നീയും ദൈവവും

മദർ തേരേസ

മനുഷ്യർ പലപ്പോഴും യുക്തിരഹിതരും
അവിവേകികളും സ്വാർഥമതികളുമാണ്
എങ്കിലും നീ ക്ഷമിച്ചേക്കുക.

നീ ദയാലുവാകുമ്പോൾ മനുഷ്യർ
നിന്നെ ഗൂഢ താത്പര്യങ്ങളുള്ളവനെന്നു കുറ്റപ്പെടുത്താം
എങ്കിലും നീ ദയാലുവാകുക.

നിന്റെ ജീവിതം യഥാർത്ഥത്തിൽ ഫലമുള്ളതാകുമ്പോൾ
അവിശ്വസ്ത സ്നേഹിതരും യഥാർത്ഥ ശത്രുക്കളും നിനക്കുണ്ടാകാം
എങ്കിലും നീ മുന്നോട്ടു തന്നെ പോകുക.

നീ സത്യസന്ധനും വിശ്വസ്തനുമാകുമ്പോൾ
മനുഷ്യരാൽ നീ വഞ്ചിക്കപ്പെടാം
എങ്കിലും സത്വസന്ധനും വിശ്വസ്തനുമായി തുടരുക.

വർഷങ്ങൾ അധ്വാനിച്ചുണ്ടാക്കിയ നിന്റെ സൃഷ്ടി
ഒറ്റ രാത്രി കൊണ്ടു തകർക്കപ്പെടാം
എങ്കിലും നീ നിർമാണം തുടരുക.

നീ അനുഭവിക്കുന്ന സന്തോഷവും സുരക്ഷിതത്വവും
ചിലരിൽ അസൂയ ഉളവാക്കാം
എങ്കിലും നീ സന്തുഷ്ടനായി തുടരുക.

ഇന്നു നീ ചെയ്യുന്ന നന്മകൾ പലതും
നാളെ വിസ്മരിക്കപ്പെട്ടേക്കാം
എങ്കിലും നന്മ ചെയ്യുന്നതു നീ തുടരുക.

നിനക്കുള്ളതിൽ ഏറ്റവും മെച്ചമായതു നൽകിയാലും
‘അതു പേരാ’ എന്നു പരാതി വന്നേക്കാം
എങ്കിലും ഏറ്റവും മെച്ചമായതു നൽകുന്നതു തുടരുക.

അന്തിമ വിശകലനത്തിൽ നീ സത്വം അറിയും
ഇടപാടുകളെല്ലാം നീയും ദൈവവും തമ്മിലായിരുന്നു
ഒരിക്കലുമത്, മറ്റു മനുഷ്യരുമായിട്ടായിരുന്നില്ല എന്ന്.

What’s New?