സാത്താൻ തോൽപ്പിക്കപ്പെട്ട ഒരു ശത്രു ആണ് – WFTW 30 ഏപ്രിൽ 2023

സാക് പുന്നന്‍

“നിങ്ങൾ എപ്പോഴും മനസ്സിൽ സൂക്ഷിക്കേണ്ട ഒരു പ്രധാന സത്യം ഇതാണ്: പഴയ നിയമത്തിൽ നിന്നുള്ള എല്ലാ ഉദ്ധരണികളും, അവയെ അസാധുവാക്കുന്ന ഏതെങ്കിലും പുതിയ നിയമ സത്യങ്ങളുണ്ടോ എന്ന്, പരിശോധിക്കപ്പെടേണ്ടതുണ്ട്: ഉദാഹരണത്തിന്, നമുക്കു വേണ്ടി ദൈവത്തിൻ്റെ കുഞ്ഞാട് മുന്നമേ അറുക്കപ്പെട്ടതിനാൽ കുഞ്ഞാടുകളെ അറുക്കുന്നത് അസാധുവാക്കപ്പെട്ടിരിക്കുന്നു. അതേപോലെ തന്നെ, ദാനിയേൽ പ്രാർത്ഥിച്ചത് സാത്താനും അവൻ്റെ സൈന്യവും കാൽവറിയിൽ തോൽപ്പിക്കപ്പെട്ടിട്ടില്ലാത്ത ഒരു സമയത്തായിരുന്നു. അതു കൊണ്ടാണ് സാത്താനുമായി (സ്വർഗ്ഗത്തിൽ) 3 ആഴ്ചകളോളം ഒരു സംഘട്ടനം ഉണ്ടായത് (ദാനി. 10:12,13). എന്നാൽ നാം ഇന്നു ജീവിക്കുന്നത് ക്രൂശിൻ്റെ ഇപ്പുറത്താണ്, സാത്താൻ തോൽപ്പിക്കപ്പെട്ടിരിക്കുന്നിടത്ത്. അതുകൊണ്ട് 3 ആഴ്ചകളോളം ഇന്നു നമുക്ക് യുദ്ധം ചെയ്യേണ്ടതില്ല. നാം നിൽക്കുന്നത് ക്രിസ്തുവിൻ്റെ വിജയത്തിന്മേലാണ്. കുറച്ചു പേർ മാത്രം പഠിപ്പിക്കുന്ന ഒരു സത്യമാണിത്.

കൊലൊ.2:14,15ലും എബ്രാ.2:14ലും നാം വായിക്കുന്നത് സാത്താൻ ക്രൂശിൽ തോൽപ്പിക്കപ്പെട്ടു എന്നാണ് (നശിപ്പിക്കപ്പെട്ടു എന്നല്ല എന്നാൽ നിരായുധനാക്കപ്പെട്ടു എന്നാണ്). അതുകൊണ്ട് ഇന്നു നാം ഒന്നാമത് ദൈവത്തിനു പൂർണ്ണമായി വിധേയപ്പെടുക (നമ്മെ തന്നെ നൽകുക) എന്നിട്ട് ക്രിസ്തുവിൻ്റെ വിജയത്തിന്മേൽ നിന്നു കൊണ്ട് യേശുവിൻ്റെ നാമത്തിൽ സാത്താനോട് എതിർത്തു നിൽക്കുക. അപ്പോൾ സാത്താൻ പെട്ടെന്ന് നമ്മെ വിട്ട് ഓടിപ്പോകും (യാക്കോ.4:7). അവൻ മിന്നലിൻ്റെ വേഗതയായ ഒരു സെക്കൻ്റിൽ 1,86,000 മൈലുകൾ (അല്ലെങ്കിൽ 300,000 കിലോമീറ്റർ) വേഗത്തിൽ നമ്മെ വിട്ട് ഓടിപ്പോകും – കാരണം യേശു പറഞ്ഞത് “സാത്താൻ സ്വർഗ്ഗത്തിൽ നിന്ന് മിന്നൽ പോലെ നിലത്തു വീഴുന്നത്” അവിടുന്നു കണ്ടു എന്നാണ് (ലൂക്കോ.10:18). (ഇടയ്ക്ക് ഒന്നു പറയട്ടെ, യാക്കോബ് 4:7നെ ആധാരമാക്കിയുള്ള ഒരു പ്രശ്നോത്തരിയിൽ ചോദിക്കാവുന്ന ഒരു നല്ല ചോദ്യമാണിത്: “സാത്താനെ നാം എതിർക്കുമ്പോൾ അവൻ എത്ര വേഗതയിലാണ് നമ്മിൽ നിന്ന് ഓടിപ്പോകുന്നത്?”

എന്നാൽ നിരന്തരമായി നിങ്ങളുടെ പാപങ്ങളുടെ ക്രമമായ ഏറ്റുപറച്ചിൽ കൊണ്ട് നിങ്ങളുടെ ജീവിതങ്ങൾ വെടിപ്പാക്കപ്പെടുന്നില്ലെങ്കിൽ (നിങ്ങളുടെ മനസാക്ഷിയിൽ കുത്തു കൊള്ളുമ്പോൾ അതിനനുസരിച്ച്) അപ്പോൾ നിങ്ങൾക്ക് സാത്താൻ്റെ മേൽ അധികാരം ഉണ്ടായിരിക്കുകയില്ല. അതു കൊണ്ട് നിങ്ങളുടെ പാപങ്ങൾ കർത്താവിനോട് ഏറ്റു പറയുന്നതിലൂടെ നിങ്ങളുടെ മനസാക്ഷി നിർമ്മലമായി സൂക്ഷിക്കുക.

ദൈവം സ്നേഹിക്കുന്ന ഒരു പിതാവാണ്. നിങ്ങൾ എപ്പോഴും ദൈവത്തിൽ സുരക്ഷിതത്വം കണ്ടെത്തണം. ഭൂമിയിലെ ഏറ്റവും നല്ല പിതാവു പോലും ദൈവത്തിൻ്റെ മങ്ങിയ, ഒരു പകർപ്പ് മാത്രമെ ആകുന്നുള്ളു. അങ്ങനെയാണെങ്കിൽ ദൈവം നിങ്ങളെ എത്രമാത്രം സ്നേഹിക്കുന്നു എന്ന് നിങ്ങൾക്ക് ഊഹിക്കാൻ കഴിയും. നിങ്ങൾ എപ്പോഴും അവിടുത്തെ സ്നേഹത്തിൽ സുരക്ഷിതനായിരിക്കുകയും തിരിച്ച് അവിടുത്തെ ആഴത്തിൽ സ്നേഹിക്കുകയും വേണം. അവിടുത്തെ പ്രസാദിപ്പിക്കാത്ത ഒരു കാര്യവും നിങ്ങൾ ഒരിക്കലും ചെയ്യരുത്. നിങ്ങൾ വീഴുമ്പോൾ (ഇനി വല്ലപ്പോഴും സംഭവിക്കും) പെട്ടെന്നു തന്നെ മാനസാന്തരപ്പെട്ട് അനുതാപത്തോടെ അവിടുത്തെ അടുത്തേക്കുവന്ന്, എല്ലാ സമയവും യേശുവിൻ്റെ രക്തത്തിലൂടെ നിങ്ങളുടെ ഹൃദയം ശുദ്ധമായി സൂക്ഷിക്കുക.

അനേകം കരിസ്മാറ്റിക് പ്രാസംഗികർ, ഭൗതിക വസ്തുക്കൾക്കു വേണ്ടിയുള്ള വിശ്വാസത്തെയും, രോഗ സൗഖ്യത്തെയും, ഭൂതങ്ങളെ പുറത്താക്കുന്നതിനെയും കുറിച്ചുള്ള പ്രസംഗങ്ങൾക്കു പ്രാധാന്യം കൊടുക്കുകയും അവർക്കും പണം നൽകാൻ ആളുകളുടെ മേൽ സമ്മർദ്ദം ചെലുത്തുകയും ചെയ്യുന്നു. മറ്റു ചില പ്രാസംഗികർ, ദൈവത്തിൻ്റെ വാഗ്ദത്തങ്ങളിൽ അവർക്കു വിശ്വാസം ഉണ്ടാകുന്നതിനേക്കാൾ, ക്രിസ്ത്യാനികളെ മനശാസ്ത്ര പരമായ മാർഗ്ഗം ഉപയോഗിച്ച് ആശ്വസിപ്പിക്കുന്നതിനു പ്രാധാന്യം കൊടുക്കുന്നു. അതുകൊണ്ട് ഈ നാളുകളിൽ വ്യാപകമായി പ്രചാരത്തിലുള്ള ”ആന്തരിക സൗഖ്യം” “ക്രിയാത്മകമായി ചിന്തിക്കുന്നതിൻ്റെ ശക്തി” “തലമുറകളുടെ ശാപം” മുതലായ വ്യാജ ഉപദേശങ്ങൾ ഒഴിവാക്കുന്നതിൽ ശ്രദ്ധാലുക്കളായിരിക്കുക. ആത്മീയ കാര്യങ്ങളിൽ പുതിയ നിയമത്തിൻ്റെ ഭാഷയോട് ചേർന്ന് ഉറച്ചു നിൽക്കുക. ദൈവ വചനം പഠിക്കുക അപ്പോൾ നിങ്ങൾ വഞ്ചിക്കപ്പെടുകയില്ല.

സാത്താൻ്റെ മുഖ്യ ആയുധങ്ങളിൽ ഒന്ന് “ഭയമാണ്”. അവൻ അത് സ്ഥിരമായി ഉപയോഗിക്കുന്നു. വിശ്വാസികൾ മറ്റുള്ളവരെ ഭയപ്പെടുത്താനോ ഭീഷണിപ്പെടുത്താനോ ശ്രമിക്കുമ്പോൾ, അവർ (ബോധപൂർവ്വം അല്ലെങ്കിലും) സാത്താനുമായി കൂട്ടായ്മയിലാണ്, കാരണം അവർ ഉപയോഗിക്കുന്നത് സാത്താൻ്റെ ആയുധശാലയിൽ നിന്നുള്ള ആയുധമാണ്. “ദൈവം നമുക്കു നൽകിയത് ഭീരുത്വത്തിൻ്റെ ആത്മാവിനെ അല്ല” (2തിമൊ.1:7). ഭയം എപ്പോഴും സാത്താൻ്റെ ഒരു ആയുധമാണ്. അതുകൊണ്ട് മനുഷ്യർ നമുക്കെതിരെ ഉപയോഗിക്കുന്ന ഭീഷണികളെയോ ഭയപ്പെടുത്തുന്ന തന്ത്രങ്ങളെയോ നാം പേടിക്കരുത്. അങ്ങനെയുള്ളവർ, തങ്ങളെ തന്നെ വിശ്വാസികൾ എന്നു വിളിക്കുന്നെങ്കിലും, അവർ സാത്താൻ്റെ ഏജൻ്റുമാർ ആണ്. ഇത് നമ്മുടെ മുഴു ജീവിതത്തിനും വേണ്ടി നമുക്കു പഠിക്കാനുള്ള ഒരു പാഠമാണ്.

What’s New?