സുവിശേഷീകരിക്കുകയും ശിഷ്യന്മാരാക്കുകയും ചെയ്യുക – WFTW 23 ഒക്ടോബർ 2016

സാക് പുന്നന്‍

   Read PDF version

1 കൊരി. 3ല്‍, നാം സുവിശേഷീകരണത്തെയും സഭ പണിയുന്നതിനെയും പറ്റി വായിക്കുന്നു. ‘നിങ്ങളില്‍ ചിലര്‍ ഞാന്‍ പൗലൊസിന്റെ പക്ഷക്കാരനെന്നും, മറ്റ് ചിലര്‍ ഞാന്‍ അപ്പൊല്ലോസിന്റെ പക്ഷക്കാരനെന്നും പറയുന്നു’ (1 കൊരി 3:4). പൗലൊസ് പറയുന്നു ‘ എന്താണ് വ്യത്യാസം? ഞങ്ങള്‍ രണ്ട്‌പേരും ശുശ്രൂഷകന്മാരാണ്. ഞാന്‍ നടുകയും അപ്പൊല്ലോസ് നനയ്ക്കുകയും ചെയ്തു ‘ ( 1 കൊരി 3:6). പൗലൊസ് സുവിശേഷീകരണത്തിന്റെ പ്രവൃത്തി ചെയ്തു അദ്ദേഹം നിലം കിളച്ച് വിത്ത് നട്ടു. വളരെ കാലത്തിന് ശേഷം അപ്പൊല്ലോസ് വന്ന് അതിന് വെള്ളം ഒഴിച്ചു. അവന്‍ നിലം കിളയ്ക്കുകയോ, ഏതെങ്കിലും വിത്ത് നടുകയോ ചെയ്തില്ല. വേറെ ആരെങ്കിലും അത് മുന്‍പെ തന്നെ ചെയ്തിട്ടുള്ളപ്പോള്‍ പിന്നെ അതിന്റെ ആവശ്യം എന്താണ്? അയാള്‍ വീണ്ടും ആ നിലം കിളച്ചിരുന്നെങ്കില്‍ അവന്‍ ആ വിത്ത് നശിപ്പിച്ച് കളഞ്ഞേനെ! ഇപ്പോള്‍ ആ വിത്തിന് ആവശ്യം നനയ്ക്കലാണ് അതുകൊണ്ട് അപ്പൊല്ലോസ് വിവേകപൂര്‍വ്വം അതാണ് ചെയ്തത്. തങ്ങള്‍ നട്ടതിന് വേറെ ആരെങ്കിലും വന്ന് വെള്ളം ഒഴിച്ചാല്‍ ചില സുവിശേഷകന്മാര്‍ പരിഭ്രാന്തരായിത്തീരുന്നു. അവര്‍ പറയും, ‘നിങ്ങള്‍ വേറെ ഏവിടെയെങ്കിലും പോയി നടാത്തത് എന്തുകൊണ്ടാണ്? നിങ്ങള്‍ എന്ത്‌കൊണ്ട് എന്റെ വയലില്‍ വന്നു?’ എന്നാല്‍ അത് നിങ്ങളുടെ വയല്‍ ആണോ അതോ കര്‍ത്താവിന്റെ വയല്‍ ആണോ? നിങ്ങള്‍ ദൈവത്തിന്റെ വേലയാണ് ചെയ്യുന്നതെങ്കില്‍, അപ്പോള്‍ അത് ദൈവത്തിന്റെ വയല്‍ ആണ് അതുകൊണ്ട് നിങ്ങള്‍ നട്ടതിനെ നനയ്ക്കുവാന്‍ അവിടുത്തേയ്ക്ക മറ്റൊരു വേലക്കാരനെ അയക്കാന്‍ കഴിയും. പൗലൊസ് അത് തിരിച്ചറിഞ്ഞു. അതുകൊണ്ട് അപ്പൊല്ലോസ് ചെയ്തുകൊണ്ടിരുന്ന കാര്യത്തില്‍ അദ്ദേഹം സന്തുഷ്ടനായിരുന്നു. ഏത് വിധേനയും നിങ്ങള്‍ പണിയുന്നത് നിങ്ങളുടെ സ്വന്തം വയല്‍ ആണെങ്കില്‍, അത് ഒരു നാള്‍ ‘ മരവും, പുല്ലും, വൈക്കോലും’ പോലെ കത്തിയെരിഞ്ഞ്‌പോകും (1 കൊരി 3:1215).

‘ ഇത് എന്റെ രക്ഷിക്കപ്പെട്ടവനാണ്’ എന്ന് ആളുകള്‍ പറയുന്നു എന്നതാണ് ഇന്നത്തെ ഒട്ടേറെ സുവിശേഷീകരണത്തിന്റെയും ദു:ഖരമായ അവസ്ഥ. അതുകൊണ്ട് ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിലെ വേലയില്‍ ഇന്ന് ധാരാളം ഇരട്ടിക്കല്‍ ഉണ്ട്അതുകൊണ്ട് ഓരോ ക്രിസ്ത്യാനിയും ദൈവം അവനെ എന്ത് ചെയ്യാനാണോ വിളിച്ചിരിക്കുന്നത് അത് ചെയ്യുന്നതിന് പകരം, അനേകം ക്രിസ്ത്യാനികളും ഒരേ കാര്യം തന്നെ പലതവണ വീണ്ടും വീണ്ടും ചെയ്യുന്നു. പൗലൊസ് നടുന്നെങ്കില്‍, അപ്പൊല്ലോസ് അതുവഴി വന്ന് വീണ്ടും നടാതെ, അതിനെ നനയ്ക്കുന്നതല്ലേ നല്ലത്. അത് ബലഹീനമായ ഒരു ചെടിയെ തടിയുള്ള ഒരു മരമാക്കിത്തീര്‍ക്കും. ഒന്നാം നൂറ്റാണ്ടില്‍ ആ തരത്തിലുള്ള ഒരു സഹകരണമാണ് അവര്‍ക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന്, നിര്‍ഭാഗ്യവശാല്‍ െ്രെകസ്തവഗോളത്തില്‍ നാം കാണുന്നത് സഹകരണമല്ല, എന്നാല്‍ മത്സരമാണ്. അതുകൊണ്ട്, ഒരു പ്രവര്‍ത്തനവും ‘നമ്മുടെത്’ എന്നെണ്ണാതെ, മറ്റൊരു വ്യക്തിയുടെ വേല പകര്‍ത്തുന്നത് പഠിക്കാതിരിക്കാം, അതിന് പകരം സഹകരണത്തോടെ പ്രവര്‍ത്തിക്കാം.

കര്‍ത്താവ് നമുക്ക് തന്ന വലിയ നിയോഗം ‘സുവിശേഷം അറിയിക്കുകയും’ (മര്‍ക്കോസ് 16:5) അതിന് ശേഷം അവരെ ‘ശിഷ്യന്മാരാക്കി, അവിടുന്ന് കല്പ്പിച്ചത് ഒക്കെയും ചെയ്യുവാന്‍ അവരെ പഠിപ്പിക്കുകയും ചെയ്യുക’ എന്നാതാണ് ( മത്തായി 28: 1920). ഈ ഒരു ഉദാഹരണം നോക്കുക: നൂറ് പേര്‍ ചേര്‍ന്ന് ഒരു തടി എടുത്തുകൊണ്ട് പോകുന്നത് നിങ്ങള്‍ കണ്ടാല്‍, അതില്‍ 99 പേര്‍ ഒരറ്റത്തും ഒരാള്‍ മാത്രം മറ്റേ അറ്റത്തും പിടിച്ചിരിക്കുന്നു എന്ന് കാണുമ്പോള്‍, അവരെ സഹായിക്കാന്‍ നിങ്ങള്‍ ഏത് അറ്റത്തേക്കായിരിക്കും പോകുക.? ഇന്ന് അനേക രാജ്യങ്ങളിലും, 99 ശതമാനം ക്രിസ്ത്രീയ പ്രവര്‍ത്തകരും സുവിശേഷീകരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. 1 ശതമാനം പേര്‍ ആളുകളെ മാനസാന്തരത്തിലേക്ക് നയിച്ച്, അവരെ ഒരു പ്രാദേശിക സഭയിലാക്കി പണിയുന്നു. അതുകൊണ്ടാണ് ഞാന്‍ തടിയുടെ ഈ 1 ശതമാന അറ്റത്തെ സഹായിക്കാന്‍ തീരുമാനിച്ചത്. തടിയുടെ മറ്റെ അറ്റത്തോട് ഞാന്‍ എതിരല്ല. അവരെയും ആവശ്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ തന്നെ അവിടെ ധാരാളം പേരുണ്ട്.

പൗലൊസും അപ്പൊല്ലോസും ഒരുമിച്ച് പ്രവര്‍ത്തിച്ചു, അവരുടെ രക്ഷിക്കപ്പെട്ടവര്‍ കര്‍ത്താവിന് വേണ്ടിയുള്ളവര്‍ ആയിരുന്നു. തന്നെയുമല്ല അവരുടെ സഭകളും കര്‍ത്താവിന് വേണ്ടിയുള്ളതായിരുന്നു. പൗലൊസ് നടുകയും അപ്പൊല്ലോസ് നനയ്ക്കുകയും ചെയ്തു, എന്നാല്‍ അതിനെ വളരുമാറാക്കിയവന്‍ ദൈവമായിരുന്നു. അതുകൊണ്ട് സകല മഹത്വവും കര്‍ത്താവിന് ലഭിച്ചു. പൗലൊസ് തന്നെയും അപ്പല്ലോസിനെയും കുറിച്ച് പറയുന്നത്, ‘ ഞങ്ങള്‍ ആരുമല്ല. ഞങ്ങള്‍ ഏതുമല്ല’ (1 കൊരി 3:7). അതുകൊണ്ടാണ് അവര്‍ക്ക് യോജിപ്പോടെ ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞത്. ആരുമല്ലാത്ത രണ്ട്‌പേര്‍ക്ക് അനായാസേന ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ കഴിയും. അതില്‍ ഒരാള്‍ താന്‍ ആരോ ആണെന്ന് ചിന്തിക്കുമ്പോഴാണ്, പ്രശ്‌നം ഉദിക്കുന്നത്.

എപ്പോഴെങ്കിലും നിങ്ങള്‍ ഒരു പ്രാദേശിക സഭ ഏതെങ്കിലും സ്ഥലത്ത് പണിയുന്നെങ്കില്‍, 40 വര്‍ഷങ്ങളായിട്ട് ഇന്ത്യയിലും മറ്റിടങ്ങളിലും കര്‍ത്താവ് സഭയെ നട്ടത് കണ്ടതില്‍ നിന്ന് ഞാന്‍ നിങ്ങള്‍ക്ക് ഒരു നിര്‍ദ്ദേശം നല്‍കട്ടെ: നിങ്ങള്‍ തന്നെ ഒരു ആരുമല്ലാത്തവനാകുക. എന്നിട്ട് നിങ്ങളുടെ രക്ഷിക്കപ്പെട്ടവരെയും ‘ആരുമല്ലാത്തവര്‍’ ആക്കുക. അപ്പോള്‍ നിങ്ങള്‍ അത്ഭുതകരമായ ഒരു സഭയെ പണിയും അവിടെ ഒരു മത്സരവും ഉണ്ടാകുക ഇല്ല, അവിടെ സഹകരണം ഉണ്ടായിരിക്കും. നേതാവ് മുതല്‍ താഴോട്ട് ഏറ്റവും പുതിയതായി രക്ഷിക്കപ്പെട്ട് വന്ന ആള്‍ വരെ, ഓരോരുത്തരും കേവലം ഒരു പൂജ്യമായിരിക്കുന്ന, ഒരു സഭ എവിടെ ഉണ്ടോ, ആ സഭ ലോകത്തിലെ ഏറ്റവും നല്ല സഭ ആയിരിക്കും. അവര്‍ എല്ലാവരും പൂജ്യങ്ങളായിരിക്കാം, എന്നാല്‍ നിങ്ങള്‍ യേശുവിനെ അവര്‍ക്ക് മുമ്പില്‍ വയ്ക്കുമ്പോള്‍ അവിടുന്ന് ഒരു ഒന്നായിരിക്കുന്നത് കൊണ്ട് 9 പേരുള്ള ഒരു സഭ പോലും ലക്ഷക്കണിക്കിന് ആളുകളുള്ള ഒരു സഭയുടെ വിലയുളളതായിത്തീരും 1000, 000, 000 !! അതുകൊണ്ട് നിങ്ങള്‍ ഒരിക്കലും ഒരു ‘ആരെങ്കിലും’ ആകുകയില്ല, എന്നാല്‍ എല്ലായ്‌പ്പോഴും, പൗലൊസും അപ്പൊല്ലോസും ആയിരുന്നത് പോലെ ഒരു ‘ആരുമല്ലാത്തവന്‍’ ആയിരിക്കും എന്ന് തീരുമാനിക്കുക.

What’s New?