ക്രിസ്തു സഭയെ സ്‌നേഹിച്ച് തന്നെത്തന്നേ അവള്‍ക്കുവേണ്ടി ഏല്പിച്ചു കൊടുത്തു- WFTW 28 ആഗസ്റ്റ് 2016

സാക് പുന്നന്‍

   Read PDF version

ക്രിസ്തു സഭയെ സ്‌നേഹിച്ച് തന്നെത്തന്നെ അവള്‍ക്കുവേണ്ടി ഏല്പിച്ചുകൊടുത്തു (എഫെ 5:23). സഭയെ പണിയണമെങ്കില്‍, നാം സഭയെ ഇതേ രീതിയില്‍ സ്‌നേഹിക്കണം. നമ്മുടെ പണമോ, സമയമോ മാത്രം നല്‍കിയാല്‍ പോരാ. നാം നമ്മെ തന്നെ നല്‍കണം നമ്മുടെ സ്വയജീവന്‍.

തനിക്ക് മനുഷ്യനോടുള്ള സ്‌നേഹം വിവരിക്കുവാന്‍ ദൈവം ആഗ്രഹിക്കുമ്പോള്‍, അവിടുന്ന് തന്റെ സ്‌നേഹത്തെ താരതമ്യപ്പെടുത്തുന്നത് ഭൗമികമായ ഏക ഉദാഹരണത്തോടാണ് ഒരമ്മയ്ക്ക് തന്റെ നവജാത ശിശുവിനോടുള്ള സ്‌നേഹം ( യെശയ്യാവ് 49:15 കാണുക). നിങ്ങള്‍ ഒരു അമ്മയെ നിരീക്ഷിക്കുകയാണെങ്കില്‍, അവള്‍ക്ക് അവളുടെ കുഞ്ഞിനോടുള്ള സ്‌നേഹം ത്യാഗത്തിന്റെ ആത്മാവിനാല്‍ നിറയപ്പെട്ടിരിക്കുന്നതായി നിങ്ങള്‍ക്കു കാണാന്‍ കഴിയും. നന്നാരാവിലെ മുതല്‍ രാത്രി വളരെ വൈകുന്നതുവരേയും പിന്നീട് രാത്രി ഉടനീളം, ഒരമ്മ തന്റെ കുഞ്ഞിനുവേണ്ടി ത്യാഗംസഹിക്കുന്നു പിന്നേയും ത്യാഗം സഹിക്കുന്നു. അതിനു പ്രതിഫലമായി അവള്‍ക്കു ഒന്നും ലഭിക്കുന്നുമില്ല.ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെ, വര്‍ഷങ്ങളോളം, സന്തോഷത്തോടെ, അവളുടെ കുഞ്ഞിനുവേണ്ടി അവള്‍ വേദനയും അസൗകര്യങ്ങളും സഹിക്കുന്നു. അങ്ങനെയാണ് ദൈവം നമ്മേയും സ്‌നേഹിക്കുന്നത്. ആ സ്വഭാവമാണ് നമ്മിലേക്ക് പകരുവാന്‍ ദൈവം ആഗ്രഹിക്കുന്നത്. എന്നാല്‍ ഇതുപോലെ അന്യോന്യം സ്‌നേഹിക്കുന്നവരാണ് എന്ന് സത്യസന്ധമായി പറയാന്‍ കഴിയുന്ന ഒരു കൂട്ടായ്മ ലോകത്തില്‍ ഒരിടത്തും കണ്ടെത്തുവാന്‍ സാധിക്കുകയില്ല.

തങ്ങളോട് ഏകാഭിപ്രായമായിരിക്കുന്നവരേയും, തങ്ങളുടെ കൂട്ടത്തോട് ചേരുന്നവരേയും മാത്രം സ്‌നേഹിക്കുവാനേ മിക്ക വിശ്വാസികള്‍ക്കും അറിയുകയുള്ളൂ. അവരുടെ സ്‌നേഹം മാനുഷികവും അമ്മമാരുടെ ത്യാഗനിര്‍ഭരമായ സ്‌നേഹത്തില്‍ നിന്ന് വളരെ അകലെയായിരിക്കുന്നതുമാണ്!! എങ്കിലും നാം ഉദ്യമിക്കുന്നത് ദിവ്യ സ്‌നേഹം എന്ന ലക്ഷ്യത്തിലേക്കായിരിക്കണം.

തന്റെ ചുറ്റുമുള്ള മറ്റുള്ളവര്‍ അവളുടെ കുഞ്ഞിനുവേണ്ടി എന്തെങ്കിലും ത്യാഗം ചെയ്യുന്നുണ്ടോ എന്നുള്ള കാര്യം ഒരമ്മ ശ്രദ്ധിക്കാറില്ല. സന്തോ,ത്തോടെ അവള്‍ തന്നെ എല്ലാ കാര്യങ്ങളും ത്യാഗം ചെയ്യുന്നു. സഭയെ തന്റെ സ്വന്തം കുഞ്ഞായി കണ്ടിട്ടുള്ള ഒരാള്‍ തന്റെ ചുറ്റുമുള്ള മറ്റുള്ളവര്‍ സഭയ്ക്കുവേണ്ടി എന്തെങ്കിലും ത്യാഗം ചെയ്യുന്നുണ്ടോ ഇല്ലയോ എന്ന കാര്യത്തില്‍ പ്രയാസപ്പെടാറില്ല. അവന്‍ തന്നെ സന്തോഷത്തോടുകൂടി ത്യാഗം ചെയ്യുകയും മറ്റാരോടും ഒരു പരാതിയോ അവകാശമോ ഒന്നും ഇല്ലാതെ ഇരിക്കുകയും ചെയ്യും.

മറ്റുളളവര്‍ സഭയ്ക്കുവേണ്ടി ഒരു ത്യാഗവും ചെയ്യുന്നില്ല എന്നു പരാതിപ്പെടുന്നവര്‍ അമ്മമാരല്ല എന്നാല്‍ അവര്‍ കൂലിക്ക് എടുക്കപ്പെട്ട ആയമാരാണ്. അത്തരം ആയമാര്‍ക്ക് നിശ്ചിത പ്രവൃത്തി സമയമുണ്ട് തന്നെയുമല്ല അടുത്ത 8 മണിക്കൂര്‍ ഷിഫറ്റിനുളള ആയ കൃത്യ സമയത്തു വന്നില്ലെങ്കില്‍ അവള്‍ പരാതിപ്പെടുകയും ചെയ്യും എന്നാല്‍ ഷിഫ്റ്റിന്റെ ജോലിയല്ല ചെയ്യുന്നത്. അവള്‍ ദിവസവും 24 മണിക്കൂര്‍ ഷിഫ്റ്റ് ജോലിയാണ് ചെയ്യുന്നത് വര്‍ഷങ്ങളോളം അതിന് അവള്‍ക്ക് വേതനം ഒന്നും ലഭിക്കുന്നുമില്ല. അവളുടെ കുഞ്ഞിന് 20 വയസ് പ്രായമാകമ്പെഴും ആ അമ്മയുടെ ജോലി തീരുന്നില്ല!!

അമ്മമാര്‍ക്കു മാത്രമേ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി എല്ലാ ദിവസത്തേക്കുമുള്ള പാലുണ്ടായിരിക്കുകയുള്ളൂ. കുഞ്ഞുങ്ങള്‍ക്കുവേണ്ടി പാല്‍ ഉല്പാദിപ്പിക്കുവാന്‍ ആയമാര്‍ക്ക് കഴിയുകയില്ല. അതുപോലെ തന്നെ, സഭയില്‍ അമ്മമാരെപോലെയുള്ളവര്‍ക്ക് തങ്ങളുടെ ആത്മീയ മക്കള്‍ക്കുവേണ്ടി എപ്പോഴും ഒരു വചനം ഉണ്ടായിരിക്കുംഓരോ കൂടി വരവിലും മിക്ക മൂപ്പന്മാര്‍ക്കും സഭയ്ക്കുവേണ്ടി ഒരു വചനമില്ലാതിരിക്കുന്നതിന്റെ കാരണം അവര്‍ ആയമാരാണ്, അമ്മമാര്‍ അല്ല.

ഒരമ്മ തന്റെ കുഞ്ഞുങ്ങളില്‍ നിന്ന് ഒരു ശമ്പളം പ്രതീക്ഷിക്കുന്നില്ല. ഒരു കുഞ്ഞും അതിന്റെ അമ്മയ്ക്ക് അവളുടെ സേവനത്തിനു വേണ്ടി ഒരിക്കലും ശമ്പളം കൊടുക്കുന്നില്ല. വാസ്തവത്തില്‍ ഒരു മണിക്കൂറിന് 20 രൂപ നിരക്കില്‍ (ആയമാര്‍ക്ക് കൊടുക്കുന്നതുപോലെ) ഒരമ്മയ്ക്ക് കൊടുക്കേണ്ടശമ്പളം കണക്കു കൂട്ടിയാല്‍, ഓരോ കുഞ്ഞും അതിന് 20 വയസ് പ്രായമാകുമ്പോഴേക്ക് 30 ലക്ഷം രൂപയില്‍ കൂടുതല്‍ അതിന്റെ അമ്മയ്ക്ക് കടപ്പെട്ടിരിക്കുന്നു എന്ന് നിങ്ങള്‍ കണ്ടെത്തും!! ഇത്തരം ഒരു തുക ഏതു കുഞ്ഞിന് എപ്പോള്‍ അതിന്റെ അമ്മയ്ക്ക് തിരിച്ചു കൊടുക്കാന്‍ കഴിയും?

ഇപ്പോള്‍ നമ്മോടുള്ള ചോദ്യം ഇതാണ്. ഇതുപോലെ കര്‍ത്താവിനും അവിടുത്തെ സഭയ്ക്കും വേണ്ടി വേല ചെയ്യുവാന്‍ ആര്‍ക്ക് മനസ്സുണ്ട് ? ഒരു ശമ്പളവും കൈപ്പറ്റാതെ, തന്നെത്തന്നെ കൊടുത്തുകൊണ്ട്, ദിവസംതോറും, വര്‍ഷംതോറും, യേശു വരുന്നതുവരെ?

ദൈവത്തിന് ആ ആത്മാവുള്ള ഒരു മനുഷ്യനെ എവിടെയെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍, ത്യാഗത്തിന്റെ ആത്മാവിനെ കൂടാതെ അവിടുത്തെ സേവിക്കാന്‍ ശ്രമിക്കുന്ന അര്‍ദ്ധമനസ്‌ക്കരായ 10000 വിശ്വാസികളെ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍, അവിടുത്തെ സഭയെ പണിയുവാനായി അവിടുന്ന് ആ മനുഷ്യനെ ഉപയോഗിക്കും.

What’s New?