കാർമേഘവും സൂര്യപ്രകാശവും'(Cloud and sunshine)-ഒരു ഗ്രന്ഥത്തിന്റെ പേരാണ്. ഹന്ന ഹിഗ്ഗിൻസ് എന്ന വനിതയാണ് പ്രശസ്തമായ ഈ ഗ്രന്ഥം എഴുതിയത് ക്ലേശങ്ങൾക്കു നടുവിലും കർത്താവിൽ എപ്പോഴും സന്തോഷിക്കാൻ കഴിയും’ എന്ന സന്ദേശം നൽകുന്ന ഈ ഗ്രന്ഥം എഴുതിയ ഹന്നയുടെ ജീവിതം അരനൂറ്റാണ്ടോളം കിടക്കയിൽത്തന്നെ ആയിരുന്നു.
വളരെ ചെറിയ പ്രായത്തിൽ തന്നെ അസ്ഥിരോഗം മൂലം ഹന്നയ്ക്ക് കാൽപ്പാദങ്ങൾ മുറിച്ചുമാറ്റേണ്ടിവന്നു. പിന്നീട് തളർച്ച ബാധിച്ച് 50 വർഷം അവർ കിടക്കയിൽത്തന്നെ ചെലവഴിച്ചു. കഠിനമായ വേദന പലപ്പോഴും അവർക്കു അനുഭവിക്കേണ്ടിവന്നു. എന്നാലും അതിനിടയിലും യേശുവിലുള്ള ലളിതമായ വിശ്വാസത്തിലും ആശയത്തിലും അവർ കിടക്കയിൽ സന്തോഷത്തോടെ കഴിഞ്ഞത് അനേകർക്കും വെല്ലുവിളി ആയിരുന്നു. “നന്ദി പറയുന്ന സ്ഥലം” എന്നായിരുന്നു. അവർ തന്റെ കിടക്കയ്ക്ക് ഇട്ടിരുന്ന പേര്.
കിടക്കയിലായിരിക്കുമ്പോൾ ഹന്ന അനേകർക്കുവേണ്ടി പ്രാർത്ഥിക്കുമായിരുന്നു. അവരുടെ മദ്ധ്യസ്ഥപ്രാർത്ഥനയിൽ ഇരുനൂറോളം പേരെ സ്ഥിരമായി ഓർത്തിരുന്നു. ഇടയ്ക്കിടെ അവർക്കു പ്രോത്സാഹജനകമായ കത്തുകളും എഴുതും.
“കാർമേഘവും സൂര്യപ്രകാശവും” എന്ന തന്റെ കൃതി എഴുതുന്നത് ഹന്നയ്ക്ക് 37 വയസ്സുള്ളപ്പോഴാണ്. വാർദ്ധക്യത്തിലേക്കു കടന്നപ്പോൾ അവർ പറഞ്ഞു “പ്രശ്നങ്ങളുടെ നടുവിലും സന്തോഷമായി ജീവിക്കുവാൻ കഴിയും. അങ്ങനെ സാധിക്കുമെന്ന് കർത്താവിന്റെ കൃപയാൽ എനിക്കു തെളിയിക്കുവാൻ കഴിഞ്ഞല്ലോ. തുടർന്ന് അവർ തന്റെ അനുഭവങ്ങൾ അനേകരുമായി പങ്കുവയ്ക്കുവാനാണ് “കാർമേഘവും സൂര്യപ്രകാശവും” എഴുതിയത്.
കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ, സന്തോഷിപ്പിൻ എന്നു ഞാൻ പിന്നെയും പറയുന്നു (ഫിലി.4:4)
കാർമേഘങ്ങൾക്കിടയിലും മഴവില്ലു കാണാൻ സ്നേഹിതാ താങ്കൾക്കു കഴിയുന്നുണ്ടോ?
കാർമേഘത്തിനിടയിലെ മഴവില്ല്

What’s New?
- മാനസാന്തരത്തിൻ്റെ അർത്ഥവും പ്രാധാന്യവും – WFTW 23 ഫെബ്രുവരി 2025
- അത്ഭുതകരമായ എന്തെങ്കിലും കാര്യങ്ങൾ അവിടുന്ന് ചെയ്യണമെന്ന് നിർബന്ധിച്ചു കൊണ്ട് ദൈവത്തെ പരീക്ഷിക്കരുത് – WFTW 16 ഫെബ്രുവരി 2025
- രാജ്യത്തിൻ്റെ സുവിശേഷം – WFTW 9 ഫെബ്രുവരി 2025
- ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകൾ – WFTW 2 ഫെബ്രുവരി 2025
- ആത്മാവിൽ ആരാധിക്കുക, കേവലം ശരീരത്തിലും ദേഹിയിലുമല്ല – WFTW 26 ജനുവരി 2025
- വ്യാജവും യഥാർത്ഥവുമായ മാനസാന്തരം – WFTW 19 ജനുവരി 2025
- നീയും ദൈവവും
- ആവേശമുണർത്തുന്ന ഒരു ജീവിതം – WFTW 12 ജനുവരി 2025
- യേശു പഠിപ്പിച്ച ഏറ്റവും ഒന്നാമത്തെ കാര്യം: ഓരോ ദിവസവും ദൈവത്തിൻ്റെ വചനം പ്രാപിക്കുക – WFTW 5 ജനുവരി 2025
- CFC Kerala Youth Conference 2024