ത്യജിച്ചുകളയരുത് – WFTW 08 ഡിസംബര്‍ 2013

സാക് പുന്നന്‍

   Read PDF version

യോഹന്നാന്‍ 21: 3 ല്‍ പത്രോസ് തന്റെ സഹ അപ്പോസ്‌തോലന്മാരോട് പറയുന്നതായി നാം വായിക്കുന്നു. ‘ഞാന്‍ മീന്‍ പിടിക്കാന്‍ പോകുന്നു’. അവന്‍ അന്ന് വൈകുന്നേരം മീന്‍ പിടിക്കാന്‍ പോകുന്നു എന്നല്ല അവന്‍ അര്‍ത്ഥമാക്കിയത് .

അദ്ദേഹം അര്‍ത്ഥമാക്കിയത്, ഒരു അപ്പോസ്‌തോലനായിരിക്കുന്നത് വിട്ടുകളഞ്ഞിട്ടു കാരണം അക്കാര്യത്തില്‍ അവന്‍ ഒരു പരാജയമായിരുന്നു സ്ഥിരമായി മീന്‍ പിടുത്തത്തിലേക്ക് തിരിച്ചു പോകുന്നു എന്നാണ്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്പ് കര്‍ത്താവ് അവനെ വിളിച്ചപ്പോള്‍ അവന്‍ മീന്‍ പിടിക്കുന്ന ഇടപാട് ഉപേക്ഷിച്ചതാണ്. അവന് അറിവുള്ളിടത്തോളം എല്ലാം ഉപേക്ഷിച്ച് അവന്‍ പരമാര്‍ത്ഥതയോടെ കര്‍ത്താവിനെ അനുഗമിച്ചിട്ടുണ്ട്. എന്നാല്‍ അവന്‍ പരാജയപ്പെട്ടു.

ഇപ്പോള്‍ അവനു തോന്നിയത് ഒരു അപ്പോസ്‌തോലനായിരിക്കുന്ന ഈ ഇടപാട് അവനുള്ളതല്ല എന്നാണ്.  ഇതുവരെ ജീവിച്ചിട്ടുള്ളതില്‍ ഏറ്റവും നല്ല പ്രാസംഗികനില്‍ നിന്ന്, ഇതുവരെ പ്രസംഗിക്കപെട്ടിട്ടുള്ളതില്‍ ഏറ്റവും അതിശയകരമായ സന്ദേശങ്ങള്‍ 3.5 വര്‍ഷം ശ്രദ്ധിച്ചു കേട്ടിട്ടും അവന്‍ കര്‍ത്താവിനെ നിശ്ശേഷം തള്ളി പറഞ്ഞു അതും കേവലം ഒരു പ്രാവശ്യമല്ല, മൂന്നു പ്രാവശ്യം. ഒരു  അപ്പോസ്‌തോലനായിരിക്കാന്‍ വേണ്ടത്ര ക്ലേശം അവനുണ്ടായിട്ടുണ്ട്.

എന്നാല്‍ ഇപ്പോഴും അവനു നന്നായി ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ടായിരുന്നു മീന്‍ പിടുത്തം. അവന്‍ ഒരു ബാലനായിരിക്കുന്‌പോള്‍ മുതല്‍ അതു ചെയ്തിട്ടുണ്ട്, അവന്‍ അതിലൊരു വിദഗ്ദ്ധനുമാണ്. അതുകൊണ്ട് ഒരിക്കല്‍ കൂടി ഒരു മുക്കുവനാകുവാന്‍ അവന്‍ തീരുമാനിച്ചു. മറ്റു ചില അപ്പോസ്‌തോലന്മാര്‍ക്കും അത് തന്നെ തോന്നി. അവരും കര്‍ത്താവിനെ തന്റെ ആവശ്യത്തിന്റെ സമയത്ത് ഉപേക്ഷിച്ചു ഓടി കളഞ്ഞവരാണ്. അതുകൊണ്ട് അവര്‍ക്കും മീന്‍ പിടുത്തത്തിലേക്ക് തിരിച്ചു പോകണമെന്നായിരുന്നു, കാരണം ‘  അപ്പോസ്‌തോലന്മാര്‍’ ആയിരിക്കുന്നതില്‍ അവരും പരാജയപെട്ടു!! അവര്‍  പരമാര്‍ത്ഥരായുള്ള പുരുഷന്മാരായിരുന്നു. അവര്‍ യേശുവിന്റെ  സന്ദേശങ്ങള്‍ വിലമതിച്ചിട്ടുണ്ട്.

കൂടാതെ അദ്ദേഹത്തെ ശ്രദ്ധിക്കുന്‌പോഴെല്ലാം അവരുടെ ഹൃദയം കത്തിയിട്ടുണ്ട്. പക്ഷെ അവര്‍ പരാജയപ്പെട്ടു. നിങ്ങളുടെ അനുഭവവും അവരുടേത് പോലെ ആയിരിക്കാം. നിങ്ങളും ശക്തിയുള്ള സന്ദേശങ്ങള്‍ കേട്ടിട്ടുള്ളവരും ഉത്തേജിപ്പിക്കപെട്ടവരും ആയിരിക്കാം. ദൈവവചനം കേട്ടപ്പോള്‍ നിങ്ങളുടെ ഹൃദയം നിങ്ങളുടെ ഉള്ളില്‍ കത്തിയിട്ടുണ്ടായിരിക്കാം. നിങ്ങള്‍ എല്ലാം ഉപേക്ഷിച്ചു പരമാര്‍ത്ഥഹൃദയത്തോടെ കര്‍ത്താവിനെ പിന്‍ഗമിക്കാന്‍ സവിശേഷ ശ്രമം
നടത്തിയിട്ടുണ്ടായിരിക്കാം.  ശക്തിയുള്ള സന്ദേശങ്ങള്‍ ശ്രദ്ധിച്ചു കേട്ടതിനു ശേഷം നിങ്ങളും പല തവണ തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടാവാം. ആവര്‍ത്തിച്ചുണ്ടായ പരാജയങ്ങള്‍ക്ക് ശേഷം ചിലപ്പോള്‍ നിങ്ങള്‍ നിങ്ങളോട് തന്നെ ഇടയ്ക്കിടെ പറഞ്ഞിട്ടുണ്ടാകാം.’ഇത്തവണ വാസ്തവമായും ഞാന്‍ ഇതില്‍ വിജയം നേടാന്‍ പോകുകയാണ്’. പക്ഷെ നിങ്ങള്‍ പുറപ്പെടുകയും വീണ്ടും പരാജയപ്പെടുകയും ചെയ്തിട്ടുണ്ടാകാം. ഇന്ന് നിങ്ങള്‍ തിരിഞ്ഞു നോക്കുന്‌പോള്‍, ഒരുപക്ഷെ പിന്നില്‍ നിങ്ങള്‍ക്ക് കാണുവാന്‍ കഴിയുന്നതെല്ലാം പരാജയത്തിനുമേല്‍ പരാജയം കൂട്ടിവച്ചിരിക്കുന്നതായിരിക്കാ

ം. ആയിരം തവണയില്‍ കൂടുതല്‍ നിങ്ങളില്‍ ചിലര്‍ ഇങ്ങനെ ചിന്തിക്കാന്‍ തക്കവണ്ണം ഇന്ന് നിരാശപെട്ടിട്ടുണ്ടാകാം. ‘ഇത് ഒരു പ്രയോജനവും ഇല്ലാത്തതാണ്. ഞാന്‍ ഇത് വിട്ടുകളഞ്ഞേക്കാം. ഈ സുവിശേഷം മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചേക്കാം.എന്നാല്‍ എനിക്കുവേണ്ടി അത് പ്രവര്‍ത്തിക്കുമെന്ന് തോന്നുന്നില്ല. ഞാന്‍ കൂടുതല്‍ ദൂരം പോയിരിക്കുന്നു. ഒരിക്കലും എനിക്കത് നേടാന്‍ കഴിയുകയില്ല.’

നിങ്ങള്‍ക്ക് ഇന്ന് അങ്ങനെ തോന്നുന്നുണ്ടോ? പരിശ്രമിക്കുന്നത് പ്രയോജനകരമല്ല എന്ന കാരണത്താല്‍ ഇനി ഒരിക്കലും പരിശ്രമിക്കുകയില്ലെന്നു നിങ്ങള്‍ തീരുമാനം എടുത്തിട്ടുണ്ടോ? ലോകത്തിലേക്ക് തിരിച്ചുപോയി അവിടെയുള്ള ഭാഗ്യമോ,പൊള്ളയായ ആനന്ദമോ തിരയുവാന്‍ നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടോ? കര്‍ത്താവായ യേശുവിന്റെ  ശിഷ്യന്‍ എന്നവകാശപ്പെടുന്നതിനേക്കാള്‍ ക്രിസ്ത്യാനിയെന്ന നാട്യമൊന്നും കാണിക്കാത്ത,  തീര്‍ത്തും ലൗകികനായ ഒരു വ്യക്തിയായിരിക്കുന്നത് കൂടുതല്‍ നല്ലതായോ എന്ന് തോന്നുന്നുണ്ടോ?

കൊള്ളാം, ഇതുപോലെതന്നെയാണ് മീന്‍ പിടിത്തത്തിലേക്ക് തിരിഞ്ഞു പോകാന്‍ അപ്പോസ്‌തോലനായി തീരുമാനമെടുത്തപ്പോള്‍ അവര്‍ക്കും തോന്നിയത്. കര്‍ത്താവ് ഇങ്ങനെ പറഞ്ഞുകൊണ്ട് അയക്കുന്നത് പോലെ അവരെ പോകുവാന്‍ അനുവദിച്ചു ‘മുന്‌പോട്ടു പോകുക. മീന്‍പിടിക്കാന്‍ ശ്രമിച്ചുനോക്കുക. നിങ്ങള്‍ക്കവിടെ വിജയിക്കാന്‍ കഴിയുമോ എന്ന് ഉറപ്പു വരുത്തുക’. അതുകൊണ്ട് പത്രോസും അവന്റെ സ്‌നേഹിതരും രാത്രി മുഴുവന്‍ മീന്‍ പിടിക്കുന്നതിന് അദ്ധ്വാനിച്ചു അവര്‍ ദാരുണമായി പരാജയപെട്ടു. അവരുടെ മുഴുവന്‍ ജീവിതത്തിലും ഇത്ര മോശമായ ഒരു രാത്രി അവര്‍ക്കുണ്ടായിട്ടില്ല.

വാസ്തവത്തില്‍ അവിടെ, ഗലീലതടാകത്തില്‍ ധാരാളം മത്സ്യം ഉണ്ടായിരുന്നു. ആ രാത്രിയില്‍ മറ്റ് മുക്കുവന്മാര്‍ വളരെയധികം മീന്‍ പിടിച്ചു കാണും എന്ന് എനിക്ക് നിശ്ചയം ഉണ്ട്. അവിടെയുള്ള മത്സ്യമെല്ലാം മറ്റുള്ള വള്ളങ്ങളുടെ അടുത്തേക്ക് പോയി. എന്നാല്‍ ഒരു മീന്‍ പോലും പത്രോസിന്റെ വള്ളത്തിന്റെ അടുത്ത് വരാതെ ദൈവം അവയെ അവന്റെതില്‍ നിന്ന് അകലെ മാറ്റി നിര്‍ത്തി. അവിടെയുള്ള മറ്റു മുക്കുവര്‍ പത്രോസിന്റെ വള്ളതിന്റെ അടുത്ത് വന്ന് അവനോടു പറഞ്ഞു കാണും തങ്ങള്‍ക്കു നല്ല ഒരു പിടിത്തമാണ് കിട്ടിയതെന്ന്. ഇത് പത്രൊസിനെയും കൂട്ടരെയും അതിശയിപ്പിച്ചുകാണും. അതിലുപരി തങ്ങള്‍ ഒന്നും പിടിക്കാതിരുന്നത് എന്തുകൊണ്ട് എന്ന കാര്യം!

പത്രോസ് തന്റെ  ജീവിത്തിന്മേലുള്ള ദൈവത്തിന്റെ വിളിയില്‍ നിന്ന് അകലേക്ക് തിരിഞ്ഞു പോകുകയായിരുന്നു. അപ്പോള്‍ ദൈവത്തിന് വീണ്ടും അവനെ പരാജിതനാക്കി ഒരിക്കല്‍ക്കൂടി അവനെ തകര്‍ക്കേണ്ടി വന്നു. ആ അപ്പോസ്‌തോലന്മാര്‍ വൈകുന്നേരം ഏതാണ്ട് 6 മണിക്ക് മീന്‍ പിടിത്തം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ പിറ്റേന്നു രാവിലെ ഏതാണ്ട് 5 മണി വരെ യേശു അവരുടെ അടുത്തു വന്നില്ല. ആ രാത്രിയില്‍ പത്രോസിനു ഒരു മീന്‍ പോലും കിട്ടാന്‍ പോകുന്നിലെന്ന് കര്‍ത്താവ് അറിഞ്ഞു. എന്തുകൊണ്ട് അവിടുന്ന് നേരത്തെ വന്നില്ല  അവര്‍ ഇറങ്ങിയ ഉടനെ  അവരുടെ സമയം അവര്‍ നഷ്ട്ടപ്പെടുത്താതിരിക്കുന്നതിനുവേണ്ടി  ആ രാത്രിയില്‍ ഏറ്റവും കുറഞ്ഞത് 9 മണിയോടെ എങ്കിലും അവിടുന്ന് എന്തുകൊണ്ട് അവരുടെ അടുത്തേക്ക് വരാതിരുന്നത്? എന്തുകൊണ്ടാണ് അവിടുന്ന് പിറ്റേന്നു രാവിലെ 5 മണി വരെ കാത്തിരുന്നത്. 11 മണിക്കൂര്‍ കഷ്ടപ്പെടുകയും പരാജയപ്പെടുകയും ചെയ്തതിനു ശേഷം അവര്‍ ക്ഷീണിതരാകുന്നതുവരെ അവന്‍ കാത്തിരുന്നത് എന്തുകൊണ്ടാണ്? ആ ചോദ്യത്തിനുള്ള ഉത്തരത്തില്‍, നാം പരാജയപ്പെടുവാന്‍ അനുവദിക്കുന്നതിനുള്ള ദൈവത്തിന്റെ   പദ്ധതി നാം കണ്ടുപിടിക്കും. അവിടെ മനുഷ്യന്റെ  പരാജയതിന്മേലുള്ള ദൈവീക ഉദ്ദേശം നാം കാണും. അവിടെ നാം മനസിലാക്കും എന്തുകൊണ്ടാണ് കഴിഞ്ഞ നാളുകളില്‍ അവിടുന്ന് ഒരിക്കലും നമ്മെ സഹായിക്കാന്‍ വരാതിരുന്നത് എന്ന്. നാം കഷ്ടപ്പെട്ടുകൊണ്ടിരുന്നപ്പോള്‍, സഹായത്തിനായി ആവര്‍ത്തിച്ചുള്ള നിലവിളികള്‍ ഉണ്ടായിരുന്നിട്ടും, എന്തുകൊണ്ട് നമ്മുടെ ആത്മാര്‍ത്ഥമായ ചില പ്രാര്‍ത്ഥനകള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

പത്രോസും കൂട്ടുകാരും ആ വൈകുന്നേരം 6 മണിക്ക് മീന്‍ പിടിക്കാന്‍ ഇറങ്ങിയപ്പോള്‍ അവര്‍ പരാജിതരായിരുന്നില്ല. അവര്‍ പ്രതീക്ഷകൊണ്ട് വക്കോളം നിറഞ്ഞിരിക്കുകയായിരുന്നു. രാത്രി 9 മണിയോടെ ഒരു മീനും പിടിക്കാന്‍ കഴിയാഞ്ഞപ്പോള്‍ ഒരു പക്ഷെ അവര്‍ അല്പം നിരുത്സാഹപെട്ടുകാണും.  അപ്പോഴും അവരുടെ പുറപ്പാട് ‘ ഒരു പരാജയം’ എന്ന് എഴുതിതള്ളാന്‍ കഴിയുമായിരുന്നില്ല. അര്‍ദ്ധരാത്രിയോടെ അവര്‍ വളരെ നിരാശരായിരിക്കാം. പിറ്റേന്നു രാവിലെ 4 മണിയോടെ എല്ലാ പ്രതീക്ഷയും നഷ്ടപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ അവര്‍ ഇനിയും തീര്‍ത്തും പരാജിതരായിതീരേണ്ടിയിരുന്നു. അതു സംഭവിക്കാന്‍ അവര്‍ കുറച്ചുകൂടി പരാജയപ്പെടെണമായിരുന്നു. അവരുടെ ആത്മധൈര്യത്തിന്റെ രേഖാചിത്രം താഴേക്കു പോകുകയായിരുന്നു. എന്നാല്‍ അത് പൂജ്യത്തിലേക്ക് താഴൊട്ട് മുഴുവന്‍ ദൂരവും പോകേണ്ടിയിരിക്കുന്നു ഏറ്റവും അടിത്തട്ടിലേക്ക്. അത് സംഭവിച്ചത് രാവിലെ 5 മണിക്ക് മാത്രമാണ്. അപ്പോള്‍ അവര്‍ ഉപേക്ഷിക്കാന്‍ തയ്യാറായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞിട്ടുണ്ടാകണം ‘ ഇനിയും അല്പം പോലും പരിശ്രമിച്ചിട്ട് പ്രയോജനമില്ല. നമുക്ക് വീട്ടിലേക്കു പോകാം’.

അപ്പോഴാണ് കര്‍ത്താവ് പ്രത്യക്ഷപെട്ടത്. അതാണ് ദൈവതിന്റെ വഴി. കര്‍ത്താവ് അവരുടെ വല കവിഞ്ഞൊഴുകത്തക്കവിധം നിറച്ചു നല്‍കി. അവരുടെ ജീവിതത്തിലെ ഒരൊറ്റ ദിവസം പോലും ഇതുപൊലൊരു നല്ല പിടിത്തം പിടിച്ചിട്ടില്ല. അന്നു രാവിലെ അവര്‍ 153 വലിയ മീന്‍ പിടിച്ചു. കഴിഞ്ഞ കാലങ്ങളില്‍ നല്ല ദിവസങ്ങളില്‍ അവര്‍ 20 അല്ലെങ്കില്‍ 30 മീന്‍ പിടിച്ചു കാണും. എന്നാല്‍ ഇതു ഒരു യഥാര്‍ത്ഥ അതിശയമാണ്. ആ തടാകത്തില്‍ ആരും ഒരിക്കലും ഇത്രയധികം മീന്‍ പിടിച്ചിട്ടില്ല. ഈ പിടിത്തം ഗലീലയിലെ റെക്കോര്‍ഡ് ബുക്കില്‍ രേഖപ്പെടുതെണ്ടതാണ്. എല്ലാ പ്രതീക്ഷയും അവര്‍ ഉപേക്ഷിച്ചപ്പോള്‍ തന്നെ കര്‍ത്താവ് അവര്‍ക്കുവേണ്ടി ഒരതിശയം ചെയ്‌തെന്നു അവര്‍ എന്നെന്നും ഓര്‍ക്കും.

നിങ്ങള്‍ തിരഞ്ഞ ഇടങ്ങളിലെല്ലാം നിരാശയും,പരാജയങ്ങളും മാത്രം അനുഭവിച്ച കാരണത്താല്‍ ഏതു വഴിക്കു തിരിയണമെന്നോ, അടുത്തതായി എന്തു ചെയ്യണമെന്നോ അറിയാതെ ഇന്ന് നിങ്ങള്‍ ‘ ഇതി കര്‍ത്തവ്യതാമൂഡനായി’ ഇരിക്കുകയാണോ. അപ്പോള്‍ നിങ്ങള്‍, കര്‍ത്താവ് നിങ്ങള്‍ക്ക് പ്രത്യക്ഷനാകാന്‍ പോകുന്ന ഇടത്തേക്ക് മിക്കവാറും വളരെ അടുത്തിരിക്കുന്നു. ത്യജിച്ചുകളയരുത് ! നിങ്ങളുടെ ആത്മവിശ്വാസം പൂജ്യത്തിലെത്തുവാന്‍ വേണ്ടി മാത്രം അവിടുന്ന് കാത്തിരിക്കുകയാണ്. ഇതുവരെയും അവിടുന്ന് നിങ്ങളുടെ അടുത്തു വന്നിട്ടില്ലെങ്ങില്‍, അതു അര്‍ത്ഥമാക്കുന്നത് നിങ്ങളുടെ ആത്മവിശ്വാസത്തിന്റെ രേഖാചിത്രം ഇതുവരെ പൂജ്യത്തിലെത്തിയിട്ടില്ല എന്നാണ്: നിങ്ങളില്‍ ശേഷിക്കുന്ന സ്വയത്തിന്റെ അല്പം ശക്തി കൂടെ അവിടുന്ന് കാണുന്നു; അത് കൂടി പോകേണ്ടിയിരിക്കുന്നു.