പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുന്നതിന്‍റെ പ്രാഥമിക അടയാളം – WFTW 24 ജൂൺ 2018

സാക് പുന്നന്‍

അപ്പൊപ്ര 2:3 ല്‍ ഓരോരുത്തന്‍റെയും മേല്‍ പതിഞ്ഞ അഗ്നിനാവ് സൂചിപ്പിക്കുന്നത്. പുതിയഉടമ്പടിയില്‍ ദൈവത്തിന് ഉപയോഗിക്കുവാനുളള, നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനഭാഗം നമ്മുടെ നാവ് ആണെന്നാണ് – പരിശുദ്ധാത്മാവിനാല്‍ അഗ്നിയില്‍ നിലനിര്‍ത്തപ്പെടുന്നതും എപ്പോഴും അവിടുത്തെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ കീഴിലായിരിക്കുന്നതുമായ ഒരു നാവ്. ഇത് അന്യഭാഷാവരങ്ങളുടെ പ്രതീകത്തിന്‍റെ ഒരു ഭാഗം കൂടിയാണ്. മറ്റുളളവരെ നിങ്ങളുടെ നാവു കൊണ്ട് അനുഗ്രഹിക്കുവാന്‍ ദൈവം ആഗ്രഹിക്കുന്നു, നിങ്ങള്‍ ഒരു പ്രസംഗകനാണെങ്കില്‍ മാത്രമല്ല, എന്നാല്‍ ഓരോ ദിവസവും ആളുകളോട് നിങ്ങള്‍ സാധാ.രണ സംഭാഷണം നടത്തുമ്പോള്‍ കൂടി. എന്നാല്‍ ഇതിനുവേണ്ടി ഒരു ദിവസം 24 മണിക്കൂറും ഒരാഴ്ചയില്‍ ഏഴു ദിവസവും നിങ്ങളുടെ സംസാരത്തിന്‍റെ പൂര്‍ണ്ണ നിയന്ത്രണം ഏറ്റെടുക്കുവാന്‍ പരിശുദ്ധാത്മാവിനെ നിങ്ങള്‍ അനുവദിക്കണം.

പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടുന്നതിന്‍റെ പ്രാഥമിക അടയാളങ്ങളില്‍ ഒന്ന് നിങ്ങള്‍ സംസാരിക്കുന്ന ശൈലിയിലുളള മാറ്റമാണ്. നമ്മുടെ നാവ് ” ഒരുഅഗ്നിനാവ്” ആയി തീരും ( അപ്പൊപ്ര 2:3). ഇത് “അന്യഭാഷയില്‍ സംസാരിക്കുന്നതല്ല”, എന്നാല്‍ സ്നേഹത്തിന്‍റെയും നിര്‍മ്മലതയുടെയും ദൈവീകാഗ്നിയോടു കൂടി നമ്മുടെ മാതൃഭാഷയില്‍ സംസാരിക്കുന്നതാണ്”നമ്മുടെ ഭാഷ സ്വര്‍ഗ്ഗീയമായി തീരും. താഴെപ്പറയുന്ന വാക്യങ്ങളില്‍ നമ്മുടെ സംസാരത്തിനു നല്‍കിയിരിക്കുന്ന ഊന്നല്‍ ശ്രദ്ധിക്കുക. “ആത്മാവുനിറഞ്ഞവരായി സങ്കീര്‍ത്തനങ്ങളാലും സ്തുതികളാലും ആത്മീയ ഗീതങ്ങളാലും തമ്മില്‍ സംസാരിച്ചും നിങ്ങളുടെ ഹൃദയങ്ങളില്‍ കര്‍ത്താവിനു പാടിയും കീര്‍ത്തനം ചെയ്തും നമ്മുടെ കര്‍ത്താവായ യേശു ക്രിസ്തുവിന്‍റെ നാമത്തില്‍ ദൈവവും പിതാവുമായവന് എല്ലായ്പോഴും എല്ലാറ്റിനു വേണ്ടിയും സ്തോത്രം ചെയ്തു കൊള്‍വിന്‍”(എഫെ 5:19,20). നാം ആത്മാവിനാല്‍ നിറയപ്പെടുമ്പോള്‍ നന്ദിയുടെ ആത്മാവ്, ഏഷണിയുടെയും, അപവാദം പറയുന്നതിന്‍റെയും, കയ്പിന്‍റെയും, കോപത്തിന്‍റെയും ആത്മാവിനെ നീക്കികളയും.

എഫെ 5: 18ല്‍ ഉളള ക്രിയാപദം തുടര്‍ച്ചയായ ഒരു ക്രിയ ആണ് – അര്‍ത്ഥമാക്കുന്നത് ” നിറയപ്പെട്ടവരായിരിക്കുക”, ” നിറയപ്പെട്ടവരായി തുടരുക”, “ഒരു തവണ നിറയപ്പെടുക” എന്നല്ല നാം രാവിലെ ആത്മാവിനാല്‍ നിറയപ്പെട്ടെങ്കിലും, വൈകുന്നേരവും നാം പരിശുദ്ധാത്മാവിനാല്‍ നിറയപ്പെടേണ്ടി ഇരിക്കുന്നു. ഇത് എല്ലാ ദിവസവും തുടര്‍ച്ചയായി നിറയപ്പെടണം. എല്ലാ സമയവും നിങ്ങളെ അവിടുത്തെ ആത്മാവിനാല്‍ നിറയ്ക്കുവാന്‍ ദൈവത്തോട് ചോദിക്കുക. അങ്ങനെയുളള വരെയാണ് അപ്പൊ.പ്രവത്തിയില്‍ “പരിശുദ്ധാത്മാവ് നിറഞ്ഞ പുരുഷന്മാരും സ്ത്രീകളും:” എന്നു സൂചിപ്പിച്ചിരിക്കുന്നത്.

എഫെസ്യര്‍ 5:18 നെ തുടര്‍ന്നുവരുന്ന എല്ലാ വാക്യങ്ങളും പറയുന്നത് ആത്മാവിനാല്‍ നിറയപ്പെട്ട ആളുകളുടെ സ്വാഭാവ വിശേഷതകളാണ് (എഫെ 5:19 -6:24). അത് നന്ദിയുളള മേനാഭാവത്തില്‍ തുടങ്ങി സഭയിലും ഭവന ബന്ധങ്ങളിലും അന്യോന്യം കീഴ്പ്പെട്ടിരിക്കുന്നതിലും (എഫെ 5:21-6:9); അതിനുശേഷം സാത്താന്യ ശക്തികളോട് പോരാടി ജയിക്കുന്നതിലേക്കും തുടരുന്നു ( എഫെ 6:11).

അതുകൊണ്ട് ഈ ഭൂമിയിലുളള നമ്മുടെ ക്രിസ്തീയ നടപ്പിന്‍റെയും പോരാട്ടത്തിന്‍റെയും രഹസ്യം പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടിരിക്കുക എന്നതാണ്.

ډ നാം ആത്മാവിനാല്‍ നിറയപ്പെട്ടിരിക്കുന്നില്ലെങ്കില്‍ നമുക്ക് ശരിയാംവിധം ദൈവത്തെ സ്തുതിക്കുവാന്‍ കഴിയുകയില്ല.

ډ നാം പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടിരിക്കുന്നില്ലെങ്കില്‍ നമുക്ക് ദൈവഭക്തരായ ഭര്‍ത്താക്കന്മാരും ഭാര്യമാരും ആയിരിക്കുവാന്‍ കഴിയുകയില്ല.

ډ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടിരിക്കുന്നില്ലെങ്കില്‍ നമുക്കു നമ്മുടെ മക്കളെ ശരിയായവിധത്തില്‍ വളര്‍ത്തിക്കൊണ്ടുവരുവാന്‍ കഴിയുകയില്ല.

ډ പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടിരിക്കാതെ സാത്താന്യ ശക്തികളെ പരാജയപ്പെടുത്തുവാന്‍ നമുക്കു കഴിയുകയില്ല.

നമ്മുടെ ക്രിസ്തീയ ജിവിതത്തിലെ ഓരോ കാര്യവും പരിശുദ്ധാത്മാവിനാല്‍ നിറയപ്പെട്ടിരിക്കുന്ന നമ്മുടെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു.

What’s New?