ദിവ്യത്വേന നിയമിതരായ അധികാരികളോടുള്ള കീഴടങ്ങൽ – WFTW 17 മാർച്ച് 2024

സാക് പുന്നൻ

ഈ പ്രപഞ്ചത്തിൻ്റെ പരമാധികാരി ദൈവമാണ്. എന്തുതന്നെ ആയാലും അതിനെ കുറിച്ച് ഒരു സംശയവുമില്ല. എന്നാൽ ദൈവം അധികാരികളെ നിയോഗിക്കാറുമുണ്ട്. സർക്കാർ ഭരണാധികാരികൾ, മാതാപിതാക്കൾ കൂടാതെ സഭാ നേതാക്കന്മാർ തുടങ്ങിയവർക്കെല്ലാം സമൂഹത്തിലും ഭവനങ്ങളിലും സഭകളിലും അധികാരമുണ്ട്.

സഭ എന്നത്, ചിലർ കരുതുന്നതുപോലെ, ഓരോരുത്തരും ദൈവത്തോടു മാത്രം നേരിട്ട് ഉത്തരവാദിത്തമുള്ള ഒരു ജനാധിപത്യമല്ല. അല്ല. ക്രിസ്തുവിൻ്റെ ശരീരത്തിൽ കർത്താവിനാൽ നിയമിക്കപ്പെട്ട, നാം കീഴ്പ്പെട്ടിരിക്കേണ്ടവരും അനുസരിക്കേണ്ടവരുമായ നേതാക്കന്മാരുണ്ട്. ഇതാണ് ദൈവഹിതം, അത് വ്യക്തമായി വചനത്തിൽ പഠിപ്പിക്കുന്നുമുണ്ട്.

ദൈവ വചനം, ജനങ്ങളോട് ഭരണാധികാരികൾക്ക്, ഭാര്യ ഭർത്താവിനും, മക്കൾ അമ്മയപ്പന്മാർക്കും, ദാസന്മാർ യജമാനന്മാർക്കും കീഴടങ്ങിയിരിക്കണമെന്ന് കൽപ്പിക്കുന്ന പോലെ തന്നെ, സഭയിലുള്ള കീഴടങ്ങലിനെ കുറിച്ചും അതു കൽപ്പിക്കുന്നു.

പ്രാദേശിക സഭകളിൽ നേതൃത്വം നൽകുവാൻ ദൈവം മൂപ്പന്മാരെ വച്ചിരിക്കുന്നു. ഒരു സഭയിൽ യഥാർഥമായി ദൈവത്താൽ ആക്കി വയ്ക്കപ്പെട്ടിരിക്കുന്ന മൂപ്പന്മാർ ഉള്ള ഇടത്ത്, അവർ ദൈവത്തിൻ്റെ പ്രതിനിധിയായി അവിടുത്തെ ചില അധികാരം കൈകാര്യം ചെയ്യുന്നു. അവിടുന്ന് പുറത്തേക്ക് അയച്ച ശിഷ്യന്മാരോട് കർത്താവ് ഇപ്രകാരം പറഞ്ഞു; നിങ്ങളുടെ വാക്കു കേൾക്കുന്നവൻ എൻ്റെ വാക്കു കേൾക്കുന്നു, നിങ്ങളെ തള്ളുന്നവൻ എന്നെ അയച്ചവനെ തള്ളുന്നു (ലൂക്കോ. 10:16).

ദൈവവചനം ഇപ്രകാരം കൽപ്പിച്ചിരിക്കുന്നു: “നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കു വേണ്ടി ജാഗരിച്ചിരിക്കുന്നു; ഇത് അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്യാൻ ഇടവരുത്തുവിൻ, അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല” (എബ്രാ. 13:17).

ദൈവം നമ്മെ ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ അവയവങ്ങളായി കൂട്ടായ്മ കൂട്ടങ്ങളിൽ (സഭകൾ അല്ലെങ്കിൽ ക്രിസ്തീയ പ്രവർത്തകരുടെ ടീമുകളിൽ) വച്ചിരിക്കുന്നു. അതിൽ, നമ്മുടെ മേൽ നിയമിക്കുന്ന ആത്മീയ നേതാക്കൾക്കു വിധേയപ്പെട്ടിരിക്കാനും ഒരു ടീമായി അവരോടൊപ്പം നീങ്ങുന്നതിനുമാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. വ്യക്തിപരമായ കാര്യങ്ങളിൽ, അത് നമ്മുടെ ആത്മീയ നേതാക്കന്മാരിലൂടെ നമ്മിലേക്കു വരുന്നു.

ദൈവം നമ്മെ ഒരു സഭാ കൂട്ടായ്മയിലോ, അല്ലെങ്കിൽ ക്രിസ്തീയ പ്രവർത്തകരുടെ ഒരു സംഘത്തിലോ ആക്കിയിട്ടുണ്ടെങ്കിൽ, ദൈവം നമ്മുടെ മേൽ ആക്കി വച്ചിരിക്കുന്ന നേതൃത്വത്തിനു കീഴടങ്ങി ടീം കാര്യങ്ങളിൽ അവരെ അനുഗമിക്കുവാൻ നാം കടപ്പെട്ടിരിക്കുന്നു. നാം തീർച്ചയാക്കേണ്ട ഒരേ ഒരു കാര്യം ദൈവം നമ്മെ ആ ടീമിൽ ആക്കിയിട്ടുണ്ടോ എന്നതു മാത്രമാണ്. ഒരിക്കൽ ആ കാര്യം ഉറപ്പായാൽ, അവിടെ വേറെ ചോദ്യമൊന്നുമില്ല. എന്നാൽ നാം നമ്മുടെ നേതാക്കന്മാർക്കു കീഴടങ്ങി അവരെ അനുസരിക്കുക എന്നതാണ് ദൈവം നമ്മിൽ നിന്നു പ്രതീക്ഷിക്കുന്നത്. ഒരിക്കൽ വചനപ്രകാരമുള്ള ഈ പ്രമാണം മനസ്സിലാക്കിയാൽ, ക്രിസ്തീയവേലയിലുള്ള അനേകം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നു.

ദൈവപുത്രൻ്റെ ഉദാഹരണം തന്നെ നോക്കാം. ഒരു ചെറിയ ബാലനെന്ന നിലയിൽ, അവിടുന്ന് ജോസഫിനും മറിയക്കും കീഴടങ്ങി ജീവിച്ചു എന്നു നാം വായിക്കുന്നു (ലൂക്കോ. 2:51). യേശു പൂർണ്ണതയുള്ളവനായിരുന്നു. ജോസഫും മറിയയും അങ്ങനെ അല്ലായിരുന്നു എന്നു വരുകിലും പൂർണ്ണനായിരുന്നവൻ അപൂർണ്ണരായ മനുഷ്യർക്കു വിധേയപ്പെട്ട് വർഷങ്ങളോളം ജീവിച്ചു. കാരണം അതായിരുന്നു അവിടുത്തേക്കു വേണ്ടിയുള്ള ദൈവഹിതം. യേശുവിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളുടെയും അവസാനം തീരുമാനിച്ചത് പിതാവിൻ്റെ ഹിതമായിരുന്നു. ജോസഫിനും മറിയക്കും കീഴടങ്ങി ജീവിക്കാൻ തൻ്റെ പിതാവ് ആഗ്രഹിച്ചെങ്കിൽ, അവിടുന്ന് അതു ചെയ്യും -അത് അവിടുത്തെ പിതാവ് ആഗ്രഹിച്ച അത്രയും കാലം.

അതുകൊണ്ട് ദൈവത്തിൻ്റെ പൂർണ്ണനായ പുത്രൻ്റെ ഉദാഹരണത്തിൽ നിന്നും കൂടെ നാം കാണുന്ന ഒരേ ഒരു പ്രധാന ചോദ്യം, “ഈ കൂട്ടായ്മയിലായിരിക്കണമെന്നത് ദൈവഹിതമാണോ?” എന്നതാണ്. ‘അതേ’ എന്നാണ് ഉത്തരമെങ്കിൽ ദൈവത്താൽ നിയമിതരായ നേതൃത്വത്തിനു കീഴടങ്ങുക എന്നത് നമ്മുടെ കടമയായി തീരുന്നു.

പ്രപഞ്ചത്തിൽ ചെയ്യപ്പെട്ട ആദ്യപാപം, അധികാരത്തിനെതിരായുള്ള മത്സരമായിരുന്നു. മാലാഖമാരുടെ തലവനായ ലൂസിഫർ അവൻ്റെ മേലുണ്ടായിരുന്ന ദൈവത്തിൻ്റെ അധികാരത്തിനെതിരെ മത്സരിച്ചപ്പോഴായിരുന്നു അത്.

ഇന്നു ലോകത്തിൽ, രണ്ട് ആത്മാക്കൾ പ്രവർത്തിക്കുന്നത് – ദൈവികമായി സ്ഥാപിതമായ അധികാരത്തിനു കീഴ്പ്പെടുവാൻ ആളുകളെ നയിക്കുന്ന ക്രിസ്തുവിൻ്റെ ആത്മാവ്, കൂടാതെ അത്തരം അധികാരത്തോട് മത്സരിക്കുവാനായി ആളുകളെ നയിക്കുന്ന സാത്താൻ്റെ ആത്മാവ്.

ഇന്ന് സമൂഹത്തിലും ഭവനത്തിലും സഭയിലും കൂടെ മത്സരത്തിൻ്റെ ആത്മാവ് സർവത്ര വ്യാപരിച്ചിരിക്കുന്നു. ലോകം അതിവേഗം ദൈവത്തിൽ നിന്ന് അകന്ന് വർധമാനമായി സാത്താനാൽ നിയന്ത്രിക്കപ്പെടുന്നു എന്നതിൻ്റെ വ്യക്തമായ സൂചനയാണിത്. ക്രിസ്തുവിൻ്റെ ശരീരത്തിൻ്റെ അവയവമെന്ന നിലയിൽ നാം വിളിക്കപ്പെട്ടിരിക്കുന്നത് ഈ സാത്താന്യ പ്രമാണത്തിന് എതിരായി നിന്ന് ക്രിസ്തുവിൻ്റെ കീഴ്പ്പെടലിൻ്റെ മാതൃക പിൻതുടരാനാണ്.

ദൈവത്താൽ നിയമിക്കപ്പെട്ട നേതൃത്വത്തിനു വിധേയപ്പെടുന്നതുവഴി ഒരിക്കലും നമുക്കൊന്നും നഷ്ടപ്പെടാനില്ല. മറിച്ച് മത്സരത്തിലൂടെ നമുക്ക് ധാരാളം നഷ്ടപ്പെടാനുണ്ട്.

ദൈവികമായി നിയമിക്കപ്പെട്ട നേതൃത്വത്തിന് കീഴ്പ്പെടുക എന്നത് നമ്മെ ആത്മീയ പക്വതയിലേക്കു നയിക്കുന്ന ദൈവീക മാർഗ്ഗമാണ്. ദൈവം നമ്മെ വിളിക്കുന്ന സ്ഥാനത്ത് നാം കീഴ്പ്പെടുന്നില്ലെങ്കിൽ നാം ആത്മീയമായി വളർച്ച മുരടിച്ച അവസ്ഥയിൽ നില നിൽക്കും.

എത്രയോ അനേകം വിശ്വാസികൾ അനുഭവത്തിൽ നിന്ന്, ദൈവത്തിൻ്റെ പരമാധികാരത്തിൻ്റെ യാഥാർഥ്യം ഒരിക്കലും പഠിക്കാതെ, ഇരിക്കുന്നു, കാരണം അവർ ഒരിക്കലും ആത്മീയ നേതാക്കന്മാർക്കു കീഴടങ്ങുന്നതിൻ്റെ ഫലമായി അവരുടെ പദ്ധതികളിൽ പരിശോധിക്കപ്പെടുകയോ തടസ്സപ്പെടുകയോ ചെയ്തിട്ടില്ല. തൻ്റെ ജീവിതത്തിൽ ഏതെങ്കിലും സമയം മറ്റുള്ളവർക്കു കീഴ്പ്പെടുന്നത് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ആർക്കും ദൈവത്തെ ഫലപ്രദമായി സേവിക്കാനോ അല്ലെങ്കിൽ അയാൾക്കു തന്നെ ഒരു ആത്മീയ നേതാവായിരിക്കാനോ കഴിയില്ല.

വിധേയപ്പെടൽ അവമാനകരമോ ദുസ്സഹമോ ആയ ചില കാര്യങ്ങൾ അല്ല, പിശാച് നമ്മുടെ കാതിൽ മന്ത്രിക്കുന്നതുപോലെ. മറിച്ച്, അത് ദൈവം നമ്മെ ആത്മീയമായി സംരക്ഷിക്കുന്ന മാർഗ്ഗമാണ്. നമ്മുടെ ക്രിസ്തീയ ജീവിതത്തിൻ്റെ പ്രാരംഭ കാലത്ത്, നാം ദൈവത്തിൻ്റെ വഴികളെ കുറിച്ച് അപ്പോഴും അജ്ഞരായിക്കുമ്പോൾ, നാം തന്നെ അനേകം പടുകുഴിയിൽ വീണുപോകാതെ നമുക്ക് രക്ഷപ്പെടാൻ കഴിയും. തന്നെയുമല്ല നമ്മുടെ യൗവനത്തിൻ്റെ ആവേശത്തിൽ മറ്റുള്ളവർ നമ്മെ തെറ്റായ വഴികളിലൂടെ നയിക്കുന്നതിൽ നിന്നും കൂടെ നാം സംരക്ഷിക്കപ്പെടും, നാം നമ്മുടെ ആത്മീയ നേതാക്കൾക്കു കീഴടങ്ങിയിരുന്നാൽ. വിധേയത്വത്തിൽ ചെലവഴിച്ച ആ വർഷങ്ങൾ ദൈവം നമ്മെ അവിടുത്തെ രാജ്യത്തിൻ്റെ നിയമങ്ങൾ പഠിപ്പിക്കുന്ന സമയമായിരിക്കാനും കഴിയും, അതുവഴി നമ്മെ ആത്മീയമായി സമ്പന്നരാക്കുകയും ചെയ്യുന്നു. അത് മറ്റുള്ളവർക്കു വേണ്ടി നമുക്കൊരു ശുശ്രൂഷ ഉണ്ടാകാൻ കാരണമാകുന്നു.

നാം കീഴടങ്ങലിൻ്റെ പാത ഒഴിഞ്ഞു മാറുമ്പോൾ നമുക്ക് എത്ര മാത്രം നഷ്ടമാണ് ഉണ്ടാകുന്നത്!