സാക് പുന്നന്‍
600000 യിസ്രായേല്യരാണ് ഈജിപ്തില്‍ നിന്നും പുറത്ത് വന്നത് . എന്നാല്‍ രണ്ടുപേര്‍ ; യോശുവയും കാലേബും മാത്രമാണ് കനാനില്‍ പ്രവേശിച്ചത് . ക്രിസ്ത്യാനികളില്‍ ജയകരമായ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുന്നവരുടെ എണ്ണവും ഏതാണ്ട് ഇതേ അനുപാതത്തിലാണ് ( 600000 ത്തില്‍ 2 പേര്‍ ). ‘ദൈവം ഈ ദേശം പിടിച്ചെടുക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് അത് സാധിക്കും’. ഈ മനോഭാവം ഉണ്ടായിരുന്നതുകൊണ്ടാണ് യോശുവയും കാലേബും വാഗ്ദത്ത നാട്ടില്‍ പ്രവേശിച്ചത് . ഇതാണ് വിശ്വാസം . ദൈവവാഗ്ദത്തങ്ങളോട് ചേര്‍ന്ന് മാത്രമാണ് വിശ്വാസം കണക്കിലെടുക്കപ്പെടുന്നത്. അല്ലാതെ നമ്മള്‍ നേരിടുന്ന കഷ്ടനഷ്ടങ്ങളോടു ചേര്‍ന്നല്ല .
മറ്റ് യിസ്രായെല്യര്‍ പറഞ്ഞു ‘ഇത് അസാദ്ധ്യമാണ്, ആ മല്ലന്മാര്‍ വളരെ ശക്തരാണ് ‘. ഇന്നും ക്രിസ്ത്യാനികള്‍ കരുതുന്നത് തങ്ങളെ വര്‍ഷങ്ങളായി ഭരിക്കുന്ന കോപത്തേയും കണ്‍മോഹത്തേയും ജയിക്കുക അസാദ്ധ്യമാണെന്നാണ് . അത്തരം വിശ്വാസികള്‍ തങ്ങളുടെ ജീവിതത്തില്‍ എന്നും പരാജയപ്പെട്ടിരിക്കുന്നു. അവര്‍ മരുഭുമിയില്‍ നശിച്ചു പോകുന്നു ( ആത്മീയ അര്‍ത്ഥത്തില്‍ പറയുമ്പോള്‍ )
സ്വര്‍ഗ്ഗത്തില്‍ നിന്നും ഒഴുകുന്ന ആത്മാവിന്റെ നദി, ദുഷ്ചിന്തയാലും പിറുപിറുപ്പിനാലും പണസ്‌നേഹത്താലും മലിനപ്പെട്ടിരിക്കുന്ന ഒരു വഴിയിലൂടെയല്ല നമ്മുടെ ഹൃദയത്തിലേക്ക് ഒഴുകേണ്ടത്. അത് പാപത്തില്‍ നിന്നും വിമുക്തമായ ശുദ്ധിയുള്ള ഒരു പാതയായിരിക്കണം. അപ്പോള്‍ മാത്രമേ സ്വര്‍ഗ്ഗത്തില്‍ നിന്നും ഒഴുകുന്ന ജീവജലത്താല്‍ ആ നദി ജനങ്ങള്‍ക്ക് ഒരു അനുഗ്രഹമായി തീരുകയുള്ളു. ക്രിസ്തീയ ഗോളത്തിന്റെ വലിയ ദുരന്തം അതിന്റെ പ്രസംഗകര്‍ അകമേ ശുദ്ധിയുള്ളവര്‍ അല്ല എന്നുള്ളതാണ്. അവര്‍ പാപത്തെ അവരുടെ ഹൃദയത്തിലും സ്വകാര്യ ജീവിതത്തിലും ജയിച്ചിട്ടില്ല. അവര്‍ പണസ്‌നേഹത്തേയും , കണ്‍മോഹത്തേയും , കോപത്തേയും , മത്സരത്തിന്റെ ആത്മാവിനേയും , അസൂയയേയും, കളവു പറയുന്നതിനേയും , ഭാര്യമാരോട് കയര്‍ത്തു സംസാരിക്കുന്നതിനേയും പോലുള്ള പല പാപങ്ങളും ജയിച്ചിട്ടില്ല. എങ്കിലും അവര്‍ ദൈവജനത്തോട് പ്രസംഗിക്കുന്നു. അവര്‍ക്ക് എന്താണ് പ്രസംഗിക്കുവാന്‍ കഴിയുക ? അവര്‍ പ്രവര്‍ത്തിക്കുന്നത് മാത്രം ; എങ്ങനെ ഭാര്യമാരോട് കയര്‍ത്തു സംസാരിക്കാം , എങ്ങനെ കയ്പുള്ളവരായിരിക്കാം , എങ്ങനെ അസൂയപ്പെടാം , എങ്ങനെ മറ്റുള്ളവരോട് മത്സരിക്കാം എന്നൊക്കെയായിരിക്കും അവര്‍ പ്രസംഗിക്കുക അല്ലാതെ പറയുന്നതെല്ലാം കേവലം കഴമ്പില്ലാത്ത പ്രമാണങ്ങള്‍ മാത്രമായിരിക്കും. നിങ്ങള്‍ ഒരു ജയാളിയല്ലെങ്കില്‍ പഠനത്തിലൂടെ നേടുന്ന വേദപുസ്തക പരിജ്ഞാനം കൊണ്ട് ഒരു പ്രയോജനവുമില്ല
ദൈവം യോശുവക്ക് ഉറപ്പു നല്കി ‘ഞാന്‍ നിന്നോടു കൂടെയുണ്ടാകും’ . അതുകൊണ്ടാണ് ഒരു മനുഷ്യനും യോശുവയുടെ മുന്‍പില്‍ നില്ക്കാന്‍ കഴിയാതെ പോയത് .ഏതെങ്കിലും ചില വേദപ്രമാണങ്ങള്‍ അറിഞ്ഞതുകൊണ്ടോ ചില അനുഭവങ്ങള്‍ ഉള്ളതുകൊണ്ടോ നാം പാപത്തെ ജയിക്കുന്നില്ല. എന്നാല്‍ നമ്മോടു കൂടെ സ്ഥിരമായുള്ള ആത്മാവിനാല്‍ അനുഭവിക്കുന്ന ദൈവസാന്നിദ്ധ്യമാണ് അതിനു നമ്മെ പ്രാപ്തരാക്കുന്നത്. അത്തരത്തില്‍ ദൈവത്തിനു പിന്തുണക്കുവാനും ചുമതലപ്പെടുത്തുവാനും പറ്റിയ ഹൃദയശുദ്ധിയുള്ള നേതാക്കളെയാണ് ദൈവം ഇന്ന് ക്രിസ്തീയ ഗോളത്തില്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നത്.
ദൈവം യോശുയോട് പറഞ്ഞു ‘ഉറപ്പും ധൈര്യവുമുള്ളവനായിരിക്കുക. ശത്രുക്കള്‍ ഭരിച്ചിരുന്ന ഈ ദേശം ഈ ജനം അവകാശമാക്കേണ്ടതിന് നീ അവരെ നയിക്കുക’ (യോശുവ 1:6 ). ഒരു പാപത്തെക്കുറിച്ചും നാം ഭയപ്പെടരുത്. ജനത്തെ അവരുടെ ശരീരത്തില്‍ വര്‍ഷങ്ങളായി ഭരിച്ചിരുന്ന പാപങ്ങളെ ജയിക്കുവാന്‍ നാം പ്രാപ്തരാകണം . അവരെ കേവലം വിശ്വാസത്തിലേക്ക് കൊണ്ടുവരുന്നതുകൊണ്ടോ രണ്ടു സ്‌നാനങ്ങളിലേക്കു നടത്തിയതുകൊണ്ടോ കാര്യമില്ല കട്ടിളപടിമേല്‍ രക്തം തളിച്ചതുകൊണ്ടോ, ചെങ്കടല്‍ കടന്നതുകൊണ്ടോ , മേഘത്താല്‍ മൂടപ്പെട്ടതുകൊണ്ടോ ഒരു കാര്യവുമില്ല. അതൊരു തുടക്കം മാത്രമാണ്.അത് ബാലപാഠം മാത്രമേ ആകുന്നുള്ളു . ഏറ്റവും ചെറിയ ക്ലാസില്‍ ജയിച്ചതുകൊണ്ട് നിങ്ങളുടെ മക്കളുടെ വിദ്യാഭ്യാസം നിങ്ങള്‍ അവസാനിപ്പിക്കുമോ ? ഇല്ല, എന്നാല്‍ ക്രിസ്തീയ ഗോളത്തില്‍ അതാണ് നടക്കുന്നത്.
മേഘസ്തംഭം പരിശുധാത്മ സ്‌നാനം അത് അവരെ വാഗ്ദത്ത നാട്ടിലേക്ക് നടത്തേണ്ടതിനായിരുന്നു .രണ്ടു വര്‍ഷം കൊണ്ട് അവര്‍ കടക്കേണ്ടതായിരുന്നു .എന്നാല്‍ 40 വര്‍ഷമായിട്ടും അവര്‍ക്ക് അതിനു കഴിഞ്ഞില്ല . അവരുടെ നേതാക്കന്മാരുടെ അവിശ്വാസമാണു അതിനു കാരണം. ‘വിശ്വാസം കേള്‍വിയാല്‍ വരുന്നു'(റോമര്‍ 10 : 7) . വിശ്വാസികളെ ഈ സത്യങ്ങള്‍ സഭായോഗങ്ങളില്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ അവര്‍ എങ്ങനെ വിശ്വസിക്കും ? അവര്‍ എങ്ങനെ പാപത്തെ ജയിക്കും ?