വായ്പ കൊടുക്കുന്നത് ആർക്ക്?

crop man counting dollar banknotes

ഒരു പിതാവ് മകന് 10 രൂപ കൊടുത്തിട്ട് ഏതെങ്കിലും നല്ല കാര്യത്തിന് പ്രയോജനപ്രദമായി ഉപയോഗിച്ചുകൊള്ളാൻ പറഞ്ഞു. മകൻ അതുമായി പോകുമ്പോൾ വിശന്നു വലഞ്ഞ ഒരുവനെ കണ്ടു. അവന് അതു നൽകി. വൈകിട്ടു മകൻ വീട്ടിൽ വന്നപ്പോൾ പിതാവ് അവനെ വിളിച്ചു പണം എന്തു ചെയ്തു എന്നന്വേഷിച്ചു.

“ഞാൻ അത് ഒരു എളിയവനു വായ്പയായി കൊടുത്തു” എന്നായിരുന്നു മകന്റെ മറുപടി. ലോക പരിചയവും അറിവും കൂടുതലുള്ള പിതാവിന് അതു കേട്ടപ്പോൾ അരിശമാണ് വന്നത്. “വായ്പ കൊടുക്കുമ്പോൾ എപ്പോഴും അതു തിരിച്ചുതരാൻ പ്രാപ്തിയുള്ളവനേ കൊടുക്കാവൂ. എളിയവനു കൊടുത്താൽ അതു തിരിച്ചു കിട്ടുമോ? വെറുതെ ആ രൂപ നഷ്ടമാക്കി പിതാവു പറഞ്ഞു. മകൻ ഉടനെ തന്റെ ബൈബിൾ തുറന്നു സദൃശവാക്യങ്ങൾ 19 ന്റെ 17 വായിച്ചു കേൾപ്പിച്ചു “എളിയവനോടു കൃപകാട്ടുന്നവൻ യഹോവ വായ്പ കൊടുക്കുന്നു. അവൻ ചെയ്ത നന്മയ്ക്ക് അവൻ പകരം കൊടുക്കും”. ഇതുകേട്ട് സന്തുഷ്ടനായ പിതാവ് ഉടനെ പേഴ്സ് തുറന്നു മകനു 10 രൂപ സമ്മാനമായി കൊടുത്തു. പണം വാങ്ങി സന്തോഷത്തോടെ നടന്നു നീങ്ങുമ്പോൾ മകന്റെ കമന്റ് ഇങ്ങനെയായിരുന്നു: “യഹോവയ്ക്കു കൊടുത്താൽ ഇത്രവേഗം മടക്കി കിട്ടുമെന്നു ഞാൻ പ്രതീക്ഷിച്ചില്ല”.

“വാങ്ങുന്നതിനെക്കാൾ കൊടുക്കുന്നതു ലാഭം”( പ്രവൃത്തി 20:35)

What’s New?