വഴിതെറ്റി ശരിയായ വഴിയിൽ

carriage central park city coach

കനത്ത മൂടൽമഞ്ഞുള്ള ഒരു രാത്രി. 1972ൽ ലണ്ടനിലാണ് സംഭവം. ഒരാൾ തന്റെ വീട്ടിൽ നിന്നു പുറത്തിറങ്ങി ഒരു കുതിരവണ്ടിക്കായി കാത്തുനിന്നു. പൊടുന്നനെ ഒരു വാടക കുതിരവണ്ടി വന്നു. അയാൾ അതിൽ കയറിയിരുന്ന് തെംസ് നദീതീരത്തേക്ക് വണ്ടി വിടുവാൻ ആവശ്യപ്പെട്ടു. ജീവിത നൈരാശ്യം മൂലം ആ രാത്രി തെംദിയിൽ ചാടി ആത്മഹത്യ ചെയ്യാനായിരുന്നു അയാളുടെ പുറപ്പാട്.

കുതിരവണ്ടിക്കാരൻ യാത്രികന്റെ നിർദ്ദേശം അനുസരിച്ച് ദിശ ലക്ഷ്യമാക്കി ശ്രദ്ധാപൂർവ്വം വണ്ടിയോടിച്ചു. പക്ഷേ കനത്ത മൂടൽമഞ്ഞു മൂലം പതിനഞ്ച് മിനിറ്റുകൊണ്ട് എത്തേണ്ട സ്ഥലത്ത് ഒന്നര മണിക്കൂറായിട്ടും ചെന്നുചേരാൻ കഴിയുന്നില്ല. വണ്ടിക്കാരനും യാത്രക്കാരനും പരസ്‌പരം കാണാൻ പോലും കഴിയാത്തത്ര കട്ടപിടിച്ച് മൂടൽമഞ്ഞ്. ഒടുവിൽ ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ വണ്ടിക്കാരൻ എവിടെയോ നിർത്തി, യാത്രക്കാരനെ ഇറക്കിവിട്ട് കൂലി വാങ്ങി തടിതപ്പി. യാത്രികൻ കനത്ത ഇരുളിൽ, മൂടൽമഞ്ഞിൽ, ഏതോ വഴിയിൽ എന്തു ചെയ്യണമെന്നറിയാതെ നിന്നുപോയി. അവിടെ നിന്നിട്ട് കാര്യമില്ലല്ലോ എന്നോർത്ത് അയാൾ തുടർന്ന് തപ്പി തടഞ്ഞു മുന്നോട്ടു നീങ്ങി. പൊടുന്നനെ അയാളുടെ കൈ പരിചിതമായ എന്തിലോ സ്പർശിച്ചു. സ്വന്തവീടിനു മുമ്പിലെ ഗേറ്റിൽ സ്ഥാപിച്ചിരുന്ന കുതിരയുടെ പ്രതിമയിലാണ് താൻ തൊട്ടതെന്ന് അയാൾ ഞെട്ടലോടെ മനസ്സിലാക്കി. ആത്മഹത്യ ചെയ്യാൻ പുറപ്പെട്ട തന്നെ ദൈവം അസാധാരണമായ വിധത്തിൽ ഒന്നര മണിക്കൂറിനു ശേഷം വീണ്ടും സ്വന്ത വീട്ടുമുറ്റത്ത് എത്തിച്ചിരിക്കുന്നു. അയാൾ അമ്പരന്നു പോയി.

നേരെ വീട്ടിലേക്ക് കയറി മുട്ടുകുത്തി അയാൾ ദൈവത്തോടു തന്റെ അവിവേകത്തിനു ക്ഷമ യാചിച്ചു. തന്റെ ഹൃദയത്തെ അയാൾ യേശുവിനു മുമ്പിൽ സമർപ്പിച്ചു. നൈരാശ്യത്തിന്റെ ഇരുൾ മാറിപ്പോയി. സ്വര്ഗ്ഗീയസന്തോഷം ആ ഹൃദയത്തിൽ കുടിപാർക്കാൻ ആരംഭിച്ചു. പിന്നീട് മനോഹരമായ കവിതകൾ രചിച്ച അനുഗൃഹീത കവി വില്യം കൂപ്പറായിരുന്നു ആ മനുഷ്യൻ.

വില്യം കൂപ്പറിന്റെ ഒരു കവിതയിലെ ചില വരികൾ ഇങ്ങനെ

God moves in mysterious way
His wonders to perform
He plants His footsteps in the sea And rides up on the storm
(ദൈവം നിഗൂഢമായ രീതിയിൽ നീങ്ങുന്നു
അത്ഭുതങ്ങളെ പ്രവർത്തിക്കുന്നു.
അവിടുന്ന് സമുദ്രത്തിന്മേൽ കാലടി വയ്ക്കുന്നു.
കൊടുങ്കാറ്റുകളെ വാഹനമാക്കുന്നു.)

അനുഭവത്തിന്റെ ചൂടും ചൂരുമുള്ള ഈ വരികൾ എത്രയോ ശരിയാണ് ദൈവത്തിന്റെ വഴി തികവുള്ളത് (സങ്കീ. 18:30),