ആഫ്രിക്ക എന്ന ‘ഇരുണ്ട ഭൂഖണ്ഡത്തെ സുവിശേഷത്തിന്റെ വെള്ളി വെളിച്ചത്തിലേക്ക് ആനയിച്ച് മിഷനറി എന്ന നിലയില് ചരിത്രത്തില് ഇടം പിടിച്ച ഡേവിഡ് ലിവിങ്സ്റ്റണ് ഒരു സഹോദരന് ഉണ്ടായിരുന്നു – ജോണ് ലിവിങ്സ്റ്റണ്.
സ്കോട്ലണ്ടില് ഇരുവരും അവരുടെ ബാല്യ, കൗമാരങ്ങള് പിന്നിട്ടപ്പോള് തന്നെ ജോണ് ലിവിങ്സ്റ്റണ് പറയുമായിരുന്നു: ”എനിക്കു പണം നേടണം. ഞാന് കാനഡയില് പോയി പണം ഉണ്ടാക്കും.
വളര്ന്നപ്പോള് താന് പറഞ്ഞതു പോലെ ജോണ് ലിവിങ്സ്റ്റണ് കാനഡയിലേക്കു പോയി. പണം ധാരാളം സമ്പാദിച്ചു. 5,00,000 ഡോളറിന്റെ എസ്റ്റേറ്റുകള്; ലക്ഷക്കണക്കിനു ഡോളറുകളുടെ ഇന്ഷുറന്സ് ഇതെല്ലാം സ്വന്തമാക്കി. ഒടുവില് അദ്ദേഹം മരിച്ചു. പത്രത്തില് ഒരു ചെറിയ വാര്ത്ത വന്നു. ഇന്ന് അദ്ദേഹത്തെ ആരോര്ക്കുന്നു!
എന്നാല് ഡേവിഡ് ലിവിങ്സ്റ്റണ് ആഫ്രിക്കയില് ഒരു കുടിലില് മുട്ടുകുത്തി പ്രാര്ഥിച്ചു കൊണ്ടിരിക്കുമ്പോള് മരിച്ചു പോയി. പക്ഷേ അദ്ദേഹം ഇന്നും ഓര്ക്കപ്പെടുന്നു- ഇവിടെയും, അവിടെയും.
മറ്റൊരു കഥ ഇങ്ങനെ: വില്വം കെല്ലി ചെറുപ്പമായിരുന്നപ്പോള് ദൈവത്തിനായി ജീവിക്കാന് തീരുമാനിച്ചു. അദ്ദേഹം പ്രശസ്തനായ വേദപണ്ഡിതനായിത്തീര്ന്നു. അദ്ദേഹത്തിന്റെ ഒരു ബന്ധു ഡബ്ലിനിലെ പ്രശസ്ത യൂണിവേഴ്സിറ്റിയില് അഡ്മിഷന് ആഗ്രഹിച്ചപ്പോള് അതിനായി ആ ബന്ധുവിനു വേണ്ട പഠനവും പരിശീലനവും നല്കിയതു വില്യം കെല്ലിയാണ്. ഒടുവില് ബന്ധുവിനു അവിടെ നല്ല റാങ്കോടെ പ്രവേശനം കിട്ടി. ഈ വിവരം മനസ്സിലാക്കിയ യൂണിവേഴ്സിറ്റി അധികൃതര് കെല്ലിയെത്തന്നെ ആ യൂണിവേഴ്സിറ്റിയില് ഉപരിപഠനം നടത്തി പ്രശസ്തനായ പ്രഫസറായി മാറാന് ക്ഷണിച്ചു. അദ്ദേഹം മടിച്ചു. അപ്പോള് അക്ഷമനായ ഒരു പ്രഫസര് ഇങ്ങനെ ആക്രോശിച്ചു: ”കെല്ലി, നിങ്ങള് ലോകത്തില് പ്രശസ്തനാകാനുള്ള അവസരം എന്തിനു പാഴാക്കുന്നു?” കെല്ലിയുടെ മറുപടി: ”നിങ്ങള് ഏതു ലോകത്തിന്റെ കാര്യമാണു പറയുന്നത്?”
അതെ, കെല്ലി ഈ ലോകത്തിനു മുന്പില് ഭോഷനായി. പക്ഷേ ദൈവരാജ്യത്തില് പ്രശസ്തനായി – ‘കര്ത്താവില് പ്രസിദ്ധനായ രുഫോസിനെപ്പോലെ’ (റോമർ 16:13).
നിങ്ങളുടെ പ്രസിദ്ധി എവിടെയാണ് ?
എവിടെ പ്രസിദ്ധന്?
What’s New?
- മഹാനിയോഗം പൂർത്തീകരിക്കുന്നത് – WFTW 15 സെപ്റ്റംബർ 2024
- പുതിയ സഭയുടെ ചില സവിശേഷതകൾ – WFTW 08 സെപ്റ്റംബർ 2024
- ക്രിസ്തുവിൻ്റെ ശരീരത്തിലുള്ള വിവിധ ധർമ്മങ്ങൾ – WFTW 01 സെപ്റ്റംബർ 2024
- നിങ്ങൾ പുനർ നിർമ്മിക്കുന്നത് സത്യസഭയാണെന്ന് ഉറപ്പു വരുത്തുക – WFTW 25 ഓഗസ്റ്റ് 2024
- യേശുവിൻ്റെ പരമമായ വാഞ്ഛ: പിതാവിൻ്റെ മഹത്വം – WFTW 18 ഓഗസ്റ്റ് 2024
- ദൈവഭക്തരുടെ 50 അടയാളങ്ങൾ
- ദിവ്യ സ്നേഹത്തിൽ ജീവിക്കുന്നത് – WFTW 11 ഓഗസ്റ്റ് 2024
- ദൈവം നിങ്ങളെ വിളിക്കുന്ന ഇടങ്ങളിലേക്കെല്ലാം പോകുക – WFTW 4 ഓഗസ്റ്റ് 2024
- മക്കളേ, എനിക്ക് ചെവിതരിക
- യേശു തുടർച്ചയായി പ്രാർഥനയിൽ ശക്തി തേടി – WFTW 28 ജൂലൈ 2024