പ്രാർത്ഥന ‘കേൾക്കാത്ത’ ദൈവം!

തമിഴ്നാട്ടിലെ ഡോണാവൂരിൽ എത്തി ത്യാഗപൂർണമായ മിഷനറി പ്രവർത്തനം ചെയ്ത വിദേശവനിത എമികാർ മൈക്കിൾ ക്രിസ്തീയലോ കത്തു വളരെ പ്രശസ്തയാണ്. “കുരിശിലെ സ്നേഹം” തുടങ്ങിയ ലേഖന ൾ ആത്മീയസത്യങ്ങളെക്കുറിച്ചുള്ള അവരുടെ ഉൾക്കാഴ്ച വ്യക്തമാക്കുന്നു. എമി ർ മൈക്കിൾ കൊച്ചു കുട്ടിയായിരുന്നപ്പോൾ ഉണ്ടായ ഒരു കൊച്ചു സംഭവം പ്രാർത്ഥനയുടെ മറുപടിയുടെ പിന്നിലെ രഹസ്യങ്ങളിലേക്കു വെളിച്ചം വീശുന്നു.

എമികാർ മൈക്കിൾ കൊച്ചുകുട്ടിയായിരുന്നപ്പോൾ അവളെ എപ്പോഴും അലട്ടിയിരുന്നതു തന്റെ കണ്ണുകളുടെ കൃഷ്ണമണികളുടെ നിറമാണ്. അവളുടെ നാട്ടിൽ നിലവിലിരുന്ന സൗന്ദര്യസങ്കല്പം അനുസരിച്ച് പൂച്ചക്കണ്ണാണ് സൗന്ദര്യലക്ഷണം. കൂട്ടുകാരികൾക്കെല്ലാം അങ്ങനെയുള്ള കണ്ണുകളാണ്, എന്നാൽ തന്റെ കൃഷ്ണമണികൾ മാത്രം നന്നേ കറുത്തതാണ് ഇതായിരുന്നു എമിയുടെ സങ്കടകാരണം.

ചെറുപ്പത്തിൽ തന്നെ യേശുകർത്താവിനെ ഹൃദയത്തിൽ നാഥനും കർത്താവുമായി എമി സ്വീകരിച്ചിരുന്നു. എന്തു വിഷമങ്ങളുണ്ടെങ്കിലും കർത്താവിനോടു പ്രാർത്ഥിച്ചാൽ അവിടുന്നു മാറ്റിത്തരും എന്ന ഉത്തമവിശ്വാസവും എമിക്കുണ്ടായിരുന്നു. അതുകൊണ്ട് കണ്ണിന്റെ നിറം സംബന്ധിച്ച തന്റെ ദുഃഖവും കർത്താവിനോടു പ്രാർത്ഥനയിൽ അറിയിക്കാൻ അവൾ തീരുമാനിച്ചു.

തന്റെ കൃഷ്ണമണിയുടെ കറുപ്പുനിറം മാറ്റിത്തരണേ എന്നവൾ പലവട്ടം പ്രാർത്ഥിച്ചു. പ്രയോജനം ഉണ്ടായില്ല. ഒരു രാത്രി വളരെ കണ്ണീരോടെ ഏറെ നേരം അവൾ ഇക്കാര്യത്തിനുവേണ്ടി പ്രാർത്ഥിച്ചു പിറ്റേന്നു രാവിലെ എഴുന്നേറ്റു കണ്ണാടിയിൽ നോക്കുമ്പോൾ കണ്ണിന്റെ നിറം മറിയിരിക്കുമെന്ന് അവൾക്ക് നല്ല ഉറപ്പു തോന്നി.

പക്ഷേ, പിറ്റേന്ന് രാവിലെ എഴുന്നേറ്റ് കണ്ണാടി നോക്കിയ എമി ഞെട്ടിപ്പോയി. കൃഷ്ണമണികൾ പഴയപോലെ. ദൈവം പ്രാർത്ഥന കേട്ടില്ല. പ്രാർത്ഥന കേൾക്കാത്ത ദൈവത്തോട് അവൾക്കു പരിഭവമായി…

ഇതിനിടെ വർഷങ്ങൾ കടന്നുപോയി. എമികാർ മൈക്കിൾ തന്റെ ബാല്യ കാലപ്രാർത്ഥന മറന്നുപോയി. അവർ ഒടുവിൽ തമിഴ്നാട്ടിലെത്തി ദേവദാസികളുടെ ഇടയിൽ പ്രവർത്തനം ആരംഭിച്ചു. അവിടെ ആരും അവരെ വിദേശവനിതയായി കണക്കാക്കിയില്ല. തങ്ങളിൽ ഒരാളായി അവർ എമിയെ കണക്കാക്കി. കാരണം എന്തെന്നോ? പൗരസ്ത്യ നാടുകളിലുള്ളവരുടേതു പോലെതന്നെ കറുത്ത കണ്ണുകളായിരുന്നു എമിയുടേതും

ഇതു മനസ്സിലായപ്പോൾ എമി ദൈവത്തെ സ്തുതിച്ചു തന്റെ പ്രാർത്ഥനയ്ക്ക് പ്രത്യേകവിധത്തിൽ മറുപടി തന്നതിന് മത്തായി 7:7-11