സാക് പുന്നന്‍
Read PDF version
1 പത്രൊസ് 3: 1 ല്‍, പത്രൊസ് അന്യായമായി കഷ്ടം സഹിക്കുന്ന ഭാര്യമാര്‍ക്ക് അന്യായമായി കഷ്ടം സഹിച്ച ക്രിസ്തുവിന്റെ മാതൃക ചൂണ്ടിക്കാണിക്കുന്നു. യുക്തിരഹിതനും, ദൈവവചനം അനുസരിക്കാത്തവനുമായ ഒരു ഭര്‍ത്താവാണോ നിനക്കുള്ളത്? യേശു യുക്തിരഹിതരായ ആളുകള്‍ക്ക് വിധേയപ്പെട്ടിരുന്നതുപോലെ നീ ഭര്‍ത്താവിന് വിധേയപ്പെട്ടിരിക്കുക. 3 : 1 ല്‍ ‘ അവ്വണ്ണം തന്നെ ‘ എന്നു പറയുമ്പോള്‍ അര്‍ത്ഥമാക്കുന്നത് , ‘ യേശു വിധേയപ്പെട്ട അതേ രീതിയില്‍ ‘ ( 1 പത്രൊസ് 2 : 21). വിവേകബുദ്ധിയില്ലാത്ത ഭര്‍ത്താക്കന്മാരുള്ള ഭാര്യമാര്‍ക്ക് യേശുവിന്റെ കാല്‍ച്ചുവട് പിന്‍തുടരുവാനുള്ള വലിയൊരു അവസരമുണ്ട്. യേശു ഒരു പരാതിയും ഇല്ലാതെ ക്രൂശില്‍ അന്യായം സഹിച്ചപ്പോള്‍, അനേകം ആളുകളെ ക്രൂശിച്ചിട്ടുള്ളവനായ ഒരു റോമന്‍ ശതാധിപന്‍, ഇതുപൊലെ ഒന്ന് ഒരിക്കലും കണ്ടിട്ടുണ്ടാവുകയില്ല. തന്നെയുമല്ല, ‘ ഇവന്‍ സാക്ഷാല്‍ ദേവപുത്രന്‍ തന്നെ ‘ എന്ന് അയാള്‍ പറയുകയും തല്‍ക്ഷണം മാനസാന്തരപ്പെടുകയും ചെയ്തു. യേശുവിനോട് കൂടെ ക്രൂശിക്കപ്പെട്ടവരില്‍ ഒരു കള്ളനും ഇങ്ങനെ ഒരു കാര്യം ഒരിക്കലും കണ്ടിട്ടില്ല. യേശു ദൈവപുത്രനാണെന്ന് അവനും വിശ്വസിച്ചിട്ട് ഇപ്രകാരം പറഞ്ഞു, ‘ കര്‍ത്താവെ, അവിടുന്ന് രാജത്വം പ്രാപിച്ചു വരുമ്പോള്‍ എന്നെയും ഓര്‍ക്കേണമേ ‘. അവനും മാനസാന്തരപ്പെട്ടു. അതുപോലെ നിങ്ങളുടെ യുക്തിയില്ലാത്ത ഭര്‍ത്താവ്, നിങ്ങളുടെ ക്രിസ്തുസമാനമായ പെരുമാറ്റം കാണുമ്പോള്‍, അയാളും മാനസാന്തരപ്പെടുവാന്‍ ഇടയാകും. പത്രൊസ് പറയുന്നു, ‘ നിങ്ങള്‍ അയാളോട് ഒരു വാക്കുപോലും പ്രസംഗിക്കാതെ അയാള നേടുവാന്‍ നിങ്ങള്‍ക്ക് കഴിയും ‘ ( 3 : 1). ക്രിസ്ത്യാനികളായ മിക്ക ഭാര്യമാരും തങ്ങളുടെ ഭര്‍ത്താക്കന്മാരോട് പ്രസംഗിച്ച് അവരെ മാനസാന്തരപ്പെടുത്തുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ അവര്‍ എത്രകണ്ട് പ്രസംഗിക്കുന്നുവോ അത്രകണ്ട് അവരുടെ ഭര്‍ത്താക്കന്മാര്‍ കര്‍ത്താവില്‍ നിന്നും അകന്നുപോകുന്നു. ഭാവിയില്‍ നിങ്ങളുടെ പ്രസംഗം നിര്‍ത്തിയിട്ട് വിധേയപ്പെടുന്ന രീതി ശ്രമിച്ചു നോക്കുക.
അനന്തരം പത്രൊസ് സ്ത്രീകള്‍ തങ്ങളെത്തന്നെ അലങ്കരിക്കേണ്ടത് എങ്ങനെയെന്ന അവരെ പഠിപ്പിക്കുന്നു. പിന്നിയ തലമുടികൊണ്ടൊ, സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ടൊ, വിലകൂടിയ വസ്ത്രങ്ങള്‍ കൊണ്ടൊ അല്ല, എന്നാല്‍ ‘സൗമ്യതയും സാവധാനതയും ഉള്ള ‘ (1 പത്രൊ 3: 4) ആത്മാവിന്റെ ആന്തരിക സൗന്ദര്യം കൊണ്ടാണ്. ആ സൗന്ദര്യം ഒരിക്കലും മങ്ങിപ്പോകുന്നില്ല, ഒരിക്കലും നശിച്ചുപോകുന്നതുമില്ല. ഈ മറഞ്ഞിരിക്കുന്ന സൗന്ദര്യത്തിനുവേണ്ടിയാണ് ദൈവം അന്വേഷിക്കുന്നത്. അത് അവിടുത്തെ ദൃഷ്ടിയില്‍ വളരെ വിലയുള്ളതാണ്. ഈ യഥാര്‍ത്ഥ സൗന്ദര്യം കാണാന്‍ കഴിയാത്ത വിധം ഈ ലോകത്തിലെ മിക്ക ആളുകളും അന്ധന്മാരാണ് കാരണം അവര്‍ ദൈവത്തെ അറിയുന്നില്ല.
യുവാക്കള്‍ എന്നോട് ഏതു തരത്തിലുള്ള സഹോദരിമാരെയാണ് അവര്‍ വിവാഹം കഴിക്കേണ്ടത് എന്ന കാര്യത്തെപ്പറ്റി ഉപദേശം ചോദിക്കുമ്പോള്‍ ഞാന്‍ അവരോട് ചോദിക്കുന്നത് : ‘ദൈവത്തിന്റെ ദൃഷ്ടിയില്‍ വിലയുള്ള ഒരു സഹോദരിയെ വിവാഹം കഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ ? ‘ . അതിനുശേഷം ഞാന്‍ അവര്‍ക്ക് ഈ വചനം ചൂണ്ടിക്കാണിച്ചുകൊണ്ട് അവരോട് പറയും, ‘സൗമ്യതയും സാവധാനതയുമുള്ള ഒരു ആത്മാവിന്റെ നശിച്ചുപോകാത്ത സൗന്ദര്യമുള്ള ഒരു സഹോദരിക്കുവേണ്ടി അന്വേഷിക്കുക ‘. സംസാരത്തിലുള്ള നിശ്ശബ്ദതയെ അല്ല ഇതു സൂചിപ്പിക്കുന്നത്. അവളുടെ ആത്മാവിലുള്ള നിശ്ശബ്ദതയെ ആണ്. അവള്‍ എത്രമാത്രം സംസാരിക്കുന്നു എന്നതല്ല ഇവിടുത്തെ ചോദ്യം അതിലുപരി അവള്‍ എങ്ങനെ സംസാരിക്കുന്നു എന്നതും എപ്രകാരം അവള്‍ പെരുമാറുന്നു എന്നതുമാണ്. പത്രൊസ് പറയുന്നത്, സാറാ അബ്രാഹാമിനെ അനുസരിച്ചിരുന്നതുപോലെ, (പണ്ട്) ദൈവഭക്തിയുള്ള സഹോദരമിാര്‍ ഇപ്രകാരമാണ് പെരുമാറിയിരുന്നത് എന്നാണ്(1 പത്രൊ 3 ; 5,6). ഒരു സഹോദരി സൗമ്യതയും സാവധനതയുമുള്ള ഒരു ആത്മാവിനെ വെളിപ്പടുത്തുമ്പോഴാണ് അവള്‍ ‘ദൈവത്തിന്റെ സത്യകൃപ ‘പ്രാപിച്ചിട്ടുണ്ട് എന്ന് നമുക്ക് അറിയാന്‍ കഴിയുന്നത്.
ഒരു ഭര്‍ത്താവ് ‘ദൈവത്തിന്റെ സത്യകൃപ ‘ അനുഭവിച്ചിട്ടുണ്ട് എന്ന് നമുക്ക് എങ്ങനെ അറിയാന്‍ കഴിയും? പത്രൊസ് പറയുന്നത്, അവന്‍ തന്റെ ഭാര്യയെ ഒരു ബലഹീന പാത്രമെന്നു കണ്ട് അവളെ ബഹുമാനിക്കുകയും വിവേകത്തോടെ അവളോടുകൂടെ വസിക്കുകയും ചെയ്യുന്നതിലൂടെയാണ് അത് അറിയാന്‍ കഴിയുന്നതെന്നാണ്. അത്തരത്തിലുള്ള ഒരു ഭര്‍ത്താവ് ഒരിക്കലും അവന്‍ തന്നെ വഹിക്കേണ്ടിയ ഭാരങ്ങള്‍ ഒന്നും തന്റെ ഭാര്യയുടെ മേല്‍ വയ്ക്കുകയില്ല. ഉദാഹരണത്തിന് നിങ്ങളും നിങ്ങളുടെ ഭാര്യയും കൂടി രണ്ട് സ്യൂട്ട്‌കെയ്‌സുകളുമായി യാത്ര ചെയ്യുകയാണെങ്കില്‍ ഒന്ന് വലിയതും ഒന്ന് ചെറിയതും തീര്‍ച്ചയായും നിങ്ങള്‍ വലിയ പെട്ടി എടുത്തിട്ട് അവള്‍ക്ക് ചെറിയത് കൊടുക്കും. ഭവനത്തിലുള്ള ഭാരങ്ങളുടെ കാര്യത്തിലും അതങ്ങനെ തന്നെയായിരിക്കും. സ്യൂട്ട്‌കെയ്‌സുകളെക്കാള്‍ വളരെയധികം ഘനമുള്ള അനേകം ഭാരങ്ങള്‍ ഭാര്യമാര്‍ക്ക് ഭവനത്തില് വഹിക്കുവാനുണ്ട്, എന്നാല്‍ മിക്ക ഭര്‍ത്താക്കന്മാരും അവരെ സഹായിക്കുവാന്‍ ഒരു വിരല്‍പോലും ഉയര്‍ത്താറില്ല. ഉദാഹരണത്തിന്, ഒരു ഭാര്യ രാവിലെ പ്രഭാതഭക്ഷണം ഉണ്ടാക്കുന്നതിനും ഇളയകുഞ്ഞിന്റെ കാര്യം നോക്കുന്നതിനും മൂത്ത കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാന്‍ തയ്യാറാക്കുന്നതിനുമായി കഷ്ടപ്പെടുകയായിരിക്കും. അവളുടെ ഭര്‍ത്താവ് ശാന്തനായി, അവന്റെ വേദ പുസ്തകം വായിക്കുകയും തന്നോട് സംസാരിക്കുന്നതിനും പുതിയ വെളിപാട് നല്‍കുന്നതിനുമായി ദൈവത്തോട് ചോദിച്ചുകൊണ്ടിരിക്കുകയും ആകാം! അവന് കേള്‍ക്കാന്‍ ചെവിയുണ്ടെങ്കില്‍ ദൈവം ഇപ്രകാരം പറയുന്നത് അവന്‍ കേള്‍ക്കും, ‘വേദപുസ്തകം അടച്ചുവച്ചിട്ട് നീ പോയി നിന്റെ ഭാര്യയെ സഹായിക്കുക! ‘ആ ശബ്ദം അനുസരിക്കുന്ന ഒരു ഭര്‍ത്താവ് ‘ ദൈവത്തിന്റെ സത്യകൃപ ‘ എന്താണെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ഒരു ഭാര്യയും ഭര്‍ത്താവും അപ്രകാരം ജീവിക്കുകയാണെങ്കില്‍, അവര്‍ ‘കൂട്ടവകാശികള്‍’ ആയിരിക്കും ഒരു രാജാവും ഒരു രാജ്ഞിയും ഒരുമിച്ച് ‘ ജീവന്റെ കൃപയുടെ’. അപ്രകാരമുള്ള ഒരു ഭവനം ഈ ദുഷ്ടത നിറഞ്ഞ ലോകത്തില്‍, ക്രിസ്തുവിന് വേണ്ടി എത്രമാത്രം ശക്തമായ ഒരു സാക്ഷ്യമായിരിക്കും!