ഭൂരിപക്ഷം സാധാരണയായി തെറ്റാണ് – WFTW 22 നവംബർ 2020

സാക് പുന്നന്‍

ദൈവവചനത്തിനും യേശു പഠിപ്പിച്ചതിനും വിപരീതമായി പഠിപ്പിക്കുന്നവരുമായി ഒരു കൂട്ടായ്മയും ഉള്ളവരായിരിക്കുവാൻ നമുക്കു കഴിയുകയില്ല. ദൈവമില്ലാത്ത ഒരു വലിയ പുരുഷാരത്തിൻ്റെ കൂടെ ആയിരിക്കുന്നതിനെക്കാൾ നല്ലത് ദൈവത്തോടു കൂടെ തനിയെ നിൽക്കുന്നതാണ്. ക്രൈസ്തവ ഗോളത്തിൽ പൊതുവെ ഭൂരിപക്ഷം സാധാരണയായി തെറ്റാണ്, എന്ന കാര്യം നിങ്ങൾ ഓർക്കുക. അതു കാണാൻ കഴിയുന്ന അഞ്ച് ഉദാഹരണങ്ങൾ ദൈവവചനത്തിൽ നിന്ന് ഇവിടെ പറയുന്നു:

1. ഭൂരിപക്ഷം ജനങ്ങളും കാളക്കുട്ടിയെ ആരാധിച്ചപ്പോൾ, യഹോവയുടെ പക്ഷത്തുള്ളവർ ആര് എന്ന് മോശെ ചോദിച്ചു. ഒരു ഗോത്രം (ലേവി ) മാത്രം അദ്ദേഹത്തിൻ്റെ കൂടെ നിന്നു. അതു കൊണ്ട് അവർക്ക് പൗരോഹിത്യ ശുശ്രൂഷ നൽകപ്പെട്ടു (പുറപ്പാട്. 32,33) ഭൂരിപക്ഷം (11 ഗോത്രങ്ങൾ ) തെറ്റായിരുന്നു.

2. ദൈവത്തിൻ്റെ അഭിഷിക്തനായ ദാവീദിനെ ആക്രമിക്കാൻ ശൗൽ എടുത്ത തീരുമാനം നാശത്തിലേക്കു നയിച്ചു. ശൗലിന് ഇസ്രായേലിലെ ഭൂരിപക്ഷം ജനങ്ങൾ അവൻ്റെ കൂടെ ഉണ്ടായിരുന്നു. എന്നാൽ ദാവീദിൻ്റെ കൂടെ ദൈവം ഉണ്ടായിരുന്നു (1ശമു.16). പിന്നീട് അബ്ശാലോം തൻ്റെ പിതാവായ ദാവീദിനെ കൊല്ലേണ്ടതിന് പിൻതുടർന്നപ്പോൾ അവൻ്റെ കൂടെയും യിസ്രായേലിലെ ഭൂരിപക്ഷം ജനങ്ങളും ഉണ്ടായിരുന്നു. എന്നാൽ ദാവീദിൻ്റെ കൂടെ ദൈവം ഉണ്ടായിരുന്നു (2 ശമു .15).

3. സംഖ്യ പുസ്തകം 13ൽ യിസ്രായേല്യർ – ദൈവം അവർക്കു വാഗ്ദത്തം ചെയ്ത ദേശമായ – കനാനിൻ്റെ അതിർത്തിയായ കാദേശ് ബർന്നേയയിൽ വന്നതായി നാം കാണുന്നു. അവർ മിസ്രയീമിൽ നിന്നു പുറപ്പെട്ടിട്ട് ഇപ്പോൾ വർഷങ്ങളായി (ആവർ.2:14). ദൈവം അവരോട് അതിൽ പ്രവേശിച്ച് ദേശം കൈവശമാക്കുവാൻ പറഞ്ഞു . യിസ്രായേല്യർ പന്ത്രണ്ടു ചാരന്മാരെ ദേശം ഉറ്റു നോക്കുവാൻ അയച്ചു. വാസ്തവത്തിൽ അതൊരു മനോഹര ദേശമാണെന്നു പറഞ്ഞു കൊണ്ട് അവർ പന്ത്രണ്ടു പേരും മടങ്ങി വന്നു. എന്നിരുന്നാലും, അവരിൽ പത്തു പേർ, പറഞ്ഞു, “എന്നാൽ അവിടെ അതികായന്മാരായ മല്ലന്മാരുണ്ട്. നമുക്കവരെ കീഴടക്കാൻ കഴികയില്ല”. എന്നാൽ അവരിൽ രണ്ടു പേർ- കാലേബും യോശുവയും- ഇപ്രകാരം മറുപടി പറഞ്ഞു, “ആ വലിയ മല്ലന്മാരെ കീഴടക്കുവാൻ യഹോവ നമ്മെ സഹായിക്കും”. എന്നാൽ ആ 600,000 യിസ്രായേല്യർ ഭൂരിപക്ഷം പറഞ്ഞതു ശ്രദ്ധിച്ചു കേട്ടു.

ഇതിൽ നിന്നു നാം എന്താണു പഠിക്കുന്നത്? ഒന്നാമതായി ഭൂരിപക്ഷത്തെ പിൻ തുടരുന്നത് ആപത്താണ്- കാരണം ഭൂരിപക്ഷം വ്യത്യാസം കൂടാതെ തെറ്റാണ്. യേശു പറഞ്ഞു, “ജീവങ്കലേക്കുള്ള പാത ഇടുക്കമുള്ളതാണ് അതു കണ്ടെത്തുന്നവർ ചുരുക്കമത്രെ”. എന്നിട്ടും ഭൂരിപക്ഷം ജനങ്ങളും നാശത്തിലേക്കുള്ള വിശാലമായ പാതയിലൂടെയാണു പോകുന്നത്. അതു കൊണ്ട് നിങ്ങൾ ഭൂരിപക്ഷത്തെ പിൻഗമിച്ചാൽ നിങ്ങളും തീർച്ചയായി അവരോടു കൂടെ നാശത്തിലേക്കുള്ള വിശാല പാതയിലായിരിക്കും. ഒരു വലിയ സഭ ആത്മീയമായ ഒരു സഭയാണെന്ന് ഒരിക്കലും ചിന്തിക്കരുത്. യേശുവിൻ്റെ സഭയിൽ 11 അംഗങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

പത്തു നേതാക്കന്മാർ ഒരു കാര്യവും രണ്ടു പേർ അതിനു തീർത്തും എതിരായ ഒരു കാര്യവും പറയുമ്പോൾ നിങ്ങൾ ആരുടെ പക്ഷം പിടിക്കും? ഇവിടെ ദൈവം രണ്ടു പേരുടെ- യോശുവയുടെയും കാലേബിൻ്റെയും- പക്ഷത്തായിരുന്നു. എന്നാൽ യിസ്രായേല്യർ ഭോഷന്മാരായി ഭൂരിപക്ഷത്തെ പിൻ തുടർന്നു- അതുകൊണ്ടുതന്നെയാണ് അവർക്ക് അടുത്ത 38 വർഷങ്ങളോളം മരുഭൂമിയിൽ അലഞ്ഞുനടക്കേണ്ടി വന്നത്. ദൈവം ആരുടെ പക്ഷത്താണ് എന്നു കാണുന്നതിനുള്ള വിവേചന ശക്തി അവർക്കില്ലായിരുന്നു! ദൈവവും ഒരു മനുഷ്യനും കൂടി ചേർന്നാൽ അത് എപ്പോഴും ഒരു ഭൂരിപക്ഷമാണ്- എപ്പോഴും അവിടെ നിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. പുറപ്പാട് 32ൽ നാം കാണുന്നത് ദൈവം, ഒരാൾ- മോശെ- മാത്രം ഉണ്ടായിരുന്ന പക്ഷത്തായിരുന്നു എന്നാണ്, മറ്റുള്ള എല്ലാ യിസ്രായേല്യരും കാളക്കുട്ടിയെ ആരാധിച്ചു കൊണ്ടിരുന്നപ്പോൾ. എന്നാൽ പന്ത്രണ്ടു ഗോത്രങ്ങളിലും, ലേവി ഗോത്രത്തിനു മാത്രമേ അതു കാണാൻ കഴിഞ്ഞുള്ളു. എന്നാൽ ഇപ്പോൾ ദൈവം യോശുവയുടെയും കാലേബിൻ്റെയും കൂടെ ആയിരുന്നപ്പോൾ, ലേവി ഗോത്രത്തിനു പോലും അതു തിരിച്ചറിയാൻ കഴിഞ്ഞില്ല! ഇവയിലെല്ലാം ഇന്നു നമുക്കു വേണ്ട പാഠങ്ങൾ ഉണ്ട്. ക്രൈസ്തവ ഗോളത്തിൽ പൊതുവേ ഒത്തു തീർപ്പും ലോകമയത്വവും കൊണ്ടു നിറഞ്ഞിരിക്കുന്നു. അവിടെയും ഇവിടെയും, ഒത്തു തീർപ്പില്ലാതെ ദൈവ വചന സത്യത്തിനു വേണ്ടി നിൽക്കുന്ന ഏതാനും പേരേ ദൈവം എഴുന്നേൽപ്പിക്കുന്നു. നിങ്ങൾക്കു വിവേചനത്തിനുള്ള ശക്തി ഉണ്ടെങ്കിൽ ദൈവം ആ ഏതാനും പേരുടെ കൂടെയാണെന്നു നിങ്ങൾ തിരിച്ചറിയും, നിങ്ങൾ അവരുടെ കൂടെ ഭൂരിപക്ഷത്തിന് എതിരായി നിൽക്കുകയും ചെയ്യും. നിങ്ങൾ അവരുടെ കൂടെ വാഗ്ദത്ത നാട്ടിൽ പ്രവേശിക്കും. ദൈവം കൂടെ നിൽക്കുന്ന മനുഷ്യനെ നിങ്ങൾ എങ്ങനെ തിരിച്ചറിയും? അവൻ വിശ്വാസത്തിൻ്റെ ഭാഷയാണ് സംസാരിക്കുന്നത്. യോശുവയും കാലേബും വിശ്വാസത്തിൻ്റെ ഭാഷ സംസാരിച്ചു: “നമുക്കു ജയിക്കാൻ കഴിയും”. നമുക്കു കോപം, ലൈംഗിക മോഹം, അസൂയ, പിറുപിറുപ്പ് മുതലായ മല്ലന്മാരെ ജയിക്കാൻ കഴിയും. നമുക്കു സാത്താനെ ജയിക്കാൻ കഴിയും. ദൈവം അവനെ നമ്മുടെ കാൽകീഴ് ചതച്ചു കളയും. അതാണ് ദൈവം കൂടെ നിൽക്കുന്ന ഒരുവൻ്റെ ഭാഷ.

4. യേശു ഭൂമിയിലേക്കു വന്നപ്പോൾ അവിടുത്തെ തള്ളിക്കളയുവാൻ യഹൂദന്മാർ എടുത്ത തീരുമാനം അവരെ ഏതാണ്ട് 1900 വർഷങ്ങളോളം ചിതറിക്കപ്പെട്ട അവസ്ഥയിൽ ആയിരിക്കുവാൻ കാരണമായി തീർന്നു. ഭൂരിപക്ഷം ജനങ്ങൾ യഹൂദന്മാരുടെയും പരീശന്മാരുടേയും കൂടെ ആയിരുന്നു. എന്നാൽ ദൈവം യേശുവിൻ്റെ കൂടെ ആയിരുന്ന് അവിടുത്തെ മരിച്ചവരിൽ നിന്ന് ഉയിർപ്പിച്ചു.

5. പൗലോസിൻ്റെ ഭൂരിപക്ഷം സ്നേഹിതരും തൻ്റെ ജീവിതത്തിൻ്റെ അവസാന നാളുകളിൽ അദ്ദേഹത്തെ ഉപേക്ഷിച്ചു. എന്നാൽ കർത്താവ് അന്ത്യം വരെ പൗലൊസിൻ്റെ കൂടെ ഉണ്ടായിരുന്നു (2തിമൊ. 1:5 ; 4: 16-18).