ദൈവജനത്തിന്റെ ഇടയിലുളള ശേഷിപ്പ് – WFTW 5 മാർച്ച് 2017

സാക് പുന്നന്‍

   Read PDF version

സകല പ്രവാചകന്മാരും ദൈവജനത്തിന്റെ ഇടയിലുളള ഒരു ശേഷിപ്പിനെക്കുറിച്ചു പ്രസ്താവിച്ചു. ദൈവജനത്തിന്റെ ഇടയില്‍ ആത്മീയ അധഃപതനത്തിന്റെ ഒരു സമയം ഉണ്ടാകുമ്പോള്‍ , ദൈവത്തോട് വിശ്വസ്തരായി നിലനില്‍ക്കുന്ന കുറച്ചുപേര്‍ അവിടെ ഉണ്ടായിരിക്കുന്നതെങ്ങനെയെന്നതിനെക്കുറിച്ച് അവര്‍ സംസാരിച്ചു.

പഴയ നിയമത്തില്‍ എഴുതിയിട്ടുളള കാര്യങ്ങള്‍ നമുക്ക് പ്രബോധനത്തിനായി എഴുതപ്പെട്ടിട്ടുളളവയാണ് (1 കൊരി.10:11) കഴിഞ്ഞ കാലത്ത് യിസ്രായേലില്‍ ഒരു അധഃപതനം ഉണ്ടായിരുന്നതു പോലെ ഇന്ന് ക്രിസ്ത്യാനികളുടെ ഇടയില്‍ ഒരു അധഃപതനം ഉണ്ട്. രണ്ടു രാജ്യങ്ങള്‍ യിസ്രായേലും യഹൂദയും ഇന്ന് ക്രിസ്തീയ ഗോളത്തിലുളള രണ്ടു കൂട്ടങ്ങളുടെ ചിത്രമാണ് 10 ഗോത്രങ്ങളുളള യിസ്രായേല്‍ പ്രധാന സഭാവിഭാഗങ്ങളുടെ ഒരു വലിയ കൂട്ടത്തിന്റെ പ്രതീകമായിരിക്കുന്നു. അതേസമയം 2 ഗോത്രങ്ങളുളള യഹുദാ വേര്‍പെട്ട ചെറിയ കൂട്ടങ്ങളുടെ പ്രതീകമാണ്. എന്നാല്‍ ഇന്ന് ഈ രണ്ടുകൂട്ടങ്ങളും അധഃപതനത്തിലാണ്. പഴയ നിയമത്തില്‍, യിസ്രായേലിന്റെ അബദ്ധങ്ങളില്‍ നിന്ന് യഹൂദ പഠിച്ചില്ല. അതു പോലെ ഇന്ന്മു ഖ്യധാരയിലുളള സഭാവിഭാഗങ്ങള്‍ ചെയ്തിട്ടുളള അബദ്ധങ്ങളില്‍ നിന്ന് വേര്‍പെട്ട് സമൂഹങ്ങളും ഒന്നും പഠിക്കുന്നില്ല എന്നുതന്നെയുമല്ല അവര്‍തന്നെ അതേ അബദ്ധങ്ങള്‍ ചെയ്തു കൊണ്ടിരിക്കുന്നു. എന്നാല്‍ ആത്യന്തികമായി, ഈ രണ്ടു സമൂഹങ്ങളില്‍ നിന്നും ഇന്ന് ദൈവത്തിന് ഒരുശേഷിപ്പുണ്ട്. ഇന്ന് കര്‍മ്മാനുഷ്ഠാന പ്രാധാന്യമുളള സമൂഹങ്ങളിലും സ്വതന്ത്ര സമൂഹങ്ങളിലും ആത്മീയ അധഃപതനമുണ്ട്. എന്നാല്‍ ഇതിന്റെ എല്ലാം നടുവില്‍ ദൈവത്തിന് തനിക്കുവേണ്ടി ഹൃദയംവച്ചിട്ടുളള കുറച്ചുപേര്‍ ഉണ്ട്. അവരെല്ലാവരും ഏതെങ്കിലും ഒരു സഭാവിഭാഗത്തില്‍ മാത്രമല്ല കാണപ്പെടുന്നത്, എല്ലാ സഭാ വിഭാഗങ്ങളിലും അവര്‍ കാണപ്പെടുന്നു. ദൈവത്തെ സ്‌നേഹിക്കുന്നവരും എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ മാനം അന്വേഷിക്കുന്നവരുമായ സ്ത്രീ പുരുഷന്മാരാണവര്‍. അവര്‍ യഥാര്‍ത്ഥമായി പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടിരിക്കുന്നു. കൂടാതെ, അവര്‍ തര്‍ക്കങ്ങളില്‍ ഇടപെടുന്നില്ല. അവര്‍ തങ്ങളുടെ നാവ് ഉപയോഗിക്കുന്ന കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളാണ് തന്നെയുമല്ല. പണത്തിന്റെ കാര്യത്തില്‍ അവര്‍ വളരെ വിശ്വസ്തരും ആണ്. ദൈവം ഈ നാളുകളില്‍ അങ്ങനെയുളള ആളുകളെ തന്റെ ശേഷിപ്പായി ഒരുമിച്ചു ചേര്‍ക്കുന്നു. പ്രവാചകന്മാരുടെ പ്രമേയം എപ്പോഴും യഥാസ്ഥാനത്വമായിരുന്നു. ഈ ശേഷിപ്പ് കര്‍ത്താവായ യേശുവിന്റെ വരവിനു വേണ്ടി വഴിയൊരുക്കി. യേശു ജനിച്ചപ്പോള്‍, അവിടെ ഒരു ചെറിയ ശേഷിപ്പുണ്ടായിരുന്നു ദൈവാലയത്തില്‍ ശിമെയോനും ഹന്നയും, സ്‌നാപകയോഹന്നാന്‍, ആട്ടിടയന്മാര്‍, കൂടാതെ കിഴക്കുനിന്നുളള വിദ്വാന്മാര്‍. ഇന്നും ക്രസ്തീയ ഗോളത്തില്‍ കര്‍ത്താവിന്റെ വരവിനുവേണ്ടി വഴിയൊരുക്കുന്ന ഒരു ശേഷിപ്പ് ഉണ്ട്.

സെഫന്യാവ് പറയന്നു, ‘ നിങ്ങളെ രക്ഷിക്കുവാന്‍ നിങ്ങള്‍ യഹോവയോട് അപേക്ഷിപ്പിന്‍. താഴ്മയുളളവരായ നിങ്ങള്‍ എല്ലാവരും അധികം താഴ്മയ്ക്കും വേണ്ടി അന്വേഷിപ്പിന്‍’.(സെഫ 2:3). എന്തൊരു വാക്ക് ‘കൂടതല്‍ താഴ്മയ്ക്കായി അന്വേഷിപ്പിന്‍’ ദൈവം താഴ്മയുളളവരെ അനുഗ്രഹിക്കുന്നു എന്ന് സെഫ ന്യാവിനു മനസ്സിലായി. ഒരു വശത്ത് ബാബിലോണിന്റെ നിഗളവും മറുവശത്ത് യെരുശലേമിലുളള ശേഷിപ്പിന്റെ താഴ്മയും. കയീന്റെയും ഹാബേലിന്റെയും കാലം മുതല്‍, മനുഷ്യവര്‍ഗ്ഗത്തില്‍ രണ്ട് ശാഖകള്‍ ഉണ്ട് ബാബിലോണും യെരുശലേമും. ദുഷിച്ച മതപരമായ വ്യവസ്ഥിതിയാണ് ബാബിലോണ്‍. ദൈവത്തിന്റെ സത്യസഭയാണ് യെരുശലേം. ഈ സഭ വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്.
അത്ഭുതങ്ങളോ, അടയാളങ്ങളോ, വീര്യപ്രവൃത്തികളോ കൊണ്ടല്ല, എന്നാല്‍ താഴ്മയാലാണ്. അധികമധികം താഴ്മയ്ക്കുവേണ്ടി അന്വേഷിക്കുന്ന കാര്യത്തില്‍ അവര്‍ ഒരിക്കലും ക്ഷീണിക്കുന്നില്ല.

അപ്പോള്‍ പിന്നെ ഈ ശേഷിപ്പില്‍ ഉളളവര്‍ക്കു നേരിടുന്ന അപകടം എന്താണ്? അത് തങ്ങളെ തന്നെ മറ്റുസഭകളുമായി താരതമ്യം ചെയ്ത് അവരെക്കാള്‍ ഉന്നതന്മാരായിരിക്കുന്നതില്‍ പുകഴുന്നതിനുളള അപകടമാണ്. നിങ്ങള്‍ ചിന്തിക്കണം എന്ന് പിശാച് ആഗ്രഹിക്കുന്ന കാര്യവും കൃത്യമായി അതുന്നെയാണ്, കാരണം നിങ്ങള്‍ അങ്ങനെ ചിന്തിക്കുവാന്‍ തുടങ്ങുന്ന ആ നിമിഷം തന്നെ ദൈവം നിങ്ങളുടെ ശത്രുവായി തീരുമെന്നും നിങ്ങള്‍ നിന്ദിക്കുന്നവരെ പോലെ തന്നെ നിങ്ങളും ആയിതീരുമെന്നും പിശാചിനറിയാം. ദൈവത്തിന്റെ ശേഷിപ്പിന് എത്രവേഗം ബാബിലോണിന്റെ ഒരു ഭാഗമായിത്തീരാന്‍ കഴിയുമെന്ന് നിങ്ങള്‍ കാണുക. അതുകൊണ്ട് താഴ്മ പിന്തുടരുക. നിങ്ങളുടെ മുഖം എപ്പോഴും പൊടിയില്‍ താഴ്ത്തി സൂക്ഷിക്കുക. ഒരിക്കലും നിങ്ങളെതന്നെ മറ്റുളള ആളുകളോട് താരതമ്യം ചെയ്യാതിരിക്കുക. എപ്പോഴും നിങ്ങളെ യേശുവിനോടുമാത്രം താരതമ്യം ചെയ്യുക. ഇന്ന് ദൈവ ജനത്തിന്റെ ശേഷിപ്പില്‍ ഉള്‍പ്പെടുന്ന എല്ലാവരോടുമുളള എന്റെ ഉപദേശം അതാണ്.

ഫെലിസ്ത്യ പട്ടണങ്ങള്‍ നശിപ്പിക്കപ്പെടുകയും അത് ശൂന്യമാക്കപ്പെടുകയും ചെയ്യും എന്നാല്‍ അതിനെ അതിജീവിക്കുന്ന കുറച്ചുപേര്‍ ( വീണ്ടും ഒരു ശേഷിപ്പ്)സംരക്ഷിക്കപ്പെടും ( സെഫ 2:4,7) എന്ന് സെഫന്യാവ് പ്രവചിച്ചു. ഈ ശേഷിപ്പ് മറ്റു ളളവരാല്‍ അപഹസിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യും. ( സെഫ 2:8) നിങ്ങള്‍ ദാനിയേലിനെയും അവന്റെ മൂന്നു സ്‌നേഹിതന്മാരെയും പോലെ കര്‍ത്താവിനു വേണ്ടി നിന്നാല്‍, പ്രവാചകന്മാര്‍ ആ ശേഷിപ്പിനെക്കുറിച്ച് പറഞ്ഞിട്ടുളളതു പോലെ, ഒത്തുതീര്‍പ്പുകാരായ ക്രിസ്ത്യാനികളാല്‍ നിങ്ങളും അപഹസിക്കപ്പെടും എന്നുളള കാര്യം നിങ്ങള്‍ക്ക് ഉറപ്പാക്കാം. അവര്‍ നിങ്ങളോട് ഇങ്ങനെ പറയും, ‘നിങ്ങള്‍ മതഭ്രാന്തന്മാരുടെ ഈ ചെറിയ കൂട്ടത്തില്‍ ചേര്‍ന്നിട്ടില്ലായിരുന്നു എങ്കില്‍, എത്ര ശേഷ്ഠമായ ഒരു ശുശ്രൂഷ നിങ്ങള്‍ക്കുണ്ടാകുമായിരുന്നു’ എന്റെ വിപുലമായ ശുശ്രൂഷ ഉപക്ഷിച്ചിട്ട്, കേവലം കുറച്ചു പേര്‍ ചേര്‍ന്ന് ഒരു സഭയായി ഞങ്ങളുടെ ഭവനത്തില്‍ യോഗങ്ങള്‍ ആരംഭിച്ചപ്പോള്‍ അനേകം ക്രിസ്ത്യാനികള്‍ ഇത് എന്നോടു പറഞ്ഞു. അവര്‍ക്കാര്‍ക്കും ഞാന്‍ ചെവികൊടുത്തില്ല എന്നതില്‍ ഞാന്‍ നന്ദിയുളളവനാണ്. ഞാന്‍ കര്‍ത്താവിനോടു പറഞ്ഞു. ‘ കര്‍ത്താവെ, രണ്ടോ, മൂന്നോ പേര്‍ മാത്രം കൂടുന്ന ഇടത്താണ് ഞാന്‍ എന്നത് ഞാന്‍ കാര്യമാക്കുന്നില്ല. അങ്ങ് എവിടെയാണോ അവിടെ ഞാനും ആയിരിക്കുവാന്‍ ആഗ്രഹിക്കുന്നു കൂടാതെ അവിടുത്തെ വചനത്തിലുളള മുഴുവന്‍ സത്യവും പ്രഘോഷിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. പിന്മാറ്റത്തിലായ ക്രിസ്ത്യാനിത്വത്തിന്റെയോ അവരുടെ നേതാക്കന്മാരുടെയോ അഭിപ്രായങ്ങള്‍ ഞാന്‍ കാര്യമാക്കുന്നില്ല’ നിങ്ങള്‍ അങ്ങനെയൊരും നിലപാടെടുത്താല്‍, നിങ്ങള്‍ അനവധി എതിര്‍പ്പുകള്‍ നേരിടേണ്ടിവരും. എന്നാല്‍ നിങ്ങള്‍ അവസാനത്തോളം സഹിച്ചു നിന്നാല്‍, നിങ്ങള്‍ നിങ്ങളുടെ ഓട്ടം സന്തോഷത്തോടെ പൂര്‍ത്തിയാക്കും. നിങ്ങളുടെ കണ്ണുകള്‍ കര്‍ത്താവില്‍ കേന്ദ്രീകരിക്കുക. കര്‍ത്താവു പറയുന്നു ‘ നിന്റെ വിമര്‍ശകന്മാരെക്കുറിച്ച് നീ വിഷമിക്കേണ്ട. ഞാന്‍ എന്റെ സമയത്ത് അവരെ കൈകാര്യം ചെയ്‌തോളാം’ ഇന്ന് എന്റെ വിമര്‍ശകന്മാരെല്ലാം നിശ്ശബ്ദരാണ്. ദൈവം ഞങ്ങളുടെ ഇടയില്‍ ചെയ്ത കാര്യങ്ങളില്‍ അവര്‍ അത്ഭുതപ്പെടുന്നു. ഏതു വിധേനയും അപഹസിക്കപ്പെട്ട് പിടിച്ചു നില്‍ക്കാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ലെങ്കില്‍, പോരാട്ടം ഉപേക്ഷിച്ച് നിങ്ങള്‍, ഒത്തു തീര്‍പ്പുകാരുടെ കൂടെ ചേരും.

ഈ ശേഷിപ്പിന്റെ ചില സവിശേഷതകള്‍ ശ്രദ്ധിക്കുക.

  •  ‘ഞാന്‍ ജനതകളുടെ അധരങ്ങളെ ശുദ്ധീകരിക്കും’ ( സെഫ 3:9) ഈ ശേഷിപ്പിന്റെ സംസാരം നിര്‍മ്മലമായിരിക്കും. യെശയ്യാവ് ദൈവത്തിന്റെ മഹത്വം കണ്ടപ്പോള്‍ തന്റെ സംസാരത്തെക്കുറിച്ച് അവന് കുറ്റബോധം ഉണ്ടായി. ഞാന്‍ കൂടെകൂടെ സംസാരത്തെപ്പറ്റിയും പണത്തോടുളള നമ്മുടെ മനോഭാവത്തെക്കുറിച്ചും പറയാറുണ്ട് കാരണം ഈ രണ്ടു വിഷയങ്ങളെക്കുറിച്ച് പ്രവാചകന്മാര്‍ വളരെ അധികം സംസാരിച്ചിരുന്നു. നമ്മുടെ നാവിന്റെ കാര്യത്തിലും പണത്തിന്റെ കാര്യത്തിലും നാം ശ്രദ്ധാലുക്കളാണെങ്കില്‍, നമുക്ക് കര്‍ത്താവിന്റെ വക്താക്കളാകാന്‍ കഴിയും.
  • ‘അവരെല്ലാവരും യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുകയും തോളോടു തോള്‍ ചേര്‍ന്ന് യഹോവയെ സേവിക്കുകയും ചെയ്യും’ ( സെഫ 3:9) ഈ ശേഷിപ്പ് ഒരു ശരീരമായി ഒന്നിച്ചു ചേര്‍ന്ന് കര്‍ത്താവിന്റെ ഭാരം വഹിച്ചു കൊണ്ട് അവിടുത്തെ സേവിക്കും തോളോടു തോള്‍ ചേര്‍ന്ന്.
  •  ‘ഞാന്‍ നിന്റെ ഇടയില്‍ നിന്ന് അഹങ്കാരത്തില്‍ സന്തോഷിക്കുന്നവരും ധിക്കാരികളുമായ എല്ലാവരെയും നീക്കികളയും എന്റെ വിശുദ്ധപര്‍വ്വതത്തില്‍ ഒരു നിഗളവും ഉണ്ടാകുകയില്ല. ശേഷിക്കുന്നവര്‍ താഴ്മയും ദാരിദ്ര്യവും ഉളളവരായിരിക്കും’ ( സെഫ 3.11,12). ഗര്‍വ്വികളെ എല്ലാം കര്‍ത്താവ് നീക്കിക്കളയുന്നതുകൊണ്ട് ശേഷിപ്പില്‍ താഴ്മയുളളവര്‍ മാത്രമെ ഉണ്ടായിരിക്കുകയുളളു. ആളുകള്‍ എന്നോട് ചോദിക്കുന്ന മറ്റൊരു ചോദ്യമാണ്, ‘ സഹോദരന്‍ സാക്, എന്തു കൊണ്ടാണ് നിങ്ങള്‍ താഴ്മയെക്കുറിച്ച് ഇത്രയധികം സംസാരിക്കുന്നത്?. കാരണം വേദപുസ്തകം ആദിയോടന്തം സംസാരിക്കുന്നത് ഇതിനെപ്പറ്റിയാണ്.
  • ‘ശേഷിക്കുന്നവര്‍ യഹോവയുടെ നാമത്തില്‍ ആശ്രയിക്കും'(സെഫ 3:12) ഈ ശേഷിപ്പ് വിശ്വാസമുളളവരായിരിക്കും.
  • ശേഷിച്ചിട്ടുളളവര്‍ അന്യോന്യം അതിക്രമം ചെയ്യുകയില്ല അവര്‍ ഒരിക്കലും വ്യാജം പറയുകയോ അന്യോന്യം വഞ്ചിക്കുകയോ ഇല്ല. അവര്‍ സമാധാനപരമായ ജീവിതം നയിക്കും ( സെഫ 3:13). ഈ ശേഷിപ്പ് സമാധാനമുളളവരായിരിക്കും അവര്‍ ഒരിക്കലും കളളം പറയുകയോ, ആരെയും വഞ്ചിക്കുകയോ, ആരെയും ഉപദ്രവിക്കുകയോ ഇല്ല. ‘ സീയോന്‍ പുത്രിയേ പാടുക, യിസ്രായേലേ ഉച്ചത്തില്‍ ആര്‍ത്തു വിളിക്കുക! യെരുശലേം പുത്രിയേ പൂര്‍ണ്ണ ഹൃദയത്തോടെ സന്തോഷിച്ച് ആനന്ദിക്കുക! എന്തുകൊണ്ടെന്നാല്‍ യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മധ്യേ ഇരിക്കുന്നു!’ ( സെഫ 3:14,15). ഈ ശേഷിപ്പ്, കര്‍ത്താവിന് അവരോടുളള സ്‌നേഹത്തില്‍ തങ്ങളുടെ പൂര്‍ണ്ണ സുരക്ഷിതത്വം കണ്ടിട്ടുളള, സന്തോഷമുളള ജനമായിരിക്കും.
  •  ‘നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മധ്യേ ഇരിക്കുന്നു; അവന്‍ നിന്നില്‍ അത്യന്തം സന്തോഷിക്കും. ഘോഷത്തോടെ അവന്‍ നിങ്കല്‍ ആനന്ദിക്കും'(സെഫ 3:17). ഈ ശേഷിപ്പിന്റെ മേല്‍ ദൈവം ആനന്ദിക്കുന്നു. പാപത്തില്‍ ജീവിക്കുന്നവരുടെ മേല്‍ അവിടുന്ന് സന്തോഷം കണ്ടെത്തുന്നില്ല. ക്യാന്‍സറും കുഷ്ഠവും ക്ഷയരോഗവും ഉളള ഒരു കുഞ്ഞില്‍ ഒരു പിതാവ് ആനന്ദിക്കുമോ? ഇല്ല പാപത്തില്‍ ജീവിക്കുകയും അതില്‍ നിന്ന് സൗഖ്യം പ്രാപിക്കുവാന്‍ ആഗ്രഹം ഇല്ലാത്തവരുമായവരില്‍ ദൈവത്തിനും സന്തോഷ് കണ്ടെത്തുവാന്‍ കഴിയുകയില്ല. എന്നാല്‍ വിശുദ്ധമായ ഈ ശേഷിപ്പില്‍ ദൈവം സന്തോഷം കണ്ടെത്തുന്നു. വലിയ സന്തോഷത്തോടെ അവിടുന്ന് അവരുടെ മേല്‍ ആര്‍ക്കുകയും പാടുകയും ചെയ്യുന്നു. ദൈവം തന്റെ ജനത്തിന്റെ മേല്‍ പാട്ടു പാടുന്നു എന്ന് തിരുവചനത്തില്‍ പറഞ്ഞിട്ടുളള ഏകസ്ഥാനം ഇതാണ്. ദൈവത്തിന് സ്‌തോത്ര ഗാനം പാടുവാന്‍ നാം പ്രബോധിപ്പിക്കപ്പെടുന്ന അനേകം ഇടങ്ങള്‍ വചനത്തിലുണ്ട്. എന്നാല്‍ ഇവിടെ ദൈവമാണ് നമ്മുടെ മേല്‍ പാട്ടു പാടുന്നത്. ദൈവത്തിന് നമ്മില്‍ ആനന്ദിക്കുവാന്‍ കഴിയുന്ന തരത്തിലുളള ഒരു വ്യക്തി ആയിരിക്കുന്നത് എന്തൊരുവെല്ലുവിളിയാണ്.
  • ‘അവിടുന്ന് തന്റെ സ്‌നേഹത്തില്‍ നിശ്ശബ്ദനായി നിനക്കുവേണ്ടി പദ്ധതികള്‍ തയ്യാറാക്കുന്നു’ ( സെഫ 3:17 പരാവര്‍ത്തനം). കര്‍ത്താവ് സ്‌നേഹത്തില്‍ നമുക്കുവേണ്ടി പദ്ധതികള്‍ തയ്യാറാക്കുന്നു, തന്നെയുമല്ല അവിടുന്ന് നമ്മുടെ സ്‌നേഹമുളള പിതാവാകയാല്‍ വരുവാനുളള നാളുകളിലേക്ക് നമുക്കുവേണ്ടി തയ്യാറാക്കിയിട്ടുളള സന്തോഷകരമായ അത്ഭുതകാര്യങ്ങള്‍ അവിടുത്തെ പക്കല്‍ ഉണ്ട്.
  •  ‘ബലഹീനരും നിസ്സഹായരുമായവരെ ഞാന്‍ രക്ഷിക്കും. പരിഹസിക്കപ്പെടുന്നവരെയും ലജ്ജിതരായവരേയും ഞാന്‍ കീര്‍ത്തിയും പ്രശംസയും ആക്കും. ഞാന്‍ നിനക്ക് വിശിഷ്ടമായ ഒരു നാമം നല്‍കും. അവരുടെ കണ്ണിന്‍മുമ്പില്‍ നിങ്ങളുടെ പ്രവാസികളെ ഞാന്‍ മടക്കി വരുത്തുമ്പോള്‍ അവര്‍ നിങ്ങളെ പ്രശംസിക്കും’ ( സെഫ 3:19,20) ബലഹീനരും നിസ്സഹായരുമായ ഒരു ജനതയെ ഉള്‍ക്കൊളളുന്നതാണ് ഈ ശേഷിപ്പ്. കര്‍ത്താവു തന്നെ അവരുടെ ശത്രുക്കളെ കൈകാര്യം ചെയ്യുകയും അവസാന നാളില്‍ തന്റെ ജനത്തിന് പ്രശംസയും കീര്‍ത്തിയും നല്‍കുകയും ചെയ്യന്നു.

What’s New?