ദൈവത്തിനു പ്രസാദം വരുത്തുന്ന രണ്ടുതരം ആളുകള്‍ – WFTW 01 ജൂണ്‍ 2014

സാക് പുന്നന്‍

1. സന്തോഷത്തോടെ കൊടുക്കുന്നവനില്‍ ദൈവം പ്രസാദിക്കുന്നു.

“സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു” (2 കൊരി. 9:7).

ഇതുകൊണ്ടാണു ദൈവം മനുഷ്യന് മുഴുവന്‍ സ്വാതന്ത്ര്യവും നല്‍കിയിരിക്കുന്നത് – മാനസാന്തരത്തിനു മുമ്പും ശേഷവും, ആത്മാവിനാല്‍ നിറയപ്പെട്ടതിനുശേഷവും.

നാം ദൈവത്തെപോലെയാണെങ്കില്‍, നാമും മറ്റുള്ളവരെ നിയന്ത്രിക്കാനോ അരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുവാനോ തുനിയുകയില്ല. നമ്മില്‍നിന്ന് വ്യത്യസ്തമായിരിക്കാനും നമ്മുടേതില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുണ്ടായിരിക്കുവാനും അവരുടെ സ്വന്തം ചുവടുകളില്‍ ആത്മീയമായി വളരുവാനും നാം അവര്‍ക്കു സ്വാതന്ത്ര്യം നല്‍കും.

ഏതു തരത്തിലുള്ളതായാലും എല്ലാ നിര്‍ബന്ധങ്ങളും പിശാചില്‍നിന്നാണ്. പരിശുദ്ധാത്മാവ് ആളുകളെ നിറയ്ക്കുന്നു. അതേ സ്ഥാനത്ത് ഭൂതങ്ങള്‍ ആളുകളെ കയ്യടക്കുന്നു. വ്യത്യാസം ഇതാണ്: പരിശുദ്ധാത്മാവ് ആരെയെങ്കിലും നിറയ്ക്കുമ്പോള്‍, അവിടുന്ന് അപ്പോഴും ആ വ്യക്തിക്ക് തനിക്കിഷ്ടമുള്ളതു ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കുന്നു. എന്നാല്‍ ഭൂതങ്ങള്‍ ആളുകളെ കയ്യടക്കുമ്പോള്‍, അവരുടെ സ്വാതന്ത്ര്യം കവര്‍ച്ച ചെയ്യുകയും അവരെ നിയന്ത്രിക്കുകയും ചെയ്യുന്നു. ആത്മാവിനാല്‍ നിറയപ്പെടുന്നതിന്റെ ഫലം ആത്മനിയന്ത്രണമാണ്. ഭൂതബാധ എങ്ങനെയായാലും ആത്മനിയന്ത്രണം നഷ്ടമാകുന്നതില്‍ കലാശിക്കുന്നു.

ദൈവത്തിനുവേണ്ടി നാം ചെയ്യുന്ന ഏതു പ്രവൃത്തിയും, സന്തോഷത്തോടെയും, പ്രമോദത്തോടെയും, സ്വാതന്ത്ര്യത്തോടെയും, സ്വമേധയാ ആയും ചെയ്യുന്നില്ലെങ്കില്‍ അത് ഒരു നിര്‍ജ്ജീവപ്രവൃത്തിയാണ് എന്ന് നാം ഓര്‍ക്കണം.

പ്രതിഫലത്തിനുവേണ്ടിയോ അല്ലെങ്കില്‍ ശമ്പളത്തിനു വേണ്ടിയോ ചെയ്യപ്പെടുന്ന ഏതൊരു പ്രവൃത്തിയും നിര്‍ജ്ജീവപ്രവൃത്തിയാണ് . ദൈവത്തെ സംബന്ധിച്ചിടത്തോളം മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിനു വിധേയപ്പെട്ട് ദൈവത്തിന് നല്‍കുന്ന ഏതൊരു പണവും തീരെ വിലയില്ലാത്തതാണ്!!

നിര്‍ബന്ധത്തിനു വഴങ്ങിയോ ഒരാളുടെ മനസ്സാക്ഷിക്ക് സമാധാനം വരുത്തുവാന്‍ വേണ്ടിയോ മാത്രമോ ചെയ്യുന്ന വലിയ കാര്യങ്ങളെക്കാള്‍ അധികം ദൈവം വിലമതിക്കുന്നത് സന്തോഷത്തോടെ ചെയ്യുന്ന അല്പമാണ്.

2. ദൈവം സത്യസന്ധരായ ആളുകളില്‍ പ്രസാദിക്കുന്നു.

“അവന്‍ വെളിച്ചത്തില്‍ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തില്‍ നടക്കുന്നു എങ്കില്‍ നമുക്കു തമ്മില്‍ കൂട്ടായ്മ ഉണ്ട്…” (1 യൊഹ. 1;7).

വെളിച്ചത്തില്‍ നടക്കുക എന്നാല്‍, എല്ലാറ്റിനും മുമ്പെ, നാം ദൈവത്തില്‍ നിന്ന് ഒന്നും മറച്ചു വയ്ക്കാതിരിക്കുക എന്നാണ്. എല്ലാ കാര്യങ്ങളും കൃത്യമായി അതായിരിക്കുന്നതുപോലെ അവിടുത്തോടുപറയുക. ദൈവത്തിലേക്കുള്ള ആദ്യപടി സത്യസന്ധതയാണെന്ന് എനിക്കു ബോധ്യപ്പെട്ടിരിക്കുന്നു. പരമാര്‍ത്ഥതയില്ലാത്തവരെ ദൈവം വെറുക്കുന്നു. മറ്റാര്‍ക്കെങ്കിലും എതിരായി സംസാരിക്കുന്നതിനെക്കാള്‍ അധികം യേശു സംസാരിച്ചത് കപടനാട്യക്കാര്‍ക്കെതിരെയാണ്.

എല്ലാറ്റിനും മുമ്പെ നാം വിശുദ്ധരോ; പൂര്‍ണ്ണരോ ആകണമെന്നല്ല ദൈവം ആവശ്യപ്പെടുന്നത് എന്നാല്‍ സത്യസന്ധരായിരിക്കാനാണ്. ഇതാണ് യഥാര്‍ത്ഥ വിശുദ്ധിയുടെ തുടക്കം. ഈ ഉറവയില്‍നിന്നും മറ്റെല്ലാക്കാര്യങ്ങളും ഒഴുകുന്നു. യഥാര്‍ത്ഥത്തില്‍ നമ്മില്‍ ആര്‍ക്കെങ്കിലും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ടെങ്കില്‍ അതു സത്യസന്ധരായിരിക്കുക എന്നതാണ്. അതുകൊണ്ടു പെട്ടെന്നു തന്നെ ദൈവത്തോടു പാപം ഏറ്റു പറയുക. പാപകരമായ ചിന്തകളെ മാന്യമായ പേരുകളില്‍ വിളിക്കാതിരിക്കുക. വാസ്തവത്തില്‍ നിങ്ങള്‍ നിങ്ങളുടെ കണ്ണുകള്‍ കൊണ്ട് വ്യഭിചാരം ചെയ്യത്തക്കവിധത്തില്‍ മോഹിക്കുമ്പോള്‍ “ഞാന്‍ ദൈവത്തിന്റെ സൃഷ്ടിയുടെ സൌന്ദര്യത്തെ ആരാധിക്കുക മാത്രം ആയിരുന്നു” എന്നു പറയരുത്. `കോപത്തെ’ `ധാര്‍മ്മികരോഷം’ എന്നു വിളിക്കരുത്. നിങ്ങള്‍ സത്യസന്ധരല്ലെങ്കില്‍ ഒരിക്കലും നിങ്ങള്‍ക്കു പാപത്തിന്മേലുള്ള വിജയം ലഭിക്കുകയില്ല. പാപത്തെ ഒരിക്കലും “ഒരു അബദ്ധം” എന്ന് വിളിക്കരുത്. കാരണം യേശുവിന്റെ രക്തത്തിന് നിങ്ങളെ നിങ്ങളുടെ സകല പാപങ്ങളില്‍നിന്നും ശുദ്ധീകരിക്കാന്‍ കഴിയും. എന്നാല്‍ നിങ്ങളുടെ അബദ്ധങ്ങളില്‍ നിന്നല്ല. അവന്‍ സത്യസന്ധരല്ലാത്തവരെ ശുദ്ധീകരിക്കുന്നില്ല. സത്യസന്ധരായ ആളുകള്‍ക്കു മാത്രമെ പ്രതീക്ഷയ്ക്കു വകയുള്ളു. “തന്റെ ലംഘനങ്ങളെ മറയ്ക്കുന്നവനു ശുഭം വരികയില്ല” (സദൃ. 28:13).

എന്തുകൊണ്ടാണ് യേശു പറഞ്ഞത്, വേശ്യകള്‍ക്കും കള്ളന്മാര്‍ക്കും ദൈവരാജ്യത്തില്‍ കടക്കുവാന്‍ മതനേതാക്കന്മാരെക്കാള്‍ കൂടുതല്‍ പ്രതീക്ഷയ്ക്കു വക ഉണ്ടെന്ന് (മത്താ. 21:31). കാരണം വേശ്യകളും കള്ളന്മാരും തങ്ങള്‍ വിശുദ്ധരാണെന്ന് ഒരു അഭിനയവും നടത്തുന്നില്ല.

ധാരാളം ചെറുപ്പക്കാര്‍ സഭയില്‍നിന്ന് മാറിപ്പോകുന്നതിനു കാരണം, സഭാംഗങ്ങള്‍ അവര്‍ക്കു കൊടുക്കുന്ന ധാരണ തങ്ങള്‍ക്കുതന്നെ ഒരു പോരാട്ടവുമില്ല എന്നാണ്. അതുകൊണ്ട് ആ ചെറുപ്പക്കാര്‍ കരുതുന്നത് ഈ ഒരു കൂട്ടം വിശുദ്ധന്മാര്‍ക്ക് ഒരിക്കലും ഞങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാകത്തില്ല എന്നാണ്!! ഇതു നമ്മെ സംബന്ധിച്ചു സത്യമാണെങ്കില്‍ നാം പാപികളെ തന്നിലേക്കുതന്നെ വലിച്ചടുപ്പിച്ച, ക്രിസ്തുവിനെപ്പോലെ അല്ല

   

What’s New?


Top Posts