പഴയ മനുഷ്യനും ജഡവും തമ്മിലുളള വ്യത്യാസം – WFTW 14 മെയ് 2017

സാക് പുന്നന്‍

   Read PDF version

യോശുവയുടെ പുസ്തകത്തിലെ കനാന്‍ദേശം, സ്വര്‍ഗ്ഗത്തിന്റെ ഒരു ചിത്രമല്ല. (ചില വിശ്വാസികള്‍ അവരുടെ പാട്ടുകളില്‍ പാടുന്നതുപോലെ) കാരണം സ്വര്‍ഗ്ഗത്തില്‍ കൊല്ലപ്പെടുവാനുളള മല്ലന്മാര്‍ ആരുമില്ല! കനാന്‍ എന്നത് വസ്തവത്തില്‍ ആത്മനിറവുളള ജയജീവിതത്തിന്റെ ഒരു വിവരണമാണ്, അവിടെ പാപത്തിന്റെ മല്ലന്മാര്‍ നമ്മുടെ ജഡത്തിലുളള മോഹങ്ങള്‍ ക്രൂശിക്കപ്പെട്ടിരിക്കുന്നു. എല്ലാ മല്ലന്മാരും ഒരു നിമിഷം കൊണ്ടല്ല കൊല്ലപ്പെടുന്നത്. അവര്‍ ഓരോരത്തരായി കൊല്ലപ്പെടുന്നു.

കനാനിലേക്കുളള യാത്രയില്‍ യിസ്രായേല്‍ ജനതക്ക് 2 വെളളക്കെട്ടുകള്‍ കുറുകെ കടക്കേണ്ടതുണ്ടായിരുന്നു. ഒന്ന് ചെങ്കടല്‍ മറ്റൊന്ന് യോര്‍ദ്ദാന്‍ നദി. ഇവ രണ്ടും മരണത്തെക്കുറിച്ച് പറയുന്നു. 1 കൊരിന്ത്യര്‍ 10ല്‍നാം കാണുന്നത് ചെങ്കടലിലൂടെ കടക്കുന്നത് ജലസ്‌നാനത്തിന്റെ ഒരു ചിത്രമായിട്ടാണ്. യോര്‍ദ്ദാന്‍ നദി മറ്റൊരു തരത്തിലുളള മരണത്തിന്റെ ഒരു ചിത്രമാണ്. ഇവിടെയാണ് 1500 വര്‍ഷങ്ങള്‍ക്കുശേഷം സ്‌നാപകയോഹന്നാന്‍ യേശുവിനെ സ്‌നാനപ്പെടുത്തിയത്.

ക്രൂശില്‍ നമ്മുടെ പഴയ മനുഷ്യന്‍ ദൈവത്താല്‍ ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന് വേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു. ( റോമ. 6:6) . നമ്മുടെ പഴയ മനുഷ്യനെ ക്രൂശിക്കുവാന്‍ നമുക്കു കഴിയുകയില്ല. പഴയമനുഷ്യന്‍ (പാപം ചെയ്യാന്‍ ആഗ്രഹിക്കുന്ന മനസ്സ്) ക്രൂശില്‍ ക്രിസ്തുവിനോടു കൂടെ ക്രൂശിക്കപ്പെട്ടു. ദൈവമാണതു ചെയ്തത്. എന്നാല്‍ നാം ക്രൂശിക്കേണ്ട മറ്റു ചില കാര്യങ്ങള്‍ ഉണ്ട് നമ്മുടെ ജഡം (നമ്മുടെ മോഹങ്ങളുടെ സംഭരണശാല). ഗലാത്യര്‍ 5:24 പറയുന്നു, ‘ യേശു ക്രിസ്തുവിനുളളവര്‍ തങ്ങളുടെ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടു കൂടി ക്രൂശിച്ചിരിക്കുന്നു’.

ജഡം എന്നത് പഴയമനുഷ്യനില്‍ നിന്ന് വ്യത്യസ്തമാണ്. നമ്മുടെ ഹൃദയത്തെ അശുദ്ധമാക്കുവാന്‍ അതിനകത്തേക്ക് കടക്കുവാന്‍ ശ്രമിക്കുന്ന കൊളളക്കാരുടെ സംഘം പോലെയാണ് മോഹങ്ങള്‍ നിറഞ്ഞ നമ്മുടെ ജഡം. നമ്മുടെ ഹൃദയത്തിനു ളളില്‍ താമസിച്ചുകൊണ്ട്, കൊളളക്കാര്‍ മോഷ്ടിക്കാന്‍ വരുന്ന ഓരോ സമയവും, വാതില്‍ തുറന്നുകൊടുക്കുന്ന അവിശ്വസ്തനായ വേലക്കാരനെ പോലെയാണ് നമ്മുടെ പഴയമനുഷ്യന്‍. ഈ രണ്ടുപേരില്‍ ദൈവം കൊല്ലുന്നതാരെയാണ് ? അവിടുന്ന് ഈ വേലക്കാരനെയാണ് കൊല്ലുന്നത്. കൊളള സംഘം അപ്പോഴും പൂര്‍ണ്ണ ആരോഗ്യത്തോടുകൂടി സര്‍വ്വാത്മനാ അവിടെത്തന്നെയുണ്ട്. അതുകൊണ്ടാണ് രക്ഷിക്കപ്പെടുന്നതിനു മുമ്പ് നാം പ്രലോഭിപ്പിക്കപ്പെട്ട അതേ രീതിയില്‍ തന്നെ രക്ഷിക്കപ്പെട്ടതിനു ശേഷവും നാം എല്ലാവരും പ്രലോഭിക്കപ്പെടുന്നത്. കൊളളക്കാര്‍ ഇപ്പോഴുംജീവിച്ചിരിക്കുന്നു എന്നാണ് അതു തെളിയിക്കുന്നത്. അവര്‍ക്കിപ്പോഴും നമ്മുടെ ഹൃദയത്തില്‍ കടക്കാന്‍ ആഗ്രഹമുണ്ട് നാം രക്ഷിക്കപ്പെട്ടതിനുശേഷം പോലും. എന്നാല്‍ നമ്മുടെ ഉളളില്‍ മറ്റു ചിലത് മരിച്ചിരിക്കുന്നു കളളന്മാര്‍ക്കുവേണ്ടി വാതില്‍ തുറന്നുകൊടുത്ത വേലക്കാരന്‍ ( പഴയ മനുഷ്യന്‍). നാം വീണ്ടും ജനിച്ചപ്പോള്‍ ദൈവം അവനെ കൊല്ലുകയും പുതിയ ഒരു വേലക്കാരനെ നമ്മുടെ ഉളളിലാക്കുകയും ചെയ്യുന്നു കളളന്മാര്‍ക്കുവേണ്ടി വാതില്‍ തുറന്നു കൊടുക്കുവാന്‍ ആഗ്രഹിക്കാത്ത ഒരു ഭൃത്യന്‍. ഇപ്പോള്‍ പ്രലോഭനം നമ്മിലേക്കു വരുമ്പോള്‍, പുതിയ വേലക്കാരന്‍ ‘ഇല്ല’ എന്നു പറയുന്നു. അപ്പോള്‍ പിന്നെ വിശ്വാസികള്‍ പാപത്തില്‍ വീഴുന്നത് എങ്ങനെയാണ്? കാരണം അവര്‍ പുതിയ വേലക്കാരനെ വേണ്ടവിധത്തില്‍ തീറ്റിപോറ്റുന്നില്ല! അതുകൊണ്ട് കൊളളക്കാര്‍ക്കുനേരെ വാതിലടയ്ക്കുവാന്‍ വേണ്ടത്ര ശക്തനല്ല അയാള്‍. അപ്പോള്‍ കൊളളക്കാര്‍ അകത്തേക്ക് തളളിക്കയറുന്നു. അങ്ങനെയാണ് ഒരു വിശ്വാസി പാപം ചെയ്യുന്നത്.

ഒരു വിശ്വാസി പാപം ചെയ്യുന്നതും ഒരു അവിശ്വാസി പാപം ചെയ്യുന്നതും തമ്മില്‍ ഒരു വലിയ വ്യത്യാസം ഉണ്ട് കാരണം ഒരു വിശ്വാസി പാപം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല എന്നാല്‍ ഒരു അവിശ്വാസി പാപം ചെയ്യാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വീണ്ടും ജനിച്ചിട്ടുണ്ടോ ഇല്ലയോ എന്നറിയുന്നതിന് വാസ്തവത്തിലുളള ഒരു പരിശോധനയാണത്. നിങ്ങള്‍ പാപം ചെയ്യുന്നുണ്ടോ ഇല്ലയോ എന്നതല്ല വീണ്ടും ജനിപ്പിക്കപ്പെടുന്നതിന്റെ തെളിവ്, എന്നാല്‍ പാപം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതാണ്. ഇപ്പോഴും നിങ്ങള്‍ പാപം ചെയ്യാന്‍ ആഗ്രഹിക്കുന്നെങ്കില്‍, നിങ്ങള്‍ രക്ഷിക്കപ്പെട്ടിട്ടില്ല എന്നു ഞാന്‍ പറയും. ജലസ്‌നാനം ആവശ്യപ്പെട്ടുകൊണ്ട് ആളുകള്‍ വരുമ്പോള്‍ ഞാന്‍ അവരോട് ഒരു ചോദ്യം ചോദിക്കാറുണ്ട്, ‘ ഇനി ഒരു തവണയെങ്കിലും പാപം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?’ ‘നിങ്ങള്‍ ഇനി പാപം ചെയ്യുമോ?’ എന്നു ഞാന്‍ ചോദിക്കാറില്ല, കാരണം തങ്ങള്‍ പാപം ചെയ്യുകയില്ലെന്ന് ആര്‍ക്കും പറയാന്‍ കഴിയുകയില്ല. പാപം ചെയ്യാന്‍ ‘ ആഗ്രഹിക്കുന്നത്’ പഴയ മനുഷ്യനാണ്.

പുതിയനിയമം പറയുന്നത് ഈ രണ്ടു മരണങ്ങളെക്കുറിച്ചാണ്. യിസ്രായേലിന്റെ ചരിത്രത്തില്‍ ഇവ രണ്ടിനെയും മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ഫറവോന്റെ സൈന്യം ഒരു നിമിഷം കൊണ്ട് ചെങ്കടലില്‍ മുങ്ങിപ്പോയി. അത് പഴയ മനുഷ്യന്റെ ഒരു ചിത്രമാണ്. അതാരാണ് ചെയ്തത് ? ദൈവം പഴയ മനുഷ്യന്‍ ക്രൂശില്‍ ദൈവത്താല്‍ ക്രൂശിക്കപ്പെട്ടു. അതിനുശേഷം യിസ്രായേല്യര്‍ യോര്‍ദ്ദാന്‍ കടന്നു, അത് മറ്റൊരു മരണത്തെക്കുറിച്ചു പറയുന്നു. നമ്മുടെ മോഹങ്ങള്‍ക്ക് നാം ക്രിസ്തുവിനോട് ചേര്‍ന്ന് ക്രൂശിക്കപ്പെട്ടിരിക്കുന്നു എന്ന് നാം അംഗീകരിക്കുന്നു. ക്രിസ്തുവിനുളളവര്‍ തങ്ങളുടെ മോഹങ്ങളോട് ഈ മനോഭാവം പുലര്‍ത്തുന്നു. മോഹങ്ങള്‍ എല്ലാം ഇപ്പോഴും അവിടെത്തന്നെയുണ്ട്. കൂടാതെ മല്ലന്മാര്‍ ഇപ്പോഴും ദേശം വാഴുകയുമാണ്. എന്നാല്‍ യോശുവയും യിസ്രായേല്യരും മല്ലന്മാരെ ഓരോരുത്തരെയായി കൊല്ലുവാന്‍ തീരുമാനിച്ചു. നാം പ്രലോഭിക്കപ്പെടുമ്പോള്‍ നാം തന്നെയാണ് നമ്മുടെ മോഹങ്ങളെ ഓരോന്നോരോന്നായി കൊല്ലേണ്ടത്. ദൈവാത്മാവ് നമുക്കു തരുന്ന ശക്തിയാല്‍ നാം തന്നെ ജഡത്തിന്റെ പ്രവൃത്തികളെ മരണത്തിനേല്‍പ്പിക്കേണ്ടതുണ്ട് (റോമ 8:13). ഈജിപ്ത്കാരുടെ സൈന്യത്തെ ദൈവം ഒരു നിമിഷം കൊണ്ട് മുക്കി കളഞ്ഞതില്‍ നിന്നും വളരെ വ്യത്യസ്തമാണിത്.

ദൈവ വചനം വളരെ കൃത്യമായാണ് പുതിയ നിയമത്തില്‍ പ്രയോഗിക്കപ്പെട്ടിരിക്കുന്നത്. നാം നമ്മെത്തന്നെ പരിശുദ്ധാത്മാവിന് തുറന്നുകൊടുമെങ്കില്‍, മറയ്ക്കപ്പെട്ടിരിക്കുന്ന ഈ കാര്യങ്ങള്‍ അവിടുന്ന് നമുക്കുവെളിപ്പെടുത്തിതരും. വേദപുസ്തകം ആവേശമുണര്‍ത്തുന്ന ഒരു പുസ്തകമാണ്. പുതിയ ഉടമ്പടി ജീവിതത്തിന്റെ പഴയ നിയമ സൂചകോപദേശത്തില്‍ അത് വളരെ പൂര്‍ണ്ണതയുളളതും കൃത്യമായതുമാണ്. പഴയ നിയമത്തിലെ ദൈവഭക്തരായ ആളുകള്‍ അന്ന് ഇതെല്ലാമൊന്നും മനസ്സിലാക്കിയിരുന്നില്ല, എന്നാല്‍ ഇന്ന് ഈ സംഭവങ്ങള്‍ എന്തിനെ ദൃഷ്ടാന്തീഭവിപ്പിക്കുന്നു എന്ന് നമുക്ക് മനസ്സിലാക്കാന്‍ കഴിയും. വിവിധ മോഹങ്ങളാകുന്ന മല്ലന്മാരാല്‍ അനേക വര്‍ഷങ്ങളായി ഭരിക്കപ്പെട്ടിരുന്ന നമ്മുടെ ശരീരത്തിന്റെ പ്രതീകമാണ് കനാന്‍ ദേശം. എന്നാല്‍ നാം ആ മല്ലന്മാര്‍ക്കു നേരെ ഇങ്ങനെ പറയുന്ന ഒരു നിലപാടെടുത്തു ‘ഞാന്‍ എന്നെ തന്നെ പാപത്തിന് മരിച്ചവനായി കണക്കാക്കാന്‍ പോകുകയാണ്’. നാം നാള്‍തോറും ക്രൂശെടുക്കേണ്ടതുണ്ടെന്ന് യേശുപറഞ്ഞു. അത് പഴയ മനുഷ്യനെ കൊല്ലുന്ന കാര്യമല്ല. പഴയമനുഷ്യന്‍ നേരത്തെ തന്നെ ക്രൂശിക്കപ്പെട്ടു. ക്രൂശെടുക്കുക എന്നാല്‍ നമ്മുടെ സ്വന്തഇഷ്ടത്തെ (അതിനെയാണ് വേദപുസ്തകം നമ്മുടെ ‘ജഡം’ എന്നു വിളിക്കുന്നത്) പരിശുദ്ധാത്മാവിന്റെ ശക്തിയില്‍ നാള്‍തോറും മരണത്തിനേല്‍പ്പിക്കുക എന്നാണ്.

നിങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പാപത്തോട് ഒരു അയഞ്ഞ നിലപാട് സ്വീകരിക്കുകയാണെങ്കില്‍, നിങ്ങള്‍ക്ക് പഴയ മനുഷ്യനെ ഒരിക്കല്‍ കൂടി ധരിക്കുവാന്‍ കഴിയും ( എഫെ. 4:22) ‘ ജഡത്തെ അനുസരിച്ച് ജീവിക്കുന്നതില്‍ തുടരുന്ന’ ഒരാള്‍ ആത്മീയമായി മരിക്കും യാള്‍ ഒരിക്കല്‍ ജീവിച്ചിരുന്നവനായിരുന്നെങ്കിലും(വിശ്വാസികള്‍ക്കുവേണ്ടി എഴുതപ്പെട്ടിരിക്കുന്ന റോമ 8:13 ഈ കാര്യത്തിന്മേല്‍ വളരെ വ്യക്തത നല്‍കുന്നു).

What’s New?