ്പോള്‍ മാത്രമേ ദൈവത്തിന്റെ തേജസ് നമ്മില്‍ നിന്നു പുറത്തേക്കു പ്രകാശിക്കുകയുള്ളു.

തിരുവചനത്തിലുടനീളം നാം കാണുന്ന തത്വം ഇതാണ്. ഒരു സ്ത്രീ യേശുവിന്റെ അടുത്തേക്ക് ഒരു വെണ്‍കല്‍ ഭരണി പരിമള തൈലം കൊണ്ടു വന്നപ്പോള്‍ അതിനുള്ളില്‍ അത്ഭുതകരമായ പരിമളം ഉണ്ടായിരുന്നു. എന്നാല്‍ ആ ഭരണി പൊട്ടിക്കുന്നതു വരെ ആ വീട്ടിലുള്ള ആര്‍ക്കും ആ പരിമളം മണക്കുവാന്‍ കഴിഞ്ഞില്ല. ഇതുപോലെ തന്നെ, നമ്മുടെ പുറമേയുള്ള ജീവന്‍ തകര്‍ക്കപ്പെടേണ്ടിന് ദൈവത്തിനു നമ്മെ വിവിധ സാഹചര്യങ്ങളിലൂടെ കൊണ്ടുപോകേണ്ടി വരുന്നു. അപ്പോള്‍ പിന്നെ നാം ഒരിക്കലും മുഷ്യര്‍ക്ക് ആകര്‍ഷകമായിരിക്കുകയില്ല. നിങ്ങള്‍ മറ്റുള്ളവരുടെ അടുത്ത് ഒരു ചുറു ചുറുക്കുള്ള വ്യക്തിയായി കടന്നു വരുവാന്‍ ആഗ്രഹിച്ചേക്കാം. എന്നാല്‍ ദൈവം പറയുന്നു: ”ഞാന്‍ നിന്റെ ഈ അഗ്രഹത്തെ തകര്‍ക്കട്ടെ.” മനുഷ്യന്‍ ആത്മാവും, ദേഹിയും, ദേഹവുമുള്ളവനാണ്. ക്രിസ്തു ഉള്ളില്‍ വരുമ്പോള്‍ നമ്മുടെ ആത്മാവില്‍ വസിക്കുന്ന ഒരു വലിയ തേജസ്സുണ്ട്. എന്നാല്‍ നമ്മുടെ ദേഹീജീവന്‍ ആ വെളിച്ചം പുേേറത്തക്കു പ്രകാശിക്കുന്നതിനെ തടയുന്നു അതുകൊണ്ട് ആണ് അവിടുത്തെ ഉദ്ദേശ്യം നാം നിറവേറേണ്ടതിനായി ദൈവം നമ്മുടെ ജീവിതത്തില്‍ അനേകം ഉടയ്ക്കലുകള്‍ അനുവദിക്കുന്നത്.