ഭയത്തില്‍ നിന്നുളള സ്വാതന്ത്ര്യം- WFTW 21 ഒക്‌ടോബർ 2018

സാക് പുന്നന്‍

സാത്താന്‍ ഭയത്തിന്‍റെ രചയിതാവാണ്. യേശു പാപത്തോട് എത്രമാത്രം എതിരായിരുന്നോ അത്ര തന്നെ അവിടുന്ന് ഭയത്തിനോടും എതിരായിരുന്നു. “പാപം ചെയ്യരുത്” എന്നു പറഞ്ഞതു പോലെ തന്നെ ” ഭയപ്പെടേണ്ട” (ഭയപ്പെടരുത്) എന്ന് അവിടുന്ന് ആളുകളോട് പറഞ്ഞിട്ടുണ്ട്. പാപത്തില്‍ ജീവിച്ചിരുന്നവര്‍ക്ക് പ്രതികൂലമായിരുന്നത്രയും തന്നെ യേശു ഭയത്തില്‍ ജീവിച്ചിരുന്നവര്‍ക്കും പ്രതികൂലമായിരുന്നു.

നാം കര്‍ത്താവില്‍ ആശ്രയിക്കുന്നതു കൊണ്ട്, നാം ഒരിക്കലും ഭയപ്പെടേണ്ട ആവശ്യമില്ല. നാം എപ്പോഴെങ്കിലും യാദൃശ്ചികമായി വഴുതിപ്പോയിട്ട് ഭയപ്പെടുകയോ എന്തിനെയെങ്കിലും കുറിച്ച് ആകുലചിത്തരാകുകയോ ചെയ്താല്‍, പെട്ടെന്നുതന്നെ നാം അതില്‍ നിന്നു പുറത്തുവരികയും നമ്മുടെ ഭയത്തെ ദൈവത്തോട് ഏറ്റുപറഞ്ഞ് നമ്മെ കാക്കേണ്ടതിന് ദൈവത്തില്‍ ആശ്രയിക്കുകയും ചെയ്യുക.

ദൈവത്തിന്‍റെ വേലയെ സാത്താന്‍ പലവിധത്തില്‍ ആക്രമിക്കാറുണ്ട്, എന്നാല്‍ ദൈവം തന്‍റെ മക്കളുടെ പ്രാര്‍ത്ഥനയ്ക്ക് ഉത്തരം തരുന്നു. പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ ചില പിശാചുക്കള്‍ പുറത്താക്കപ്പെടുകയില്ല എന്ന് യേശു ഒരിക്കല്‍ പറഞ്ഞു. അതിന്‍റെ അര്‍ത്ഥം നാം ഉപവസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തില്ലെങ്കില്‍, ചില പിശാചുക്കള്‍ അവര്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന ഇടത്തു തന്നെ തുടരുകയും ദൈവത്തിന്‍റെ വേലയെ തടസ്സപ്പെടുത്തുകയും ചെയ്യും. ദൈവം തന്‍റെ ഭൂമിയിലെ പ്രവൃത്തികള്‍ നമ്മെ ആശ്രയിച്ചായിരിക്കുവാന്‍ തക്കവണ്ണം ചെയ്തിരിക്കുന്നു – ക്രിസ്തുവിന്‍റെ ശരീരത്തെ ആശ്രയിച്ച്. ഇത് സവിശേഷതയുളള ഒരു പ്രത്യേക അവകാശമാണ് എന്നാല്‍ വലിയ ഒരു ഉത്തരവാദിത്തവുമാണ്. അന്ധകാരത്തിന്‍റെ ശക്തികള്‍ അവിടുത്തെ സഭയ്ക്ക് എതിരെ ജയിക്കുകയില്ല എന്ന് യേശു പറഞ്ഞിട്ടുണ്ട്.

ഈ ലോകത്തില്‍ ക്രൈസ്തവ വിരോധമായി പ്രവര്‍ത്തിക്കുന്ന അനേകം ശക്തികള്‍ ഉണ്ട്. എന്നാല്‍ ദൈവം നമുക്ക് ഭീരുത്വത്തിന്‍റെ ആത്മാവിനെ അല്ല തന്നിട്ടുളളത്. അവിടുത്തെ മാനിക്കുന്നവരെ അവിടുന്നു മാനിക്കും. അതുകൊണ്ട് നാം ഒരിക്കലും ഭയത്താല്‍ ചഞ്ചലചിത്തരാകുവാന്‍ നമ്മെ അനുവദിക്കരുത്. ശൗലിന്‍റെ പടക്കോപ്പുകള്‍ ഉപയോഗിക്കുന്നത് നിരസിച്ച ദാവീദിനെപ്പോലെ, നാമും അങ്ങനെയുളള ഒരു സമയത്ത് നമ്മെ സഹായിക്കുവാന്‍ മനുഷ്യരിലോ ജഡത്തിന്‍റെ ഭൂജത്തിലോ ആശ്രയിക്കരുത്. ദാവീദ് ഗോല്യത്തിനോട് യുദ്ധം ചെയ്തത് ആത്മീയ ആയുധങ്ങള്‍ക്കൊണ്ടാണ്- യഹോവയുടെ നാം. നമ്മുടെ ആയുധങ്ങളും ആത്മീയമാണ് (2 കൊരിന്ത്യര്‍ 10:4). അതു കൊണ്ട് നാം തീര്‍ച്ചയായും ജയിക്കും – എല്ലായ്പോഴും.

യേശു നമ്മോടു പറഞ്ഞത് അവിടുന്നു നമ്മെ ഈ ദുഷ്ടലോകത്തിലേക്ക് ചെന്നായ്ക്കളുടെ നടുവില്‍ കുഞ്ഞാടുകളെപ്പോലെ അയക്കുന്നു എന്നാണ്.. എന്നാല്‍ അതേ വാക്യത്തില്‍ തന്നെ “പാമ്പുകളെപ്പോലെ ബുദ്ധിയുളളവര്‍ ” ആയിരിക്കുവാനും (മത്തായി 10:16) അവിടുന്ന് നമ്മോടു പറഞ്ഞിട്ടുണ്ട്.

സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുളള എല്ലാ അധികാരങ്ങളും കര്‍ത്താവിനുണ്ട്, നാം സകല രാജ്യങ്ങളിലും പോയി ശിഷ്യന്മാരെ ഉണ്ടാക്കുകയാണെങ്കില്‍, ഈ അധികാരങ്ങളെല്ലാം നമുക്കുവേണ്ടി ഉപയോഗിക്കുവാനായി അവിടുന്നു എല്ലാ നാളും നമ്മുടെ കൂടെ ഉണ്ട് എന്ന് വാഗ്ദത്തം ചെയ്തിട്ടുണ്ട് (മത്തായി 28:19,20). അവിടുന്ന് നമ്മോടു കൂടെ ഉണ്ടെങ്കില്‍ അതുമതി. നമ്മുടെ പക്ഷത്തുളള ദൈവത്തോടു ചേര്‍ന്നു നിന്ന്, ഈ ലോകം മുഴുവനില്‍ നിന്നുമുളള എതിര്‍പ്പിനെപോലും നമുക്ക് നേരിടുവാന്‍ കഴിയും. യേശു പറഞ്ഞു, ” വിക്ഷോഭിതരും, പ്രക്ഷുബ്ധരും ആകുന്നത് നിര്‍ത്തുക, നിങ്ങള്‍ ഭയമുളളവരും, വിരണ്ടവരുല, ഭീരുക്കളും, അസ്വസ്ഥരും ആയിരിക്കുവാന്‍ നിങ്ങളെ തന്നെ അനുവദിക്കരുത് (യോഹന്നാന്‍ 14:27 ആംപ്ലിഫൈഡ്).

ദൈവ വചനം ഇപ്രകാരം നമ്മോട് കല്‍പ്പിക്കുന്നു, മറ്റുളളവര്‍ ചെയ്യുന്നതു പോലെ പരിഭ്രാന്തരാകരുത്, സ്വര്‍ഗ്ഗത്തിന്‍റെ കര്‍ത്താവായ യഹോവയെ അല്ലാതെ മറ്റാരെയുമോ, മറ്റൊന്നിനെയുമോ ഭയപ്പെടരുത്! നിങ്ങള്‍ ദൈവത്തെ ഭയപ്പെടുമെങ്കില്‍, നിങ്ങള്‍ മറ്റൊന്നിനെയും ഭയപ്പെടേണ്ട ആവശ്യമില്ല”. അവിടുന്നു തന്നെ നിങ്ങളുടെ സുരക്ഷിതത്വം ആയിരിക്കും ( യെശയ്യാവ് 8:12-14 ലിവിംഗ് ബൈബിള്‍).

” ദൈവം അരുളിച്ചെയ്യുന്നു, ‘ഞാന്‍ നിങ്ങളെ ഒരു നാളും തളളിക്കളയുകയില്ല ഉപേക്ഷിക്കുകയുമില്ല” അതുകൊണ്ട് നമുക്കു ധൈര്യത്തോടെ ഇപ്രകാരം പറയാം, ” കര്‍ത്താവെനിക്കു തുണ, ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യര്‍ക്കെന്നോട് എന്തു ചെയ്യുവാന്‍ കഴിയും? യേശുക്രിസ്തു ഇന്നലെയും ഇന്നും എന്നേക്കും അനന്യന്‍ തന്നെ” (എബ്രായര്‍ 13:5-8).
ഭയത്തോടുളള ബന്ധത്തില്‍ നാം ഓര്‍ക്കേണ്ട രണ്ടുകാര്യങ്ങളുണ്ട്;

1. ഭയത്തിന്‍റെ അടിസ്ഥാനത്തില്‍ നാം ഒരിക്കലും ഒരു തീരുമാനമെടുക്കരുത്, എന്നാല്‍ എല്ലായ്പോഴും ദൈവത്തിലുളള വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം.
2. ഭയം സാത്താന്‍റെ ആയുധമാണ്. അതുകൊണ്ട് ഏതെങ്കിലും വിധത്തില്‍ മറ്റുളളവരെ ഭീഷണിപ്പെടുത്തുവാനോ പേടിപ്പിക്കുവാനോ ശ്രമിക്കുന്ന എല്ലാവരും വാസ്തവത്തില്‍ സാത്താനുമായി കൂട്ടായ്മയിലാണ് ( അവര്‍ അത് അറിയുന്നില്ലെങ്കില്‍ പോലും). അതുകൊണ്ട് നാം ഒരിക്കലും ആ ആയുധം ആരുടെ മേലും പ്രയോഗിക്കരുത് (എഫെ 6:10 ഉം 2 തിമെഫെയോസ് 1:7 ഉം കാണുക).

മറ്റുളളവര്‍ നമ്മോടു ചെയ്യുന്ന തിന്മകള്‍,നമുക്ക് ദൈവ വചനത്തിന്മേല്‍ പുതിയവെളിപ്പാടുകളും അവിടുത്തെ കൃപയുടെ പുതിയ അനുഭവങ്ങളും തരുന്നതിനായി ദൈവം ഉപയോഗിക്കുന്നു. അതില്ലായിരുന്നുവെങ്കില്‍ നമുക്കതു ലഭിക്കുമായിരുന്നില്ല.

ദൈവ വചനം ഇപ്രകാരം പറയുന്നു, ” നാം പോരാടുന്നത് മനുഷ്യരോടല്ല എന്നാല്‍ വാഴ്ചകളോടും അധികാരങ്ങളോടും ഈ അന്ധകാരത്തിന്‍റെ ലോകാധിപതികളോടും, സ്വര്‍ലോകങ്ങളിലെ ദുഷ്ടാത്മസേനയോടുമത്രെ” (എഫെസ്യര്‍ 6:12-ടി.ഇ.വി ). ഈ വാക്യത്തില്‍ നിന്ന് കര്‍ത്താവെന്നെ പഠിപ്പിച്ചത്, എനിക്ക് സാത്താന്യശക്തികളോട് വേണ്ടവിധം പോരാടണമെങ്കില്‍, ഞാന്‍ ഒരിക്കലും മനുഷ്യരോടുപോരാടരുത്.

പഴയനിയമത്തിന്‍ കീഴില്‍, യിസ്രായേല്യര്‍ മനുഷ്യരോടാണ് യുദ്ധം ചെയ്തത്. എന്നാല്‍ പുതിയ ഉടമ്പടിയില്‍, നാം ഒരിക്കലും മനുഷ്യരോട് പോരാടരുത്, എന്നാല്‍ സാത്താനോടും ഭൂതങ്ങളോടുമാണ്. യേശു തന്‍റെ മാതൃകയിലൂടെ അതു നമ്മെ കാണിച്ചു. അനേകം വിശ്വാസികള്‍ക്കും സാത്താനെ ജയിക്കാന്‍ കഴിയാത്തത് അവര്‍ തങ്ങളുടെ ഭാര്യമാര്‍, ഭര്‍ത്താക്കന്മാര്‍, അയല്‍ക്കാര്‍ മുതലായവരോട് പോരാടുന്നതു കൊണ്ടാണ്.ഭാവിയില്‍ നിങ്ങള്‍ ഒരു മനുഷ്യനോടും പോരാടുകയില്ല എന്നു തീരുമാനിക്കുക, അപ്പോള്‍ നിങ്ങളുടെ പിശാചിനോടുളള പോരാട്ടം വളരെ സഫലമായിരിക്കും. നാം ദൈവത്തിന്‍റെ വഴികള്‍ തര്‍ക്കമില്ലാതെ പിന്‍തുടരുമെങ്കില്‍ നാം സാത്താനെയും അവന്‍റെ തന്ത്രങ്ങളെയും എല്ലാ സമയത്തും ജയിക്കുകയും നാം നിരന്തരം ജയോത്സവമായി ജീവിക്കുകയും ചെയ്യും.