പണസ്‌നേഹത്തിന് നമ്മുടെ ആത്മീയ ദര്‍ശനത്തെ കുരുടാക്കുവാന്‍ കഴിയും – WFTW 15 ഒക്ടോബർ 2017

സാക് പുന്നന്‍

 

സംഖ്യാപുസ്തകം 22:24 ല്‍ നാം ബിലെയാമിന്റെ കഥ വായിക്കുന്നു. ഇവിടെ അനേക കാര്യങ്ങളെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട ഒരു ലേഖനഭാഗം ഉണ്ട്. വന്ന് യിസ്രായേലിനെ ശപിക്കുവാന്‍ ബാലാക്ക് രാജാവ് ബിലെയാമിനെ ക്ഷണിച്ചപ്പോള്‍ ബിലെയാം ദൈവഹിതം ആരാഞ്ഞു. പോകരുതെന്ന് ബിലെയാമിനോടു ദൈവം വളരെ വ്യക്തമായി പറഞ്ഞു. എന്നാല്‍ ബാലാക്ക് രാജാവ് പിന്നീട് ബിലെയാമിനോട് അവന്‍ വരികയാണെങ്കില്‍ അധികം മാനവും കൂടുതല്‍ പണവും അവനു നല്‍കാം എന്നു പറഞ്ഞു. അപ്പോള്‍ വീണ്ടും ദൈവഹിതം അന്വേഷിക്കാമെന്ന് ബിലെയാം പറഞ്ഞു. ആരംഭത്തില്‍ തന്നെ അവസാനം അറിയുന്ന ദൈവം അവനോട് നേരത്തെ തന്നെ പോകരുത് എന്നു പറഞ്ഞിരിക്കെ രണ്ടാം പ്രാവശ്യം ദൈവഹിതം ആരായേണ്ട ആവശ്യം എന്താണ്. എന്നാല്‍ അവന് പണവും മാനവും ലഭിക്കുവാന്‍ കൊതിയുളളവനായിരുന്നു. വേദപുസ്തകം പറയുന്നത് ബിലെയാം ‘അനീതിയുടെ കൂലികൊതിച്ചു'(പത്രൊസ് 2:5) എന്നാണ്.

നിങ്ങള്‍ നിങ്ങളെ തന്നെ ഇതു പോലെയുളള സാഹചര്യങ്ങളില്‍ ആയിരിക്കുന്നതായി കണ്ടെത്തിയേക്കാം, നിങ്ങള്‍ ഏതെങ്കിലും ഒരു സ്ഥലത്ത് പോകുന്നതിനെക്കുറിച്ച് ദൈവത്തെ അന്വേഷിക്കുകയും ദൈവത്തിന് അത് ഇഷ്ടമല്ല എന്ന് ആത്മാവില്‍ വളരെ വ്യക്തമായി അറിയുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍. അപ്പോള്‍ അവിടെ ശമ്പളം വളരെ ആകര്‍ഷകമാണെന്ന് കണ്ടെത്തുകയും ‘ വീണ്ടും ദൈവഹിതം ആരായുവാന്‍’ നിങ്ങള്‍ പ്രലോഭിക്കപ്പെടുകയും ചെയ്യുന്നു!! ഭാവിയില്‍ നിങ്ങള്‍ ഇത്തരം ഒരു പ്രലോഭനത്തെ നേരിടുമ്പോഴെല്ലാം ബിലെയാമിനെ ഓര്‍ക്കുക. ശമ്പളം വളരെ ആകര്‍ഷകമാണ്, അല്ലെങ്കില്‍ സ്ഥാനമാനങ്ങള്‍ വലിയതാണ് എന്ന കാരണത്താല്‍ ദൈവം അവിടുത്തെ മന സ്സുമാറ്റുന്നില്ല. എന്നാല്‍ ഒരു നിശ്ചിത വഴിയില്‍ പോകുവാന്‍ ഒരു മനുഷ്യന്‍ ആഗ്രഹിക്കുന്നതായി ദൈവം കാണുന്നയിടത്ത്, ദൈവം അവനെ തടയാറില്ല. ദൈവം അവനെ പോകുവാന്‍ അനുവദിക്കും. ഇതു കൊണ്ട് ബിലെയാം രണ്ടാം പ്രാവശ്യം ദൈവത്തോടു ചോദിച്ചപ്പോള്‍ അവനോട് പോകുവാന്‍ പറഞ്ഞു. അത് ദൈവത്തിന്റെ പൂര്‍ണ്ണതയുളള ഹിതമായിരുന്നില്ല. ദൈവം ബിലെയാമിന്റെ സ്വതന്ത്രമായ ഇച്ഛയെ തകര്‍ത്തു കളഞ്ഞിട്ട് അവനെ ഒരു യന്ത്ര മനുഷ്യനാക്കുകയില്ല. ബിലെയാമിന് വാസ്തവത്തില്‍ പോകുവാനാഗ്രഹമുണ്ട് എന്ന് അവിടുന്നു കണ്ടു. അതുകൊണ്ട് ദൈവം അവനോട് ‘പോകുക’ എന്നു പറഞ്ഞു. ഇത് ദൂരദേശ ത്തേക്കു പോകുവാന്‍ ധൂര്‍ത്ത പുത്രനെ പിതാവ് അനുവദിച്ചതു പോലെയാണ്. ദൈവം നമുക്ക് തിരഞ്ഞെടുപ്പിനുളള സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അവിടുന്ന് നമ്മുടെ സ്വതന്ത്രമായ ഇച്ഛയെ ഒരിക്കലും തകര്‍ത്തുകളയുകയില്ല. എങ്കിലും ബിലെയാമിനെ തടയുവാന്‍ ദൈവം തന്റെ ദൂതനെ അയച്ചു. ദൈവദൂതനെ കാണുവാന്‍ ബിലെയാമിനു സ്വയമായി കഴിഞ്ഞില്ല, എന്നാല്‍ അവന്റെ കഴുതയ്ക്കു കഴിഞ്ഞു. നാം ഇതില്‍ നിന്ന് എന്തു പാഠമാണ് പഠിക്കുന്നത്? ഇതുമാത്രം: ഒരു മനുഷ്യന്‍ പണസ്‌നേഹത്താല്‍ അന്ധനായി തീരുമ്പോള്‍, ഒരു കഴുതയ്ക്കു പോലും അവനെക്കാള്‍ അധികം വ്യക്തതയോടെ ആത്മീയയാഥാര്‍ത്ഥ്യങ്ങള്‍ കാണാന്‍ കഴിയും! ആ കഴുത പണത്തെ സ്‌നേഹിക്കാത്തതു കൊണ്ട് അതിന് ദൈവ ദൂതനെ വളരെ വ്യക്തമായി കാണാന്‍ കഴിഞ്ഞു. ബിലെയാവിന് അതു കഴിയാതെ പോയത് അവന്‍ പണത്തെ സ്‌നേഹിച്ചതു കൊണ്ടാണ്. ദൈവത്തിന്റെ ആത്മാവ് തന്റെമേല്‍ ഇറങ്ങി വരുന്നത് ബിലെയാം അനുഭവിക്കുകയും; അവന്‍ ക്രിസ്തുവിന്റെ വരവിനെക്കുറിച്ച് പ്രവചിക്കുകയും ചെയ്തു ( സംഖ്യാ പുസ്തകം 24:2,17). എന്നാല്‍ അവന്റെ പണസ്‌നേഹം കൊണ്ട് അവനു സകലവും നഷ്ടപ്പെട്ടു.

ആ കഴുത അതിന്റെ യജമാനനോട് സംസാരിക്കുവാന്‍ തുടങ്ങി. വേദപുസ്തകത്തില്‍ അന്യഭാഷയില്‍ സംസാരിക്കുന്ന ‘ ആദ്യത്തെ സംഭവം ഇതാണ് ഒരു കഴുത ഒരു വിദേശഭാഷ അനര്‍ഗളമായി സംസാരിക്കുന്നു അത് ഒരിക്കലും പഠിച്ചിട്ടില്ലാത്ത ഭാഷ! അത് അമാനുഷമാണ്. ?അത് സംശയമെന്നിയെ ദൈവത്തില്‍ നിന്നുളളതാണ്. തിരുവചനത്തില്‍ അന്യഭാഷയില്‍ സംസാരിക്കുന്ന ഈ സംഭവത്തില്‍ നിന്ന്, അന്യഭാഷയില്‍ സംസാരിക്കുന്നത് ഒരാളെ ആത്മീയനാക്കുന്നില്ല, എന്ന പാഠം നമുക്കു പഠിക്കാം കാരണം അന്യഭാഷയില്‍ സംസാരിച്ചതിനുശേഷം പോലും, അവന്റെ നാവിലൂടെ ദൈവത്തിന്റെ അമാനുഷശക്തി അനുഭവിച്ചതിനുശേഷം പോലും ആ കഴുത വിവേക ശൂന്യനായഒരു കഴുതയായി തന്നെ തുടര്‍ന്നു! അത് എല്ലായ്‌പ്പോഴും ഓര്‍ക്കുക.

അനന്തരം ബിലെയാം മോവാബിലുളള ജനങ്ങളോട് ബുദ്ധിപരമായ ഒരു തന്ത്രം നിര്‍ദ്ദേശിച്ചു. യിസ്രായേല്യരെ നശിപ്പിക്കുവാനുളള ഏറ്റവും നല്ല മാര്‍ഗ്ഗം, ദൈവത്തെ അവര്‍ക്കെതിരായി തിരിക്കുക എന്നതാണ് എന്ന് അവന്‍ അവരോടു പറഞ്ഞു. ദൈവത്തെ അവര്‍ക്കെതിരായി തിരിക്കുവാനുളള ഏറ്റവും നല്ല മാര്‍ഗ്ഗം അവരെ ദുര്‍മാര്‍ഗ്ഗികളാക്കി തീര്‍ക്കുക എന്നതാണ്. അതു കൊണ്ട് അവര്‍ തങ്ങളുടെ സൗന്ദര്യവതികളായ പെണ്‍മക്കളെ, യിസ്രായേല്‍ പുരുഷന്മാരെ വശീകരിക്കുവാനായി യിസ്രായേല്‍ പാളയത്തിലേക്കയക്കുവാന്‍ അവന്‍ ആവശ്യപ്പെട്ടു. അങ്ങനെ യിസ്രായേല്‍ ജനം ദുര്‍മാര്‍ഗ്ഗങ്ങളിലേക്കു മാത്രമല്ല, മോവാബ്യ പെണ്‍കുട്ടികള്‍ പാളയത്തിലേക്കു കൊണ്ടുവന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നതിലേക്കും വീണു ( സംഖ്യാപുസ്തകം 25:1, വെളിപ്പാട് 2:14 നോട് ചേര്‍ത്ത് കാണുക). ദൈവം യിസ്രായേല്യരെ കഠിനമായി ശിക്ഷിച്ചു എന്നത് തീര്‍ച്ചയാണ്. 24000 പേര്‍ ബാധകൊണ്ട് മരിച്ചു പോയി. (സംഖ്യാ പുസ്തകം 25:9). ഈ മാര്‍ഗ്ഗത്തിലൂടെതന്നെയാണ് ഇന്നും സാത്താന്‍ വിശ്വാസികളെ മലിനപ്പെടുത്തുന്നത്. സാത്താന്റെ തന്ത്രങ്ങളെ ബിലെയാവില്‍ നിന്ന് നമുക്കുപഠിക്കുകയും ജാഗ്രതയുളളവരായിരിക്കുകയും ചെയ്യാം.