യേശുക്രിസ്തു എന്ന മര്‍മ്മം

 • യേശുക്രിസ്തു വെളിച്ചമായിരുന്നു; പക്ഷേ അവിടുന്നു ക്രൂശിന്റെ ഇരുട്ടില്‍ തൂങ്ങപ്പെട്ടു.
 • യേശുക്രിസ്തു ജീവനായിരുന്നു; എന്നാല്‍ അവിടുന്നു തന്റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളഞ്ഞു.
 • യേശുക്രിസ്തു യുഗങ്ങളുടെ പാറയായിരുന്നു; പക്ഷേ അവിടുത്തെ കാലുകള്‍ ആഴമുള്ള വെള്ളത്തില്‍ താണു.
 • യേശുക്രിസ്തു ദൈവത്തിന്റെ പുത്രനായിരുന്നു; പക്ഷേ അവിടുന്ന് ഒരു അനാഥനെപ്പോലെ മരിച്ചു.
 • യേശുക്രിസ്തു വിശുദ്ധന്‍, നിഷ്‌കളങ്കന്‍, പാപികളോടു വേര്‍പെട്ടവന്‍, പാപം അറിയാത്തവന്‍; പക്ഷേ അവിടുന്നു നമുക്കുവേണ്ടി പാപം ആക്കപ്പെട്ടു.
 • യേശുക്രിസ്തു അധ്വാനിക്കുന്നവരും ഭാരം ചുമുക്കുന്നവരുമായ ഏവര്‍ക്കും ആശ്വാസം തല്‍കാമെന്നു വാഗ്ദാനം ചെയ്തു; പക്ഷേ ”നിവൃത്തിയായി” എന്നു പറഞ്ഞു തന്റെ ആത്മാവിനെ പിതാവിന്റെ തൃക്കരങ്ങളില്‍ ഏല്പിക്കുന്നതുവരെ അവിടുന്നു ദുഃഖപുത്രനായി, ആരും ആശ്വസിപ്പിക്കാനില്ലാതെ ഭൂമിയില്‍ അലഞ്ഞു.
 • യേശുക്രിസ്തു ശക്തനായ ദൈവം; പക്ഷേ അവിടുന്നു മനുഷ്യനായി ബലഹീനതയില്‍ ക്രൂശിക്കപ്പെട്ടു.
 • യേശുക്രിസ്തു അദൃശ്യനായ ദൈവത്തിന്റെ പ്രതിമ; പക്ഷേ അവിടുന്നു രൂപഗുണവും കോമളത്വവും ആഗ്രഹിക്കത്തക്ക സൗന്ദര്യവും ഉള്ളവനായിരുന്നില്ല.
 • യേശുക്രിസ്തു മുറിവേറ്റും തകര്‍ന്നും ഇരുന്നു; പക്ഷേ അവിടുത്തെ അടിപ്പിണരുകളാല്‍ നമുക്കു സൗഖ്യം വന്നു.
 • യേശുക്രിസ്തു സകല ജനതയുടെയും ആശാകേന്ദ്രം; പക്ഷേ അവിടുന്നു മനുഷ്യരാല്‍ ത്യജിക്കപ്പെട്ടു, നിന്ദിക്കപ്പെട്ടു, വ്യസനപാത്രമായിരുന്നു.
 • യേശുക്രിസ്തു ജീവജലത്തിന്റെ ഉറവ; പക്ഷേ ക്രൂശില്‍ അവിടുന്നു. വിലപിച്ചു ”എനിക്കു ദാഹിക്കുന്നു”.

ഈ മര്‍മ്മം നിങ്ങള്‍ക്കു മനസ്സിലാകുന്നുണ്ടോ?
സ്വര്‍ഗ്ഗത്തിലെ ദൂതന്മാരും ഇതിലേക്കു കുനിഞ്ഞു നോക്കുവാന്‍ ആഗ്രഹിക്കുന്നു.