യേശുവിനെ സകലത്തിൻ്റെയും കർത്താവായി വയ്ക്കുക – WFTW 25 സെപ്റ്റംബർ 2022

സാക് പുന്നന്‍

2 കൊരിന്ത്യർ 2:14ൽ പൗലൊസ് ഇപ്രകാരം പറയുന്നു, “ഞങ്ങളെ എല്ലായ്പോഴും ജയോത്സവമായി നടത്തുന്ന ദൈവത്തിനു സ്തോത്രം”. ഇതിനെ ലിവിംഗ് ബൈബിൾ ഇപ്രകാരം പരാവർത്തനം ചെയ്യുന്നു, “ദൈവത്തിനു സ്തോത്രം! കാരണം ക്രിസ്തു ചെയ്‌തിരിക്കുന്ന പ്രവൃത്തിയിലൂടെ, അവിടുന്നു നമ്മുടെ മേൽ വിജയം പ്രാപിച്ചിരിക്കുന്നു“. അതു കൊണ്ട്, നാം ജയോത്സവമായി ജീവിക്കണമെങ്കിൽ, നമ്മുടെ ജീവിതത്തിൻ്റെ എല്ലാ മേഖലകളിലും ദൈവം നമ്മുടെ മേൽ വിജയം നേടണം.

അങ്ങനെ ഒരു നാൾ യേശുവിൻ്റെ നാമത്തിങ്കൽ സ്വർലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാലൊക്കെയും മടങ്ങുകയും എല്ലാ നാവും യേശുക്രിസ്തു കർത്താവെന്ന് ഏറ്റു പറയുകയും ചെയ്യും (ഫിലി. 2:10,11). എന്നാൽ ഇന്ന്, നിങ്ങളുടെ ജഡത്തിലുള്ള എല്ലാ ആഗ്രഹങ്ങളുടെയും മുഴങ്കാൽ മടക്കി യേശു കർത്താവാകുന്നു എന്ന് എന്നു പറയണം. നിങ്ങളെ ഭരിക്കുന്ന ആ മോഹങ്ങൾ അവയുടെ മുട്ട് മടക്കിയിട്ട് യേശു നിങ്ങളുടെ ശരീരത്തിൻ്റെ കർത്താവാകുന്നു എന്ന് ഏറ്റു പറയണം.

“യഹോവയുടെ വാൾ തലയിൽ നിന്ന് (വടക്കു നിന്ന്) പാദം വരെ (തെക്കു വരെ) സകല ജഡത്തിനും വിരോധമായി പുറപ്പെടും. യഹോവയായ ഞാൻ എൻ്റെ വാൾ ഉറയിൽ നിന്നു ഊരിയെന്നു സകല ജഡവും അറിയും” ( യെഹെ.21: 4 ,5 ).

ദൈവം എല്ലാം ചെയ്തു കൊണ്ടിരിക്കുന്നതിൻ്റെ ലക്ഷ്യം, “സകലത്തിലും യേശുക്രിസ്തുവിന് ഒന്നാമത്തെ സ്ഥാനം ഉണ്ടായിരിക്കണമെന്നതാണ്” (കൊലൊ. 1:18). നിങ്ങളും അത് ലക്ഷ്യമാക്കിയാൽ, എല്ലാ സമയത്തും നിങ്ങൾക്ക് ദൈവത്തിൻ്റെ സഹായം ലഭിക്കുമെന്ന് ഉറപ്പാക്കാം- നിങ്ങളുടെ ജീവിതത്തിലും അവിടുത്തെ സാക്ഷിക്കുന്നതിലും.

നിങ്ങളുടെ സമയം, പണം ഇവ ചെലവാക്കുന്ന വിധത്തിൽ, നിങ്ങൾ വായിക്കുന്ന പുസ്തകങ്ങളിൽ, നിങ്ങൾ കേൾക്കുന്ന സംഗീതത്തിൽ, നിങ്ങൾ കാണുന്ന ടിവി പരിപാടികളിൽ, നിങ്ങൾ കൂട്ട് കൂടുന്ന സുഹൃത്തുക്കളിൽ, നിങ്ങളുടെ സംസാരങ്ങളിൽ അങ്ങനെ എല്ലാത്തിലും ക്രിസ്തുവിന് ഒന്നാം സ്ഥാനമുണ്ടായിരിക്കണം. യേശുവിനെ സകലത്തിലും കർത്താവായി കാണുക എന്നതിൻ്റെ അർത്ഥം അതാണ്. അപ്പോൾ മാത്രമേ എല്ലാ മേഖലകളിലും ദൈവം നിങ്ങളുടെ മേൽ വിജയം നേടിയിരിക്കുന്നു എന്നു പറയാൻ കഴിയൂ. ഇത് ഒരു രാത്രി കൊണ്ട് സംഭവിക്കാവുന്ന ഒരു കാര്യമല്ല, എന്നാൽ അതു നിങ്ങളുടെ ദീർഘകാല ലക്ഷ്യമാക്കി വച്ചുകൊണ്ട് അതിനു വേണ്ടി പ്രവർത്തിക്കുന്നത് തുടരുക. അപ്പോൾ നിങ്ങൾ ആ ലക്ഷ്യത്തിലേക്ക് നാൾതോറും വർഷം തോറും അടുത്തു കൊണ്ടിരിക്കും.

യേശു ലോകത്തിൻ്റെ പാപങ്ങൾ വഹിച്ച ദൈവത്തിൻ്റെ കുഞ്ഞാട് ആയിരുന്നു. ഇന്ന് നാം വിളിക്കപ്പെട്ടിരിക്കുന്നത് ”അറുക്കപ്പെടാനുള്ള ആടുകളായാണ്” (റോമ.8:36), നമുക്കു വിരോധമായി മറ്റുള്ളവർ ചെയ്യുന്ന പാപം വഹിച്ചുകൊണ്ട്. വിറകും തീയും (നമ്മുടെ ജീവിതത്തിൻ്റെ സാഹചര്യങ്ങൾ) എല്ലാം തയ്യാറാണ്, മോറിയ മലയിലെ പോലെ. എന്നാൽ ചോദ്യം (ഇസ്ഹാക്ക് തൻ്റെ പിതാവിനോടു ചോദിച്ചതു പോലെ) “ആട്ടിൻകുട്ടി എവിടെ”? (ഉൽപ്പത്തി 22:7) എന്നതാണ്. അതിൻ്റെ ഉത്തരം “നിങ്ങളാണ് ആട്ടിൻകുട്ടി ആകേണ്ടത് ” എന്നാണ്.