സാക് പുന്നൻ
നമ്മുടെ സ്വർഗ്ഗീയ പിതാവുമായുള്ള വളരെ ദൃഢബദ്ധമായ ഒരു ബന്ധത്തിലേക്കു കൊണ്ടുവരുന്ന ഒന്നാണ് ദൈവത്തിൻ്റെ ആരാധന. അതു കേവലം ദൈവത്തോട് വാക്കുകൾ സംസാരിക്കുന്നതോ അല്ലെങ്കിൽ പറയുന്നതോ അല്ല. 90 ശതമാനത്തിലധികം വിശ്വാസികൾക്കുമുള്ള ഒരു തെറ്റായ ധാരണ ഞാൻ വ്യക്തമാക്കട്ടെ. ഇന്ന് അനേകം സഭകളിൽ അവരുടെ ഞായറാഴ്ച രാവിലത്തെ സഭായോഗത്തിൽ ഉപയോഗിക്കുന്ന “ആരാധനാശുശ്രൂഷ” എന്നു വിളിക്കപ്പെടുന്ന വളരെ സാധാരണമായ ഒരു പദപ്രയോഗമുണ്ട്. കരിസ്മാറ്റിക് അല്ലെങ്കിൽ പെന്തക്കോസ് സഭകളിൽ, അവർ അതിനെ “സ്തുതിയുടെയും ആരാധനയുടെയും” സമയം എന്ന് വിളിക്കുന്നു. നിങ്ങൾ പൂർണ്ണമായി വചനാനുസൃതവും ബൈബിൾ പ്രകാരവും ആകണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ, അത് തീർത്തും തെറ്റായ ഒരു പദപ്രയോഗമാണ്; അവർ ഞായറാഴ്ച രാവിലെ ചെയ്യുന്നതല്ല ആരാധന. അവർ പാടുന്ന പാട്ടുകൾ നിങ്ങൾ ശ്രദ്ധിച്ചാൽ, അത് സ്തുതിയും സ്തോത്രവും (നന്ദി കൊടുക്കൽ) ആണ്. അത് ആരാധനയേ അല്ല. നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ലെങ്കിൽ, ഒരു ഒത്തുവാക്യമുള്ള ബൈബിൾ (കൺകോഡൻസ്) എടുത്തിട്ട് പുതിയ നിയമത്തിലുടനീളം കാണപ്പെടുന്ന ആരാധന എന്ന വാക്ക് നോക്കുക. പഴയ നിയമത്തിൽ, അവർക്ക് ദൈവത്തോടുള്ള ആരാധന പ്രകടിപ്പിക്കാനുള്ള ഏകമാർഗ്ഗം അത് മാത്രമായിരുന്നു: കൈകൾ കൊട്ടിപാടിയും വാദ്യ ഉപകരണങ്ങൾ ഉപയോഗിച്ച് ദൈവത്തിനു പാടിയും കൊണ്ട്. എന്നാൽ പുതിയ ഉടമ്പടിയിൽ, യോഹന്നാൻ 4:23-24 വരെയുള്ള വാക്യങ്ങളിൽ യേശു ശമര്യക്കാരി സ്ത്രീയോട് പ്രകാരം പറഞ്ഞു, “സത്യനമസ്ക്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിനും നമസ്കരിക്കുന്ന (ആരാധിക്കുന്ന) നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നെ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കണം എന്ന് പിതാവ് ഇച്ഛിക്കുന്നു. ദൈവം ആത്മാവ് ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം”.
“വരാനുള്ള” ഒരു നാഴികയെക്കുറിച്ചും യേശു സംസാരിച്ചു. അത് അതുവരെ വന്നിട്ടില്ലാത്തതായ പെന്തക്കോസ്തു നാളിനെയാണ് അവിടുന്ന് സൂചിപ്പിച്ചത്. യോഹന്നാൻ 4:23ൽ ഇപ്പോൾ വന്നുമിരിക്കുന്നു എന്നു കൂടെ പറഞ്ഞു, അത് അർത്ഥമാക്കുന്നത് അത് യേശുവിൽ നേരത്തെ തന്നെ നിറവേറപ്പെട്ടുകഴിഞ്ഞു എന്നാണ്, കാരണം പുതിയ ഉടമ്പടിയിലുള്ള അനേകം സഹോദരന്മാരിൽ ആദ്യജാതൻ യേശു ആണ്. നമുക്കു വേണ്ടി പുതിയ ഉടമ്പടി തുറന്നു തന്നത് അവിടുന്നാണ്, അതുകൊണ്ട് ഒരു അർത്ഥത്തിൽ അവിടുന്ന് ആദ്യനും നമ്മുടെ നേതാവുമാണ്. അതുകൊണ്ട് ഒടുവിൽ ഭൂമിയിൽ നടന്ന് ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ഒരു മനുഷ്യൻ ഉണ്ടായി, അത് യേശു തന്നെയായിരുന്നു. അതിനുമുമ്പ് ആരും ഒരിക്കലും അതു ചെയ്തിട്ടില്ല.
മനുഷ്യൻ ആത്മാവും ദേഹിയും ദേഹവുമാണെന്ന് 1തെസ്സ.5:23 നമ്മോട് പറയുന്നു, അതു സൂചിപ്പിക്കുന്നത് യേശു ഇവിടെ ആത്മാവ് എന്ന വാക്ക് ഉപയോഗിക്കുമ്പോൾ, അവിടുന്നു പറഞ്ഞത് അതുവരെ ഉണ്ടായിരുന്ന പഴയ നിയമ ആരാധന എല്ലാം ദേഹത്തിലും ദേഹിയിലും മാത്രമായിരുന്നു എന്നാണ്. അതിൻ്റ അർത്ഥം അവർ ദൈവത്തെ അവരുടെ കൈകൾ കൊണ്ട് ആരാധിച്ചു എന്നാണ്, കൈകൾ ഉയർത്തിക്കൊണ്ട്, കൈകൾ കൊട്ടിക്കൊണ്ട്; അവർ തങ്ങളുടെ ദേഹി കൊണ്ടും ദൈവത്തെ ആരാധിച്ചു, അത് അവരുടെ മനസ്സ്, ബുദ്ധി, വികാരങ്ങൾ ഇവ ഉപയോഗിച്ചു കൊണ്ടായിരുന്നു; അവർക്ക് സന്തോഷവും അനുഭൂതിയും ഉണ്ടായി, നിങ്ങൾ സ്തോത്രത്തിന്റെയും സ്തുതിയുടെയും പാട്ടുകൾ പാടുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന വികാരങ്ങൾ പോലെ. അതായിരുന്നു ദേഹിയിലും ദേഹത്തിലും ഉള്ള ആരാധനയുടെ പരിധി. എന്നാൽ അവിടുന്ന് ഇപ്രകാരം പറഞ്ഞു, “ഇപ്പോൾ ഇനിമുതൽ നിങ്ങൾക്കുണ്ടാകാൻ കഴിയുന്ന കൂടുതൽ ആഴത്തിലുള്ള ഒരു ആരാധനയുടെ തലത്തിലേക്കു നിങ്ങൾ വന്നിരിക്കുന്നു, പരിശുദ്ധാത്മാവ് എന്നിൽ വസിക്കുന്നതുപോലെ നിങ്ങളിലും വസിക്കുമ്പോൾ.” യേശു ഇങ്ങനെ പറയുകയായിരുന്നു, “നിങ്ങൾക്കും ആത്മാവിലും സത്യത്തിലും ആരാധിക്കാൻ കഴിയും, കേവലം ദേഹത്തിലും ദേഹിയിലും അല്ല.”
നാം ഇന്ന് എന്ത് ചെയ്യണം? നാം ഇപ്പോഴും നമ്മുടെ കൈകൾ കൊട്ടുകയും കൈകൾ ഉയർത്തുകയും വൈകാരികമായ തോന്നലുകൾ ഉണ്ടാകുകയും, ദൈവത്തെ സ്തുതിക്കുമ്പോൾ നമ്മുടെ ബുദ്ധി ഉപയോഗിക്കുകയും ചെയ്യുന്നു, എന്നാൽ അതിനെല്ലാം അപ്പുറം, നാം ആത്മാവിൽ ആരാധിക്കണം, അത് അർത്ഥമാക്കുന്നത് ദേഹിക്കും ദേഹത്തിനും ഇടയിലുള്ള തിരശ്ശീല തുളച്ചു കടന്നു നാമും ദൈവവും മാത്രമുള്ള ആ മണ്ഡലത്തിലേക്കു പ്രവേശിക്കണം എന്നാണ്. പഴയ നിയമത്തിലെ സമാഗമന കൂടാരത്തിൽ മൂന്നു ഭാഗങ്ങൾ ഉണ്ടായിരുന്നു -ദേഹം, ദേഹി, ആത്മാവ് ഇവയ്ക്ക് സദൃശമായി – ഇതിൻ്റെ അവസാന ഭാഗം, ഈ അടയപ്പെട്ട ഭാഗം, തിരശ്ശീലകൊണ്ട് പൊതിയപ്പെട്ടത്, ഇതാണ് ദൈവം മാത്രം വസിക്കുന്ന അതിപരിശുദ്ധ സ്ഥലം. പുറത്തെ പ്രകാരത്തിൽ, യാഗം അർപ്പിക്കുന്നതിന്റെ ധാരാളം ആവേശം അവിടെ അവർക്കുണ്ട്. വിശുദ്ധ സ്ഥലത്ത്, അനേകം പുരോഹിതന്മാർ തമ്മിൽ തിരക്കു കൂട്ടിക്കൊണ്ട് സുഗന്ധദ്രവ്യം അർപ്പിക്കുക, വിളക്ക് തെളിയിക്കുക മുതലായവ ചെയ്യുന്നു. എന്നാൽ അതിപരിശുദ്ധ സ്ഥലത്ത്, ദൈവം മാത്രമേയുള്ളൂ. അതുകൊണ്ട് ഒരു വ്യക്തി അതി പരിശുദ്ധ സ്ഥലത്ത് പ്രവേശിക്കുമ്പോൾ, അയാൾ ദൈവത്തോടുകൂടെ മാത്രമാണ്. മറ്റാരെയും കുറിച്ച് അയാൾക്ക് ബോധമില്ല. അവിടെ ദൈവവും അയാളും അല്ലാതെ വേറെ ആരുമില്ല. അതാണ് ആത്മാവിലുള്ള ആരാധന, നിങ്ങളും ദൈവവും തനിയെ ആകുന്നിടത്ത് അത് നിങ്ങളുടെ മുറിയിൽ നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന കാര്യമാണ്, അത് നിങ്ങൾ വാക്കുകൾ കൊണ്ടു മാത്രം ചെയ്യുന്ന ചില കാര്യമല്ല.
ഒരു സത്യനമസ്കാരി ദൈവത്തോടുള്ള തൻ്റെ മനോഭാവത്തിൽ പറയുന്നതെന്താണെന്നുള്ളതിൻ്റെ ഏറ്റവും നല്ല ഉദാഹരണങ്ങളിലൊന്നാണ് സങ്കീ. 73:25ൽ കാണപ്പെടുന്നത്. നിങ്ങളുടെ ഹൃദയത്തിൻ്റെ ആഴത്തിൽ നിന്ന് സത്യസന്ധമായി ദൈവത്തോട് ഇതു പറയാൻ നിങ്ങൾക്കു കഴിയുമെങ്കിൽ, നിങ്ങൾ ഒരു ആരാധകനാണ്. അല്ലാത്തപക്ഷം, നിങ്ങൾ ആത്മാവിൽ അല്ല ആരാധിക്കുന്നത്, അത് ഇങ്ങനെ പറയുന്നതാണ്, “ഓ, ദൈവമെ, സ്വർഗ്ഗത്തിൽ എനിക്ക് നീയല്ലാതെ ആരുള്ളൂ?” മറ്റു വാക്കുകളിൽ പറഞ്ഞാൽ, സ്വർഗ്ഗത്തിലെത്തുമ്പോൾ ഞാൻ അന്വേഷിക്കുന്നത് സ്വർണ്ണ തെരുവീഥികളോ, അല്ലെങ്കിൽ ഒരു മന്ദിരമോ, അല്ലെങ്കിൽ ഒരു കിരീടമോ അല്ല. ഞാൻ ദൈവത്തെ കൊണ്ടു മാത്രം സന്തുഷ്ടനും സംതൃപ്തനും ആകാനാണ് പോകുന്നത്. എനിക്ക് ദൈവത്തെ അല്ലാതെ മറ്റാരെയും ആവശ്യമില്ല. മറ്റൊന്നിനെയും ആവശ്യമില്ല, അത് ഇങ്ങനെ പറയുന്നതാണ്, “സ്വർഗ്ഗത്തിൽ ഉൽകൃഷ്ടമായ സഹോദരീ സഹോദരന്മാരും കുടുംബാംഗങ്ങളും എനിക്കുണ്ടാകാം, എന്നാൽ അവിടുന്നാണ് എനിക്ക് എല്ലാമാകാൻ പോകുന്നത്.” “ഭൂമിയിലും അങ്ങയെ അല്ലാതെ ആരെയും ഞാൻ ആഗ്രഹിക്കുന്നില്ല” അത് ഇങ്ങനെയാണ് പറയുന്നത്, “സ്വർഗ്ഗത്തിൽ മാത്രമല്ല, എന്നാൽ ഞാൻ സ്വർഗ്ഗത്തിൽ എത്തുന്നതിനുമുമ്പ്, ഇവിടെ ഈ ഭൂമിയിലും, അങ്ങയെ അല്ലാതെ ഞാൻ ആരെയും ആഗ്രഹിക്കുന്നില്ല. അവിടുന്ന് എനിക്ക് തന്നിരിക്കുന്നതിൽ അധികമായി ഒരു ഭൗതിക വസ്തുക്കളും ഞാൻ ആഗ്രഹിക്കുന്നില്ല. ഞാൻ പൂർണ്ണമായും സംതൃപ്തനാണ്.” സംതൃപ്തിയോടു കൂടെയുള്ള ദൈവഭക്തി വലിയ ആദായമാണ്. ഒരു ആരാധകന് ഈ ഭൂമിയിലുള്ള ഒന്നിനെക്കുറിച്ചും ഒരിക്കലും ഒരു പരാതിയും ഉണ്ടായിരിക്കുകയില്ല – ദൈവം അവനു വേണ്ടി ക്രമീകരിച്ചിരിക്കുന്ന എല്ലാ സാഹചര്യങ്ങളോടും അവൻ പൂർണ്ണ തൃപ്തനാണ്. ദൈവം അവനെ കൊണ്ടുവന്നിരിക്കുന്ന കുടുംബത്തോട്, അവനുള്ള ജോലിയോട്, അവനുള്ള ഓരോ കാര്യത്തോടും അവൻ തൃപ്തനാണ്. അവൻ പൂർണ്ണമായി തൃപ്തനാണ്. അവൻ ദൈവത്തെയല്ലാതെ മറ്റൊന്നും ആഗ്രഹിക്കുന്നില്ല. ഒരു പഴയ ചൊല്ലു പറയുന്നതുപോലെ, നിങ്ങളുടെ ജീവിതത്തിൽ മറ്റെല്ലാം നഷ്ടപ്പെട്ട, ദൈവമല്ലാതെ മറ്റൊന്നുമില്ലാത്ത ഒരു സമയം വരുന്ന സ്ഥാനത്ത്, ദൈവം മാത്രം വേണ്ടതിലധികമാണെന്നു നിങ്ങൾ കണ്ടെത്തും.
അതുകൊണ്ട് ഇതാണ് സത്യ ആരാധന, ഈ ഭൂമിയിൽ ദൈവത്തെ അല്ലാതെ മറ്റൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല എന്നത് എന്റെ ഹൃദയത്തിന്റെ ഭാവമായിത്തീരുന്നിടത്ത്. ഹൃദയത്തിൻ്റെ ആ ഭാവം നിങ്ങൾക്കില്ലെങ്കിൽ, ഞായറാഴ്ച രാവിലെ ദൈവത്തെ സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുമ്പോൾ നിങ്ങൾക്കെത്ര വൈകാരികത തോന്നിയാലും, നിങ്ങൾ ഒരു ആരാധകനല്ല. നിങ്ങൾക്കതിനെ ആരാധനയും സ്തുതിയും എന്ന് വിളിക്കാം, എന്നാൽ നിങ്ങൾ നിങ്ങളെ തന്നെ കബളിപ്പിക്കുകയാണ്, തന്നെയുമല്ല നിങ്ങൾ നിങ്ങൾക്ക് വേണ്ടി തന്നെ അത് ചെയ്യുന്നതിൽ നിങ്ങളോട് സാത്താന് വളരെ സന്തോഷമാണ്, കാരണം ദൈവത്തെ ആരാധിക്കാതിരിക്കുമ്പോൾ തന്നെ നിങ്ങൾ കരുതുന്നത് നിങ്ങൾ ദൈവത്തെ ആരാധിക്കുന്നു എന്നാണ്. എന്നാൽ യേശു യോഹന്നാൻ 4:23ൽ പറഞ്ഞത് ആത്മാവിൽ അവിടുത്തെ ആരാധിക്കുന്നവരെ പിതാവ് അന്വേഷിക്കുന്നു എന്നാണ്. എന്തൊരു ആഗ്രഹമാണ് പിതാവിനുള്ളത്.
പിതാവിൻ്റെ ഹൃദയത്തെ തൃപ്തിപ്പെടുത്താനുള്ള ആഗ്രഹം നിങ്ങൾക്കുണ്ടോ, ആത്മാവിൽ ആരാധിക്കുന്ന ഒരുവൻ ആകാൻ? അതിനുശേഷം സങ്കീ. 73:25ലേക്കു ചെന്നിട്ട് ആ വാക്കുകൾ നിങ്ങളുടെ ഹൃദയത്തിൻ്റെ പ്രകടനമായി തീരുന്നതുവരെ സ്വസ്ഥരാകരുത്, യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും ഈ ഭൂമിയിൽ നിങ്ങൾ ആഗ്രഹിക്കുന്നില്ല എന്നത്, ഒരു ശുശ്രൂഷ പോലും. നിങ്ങളുടെ സുവിശേഷീകരണത്തിലോ, നിങ്ങളുടെ പഠിപ്പിക്കലുകളിലോ, നിങ്ങളുടെ സഭ പണിയുന്നതിലോ, അല്ലെങ്കിൽ മറ്റേതു ശുശ്രൂഷയിലോ, നിങ്ങളുടെ പണത്തിലോ, വസ്തുവകകളിലോ, മറ്റൊന്നിലും നിങ്ങളുടെ തൃപ്തി കണ്ടെത്തരുത്. “കർത്താവേ, എനിക്ക് അവിടുന്നുണ്ട് ഞാൻ അങ്ങയെ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.”