ദൈവത്തിന്റെ ഭാര്യ

assorted colored shoes

ന്യൂയോർക്ക് നഗരത്തിലെ ഒരു ഡിസംബർ പ്രഭാതം. കാലിൽ ഷൂസില്ലാത്ത ഒരു കൊച്ചുകുട്ടി തണുത്തുവിറച്ച് ഒരു ചെരിപ്പുകടയുടെ മുമ്പിൽ അകത്തേക്കു നോക്കി നിൽക്കുകയാണ്. “നീ എന്തു ചെയ്യുകയാ?”ഒരു വനിത ചോദിച്ചു. “എനിക്ക് ഒരു ജോഡി ഷൂസ് തരാൻ ദൈവത്തോടു പ്രാർത്ഥിച്ചുകൊണ്ട് നില്ക്കുകയാ…. നിഷ്കളങ്കമായ മറുപടി.
അവർ അവനെ കൈക്കു പിടിച്ചു കടയ്ക്കുള്ളിലേക്ക് ആനയിച്ചു. ആ കുട്ടിയുടെ പാകത്തിനുള്ള അര ഡസൻ സോക്സ് ആദ്യം ഓർഡർ ചെയ്തു. പിന്നെ അവനെ കടയുടെ പിന്നിലേക്ക് കൊണ്ടുചെന്ന് അവന്റെ കാലുകൾ കഴുകി. വെള്ളം ഒപ്പിയശേഷം വീണ്ടും അവനെ കടയിലേക്കു കൊണ്ടുവന്ന് ഒരു ജോഡി സോക്സുകൾ ഇടുവിച്ചു. പിന്നെ ഒരു ജോഡി ഷൂസും വാങ്ങി അണിയിച്ചു. ബാക്കി സോക്സുകൾ കൈയിൽ കൊടുത്തശേഷം “ഇപ്പോൾ എങ്ങനെയുണ്ട് സുഖം തോന്നുന്നോ?” എന്നവന്റെ തലയിൽ തടവി ചോദിച്ചു

ആ വനിത പണം കൊടുത്തു പോകാനായിത്തിരിഞ്ഞപ്പോൾ അമ്പരന്നുപോയ കുട്ടി അവരുടെ കൈക്കു പിടിച്ചു നിർത്തി മുഖത്തുനോക്കി നിറഞ്ഞ കണ്ണുകളോടെ ചോദിച്ചു: “നിങ്ങളാണോ ദൈവത്തിന്റെ ഓര്യ?”