ദിവ്യ സ്നേഹത്തിൽ ജീവിക്കുന്നത് – WFTW 11 ഓഗസ്റ്റ് 2024

സാക് പുന്നൻ

ഒരുവൻ തനിക്കു വിശുദ്ധിയുണ്ടെന്ന് അവകാശപ്പെടുകയും എന്നാൽ ദിവ്യസ്നേഹം അവൻ വെളിപ്പെടുത്താതെ ഇരിക്കുകയും ചെയ്യുന്നെങ്കിൽ, അപ്പോൾ അവനുള്ളത് യഥാർത്ഥ വിശുദ്ധിയല്ല, എന്നാൽ പരീശന്മാരുടെ ‘നീതിയാണ്’. മറുവശത്ത്, എല്ലാവരോടും വലിയ സ്നേഹമുണ്ടെന്ന് അവകാശപ്പെടുന്നവർ, നിർമ്മലതയിലും നീതിയിലും ജീവിക്കുന്നവർ അല്ലെങ്കിൽ, അവരും തങ്ങളുടെ അയഞ്ഞ മനോവൈകാരികതയെ ദിവ്യസ്നേഹമാണെന്നു തെറ്റിദ്ധരിച്ചു വഞ്ചിക്കപ്പെടുന്നു.

പരീശന്മാർക്ക് കട്ടിയായതും വരണ്ടതുമായ ഒരു നീതിയാണുള്ളത്. അവർ അസ്ഥികൂടം പോലെയാണ് – കഠിനവും വെറുപ്പ് ഉളവാക്കുന്നതും. അവർക്ക് കുറച്ചു സത്യമുണ്ട്, എന്നാൽ അവയെല്ലാം വളച്ചൊടിക്കപ്പെട്ടവയും തമ്മിൽ പൊരുത്തമില്ലാത്തവയുമാണ്.

സകല സത്യവും യേശുവിനുണ്ട്. പരീശന്മാർ ചെയ്തതിലും അധികമായി യേശു ദൈവത്തിൻ്റെ പ്രമാണത്തിലെ ഓരോ വള്ളിയ്ക്കും പുള്ളിയ്ക്കും വേണ്ടി നിലകൊണ്ടു. എന്നാൽ അവിടുന്ന് കേവലം അസ്ഥികൾ മാത്രമായിരുന്നില്ല. മനുഷ്യൻ ആയിരിക്കണമെന്ന് ദൈവം ഉദ്ദേശിച്ചതു പോലെ, അവിടുത്തെ അസ്ഥികൾ മാംസം കൊണ്ടു പൊതിയപ്പെട്ടിരുന്നു – സത്യം സ്നേഹത്താൽ പൊതിയപ്പെട്ടിരുന്നു. അവിടുന്നു സത്യം സംസാരിച്ചു എന്നാൽ അവിടുന്ന് അതു സ്നേഹത്തിൽ സംസാരിച്ചു (എഫെ. 4:15). അവിടുത്തെ വാക്കുകൾക്ക് അധികാരമുണ്ടായിരുന്നു, എന്നാൽ അവ കൃപയുള്ളതുമായിരുന്നു (ലൂക്കോ. 4:22,36).

പരിശുദ്ധാത്മാവു നമ്മിലേക്ക് പകർന്നു നൽകാനും നമ്മിലൂടെ വെളിപ്പെടുത്താനും ആഗ്രഹിക്കുന്നത് ഈ സ്വഭാവമാണ്.

ദൈവം സ്നേഹം ആകുന്നു. അത് അവിടുന്ന് സ്നേഹ പൂർവ്വം പ്രവർത്തിക്കുന്നു എന്നതു മാത്രമല്ല. അവിടുത്തെ സത്തയിൽ തന്നെ അവിടുന്നു സ്നേഹമാണ്. യേശുവിൽ കാണപ്പെട്ട ദൈവതേജസ്സ്, ഇത് വ്യക്തമായി വെളിപ്പെടുത്തുന്നു. യേശു കേവലം സ്നേഹത്തിൻ്റെ പ്രവൃത്തികൾ അവതരിപ്പിക്കുകയായിരുന്നില്ല. അവിടുന്നു “നന്മ ചെയ്തു കൊണ്ടു” സഞ്ചരിച്ചു (പ്രവൃ. 10:38). എന്നാൽ അത് അവിടുത്തെ മുഴു ജീവനിലും ദൈവസ്നേഹം കവിഞ്ഞൊഴുകിയതുകൊണ്ടായിരുന്നു.

വിശുദ്ധിയും വിനയവും പോലെ, സ്നേഹത്തിൻ്റെയും ഉത്ഭവം, നമ്മുടെ ആന്തരിക മനുഷ്യനിലാണ്. ആത്മ നിറവുള്ള മനുഷ്യൻ്റെ അന്തരംഗത്തിൽ നിന്നാണ് ജീവജല നദികൾ ഒഴുകുന്നത് (യോഹ. 7:38,39). നമ്മുടെ ചിന്തകളും ഭാവങ്ങളും (ഒരിക്കലും അതു പ്രകടിപ്പിക്കപ്പെട്ടില്ലെങ്കിലും) നമ്മുടെ വാക്കുകൾക്കും, പ്രവൃത്തികൾക്കും നമ്മുടെ വ്യക്തിത്വത്തിനും ഒരു ഗന്ധം നൽകുന്നു തന്നെയുമല്ല മറ്റുള്ളവർക്ക് ഈ ഗന്ധം വളരെ എളുപ്പത്തിൽ തിരിച്ചറിയാനും കഴിയും. മറ്റുള്ളവരോടുള്ള നമ്മുടെ ചിന്തകളും മനോഭാവങ്ങളും സ്വാർത്ഥവും വിമർശനാത്മകവുമാണെങ്കിൽ സ്നേഹത്തിൻ്റെ വാക്കുകളും പ്രവൃത്തികളും ഒരു വിലയുമില്ലാത്തതാണ്. ദൈവം ആഗ്രഹിക്കുന്നത് “അന്തരംഗത്തിലെ സത്യമാണ്” (സങ്കീ. 51:6).

യേശു എല്ലാ മനുഷ്യജീവികളുടെയും മേൽ ഒരു ഉന്നത മൂല്യം വച്ചിരുന്നു അതുകൊണ്ടു തന്നെ അവിടുന്ന് എല്ലാ മനുഷ്യരെയും ബഹുമാനിച്ചു. ദൈവഭക്തരും സംസ്കാര സമ്പന്നരും ബുദ്ധിമാന്മാരുമായവരെ ബഹുമാനിക്കുവാൻ വളരെ എളുപ്പമാണ്. ക്രിസ്തുവിലുള്ള നമ്മുടെ എല്ലാ സഹവിശ്വാസികളെയും സ്നേഹിക്കുമ്പോൾ തന്നെ നാം ഒരു ഉന്നത നിലവാരത്തിലെത്തി എന്നു പോലും നമുക്കു ചിന്തിക്കാൻ കഴിയും. എന്നാൽ ദൈവതേജസ് കാണപ്പെട്ടത് സകല മനുഷ്യരോടുമുള്ള യേശുവിൻ്റെ സ്നേഹത്തിലാണ്. യേശു ഒരിക്കലും ഒരുത്തനെയും അവൻ്റെ ദാരിദ്ര്യം, അജ്ഞത, വൈരൂപ്യം അല്ലെങ്കിൽ സംസ്കാര ശൂന്യത ഇവയുടെ പേരിൽ പുച്ഛിച്ചില്ല. ഒരു മനുIഷ്യാത്മാവിനോളം വിലയുള്ളതല്ല സകല ലോകവും അതിലുള്ളതൊക്കെയും ചേർന്നാലും എന്നാണ് അവിടുന്ന് പ്രത്യേകം പറഞ്ഞത് (മർക്കോ.8:36). അവിടുന്നു മനുഷ്യനെ വിലമതിച്ചത് അപ്രകാരമാണ്. അതുകൊണ്ട് എല്ലാ മനുഷ്യരിലും അവിടുന്നു സന്തോഷിച്ചു. മനുഷ്യൻ സാത്താനാൽ വഞ്ചിക്കപ്പെട്ട് കെട്ടപ്പെട്ടതായി കണ്ടിട്ട് അവരെ സ്വതന്ത്രരാക്കുവാൻ അവിടുന്ന് ആഗ്രഹിച്ചു.

വസ്തുക്കളെക്കാൾ വളരെയധികം പ്രാധാന്യമുള്ളവരാണ് മനുഷ്യർ എന്ന് യേശു കണ്ടു. മനുഷ്യരോട് പൂർണ്ണമായി ഏകീഭവിക്കുവാൻ തക്കവണ്ണം അവിടുന്ന് അവരെ സ്നേഹിക്കുകയും അവർ ആവശ്യമുള്ളവരാണെന്ന തോന്നൽ ഉണ്ടാക്കുകയും ചെയ്തു. അവിടുന്ന് അവരുടെ ഭാരങ്ങൾ പങ്കിട്ടു തന്നെയുമല്ല അടിച്ചമർത്തപ്പെട്ടവർക്കു വേണ്ടി ദയയുള്ള വാക്കുകളും ജീവിത പോരാട്ടങ്ങളിൽ പരാജിതരായവർക്കു വേണ്ടി പ്രോത്സാഹനത്തിൻ്റെ വാക്കുകളും അവിടുത്തെ പക്കൽ ഉണ്ടായിരുന്നു. ഒരു മനുഷ്യജീവിയേയും വിലയില്ലാത്തതായി അവിടുന്ന് ഒരിക്കലും കണക്കാക്കിയില്ല. അവർ അപരിഷ്കൃതരോ പരുക്കൻ സ്വഭാവമുള്ളവരോ ആയിരിക്കാം, എന്നാൽ അവർ അപ്പോഴും വീണ്ടെടുക്കപ്പെടേണ്ടവർ ആയിരുന്നു.

മറുവശത്ത്, സാധനങ്ങൾ അവിടുത്തേക്ക് ഒന്നുമല്ലായിരുന്നു. മറ്റുള്ളവരുടെ പ്രയോജനത്തിനായി ഉപയോഗിക്കപ്പെടുന്നില്ലെങ്കിൽ ഭൗതിക വസ്തുക്കൾക്ക് ഒരു വിലയുമില്ല. ഒരു അയൽവാസിയുടെ കുഞ്ഞ് യേശുവിൻ്റെ മരപ്പണിശാലയിൽ ചെന്ന് വിലപിടിപ്പുള്ള എന്തെങ്കിലും തകർത്തു കളഞ്ഞാൽ, അത് യേശുവിനെ ഒരു തരത്തിലും അസ്വസ്ഥനാക്കുമായിരുന്നില്ല എന്ന് ഒരുവനു ചിന്തിക്കാം, കാരണം ആ തകർത്തു കളഞ്ഞ വസ്തുവിനെക്കാൾ കൂടുതൽ വിലയുള്ളതും പ്രാധാന്യമുള്ളതും ആ കുഞ്ഞിനാണ്. അവിടുന്ന് സാധനങ്ങളെയല്ല മനുഷ്യരെയാണ് സ്നേഹിച്ചത്. സാധനങ്ങൾ ആളുകളെ സഹായിക്കാൻ ഉപയോഗിക്കുവാനുള്ളതാണ്.

“വസ്തുക്കൾ ദൈവത്തിൻ്റെ വീക്ഷണകോണിൽ എങ്ങനെ കാണപ്പെടുന്നോ”, അതുപോലെ നാം അവരെ കാക്കേണ്ടതിന് പരിശുദ്ധാത്മാവ് നമ്മുടെ മനസ്സു പുതുക്കുന്ന (കൊലൊ. 1:9- ഫിലിപ്സ്) ഒരു മനുഷ്യനെ സ്നേഹിക്കുക എന്നാൽ ദൈവം അവനെ കാണുന്നതുപോലെ കാണുക എന്നാണ് – മനസ്സലിവോടെ.

ദൈവം തൻ്റെ ജനത്തിൽ ഘോഷത്തോടെ ആനന്ദിക്കുന്നു (സെഫ. 3:17). യേശു ദൈവത്തിൻ്റെ ആത്മാവിനാൽ നിറയപ്പെട്ടിരുന്നതുകൊണ്ട്, തൻ്റെ പിതാവിന് അവിടുത്തെ മക്കളുടെ മേലുണ്ടായിരുന്ന സന്തോഷം യേശുവും പങ്കിട്ടു. അതു കൊണ്ട് ദൈവത്തിൻ്റെ വീക്ഷണത്തിൽ നിന്ന് മനുഷ്യരെ കാണുന്നതിന് മനസ് പുതുക്കപ്പെട്ട എല്ലാവരുടെ കാര്യത്തിലും അതങ്ങനെ തന്നെ ആയിരിക്കും. മറ്റ് ആളുകളെ കുറിച്ച് യേശു ചിന്തിച്ച ചിന്തകൾ എപ്പോഴും നിരന്തരമായി സ്നേഹത്തിൻ്റെ ചിന്തകളായിരുന്നു – ഒരിക്കലും അവരുടെ വൈകൃതത്തെപ്പറ്റിയോ, അവരുടെ പരിഷ്കാരമില്ലായ്മയെ കുറിച്ചോ ഉള്ള വിമർശനത്തിൻ്റെ ചിന്ത ആയിരുന്നില്ല. അതുകൊണ്ട് ജനത്തിന് അവിടുത്തെ ആത്മാവിൻ്റെ മാധുര്യമുള്ള സൗരഭ്യം തിരിച്ചറിയാൻ കഴിഞ്ഞു, “അതുകൊണ്ട് സാധാരണ ജനങ്ങൾ സന്തോഷത്തോടു കൂടി അവിടുത്തെ വാക്ക് കേട്ടു” (മർക്കോ. 12:37 – കെ ജെ വി). പരിശുദ്ധാത്മാവിനാൽ നാം നിറയപ്പെടുമ്പോൾ നമ്മുടെ ഹൃദയത്തെ, ദൈവം നിറഞ്ഞു കവിഞ്ഞ് ഒഴുകുമാറാക്കുന്നത് ഈ സ്നേഹത്താലാണ്.