പുഞ്ചിരിക്കാൻ മറക്കരുത്

photo of toddler smiling

സ്റ്റെല്ലയ്ക്ക് ഇരുപത്തഞ്ചു വയസ്സിൽ താഴെയായിരുന്നു പ്രായം. അവൾ ലണ്ടനിലൂടെ ഒരു ബസ്സിൽ യാത്ര ചെയ്യുകയാണ്. ഒരു സ്റ്റോപ്പിൽ നിന്ന് അപരിചിതയായ ഒരു വൃദ്ധ ബസ്സിൽ കയറിയപ്പോൾ അവൾ പുഞ്ചിരിയോടെ എഴുന്നേറ്റ് താനിരുന്ന സീറ്റ് ആ വൃദ്ധയ്ക്ക് കൊടുത്തു. വൃദ്ധ നന്ദിയോടെ ആ ഇരിപ്പിടം സ്വീകരിച്ചു. എന്നിട്ട് ബസ്സിലുള്ളവരോട് ഇങ്ങനെ പറഞ്ഞു ഞാനിവൾക്ക് നന്ദി പറഞ്ഞത് എന്തിനാണെന്നറിയാമോ? സീറ്റ് തന്നതിനല്ല. മറിച്ച് അവൾ എനിക്ക് നല്കിയ പുഞ്ചിരിക്കുവേണ്ടിയാണ്.

ഈ സംഭവം സ്റ്റെല്ല ഒരിക്കലും മറന്നില്ല. ജീവിതത്തിൽ ഏകാകിനിയായ ഒരു വൃദ്ധയ്ക്ക് നിങ്ങളുടെ പുഞ്ചിരിയായിരിക്കും ആവശ്യം അതു നല്കിയാൽ അവർ നന്ദിയുള്ളവരായിരിക്കും. ഈ ചിന്തരൂഢ മൂലമായപ്പോൾ പിന്നീട് സ്റ്റെല്ലാ റീഡിങ്, ബ്രിട്ടനിൽ ‘വോളന്റിയറി വിമൻസ് അസോസിയേഷൻ’ എന്ന സംഘടന രൂപീകരിച്ചു. ഇപ്പോൾ ലക്ഷക്കണക്കിനു വനിതകൾ ആ സംഘടനയിൽ പ്രതിഫലം പറ്റാതെ വിവിധ സേവനങ്ങൾ ചെയ്യുന്നു വികലാംഗരായ കുട്ടികളെ ശുശ്രൂഷിക്കാൻ അമ്മമാരെ സഹായിക്കുക, അന്ധർക്ക് കത്തെഴുതിക്കൊടുക്കുക. എന്നിങ്ങനെ.

എല്ലാം ആരംഭിച്ചതാകട്ടെ ഒരു പുഞ്ചിരിയിൽ നിന്നും.