വിശ്വാസവും ക്ഷമയും – WFTW 22 ജനുവരി 2023

സാക് പുന്നന്‍

എബ്രായർ 6:12ൽ നാം വായിക്കുന്നത് വിശ്വാസത്താലും ദീർഘക്ഷമയാലും മാത്രമെ നമുക്കു വാഗ്ദത്തങ്ങളെ അവകാശമാക്കാൻ കഴിയൂ എന്നാണ്. അതുകൊണ്ട് വിശ്വാസം മാത്രം പോരാ. എബ്രാ.10:36ഉം ഇതേ കാര്യത്തെ കുറിച്ചു തന്നെ പറയുന്നത്, ദൈവഹിതം ചെയ്തതിനു ശേഷം ദൈവത്തിൻ്റെ വാഗ്ദത്തങ്ങൾ അവകാശമാക്കാൻ നിങ്ങൾക്ക് ക്ഷമ വേണം എന്നാണ്. NASBയിൽ മുകളിൽ പറഞ്ഞ വാക്യത്തിലെ ‘ക്ഷമ’ എന്ന വാക്കിനെ “സഹനശക്തി” എന്നാണ് പരിഭാഷപ്പെടുത്തിയിരിക്കുന്നത്- അത് യഥാർത്ഥത്തിൽ അങ്ങനെ തന്നെയാണു താനും.

നമുക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആർക്കും എതിരെ ഒരിക്കലും നമുക്കൊരു പരാതി ഇല്ല, കാരണം മറ്റുള്ളവർ നമുക്കു ചെയ്യുന്നതെല്ലാം ദൈവം നമ്മുടെ നന്മയ്ക്കാക്കി തീർക്കുന്നു (റോമ.8:28). റോമർ 8:28 വെള്ളം അരിക്കുന്ന അരിപ്പ പോലെയാണ്. ആളുകൾ അതിലേക്ക് എത്ര അഴുക്കു വെള്ളം ഒഴിച്ചാലും, പുറത്തേക്കുള്ള പൈപ്പിൽ കൂടി വെളിയിലേക്കു വരുന്ന വെള്ളം തികച്ചും വൃത്തിയുള്ളതും ശുദ്ധവും ആണ്. ആളുകൾ നമുക്ക് എന്തെല്ലാം ചെയ്താലും- അവർ നമ്മെ പ്രശംസിച്ചാലോ അല്ലെങ്കിൽ ശപിച്ചാലോ, അവർ നമ്മെ സഹായിച്ചാലോ അല്ലെങ്കിൽ ഉപദ്രവിച്ചാലോ- നാം റോമർ 8:28 വിശ്വസിക്കുന്നെങ്കിൽ, അതിൽ നിന്നു നമുക്കു ലഭിക്കുന്നത് എപ്പോഴും നന്മയായിരിക്കും! എന്നാൽ നാം വിശ്വസിക്കണം. ഒരു ഇലട്രോണിക് വാട്ടർ ഫിൽറ്റർ പ്രവർത്തിപ്പിക്കുന്നതിനു വേണ്ടി സ്വിച്ച് ഇടുന്നതു പോലെയാണ് വിശ്വാസം. വിശ്വാസത്തിൻ്റെ കറൻ്റ് (പ്രവാഹം) അതിലൂടെ ഒഴുകാതെ അതു പ്രവർത്തിക്കുകയില്ല.

‘റെവയ്യാ’ ( നിറവ് എന്നർത്ഥം) എന്ന എബ്രായ പദം പഴയ നിയമത്തിൽ രണ്ടു പ്രാവശ്യം മാത്രമേ വരുന്നുള്ളു :

  1. സങ്കീ.23:5 – “നിറഞ്ഞു കവിയുന്നു” ( KJV ), “കവിഞ്ഞൊഴുകുന്നു” (NASB).
  2. സങ്കീ.66:12-“സമ്പന്നമായ സ്ഥലം” (KJV), “സമൃദ്ധി” (NASB ).

രണ്ടു ലേഖന ഭാഗങ്ങളും കൂടെ ഒരുമിച്ചു ചേർക്കുമ്പോൾ, നമുക്കു താഴെ പറയുന്ന ആത്മീയ സത്യം ലഭിക്കുന്നു: ദൈവം നമ്മുടെ തലയെ എണ്ണ കൊണ്ട് അഭിഷേകം ചെയ്തു കഴിഞ്ഞിട്ട് (സങ്കീ.23:5), അവിടുന്നു നമ്മെ ഒരു വലയിലേക്കു കൊണ്ടു വരുന്നു (ഇടുങ്ങിയ പരിതസ്ഥിതിയിലേക്ക്), നമുക്ക് സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്ന ഭാരം നമ്മുടെ മേൽ വയ്ക്കുന്നു (എന്നാൽ നമുക്കു താങ്ങാൻ കഴിയുന്നതിൽ കൂടിയതല്ല), മനുഷ്യരെ നമ്മുടെ തല മേൽ കയറി ഓടിക്കുകയും നമ്മെ തീയിലും വെള്ളത്തിലും കൂടി കടത്തികൊണ്ടു പോകുകയും ചെയ്തിട്ട് (സങ്കീ.66:11,12) അങ്ങനെ നമ്മുടെ പാനപാത്രം നിറഞ്ഞു കവിയുന്ന ഒരിടത്തേക്കു നമ്മെ കൊണ്ടുവരുന്നു (സങ്കീ.66:12നോട് ചേർത്ത് സങ്കീ.23:5). അതുകൊണ്ട് അഭിഷേകത്തിനും നിറഞ്ഞൊഴുകലിനും ഇടയ്ക്ക്, നമുക്ക് അനേകം ശോധനകളിൽ കൂടെ കടന്നു പോകേണ്ടതുണ്ട്. അപ്പോൾ മാത്രമേ നാം നിറഞ്ഞു കവിയുന്ന ഒരു ജീവിതത്തിലേക്കു വരികയുള്ളു.

അതുകൊണ്ട് എന്തെല്ലാം ശോധനകൾ നമ്മുടെ മാർഗ്ഗേ വന്നാലും- മറ്റുള്ളവരുടെ അബദ്ധങ്ങൾ കാരണമോ, അല്ലെങ്കിൽ ദുഷ്ട മനുഷ്യരുടെ മനപൂർവ്വമായ ദുഷ്ടതയാലോ അല്ലെങ്കിൽ യാദൃശ്ചികമെന്നു തോന്നുന്ന കാര്യങ്ങളാലോ ആണെങ്കിലും- അവയിലെല്ലാം നമുക്ക് സന്തോഷിക്കാൻ കഴിയും, കാരണം ദൈവം അവയെയും എല്ലാം നമ്മുടെ നന്മയ്ക്കാക്കി തീർക്കും- അതായത്, നമ്മെ കൂടുതൽ ക്രിസ്തു തുല്യരാക്കും (റോമ.8:29 പറയുന്നതുപോലെ).

നമ്മുടെ ജീവിതത്തിൽ അത്തരം സാഹചര്യങ്ങൾ അനുവദിക്കുന്നതു മാത്രമല്ല, എന്നാൽ അവയെ നമ്മുടെ ഏറ്റവും നല്ലതിനായി ക്രമീകരിക്കുകയും പ്രവർത്തിപ്പിക്കുകയും കൂടി ചെയ്യുന്ന ദൈവത്തിൻ്റെ പരിജ്ഞാനത്തിലും, ശക്തിയിലും, സ്നേഹത്തിലും ഉള്ള പൂർണ്ണമായ ഉറപ്പാണ് വിശ്വാസം.

What’s New?