നമ്മുടെ എല്ലാ പരിമിതികള്‍ക്കുമപ്പുറം കര്‍ത്താവു നമ്മെ സ്‌നേഹിക്കുന്നു – WFTW 02 ഏപ്രില്‍ 2017

സാക് പുന്നന്‍

   Read PDF version

ഉത്തമഗീതം 1:4ല്‍, മണവാട്ടി അവളുടെ പ്രിയനെ, ‘എന്റെ രാജാവ്’ എന്നു വിളിക്കുന്നതായി നാം കാണുന്നു. യേശുവിനെ നമ്മുടെ കാന്തനായി അറിയുന്നതിനു മുമ്പേ അവിടുത്തെ നമ്മുടെ രാജാവായി നാം അറിയേണ്ടിയിരിക്കുന്നു. മിക്ക ക്രിസ്ത്യാനികളും, കര്‍ത്താവുമായി ഒരു സ്‌നേഹബന്ധത്തില്‍ പ്രവേശിച്ചിട്ടില്ല, കാരണം അവര്‍ അവിടുത്തെ കര്‍ത്താവും തങ്ങളുടെ മുഴുവന്‍ ജീവിതങ്ങളുടെയും മേല്‍ രാജാവുമായി അറിഞ്ഞിട്ടില്ല. അവരുടെ ജീവിതങ്ങളിലെ ചില മേഖലകള്‍ ഇപ്പോഴും കീഴടക്കികൊടുത്തിട്ടില്ലാത്തവയാണ്.

ഉത്തമഗീതം 1:5 ല്‍ ‘യെരുശലേം പുത്രിമാര്‍’ അല്ലെങ്കില്‍ ‘യെരുശലേമിലെ സ്ത്രീകളെ’ക്കുറിച്ചു നാം വായിക്കുന്നു. ഈ പദപ്രയോഗം സൂചിപ്പിക്കുന്നത് കര്‍ത്താവിനെ തങ്ങളുടെ മുഴുവന്‍ ഹൃദയം കൊണ്ടും സ്‌നേഹിക്കാതെ, പാതിമനസ്സോടുകൂടിയ വിശ്വാസികളെയാണ്. അവരാണ് ക്രിസ്തുവിനോടുളള വ്യക്തിപരമായ സമര്‍പ്പണത്താലല്ലാതെ, തങ്ങളുടെ ‘ക്രിസ്തീയ’ ശുശൂഷകളാല്‍ പിടിക്കപ്പെട്ടിരിക്കുന്നവര്‍ പ്രസംഗം, അദ്ധാപനം, ബൈബിള്‍ പഠനം മുതലായവ. അവര്‍ പാപത്തില്‍ ജീവിക്കുന്നില്ല. എന്നാല്‍ അവര്‍ കര്‍ത്താവിനെ തീക്ഷണമായി സ്‌നേഹിക്കുന്നുമില്ല. ഒരു കാന്തയുടെ ഹൃദയമുളളവരെയാണ് കര്‍ത്താവ് അന്വേഷിക്കുന്നത്, അവര്‍ അവിടുത്തേക്കു വേണ്ടി സമര്‍പ്പിക്കപ്പെട്ടവരും അവരുടെ ശുശ്രൂഷ അത്തരത്തില്‍ സ്‌നേഹമുളള ഒരു ഹൃദയത്തില്‍ നിന്നു വരുന്നതുമായിരിക്കും.

മണവാട്ടി ഈ സ്ത്രീകളോടു പറഞ്ഞു, ‘ഞാന്‍ കറുത്തവള്‍ എങ്കിലും അഴകുളളവളാണ് ‘ ( ഉത്തമഗീതം 1:5). അവള്‍ അനാകര്‍ഷകയെങ്കിലും അവളുടെ കാന്തന്‍ അവളെ തിരഞ്ഞെടുത്തിട്ടുണ്ട് എന്നാണ് അവള്‍ പറഞ്ഞതിന്റെ അര്‍ത്ഥം. ദൈവം ബലമുളളതിനെയും, മാന്യമായതിനെയും, ബുദ്ധിയുളളതിനെയും തിരഞ്ഞെടുക്കാതെ, ലോകത്തില്‍ പ്രാഥമികമായി ദരിദ്രമായതിനെയും, ഭോഷത്വമായതിനെയും തിരഞ്ഞെടുത്തു (1കൊരി 1:2629). നമ്മില്‍ ചിലര്‍ക്ക് ചിലപ്പോള്‍ അങ്ങനെ തോന്നിയിട്ടുണ്ടാകും, ‘ഞാന്‍ മറ്റുളള വരെ പോലെ കഴിവുളളവനല്ല, ഞാന്‍ ബുദ്ധിയുളളവനല്ല, എനിക്ക് മറ്റുളളവരെ പോലെ സംസാരിക്കാന്‍ കഴിവില്ല. എന്റെ കഴിവുകളില്‍ ഞാന്‍ പരിമിതിയുളളവനാണ്’. എന്നിട്ടും കര്‍ത്താവുനമ്മെ തിരഞ്ഞെടുത്തു!

യെതുശലേമില്‍ കൂടുതല്‍ അഴകുളള സ്ത്രീകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മണവാളന്‍ തിരഞ്ഞെടുത്തത് ഈ കറുത്തവളെയാണ്. യേശു അതാണ് ചെയ്യുന്നത്, കാരണം ഹൃദയത്തിന്റെ ഗുണവിശേഷമാണ് അവിടുന്നു നോക്കുന്നത് അല്ലാതെ പുറമെകാണുന്നതിനെയോ, വരങ്ങളെയോ, കഴിവുകളെയോ അല്ല. നാം ഇവിടെ ചില കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. നമ്മുടെ സ്വാഭാവിക കഴിവുകള്‍, കുടുംബ പശ്ചാത്തലം, നമ്മുടെ നേട്ടങ്ങള്‍ ഇവയൊന്നും ദൈവത്തിന്റെ മുമ്പില്‍ ഒരു വിലയുമില്ലാത്തവയാണ്. അവിടുന്ന് അന്വേഷിക്കുന്നത് സമര്‍പ്പിക്കപ്പെട്ട ഭക്തിയുളള ഹൃദയത്തെയാണ്. ആരെയെങ്കിലും തന്റെ ദാസനാക്കുവാന്‍ അവിടുന്ന് നോക്കുമ്പോള്‍ അവരില്‍ അവിടുന്ന് അന്വേഷിക്കുന്നത് ഇതാണ്.

ഞാന്‍ കറുത്തവളാണെങ്കിലും തന്റെ മണവാളന്റെ ദൃഷ്ടികളില്‍ അവള്‍ സൗന്ദര്യമുളളവളാണെന്ന് മണവാട്ടി അറിഞ്ഞിരുന്നു. വിവാഹിതരായ മിക്ക സ്ത്രീകളും പരിതപിക്കുന്നു കാരണം തങ്ങളുടെ ഭര്‍ത്താക്കന്മാര്‍ വാസ്തവമായി അവരെ അംഗീകരിക്കുകയോ, അവരില്‍ ആനന്ദിക്കുകയോ ചെയ്യുന്നതായി അവര്‍ക്ക് തോന്നുന്നില്ല. ഞാന്‍ എന്റെ ഭാര്യയില്‍ ആനന്ദിക്കുന്നു. ഭര്‍ത്താക്കന്മാരായ നിങ്ങള്‍ എല്ലാവരും അതു ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ഭാര്യയില്‍ ആനന്ദിക്കുന്നു എന്ന് അവള്‍ അറിയുന്നു എന്നത് വളരെ പ്രാധാന്യമുളളതാണ്. അതുപോലെ തന്നെ, മിക്കവിശ്വാസികളും കാര്‍ത്താവ് അവരില്‍ ആനന്ദിക്കുന്നു എന്ന് മനസ്സിലാക്കുന്നില്ല. സെഫന്യാവ് 3:17 പറയുന്നത് ‘ നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മധ്യേ ഇരിക്കുന്നു. ഘോഷത്തോടെ അവിടുന്ന് നിന്നില്‍ ആനന്ദിക്കും’. നമ്മെ അവിടുത്തെ മക്കളായി ലഭിച്ചിരിക്കുന്നതില്‍ ദൈവം വളരെ സന്തോഷവാനാണ്. അതു നിങ്ങള്‍ക്കറിയാമോ?. മനുഷ്യന്റെ കണ്ണുകളില്‍ നാം വിരൂപരായിരിക്കാം, എന്നാല്‍ ദൈവത്തിന്റെ കണ്ണുകളില്‍ നാം സൗന്ദര്യമുളളവരാണ്. നാം ഇത് വളരെ വ്യക്തമായി മനസ്സിലാക്കണമെന്നുളളത് വളരെ പ്രാധനമാണ്.

‘ നഗരവാസികളായ സുന്ദരികളെ നിങ്ങള്‍ എന്നെ തുറിച്ചുനോക്കരുത്’ ( ഉത്തമഗീതം 1:6). അവള്‍ അപരിഷ്‌കൃതയായ ഒരു ഗ്രാമീണ പെണ്‍കൊടി ആയിരുന്നു അതിനാല്‍ നഗരവാസികളായ പെണ്‍കുട്ടികള്‍ അവളെ പുഛിച്ചു നോക്കി. എന്നാല്‍ മണവാളന്‍, ഈ സാമര്‍ത്ഥ്യമുളള നഗരവാസികളായ, സുന്ദരികളെ അവഗണിച്ചിട്ട്, ആ ഗ്രാമീണ പെണ്‍കൊടിയെ തിരഞ്ഞെടുത്തു. അങ്ങനെയാണ് കര്‍ത്താവ് നമ്മളെ തിരഞ്ഞെടുത്തത്. അതിനായി നമുക്ക് ദൈവത്തെ സ്തുതിക്കാം! മറ്റുവിശ്വാസികള്‍ നിങ്ങളെ പുഛിച്ചു നോക്കുന്നുണ്ടോ? നിങ്ങള്‍ നിരുത്സാഹപ്പെടേണ്ട, കാരണം നിങ്ങള്‍ നിങ്ങളുടെ കര്‍ത്താവിന് വിലയുളളവരാണ്! അഴുക്കുപുരണ്ട്, ജീര്‍ണ്ണിച്ച്, ഉപേക്ഷിക്കപ്പെട്ടവരായി, നിസ്സഹായരായി വഴിത്തലയ്ക്കല്‍ കിടന്നിരുന്ന നമ്മെ ദൈവം എപ്രകാരമാണ് പൊക്കി എടുത്തതെന്ന് വിവരിക്കുന്ന മനോഹരമായ ഒരു അദ്ധ്യായമാണ് യെഹസ്‌കേല്‍ 16.

ഉത്തമഗീതം 2:1 ല്‍ മണവാട്ടിപറയുന്നു, ‘ ഞാന്‍ ശാരോനിലെ വെറുമൊരു പനിനീര്‍പൂ മാത്രമാണ്. ഞാന്‍ താഴ്വരയിലെ ഒരു ലില്ലി പുഷ്പം മാത്രമാണ് ‘. ഈ പദ പ്രയോഗങ്ങള്‍ (ഇടയ്ക്കു ഞാന്‍ പറയട്ടെ) കാന്തനെ സൂചിപ്പിക്കുന്നവയല്ല, കാന്തയെ സൂചിപ്പിക്കുന്നവയാണ്.

പല ഗാനങ്ങളിലും യേശുവിനെ പറ്റിപരാമര്‍ശിക്കുന്നത് ‘ ശാരോനിലെ പനിനിര്‍ പുഷ്പവും താഴ്വരയിലെ ലില്ലി പുഷ്പവും’ ആയാണ്. അത് വചന വിരുദ്ധമായ പദപ്രയോഗങ്ങളാണ്.

‘ ഞാന്‍ ശാരോനിലെ സാധാരണ ഒരു പനിനീര്‍ പുഷ്പം മാത്രമാണ്’ എന്നു പറയുന്നത് വധുവാണ്. ‘ ശാരോനില്‍ ആയിരക്കണക്കിനു റോസ പുഷ്പങ്ങള്‍ ഉണ്ട് ഞാന്‍ അതില്‍ ഒന്നു മാത്രമാണ്.’ എന്നാല്‍ മണവാളന്‍ പറയന്നു, ‘അതെ, അതു സത്യമായിരിക്കാം എന്നാല്‍ നീ മുളളുകളുടെ ഇടയില്‍ ഉളള ഒരു ലില്ലിയാണ്’ ( ഉത്തമഗീതം 2:2). വെളുത്ത, ആകര്‍ഷണീയരായ ആ യെരുശലേമ്യ സ്ത്രീകള്‍ പുറമെ കാണാന്‍ സൗന്ദര്യമുളള വരായിരുന്നു, എന്നാല്‍ അവര്‍ ‘ മൂക്കില്‍ പൊന്‍മൂക്കൂത്തികളോടു കൂടിയ പന്നികളെ പോലെയാണ്’ (സദൃശ വാക്യം 11:22) ആകര്‍ഷകം, എന്നാല്‍ കര്‍ത്താവിനോടുളള ഭക്തിയില്ലാത്തവര്‍. അതു കൊണ്ട് കാന്തന്‍ അവരെ മുളളുകളോട് ഉപമിച്ചിരിക്കുന്നു. ആ മുളളുകളുടെ ഇടയില്‍ , അവന്റെ കാന്ത ഒരു ലില്ലി പുഷ്പം പോലെയാണ്.

ഉത്തമഗീതം 5:16ല്‍ കാന്ത തന്റെ കാന്തനെ വര്‍ണ്ണിക്കുന്നത്, ‘ അവന്‍ സര്‍വ്വാംഗസുന്ദരന്‍, ഇവനത്രേ എന്റെ പ്രിയന്‍, എന്റെ സ്‌നേഹഭാജനം’. യേശു നിങ്ങളുടെ രക്ഷകന്‍ മാത്രമല്ല, നിങ്ങളുടെ സ്‌നേഹിതനും കൂടെയാണ് എന്നു പറയുവാന്‍ നിങ്ങള്‍ക്കു കഴിയുമോ? യേശു നിങ്ങള്‍ക്ക് ഏറ്റവും സമീപസ്ഥനും ഏറ്റവും പ്രിയപ്പെട്ടവനുമായ സ്‌നേഹിതന്‍ ആയിരിക്കട്ടെ.