ദൈവത്തിനു ധാരാളമായി കൊടുക്കുവാന്‍ പഠിക്കുക- WFTW 12 മേയ് 2019

സാക് പുന്നന്‍

2കൊരിന്ത്യര്‍ 9:6 ല്‍ കൊടുക്കുന്ന വിഷയത്തെക്കുറിച്ചു സംസാരിക്കുന്നു. നാം കൊടുക്കുന്നതില്‍ പിശുക്കു കാണിച്ചാല്‍, നാം കൊയ്യുന്നതും അതിന് ആനുപാതികമായിരിക്കും എന്ന് അദ്ദേഹം പറയുന്നു. നിങ്ങള്‍ അല്‍പ്പം മാത്രം വിത്തു വിതച്ചാല്‍, നിങ്ങള്‍ക്കു വളരെ ചെറിയ ഒരു വിളവുമാത്രമെ ലഭിക്കൂ. നിങ്ങള്‍ ധാരാളം വിത്തുവിതച്ചാല്‍ നിങ്ങള്‍ക്കു വലിയ ഒരു വിളവു ലഭിക്കും. പണസ്നേഹികളായ അനേകം പ്രസംഗകര്‍ (പ്രത്യേകിച്ച് ടെലിവിഷന്‍ സുവിശേഷകര്‍) തങ്ങള്‍ക്ക് പണം നല്‍കേണ്ടതിനു വിശ്വാസികളെ പ്രേരിപ്പിക്കാന്‍ വേണ്ടി ഈ വാക്യം ഉപയോഗിക്കുന്നുണ്ട്. സാധുക്കളായ വിശ്വാസികളെ വഞ്ചിക്കാനായി ഇറങ്ങിയിരിക്കുന്ന, കൊണ്ടു നടന്നു വില്‍ക്കുന്ന ചില്ലറ വ്യാപാരികളാണവര്‍.

തന്‍റെ അടുക്കല്‍ വന്ന ധനികമായ ചെറുപ്പക്കാരനോട് യേശു എന്താണു പറഞ്ഞത്? അവന്‍റെ പണം എല്ലാം ദരിദ്രര്‍ക്കു കൊടുത്തതിനുശേഷം അവന്‍റെ പണം കൂടാതെ അവിടുത്തെ അനുഗമിക്കുവാനാണ് യേശു അവനോടു പറഞ്ഞത്.!! (ഇന്നത്തെ മിക്കപ്രാസംഗികരും പറയുന്നതു പോലെ) ” നിനക്കുളളതു വിറ്റിട്ട് ആ പണം എനിക്കു തരിക, കാരണം ഞങ്ങളുടെ ശുശ്രൂഷയ്ക്ക് ധാരാളം ആവശ്യങ്ങളുണ്ട്. എനിക്കു 12 ശിഷ്യന്മാരുടെയും അവരുടെ കുടുംബത്തിന്‍റെയും ചെലവു വഹിക്കേണ്ട ആവശ്യമുണ്ട്”എന്നു യേശു പറഞ്ഞില്ല. യേശുവിനു ആ മനുഷ്യനെ ആയിരുന്നു ആവശ്യം അവന്‍റെ പണം ആയിരുന്നില്ല. “നിന്‍റെ പണത്തില്‍ ഞങ്ങള്‍ക്ക് അല്പം പോലും താല്‍പര്യമില്ല. നീ ആത്മീയമായി വളരണമെന്നു മാത്രമാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് നിനക്ക് ഇഷ്ടമുളള ആര്‍ക്കുവേണമെങ്കിലും നിന്‍റെ പണം നല്‍കിയിട്ട് ഞങ്ങളുടെ സഭയില്‍ വരികയും ദൈവചനം കേള്‍ക്കുകയും ചെയ്യുക”എന്നു ധനികനായ ഒരുവനോടു പറയുന്ന ഒരു ദൈവത്തിന്‍റെ ദാസനെ ഇന്നു നമുക്ക് എവിടെ കണ്ടത്തൊല്‍ കഴിയും? എങ്ങനെആയാലും ഞങ്ങള്‍, ഞങ്ങളുടെ സഭയില്‍ വരുന്ന സന്ദര്‍ശകരോട് കൃത്യമായി ഇതു തന്നെ പറയാറുണ്ട് – സ്ഥിരമായി.

2 കൊരിന്ത്യര്‍ 9:7ല്‍ “സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു” എന്നു നാം വായിക്കുന്നു. പഴയ ഉടമ്പടിയുടെ കീഴില്‍, ഒരുവന്‍ എത്രമാത്രം കൊടുക്കുന്നു എന്നതിനായിരുന്നു ഊന്നല്‍ കൊടുത്തിരുന്നത്- 10% വും അതിന്‍റെ കൂടെ മറ്റുവഴിപാടുകളും. പുതിയ ഉടമ്പടിയുടെ കീഴില്‍, ഏതു വിധമായാലും ഊന്നല്‍ കൊടുത്തിരിക്കുന്നത് ഒരുവന്‍ എങ്ങനെ കൊടുക്കുന്നു എന്നതിനാണ്- സന്തോഷത്തോടെയാണോ അതോ വൈമനസ്യത്തോടെയാണോ. ഇപ്പോഴത്തെ ചോദ്യം കൊടുക്കുന്നതിന്‍റെ അളവിനെപറ്റിയല്ല എന്നാല്‍ കൊടുക്കുന്നതിന്‍റെ ഗുണനിലവാരത്തെക്കുറിച്ചാണ്. പുതിയ ഉടമ്പടിയുടെ കീഴില്‍ ഗുണനിലവാരത്തിനു മാത്രമാണ് ഊന്നല്‍ കൊടുത്തിരിക്കുന്നത് – ഒരാള്‍ പണിയുന്ന സഭയുടെ കാര്യത്തില്‍ പോലും.

മിക്കവിശ്വാസികളും ആത്മീയമായി ദരിദ്രരായിരിക്കുന്നതിനു കാരണം അവര്‍ ദൈവത്തോടു പിശുക്കുളളവരും കൈമുറുക്കിയിരിക്കുന്നവരും ആയതിനാലാണാ്. ദൈവത്തിനു കൊടുക്കുന്നതില്‍ നിങ്ങള്‍ സമ്പന്നരും ഹൃദയവിശാലതയുളളവരും ആയിരിക്കുക- ഒന്നാമതു നിങ്ങളുടെ ജീവിതം കൊണ്ട്, അതിനുശേഷം നിങ്ങളുടെ സമയവും അതുപോലെ തന്നെ നിങ്ങളുടെ സ്വത്തുക്കളും കൊണ്ട്. അപ്പോള്‍ ദൈവം നിങ്ങള്‍ക്കു നൂറുമടങ്ങുമടക്കിതരുന്നത് നിങ്ങള്‍ കാണും.

ഞാന്‍ ഏകനായിരുന്നപ്പോള്‍ എനിക്കു അധികം ചെലവില്ലായിരുന്നു, അതുകൊണ്ട് നേവിയില്‍ നിന്നുളള എന്‍റെ വരുമാനത്തിന്‍റെ അധികഭാഗവും ഞാന്‍ ദൈവത്തിന്‍റെ വേലയ്ക്കായി കൊടുത്തു. പിന്നീടു ഞാന്‍ വിവാഹിതായപ്പോള്‍, എനിക്കു ധാരാളം സാമ്പത്തിക ആവശ്യങ്ങള്‍ ഉളളതായി ഞാന്‍ കണ്ടു. എന്നാല്‍ ഒരിക്കല്‍ പോലും ഞാന്‍ കടത്തിലായില്ല. ആരില്‍ നിന്നും ഒരു സമയവും എനിക്കു കടം വാങ്ങേണ്ടി വന്നിട്ടില്ല കാരണം ദൈവം ഞങ്ങളെ കരുതുകയും ഞാന്‍ നേരത്തെ അവിടുത്തേക്കു കൊടുത്തിട്ടുളളത് അവിടുന്നു എനിക്കു മടക്കിത്തരികയും ചെയ്തു. അതുകൊണ്ട് എന്‍റെ അനുഭവത്തില്‍ നിന്നു എനിക്കു നിങ്ങളോടു പറയുവാന്‍ കഴിയും :

ദൈവത്തിനു ധാരാളമായി കൊടുക്കുവാന്‍ പഠിക്കുക – അപ്പോള്‍ നിങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നതായി നിങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയും. എന്നാല്‍ വിവേകത്തോടെ കൊടുക്കണമെന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കട്ടെ. നിങ്ങളോടു പണം ആവശ്യപ്പെടുന്ന പ്രസംഗകര്‍ക്കു പണം കൊടുക്കരുത്. അതു പോലെ ധൂര്‍ത്തടിക്കുന്ന പ്രസംഗകര്‍ക്കും ഒരിക്കലും കൊടുക്കരുത്. അവര്‍ നിങ്ങളുടെ പണം പാഴാക്കികളയും. പ്രാര്‍ത്ഥിച്ചു ദൈവഹിതം അന്വേഷിക്കുകയും ആവശ്യം ഏറ്റവും വലിയതാണെന്നു ദൈവം കാണിക്കുന്നതിനു കൊടുക്കുകയും ചെയ്യുക. സമ്പന്നര്‍ക്കു കൊടുക്കാതെ ദരിദ്രര്‍ക്കു കൊടുക്കുക. അപ്പോള്‍ നിങ്ങളുടെ ആവശ്യസമയത്ത് ദൈവം നിങ്ങള്‍ക്കൊരു വലിയ വിളവു തരുന്നതായി നിങ്ങള്‍ കണ്ടെത്തും. തന്‍റെ ഏതെങ്കിലും മക്കള്‍ കടത്തിലായിരിക്കണമെന്നോ അല്ലെങ്കില്‍ സ്ഥിരമായി സാമ്പത്തിക പ്രശ്നങ്ങള്‍ അഭിമുഖീകരിക്കണമെന്നോ ഉളളത് ദൈവത്തിന്‍റെ ഹിതമായിരിക്കുവാന്‍ സാധ്യമല്ല – അവര്‍ക്കു ഇത്രയും സമ്പന്നനായ ഒരു പിതാവ് സ്വര്‍ഗ്ഗത്തിലുളളപ്പോള്‍. അനേകം വിശ്വാസികള്‍ അങ്ങനെയുളള പ്രശ്നങ്ങള്‍ നേരിടുന്നതിനുളള കാരണം അവരൊരിക്കലും ദൈവത്തിനു കൊടുക്കുന്നതില്‍ സമ്പന്നന്മാര്‍ ആയിരുന്നിട്ടില്ല. നാം വിതയ്ക്കുന്നതു നാം കൊയ്യും.