വലിയ കലാകാരൻ

person painting

സ്കോട്ലൻഡിലെ ഒരു കടലോര പട്ടണം. നേരം സന്ധ്യയോടടുക്കുന്നു. പതിവുപോലെ ആ ഹോട്ടലിന്റെ ഭക്ഷണശാലയിൽ ധാരാളം പേരുണ്ട്. ഭക്ഷണം കഴിക്കുന്നതോടൊപ്പം പിന്നിട്ട പകലിനെക്കുറിച്ചുള്ള ചർച്ചകൾ, രസകരമായ സംഭവങ്ങളുടെ അയവിറക്കൽ, പൊട്ടിച്ചിരികൾ തുടങ്ങിയവകൊണ്ടു സജീവമാണു ഭക്ഷണശാല, ഒരു മേശയ്ക്കു ചുറ്റും ചായയ്ക്ക് ഓർഡർ ചെയ്ത് വെടിവട്ടത്തിൽ മുഴുകിയിരിക്കുന്നവർ എല്ലാം മീൻ പിടിത്തക്കാരാണ്. സ്വാഭാവികമായും സംസാരം മീൻപിടിത്തത്തെക്കുറിച്ചായി. തങ്ങൾ പിടിച്ച് മീനുകൾ, വലയിൽ കുരുങ്ങിയിട്ടും രക്ഷപെട്ടുപോയ വമ്പൻ മത്സ്യങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരണങ്ങൾ….

ഇതിനിടെ ആവേശം കയറിയ ഒരു മത്സ്യത്തൊഴിലാളി ചാടിയെഴുന്നേറ്റു തന്റെ വലയിൽ നിന്നു വഴുതിപ്പോയ മീനിന്റെ വലിപ്പം കാണിക്കുകയാണ് – “ദാ ഇത്രയും വലുതായിരുന്നു അത്”. എന്ന് പറഞ്ഞ് അയാൾ കൈകൾ വിടർത്തിയതും അതു ചായക്കപ്പുകളുമായി ധ്യതിയിൽ വരികയായിരുന്ന പരിചാരികയുടെ ട്രെയിൽ തട്ടി ചിതറിത്തെറിച്ചതും ഒരു നിമിഷം കൊണ്ടുകഴിഞ്ഞു.

ചായ നിലത്തുപോയതുപോകട്ടെ, ചായ തട്ടിത്തൂവി, വെള്ളയടിച്ച് ഭിത്തിയിൽ വൃത്തികെട്ട ഒരു മഞ്ഞ വലിയ പാട് രൂപംകൊണ്ടു. എല്ലാ വരും വല്ലാതെയായി. മത്സ്യത്തൊഴിലാളിയുടെ വിഷമം പറഞ്ഞറിയിക്കാൻ വയ്യ. അയാൾ ആവർത്തിച്ച് ഉച്ചത്തിൽ ക്ഷമാപണം പറഞെങ്കിലും ഭിത്തി മുഴുവൻ വൃത്തികേടാക്കിയ ആ പാടിലേക്കു നോക്കിയപ്പോൾ അയാളുടെ കണ്ണുകളിൽ ഖേദം ബാക്കി നിന്നു.

“സാരമില്ല” എല്ലാം കണ്ടുകൊണ്ടിരുന്ന ഒരാൾ ചാടിയെണീറ്റു. അയാൾ പോക്കറ്റിൽ നിന്നു ചായപ്പെൻസിലുകൾ പുറത്തെടുത്തു. ഭിത്തിയിലെ ആ പാടിനെ ചിത്രത്തിന്റെ ഭാഗമാക്കി മാറ്റിക്കൊണ്ട് അയാൾ അതിമനോഹരമായ ഒരു ചിത്രം അവിടെ വരച്ചുതീർത്തത് വളരെ വേഗമാണ് കടലിൽ നിന്ന് ഉയർന്നുവരുന്ന ഒരു വമ്പൻ സാവിന്റെ ജീവൻ തുടിക്കുന്ന ചിത്രം! ചായച്ചാലുകൾ ഒലിച്ചിറങ്ങിയ പാടുകൾ സ്രാവിന്റെ ചിറകും അതിന്റെ തുറന്ന വായിലെ കൂർത്ത് പല്ലുകളും ആയി മാറി. ആരും നോക്കിനിന്നു പോകുന്ന അതിമനോഹരമായ ഒരു പെയിന്റിംഗ്. ആ പെയിന്റിംഗ് വരച്ച മനുഷ്യൻ പ്രശസ്തനായ എഡ്വിൻ ലാൻഡ്സീർ ആയിരുന്നു – മൃഗങ്ങളുടെ ചിത്രം വരയ്ക്കുന്നതിൽ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച കലാകാരൻ.

ഒരു കലാകാരന് വൃത്തികെട്ട, മഞ്ഞ പാടുകളെ അത്യുത്തമമായ ഒരു കലാസൃഷ്ടിയാക്കി മാറ്റാൻ കഴിയുമെങ്കിൽ, ഞാൻ അവയെ ഏല്പിച്ചുകൊടുത്താൽ എന്റെ പാപങ്ങളേയും മടയത്തരങ്ങളേയും വലിയ കലാകാരനായ ദൈവത്തിന് മാറ്റി മനോഹരമാക്കാൻ കഴിയാതിരിക്കുമോ?

What’s New?


Top Posts