തങ്ങളുടെ ഭൗതീകമായ തൊഴിലില്‍ വിസ്വസ്തരായിരിക്കുന്നവരെയാണ് ദൈവം തന്റെ വേലക്കായി വിളിക്കുന്നത് – WFTW 14 ഏപ്രിൽ 2013

person holding grinder

സാക് പുന്നന്‍

എലീശയ്ക്ക് ശേഷം 40 വര്‍ഷം കഴിഞ്ഞാണ് ആമോസ് പ്രവചിച്ചു തുടങ്ങിയത്. നയമാന്റെ പണത്തിനു പുറകെ പോയി സ്വയം നശിച്ചില്ലായിരുന്നുവെങ്കില്‍  ഗേഹസിക്ക് എലീശായുടെ ഇരട്ടി പങ്കു അഭിഷേകത്തോടെ യിസ്രായേലിന്റെ അടുത്ത പ്രവാചകനാകാനുള്ള സാദ്ധ്യത ഉണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ആമോസിന് പകരം ഈ പ്രവചനം എഴുതുക ഗേഹസി ആയിരുന്നേനെ. ഈയൊരു അവകാശം ഗേഹസി നഷ്ടപ്പെടുത്തിക്കളഞ്ഞു. നിങ്ങളുടെ കിരീടം ആരും എടുത്തുകൊണ്ടു പോകാതെ സൂക്ഷിക്കണമെന്ന് ദൈവം മുന്നറിയിപ്പ് നല്‍കുന്നു (വെളി.3:11).

ദൈവം നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന ശുശ്രൂഷയില്‍ വിശ്വസ്തനായിരുന്നാല്‍ ദൈവം നിങ്ങള്‍ക്കായി ഒരു കിരീടം വച്ചിരിക്കുന്നു. നിങ്ങള്‍ വിശ്വസ്തനല്ലെങ്കില്‍ ആ കിരീടം നിങ്ങള്‍ക്ക് നഷ്ടപ്പെടാം. അപ്പോള്‍ നിങ്ങള്‍ക്കായി വച്ചിരുന്ന ശുശ്രൂഷ മറ്റൊരാളിലൂടെ ദൈവം പ്രവര്‍ത്തിക്കുകയും നിങ്ങള്‍ക്കായുള്ള കിരീടം അയാള്‍ക്ക് ലഭിക്കുകയും ചെയ്യും. അതുകൊണ്ട് ഗേഹസിയുടെ കിരീടം ആമോസിനായിരിക്കും ലഭിച്ചത്.

ഒരു പ്രവാചകനാകണമെന്ന ആഗ്രഹമുള്ളവനായിരുന്നില്ല ആമോസ്. ആദ്യ അപ്പോസ്‌തോലന്മാര്‍ മീന്‍പിടുത്തക്കാര്‍ ആയിരുന്നതുപോലെ അവനൊരു സാധാരണ ഇടയന്‍ മാത്രമായിരുന്നു. എലീശ ഒരു കര്‍ഷകനായിരുന്നു. ആമോസ് കന്നുകാലികളെ നോക്കുന്നവനും അത്തി വൃക്ഷങ്ങള്‍ പരിപാലിക്കുന്നവനും ആയിരുന്നു. അവന്റെ യോഗ്യത ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഇങ്ങനെയാണ് പറഞ്ഞത്, ‘ഞാന്‍ ഒരു പ്രവാചകനായിരുന്നില്ല, പ്രവാചകന്മാരുടെ കുടുംബത്തില്‍ പെട്ടവനുമായിരുന്നില്ല. പകരം ഞാന്‍ ഒരു കാലി വളര്‍ത്തുകാരനും കാട്ടത്തിക്കായ കീറുന്നവനുമായിരുന്നു. പക്ഷെ യഹോവ എന്നെ ആടുവളര്‍ത്തുകാരില്‍ നിന്നെടുത്തിട്ട് എന്നോട് പറഞ്ഞു  ‘ചെന്ന് യഹോവയുടെ ജനമായ യിസ്രായേലിനെതിരായി പ്രവചിക്കുക (ആമോസ്. 7:14-15).

ഒരു പ്രവചന സന്ദേശമെഴുതുവാന്‍ ആമോസിനെ ദൈവം തെരഞ്ഞെടുത്തത് എന്തുകൊണ്ടാണ്? ദൈവം ആമോസിനെ ശ്രദ്ധിച്ചപ്പോള്‍ (നമ്മെയും ശ്രദ്ധിക്കുന്നതുപോലെ) അവന്‍ ദൈവഭയമുള്ളവനും തന്റെ  ജോലിയില്‍ വിസ്വസ്തനുമാണെന്നു കണ്ടു. ആമോസ് വലിയ ജ്ഞാനിയോ പുരോഹിതനോ ആയിരുന്നില്ല. എന്നാല്‍ അവന്‍ തന്റെ ജോലിയില്‍ വിശ്വസ്തനായിരുന്നു. അവന്‍ ദൈവഭയമുള്ളവനും ദരിദ്രരോടു കരുണയുള്ളവനുമായിരുന്നു. ഒരു നാള്‍ ദൈവം അവനെ വിളിച്ച് അവനോടു പറഞ്ഞു,’നീ എന്റെ ദാസനായിരിക്കുവാന്‍ പോവുകയാണ്’

ദൈനംദിന ജീവിതത്തില്‍ നാം വിസ്വസ്തരാണോ എന്ന് ദൈവം ശ്രദ്ധവച്ചു നോക്കുന്നു. നാം എപ്പോഴും താഴ്മയുടെ വഴിയില്‍ ആണോ നടക്കുന്നതെന്നും ദൈവശബ്ദം കേള്‍ക്കുന്നതിനും, ദൈവവചനം പഠിക്കുന്നതിനും നാം സമയമെടുക്കുന്നുണ്ടോയെന്നും അവിടുന്ന് നോക്കുന്നു. ഒരു പക്ഷെ ആമോസ് കഴിഞ്ഞ 25 വര്‍ഷവും വിസ്വസ്തനായിരുന്നിരിക്കാം, എനിക്കറിയില്ല. യേശു തന്റെ പരസ്യ ശുശ്രൂഷ തുടങ്ങുന്നതിനു മുമ്പ് നസ്രേത്തില്‍ 30 വര്‍ഷക്കാലം വിശ്വസ്തതയോടെ ദൈവത്തെ സേവിച്ചു എന്നെനിക്കറിയാം. ചെറിയ കാര്യങ്ങളില്‍ പോലും വിശ്വസ്തനായി ദീര്‍ഘകാലമിരിക്കുമ്പോള്‍ ഒരു പക്ഷെ ദൈവം നിങ്ങളെ മറന്നുവോ എന്ന് തോന്നാം. എന്നാല്‍ അങ്ങനെയല്ല, ഒരു ദിവസം നിങ്ങളോട് പറയും, ‘ ഇന്നുമുതല്‍ നീ എന്റെ ദാസനാണ്’. ഭൗതീക തൊഴിലില്‍ വിസ്വസ്തരായവരെയാണ് ദൈവം തന്റെ വേലയ്ക്കായി വിളിക്കുന്നത്. പഴയ നിയമകാലത്ത് ദൈവം അത് ചെയ്തു. തങ്ങളുടെ ഭൗതീക തൊഴിലില്‍ വിസ്വസ്തരായിരുന്നവരെയാണ് യേശുവും അപ്പോസ്‌തോലന്മാരായി വിളിച്ചത്.

What’s New?