സാക് പുന്നന്‍
Read PDF version
‘നിങ്ങളോ ‘റബ്ബീ’ എന്നു വിളിക്കപ്പെടരുത്; ഒരുവന്‍ മാത്രമാണ് നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരര്‍ മാത്രം. ഭൂമി ആരെയും ‘പിതാവ്’ എന്നു വിളിക്കരുത്, നിങ്ങളുടെ പിതാവ് ഒരുവന്‍ മാത്രം; സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവന്‍ തന്നെ. നിങ്ങള്‍ നായകന്മാര്‍ എന്ന് വിളിക്കപ്പെടരുത്; കാരണം ഒരുത്തനത്രെ നിങ്ങളുടെ നായകന്‍ ക്രിസ്തു തന്നെ. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷക്കാരന്‍ ആകേണം. തന്നെത്താന്‍ ഉയര്‍ത്തുന്നവന്‍ എല്ലാം താഴ്ത്തപ്പെടും; തന്നെത്താന്‍ താഴ്ത്തുന്നവന്‍ എല്ലാം ഉയര്‍ത്തപ്പെടും’ (മത്താ. 23:812).
മുകളില്‍ പറഞ്ഞ വേദഭാഗത്തില്‍ ഉള്ള യേശുവിന്റെ കല്പന വളരെ വ്യക്തമാണ്. സഭാനേതാക്കള്‍ ഒരിക്കലും ഏതെങ്കിലും സ്ഥാനപ്പേരുകള്‍ ഉപയോഗിക്കരുത്. സഭയിലെ മറ്റെല്ലാ സഹോദരന്മാരെപ്പോലെ അവരും ‘സഹോദരന്മാര്‍’ ആയിരിക്കണം. അനേകം സഭാനേതാക്കന്മാരും അവരുടെ പേരിനുമുമ്പില്‍ സ്ഥാനപ്പേരു വയ്ക്കുന്നതിന്റെ കാരണം സഭയിലെ മറ്റു സഹോദരന്മാര്‍ക്കു മീതെ തങ്ങളെതന്നെ ഉയര്‍ത്തുന്നതിനുവേണ്ടിയാണ്. എന്നാല്‍ സഭയില്‍ യേശുവിനു മാത്രമെ ശിരസ്സും കര്‍ത്താവും ആയി ഉയര്‍ത്തപ്പെടുവാനുള്ള അവകാശമുള്ളു. ഏതെങ്കിലും തരത്തിലുള്ള സ്വയത്തിന്റെ ഓരോ ഉയര്‍ത്തലും റവറന്റ്, മെത്രാപ്പൊലീത്താ, അപ്പൊസ്തലന്‍, പ്രവാചകന്‍, പോപ്പ്, കര്‍ദ്ദിനാള്‍, ബിഷപ്പ്, പാസ്റ്റര്‍ മുതലായ സ്ഥാനപ്പേരുകള്‍ ഉപയോഗിക്കുന്നതിലൂടെ സഭയിലുള്ള അംഗീകാരത്തിനുവേണ്ടി ക്രിസ്തുവുമായി മത്സരിക്കുകയാണ്.
എന്നാല്‍ ഒരു സഭാനേതാവിന്റ വിളി ‘ഒരു ദാസന്‍’ ആയിരിക്കാനാണ് (മത്താ. 23:11).
പണസംബന്ധമായ കാര്യങ്ങള്‍
പണസംബന്ധമായ കാര്യങ്ങളില്‍, പൂര്‍ണ്ണ സമയ ക്രിസ്തീയ പ്രവര്‍ത്തകരും സഭാനേതാക്കളും യേശുവിന്റെ മാതൃക പിന്‍തുടരണം കാരണം മൂന്നര വര്‍ഷത്തോളം അവിടുന്നും ഒരു പൂര്‍ണ്ണസമയ ശുശ്രൂഷകനായിരുന്നു.
യേശു ഒരിക്കലും അവിടുത്തെ സാമ്പത്തിക ആവശ്യങ്ങളെക്കുറിച്ച് ആരോടും പറഞ്ഞിട്ടില്ല. അവിടുന്ന് ഒരിക്കലും അവിടുത്തെ ശുശ്രൂഷയെപ്പറ്റി പരസ്യം ചെയ്യുകയോ അവിടുത്തെ വേലയെക്കുറിച്ച് റിപ്പോര്‍ട്ട് അയയ്ക്കുകയോ ചെയ്തിട്ടില്ല (കാരണം അത് പരോക്ഷമായുള്ള പണമിരക്കല്‍ ആയിതീരാം). യേശുവിന് സ്വമേധയാ ദാനങ്ങള്‍ കൊടുക്കുവാനായി അവിടുത്തെ പിതാവ് ചിലരെ പ്രചോദിപ്പിക്കുകയും യേശു അങ്ങനെയുള്ള ദാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു, കാരണം യേശുവിന് തന്റെ 12 ശിഷ്യന്മാരെയും അവരുടെ കുടുംബങ്ങളെയും സാമ്പത്തികമായി പിന്‍താങ്ങേണ്ടയിരുന്നു. യേശുവിന് എല്ലാ പണവും സൂക്ഷിക്കുവാന്‍ ഒരു ട്രഷറര്‍ (യൂദാ) നെ ആവശ്യം ഉണ്ടായിരുന്നു എന്നതും, യൂദായ്ക്ക് മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ പണസഞ്ചിയില്‍ നിന്ന് മോഷ്ടിക്കാന്‍ കഴിഞ്ഞു എന്നതും സൂചിപ്പിക്കുന്നത് ആ സഞ്ചിയില്‍ ധാരാളം പണം ഉണ്ടായിരുന്നിരിക്കാം എന്നതാണ്.
ലൂക്കോ. 8:2,3പറയുന്നത് ‘മഗ്ദലക്കാരി മറിയയും, യോഹന്നയും (ഹേരോദാവിന്റെ കുടുംബകാര്യവിചാരകനായിരുന്ന കൂസയുടെ ഭാര്യ), സൂസന്നയും മറ്റു പലരും സ്വന്തം സമ്പാദ്യത്തില്‍ നിന്ന് യേശുവിനെയും 12 ശിഷ്യന്മാരെയും സഹായിക്കാനായി സംഭാവന ചെയ്തു എന്നതാണ്. യേശു അവരുടെ ദാനങ്ങള്‍ സ്വീകരിക്കുകയും ചെയ്തു.
തനിക്കു ലഭിച്ച പണം ചെലവാക്കുന്ന രീതിയില്‍ യേശു ഏതു വിധേനയും വളരെ ശ്രദ്ധാലുവായിരുന്നു. അവിടുന്ന് പ്രധാനമായി അത് രണ്ട് ഉദ്ദേശങ്ങള്‍ക്കായിട്ടു മാത്രം ഉപയോഗിച്ചു (യോഹ.13:29ല്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ (1) ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുന്നതിനും (2) സാധുക്കള്‍ക്കു കൊടുക്കുന്നതിനും.
ഈ മാതൃകയാണ് നമ്മുടെ ഭവനങ്ങളിലും സഭകളിലും നാം പിന്‍തുടരേണ്ടത്. ആവശ്യമില്ലാത്ത ആഡംബരങ്ങള്‍ക്കായി പണം പാഴാക്കരുത്. നിങ്ങള്‍ക്ക് ആവശ്യമുള്ളത് മാത്രം വാങ്ങിക്കുക, അധികമുള്ളത് ആവശ്യത്തിലിരിക്കുന്ന പാവപ്പെട്ട വിശ്വാസികള്‍ക്ക് പങ്കിടുവാന്‍ മറന്നുപോകരുത്. നിങ്ങള്‍ പൂര്‍ണ്ണസമയ ശുശ്രൂഷയിലിയാരിക്കുകയും ദൈവം നിങ്ങള്‍ക്ക് ജീവിക്കുവാന്‍ സ്വന്തമായ വരുമാന വിഭവങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ടെങ്കില്‍, പിന്നെ നിങ്ങളെ താങ്ങേണ്ടതിന് ഒരു സഭയുടെയും ആശ്രിതനായിരിക്കരുത്. സാമ്പത്തികമായി നിങ്ങള്‍ നിങ്ങളെത്തന്നെ താങ്ങിക്കൊണ്ട് കര്‍ത്താവിനെ ശുശ്രൂഷിക്കുക.
1 തിമൊ.5:17,18ല്‍ പൗലൊസ് പറയുന്നത് നന്നായി സഭാപരിപാലനം നടത്തുന്ന മൂപ്പന്മാരെ പ്രത്യേകിച്ച് വചനത്തിന്റെ പ്രബോധനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ ഇരട്ടി മാനത്തിന് യോഗ്യരായി എണ്ണുവിന്‍. കാരണം ‘മെതിക്കുന്ന കാളയ്ക്ക് മുഖക്കൊട്ട കെട്ടരുത്’ എന്നും ‘വേലക്കാരന്‍ തന്റെ കൂലിക്ക് യോഗ്യന്‍’ എന്നും തിരുവെഴുത്തു പറയുന്നുവല്ലോ.
പൗലൊസ് ഇവിടെ ‘പണം’ എന്ന വാക്ക് ഉപയോഗിക്കുന്നില്ല. എന്നാല്‍ ‘മാനം’ എന്നാണ്. ഇത് പണത്തെയാണ് പരാമര്‍ശിച്ചിരുന്നതെങ്കില്‍, ഒരു സഭയിലുള്ള മൂപ്പന്മാര്‍ക്ക്, സഭയിലുള്ള മറ്റു ഓരോരുത്തര്‍ക്കും ലഭിക്കുന്നതിന്റെ ഇരട്ടി ശമ്പളം കൊടുക്കുവാന്‍ ദൈവം കല്‍പ്പിക്കുന്നു എന്നര്‍ത്ഥമാകും. ഇത് വിഡ്ഢിത്തമാണ്. തന്നെയുമല്ല അതല്ല പരിശുദ്ധാത്മാവ് പറയുന്നത് എന്ന് സ്പഷ്ടമാണ്. പൗലൊസ് ഇവിടെ സംസാരിക്കുന്നത് സഭയുടെ മൂപ്പന്മാര്‍ക്ക് ഇരട്ടി മാനം (അഭിനന്ദനവും, ബഹുമാനവും) കൊടുക്കുന്നതിനേക്കുറിച്ചാണ് മെതിക്കുന്ന കാളയെ ധാന്യം തിന്നുതിന് അനുവദിച്ചിരിക്കുന്നതുപോലെ നാം സഭാ മൂപ്പന്മാര്‍ക്ക് മാനം കൊടുക്കണം. അതുകൊണ്ട് ഒരു മൂപ്പന്റെ പ്രാഥമിക വേതനം തന്റെ സഹോദര വൃന്ദത്തിലുള്ള ‘ബഹുമാനവും അഭിനന്ദനവും നന്ദിയുമാണ് ‘ പണം അല്ല. 1 കൊരി. 9:718ല്‍ പൗലൊസ് പൂര്‍ണ്ണ സമയം ക്രസസ്തീയ പരാവര്‍ത്തകര്‍ക്കു വേണ്ടിയുള്ള സഹായത്തെക്കുറിച്ച് സംസാരിക്കുന്നു.
‘സ്വന്തം ചെലവില്‍ സൈനീക സേവനം നടത്തുന്നത് ആര്? മുന്തിരിത്തോട്ടം നട്ടു പിടിപ്പിച്ചിട്ട് അതിലെ മുന്തിരിപ്പഴം തിന്നാത്തവനായി ആരുള്ളൂ. ആട്ടിന്‍ കൂട്ടത്തെ പാലിച്ചിട്ട് തന്റെ പാല്‍ കുടിക്കാത്ത് ആരാണ് ? ഞങ്ങള്‍ നിങ്ങളുടെ ഇടയില്‍ ആത്മീയമായ വിത്ത് വിതച്ചിട്ട്, നിങ്ങളില്‍ നിന്ന് ഭൗതീകമായ ഒരു വിളവെടുപ്പ് നടത്തിയാല്‍ അത് അധികമായി പോകുമോ ? അതുപോലെ തന്നെ സുവിശേഷം പ്രസംഗിക്കുന്നവര്‍ സുവിശേഷത്താല്‍ ഉപജീവിക്കണമെന്ന് കര്‍ത്താവ് കല്‍പ്പിച്ചിരിക്കുന്നു’.
അതുകൊണ്ട് പൂര്‍ണ്ണസമയ പ്രസംഗകരും. മൂപ്പന്മാരും തങ്ങള്‍ ശുശ്രൂഷിക്കുന്നവരില്‍ നിന്ന് ദാനങ്ങള്‍ സ്വീകരിക്കുന്നത് തികച്ചും ഉചിതം തന്നെ.
എന്നാല്‍ അതേ വേദഭാഗത്തില്‍ തന്നെ പൗലൊസ് തുടര്‍ന്നു പറയുന്നു ‘എങ്കിലും ഈ അവകാശങ്ങളൊന്നും ഞങ്ങള്‍ ഉപയോഗിക്കുന്നില്ല, എന്നാല്‍ ക്രിസ്തുവിന്റെ സുവിശേഷത്തിന് ഞങ്ങള്‍ ഒരു തടസ്സവും ഉണ്ടാക്കരുത് എന്ന് വിചാരിച്ച് ഞങ്ങള്‍ എല്ലാം സഹിക്കുന്നു. സുവിശേഷം പ്രസംഗിക്കുന്നവര്‍ സുവിശേഷംകൊണ്ട് ഉപജീവിക്കണമെന്ന് കര്‍ത്താവ് പറഞ്ഞിട്ടുണ്ട് എന്നതു സത്യമാണ്. എന്നാല്‍ ഈ കാര്യങ്ങളൊന്നും ഞാന്‍ ഉപോഗിച്ചിട്ടില്ല. എന്റെ ഈ പ്രശംസ ആരെങ്കിലും ഇല്ലാതാക്കുന്നതിനേക്കാള്‍ മരിക്കുന്നതാണ് എനിക്കു നല്ലത്, എങ്കിലും സുവിശേഷം അറിയിക്കുന്നുവെങ്കില്‍ എനിക്കു പ്രശംസിക്കുവാന്‍ ഒന്നുമില്ല. ഞാന്‍ അതിനു നിര്‍ബ്ബന്ധിതനാണ്. സുവിശേഷം അറിയിക്കുന്നില്ലെങ്കില്‍ എനിക്ക് അയ്യോ കഷ്ടം ! ഞാന്‍ സ്വമേധയാ അത് ചെയ്യുന്നുവെങ്കില്‍ എനിക്കു പ്രതിഫലമുണ്ട്; സ്വമേധയാ അല്ലെങ്കിലോ, എന്നെ ഭരമേല്‍പ്പിച്ചതു നിറവേറ്റുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. അപ്പോള്‍ എനിക്കുള്ള പ്രതിഫലം (ശമ്പളം) എന്താണ് ? സുവിശേഷം എനിക്കു നല്‍കുന്ന അവകാശം മുഴുവന്‍ ഉപയോഗിക്കാതെ ഞാന്‍ സൗജന്യമായി സുവിശേഷം അറിയിക്കുന്നു എന്നതു തന്നെ. അതുകൊണ്ട് ഞാന്‍ സുവിശേഷം അറിയിക്കുന്ന ഒരാള്‍ എന്ന നിലയിലുള്ള എന്റെ അവകാശങ്ങള്‍ ഞാന്‍ ഉപയോഗിക്കുന്നില്ല’.
പൗലൊസ് ശമ്പളത്തിനുവേണ്ടി പ്രസംഗിക്കുകയോ മറ്റു വിശ്വാസികളില്‍ നിന്ന് ദാനങ്ങള്‍ സ്വീകരിക്കാമെന്നു പ്രതീക്ഷിച്ചുകൊണ്ട് ചുറ്റി സഞ്ചരിക്കുകയോ ചെയ്തില്ല. അദ്ദേഹം പ്രസംഗിച്ചതിന്റെ കാരണം ‘ക്രിസ്തുവിനോടുളള തന്റെ സ്‌നേഹത്താല്‍ അദ്ദേഹം നിര്‍ബന്ധിതനായതിനാലും’ സുവിശേഷത്തിന്റെ കാര്യവിചാരകത്വം ദൈവം അദ്ദേഹത്തെ ഭരമേല്‍പ്പിച്ചതിനാലുമാണ്. അതുകൊണ്ട് സുവിശേഷത്തിനുവേണ്ടി ദൈവം ആളുകളില്‍ നിന്ന് വില ഈടാക്കുന്നു എന്ന് ആരും ചിന്തിക്കാതിരിക്കേണ്ടതിന് സുവിശേഷം സൗജന്യമായി പ്രഘോഷിക്കുവാന്‍ അദ്ദേഹം ആഗ്രഹിച്ചു.
അതുകൊണ്ട് പുതിയനിയമം നമ്മെ പഠിപ്പിക്കുന്നത്, കര്‍ത്താവിന്റെ ശുശ്രൂഷയില്‍ അദ്ധ്വാനിക്കുന്ന കര്‍ത്താവിന്റെ ഓരോ ദാസനും തന്റെ ചെലവിനുവേണ്ടി ദാനങ്ങള്‍ സ്വീകരിക്കാനുള്ള അവകാശം നല്‍കപ്പെട്ടിരിക്കുന്നു. എന്നാല്‍ അതേ സമയം തന്നെ നാം കാണുന്നത് (1) ആര്‍ക്കും ക്രമമായ മാസശമ്പളം നല്‍കപ്പെട്ടിരുന്നില്ല. യേശു ഒരിക്കലും തന്റെ ശിഷ്യന്മാര്‍ക്ക് ഒരു ശമ്പളം വാഗ്ദാനം ചെയ്തില്ല. അപ്പൊസ്തലന്മാര്‍ ഒരിക്കലും ഒരു ശമ്പളം സ്വീകരിച്ചില്ല. അവരെ സഹായിക്കുവാന്‍ തക്കവണ്ണം മനുഷ്യരുടെ ഹൃദയങ്ങളെ ചലിപ്പിക്കുന്ന അവരുടെ സ്വര്‍ഗ്ഗീയ പിതാവില്‍ അവര്‍ ആശ്രയിച്ചു (യേശുവിന്റെ കാര്യത്തിലെന്നപോലെ). അങ്ങനെയുള്ള ഒരു വിശ്വാസജീവിതമായിരുന്നു അവരുടെ ശുശ്രൂഷയില്‍. ആവശ്യമായ ശക്തി അവര്‍ക്ക് ഉണ്ടാകുവാന്‍ അത്യന്താപേക്ഷിതമായിരുന്നത്. അത് അവരെ ദുര്‍മോഹത്തില്‍ നിന്നു സംരക്ഷിക്കുകയും ചെയ്തു.
(2) ഉപജീവനത്തിനായുള്ള ഈ വ്യവസ്ഥ പ്രസംഗികളാല്‍ ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന് പൗലൊസ് കണ്ട സാഹചര്യങ്ങളില്‍ താന്‍ പ്രസംഗിക്കുന്ന സുവിശേഷത്തിന്റെ സാക്ഷ്യം സംരക്ഷിക്കുവാന്‍ വേണ്ടി താന്‍ ആരില്‍ നിന്നും ഒരു പണവും സ്വീകരിക്കാതെ താന്‍ തന്നെ ചെലവിനു തേടുവാന്‍ തീരുമാനിച്ചു. 2 കൊരി.11:713ല്‍ (ലിവിംഗ്) അദ്ദേഹം പറയുന്നു ‘നിങ്ങളില്‍ നിന്ന് പ്രതിഫലം ഒന്നും വാങ്ങാതെയാണ് ഞാന്‍ നിങ്ങളോട് ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചത്……..പകരം ഞാന്‍ നിങ്ങളോടുകൂടെ ആയിരുന്നപ്പോള്‍ മറ്റു സഭകളെ കവര്‍ന്ന് അവര്‍ എനിക്ക് അയച്ചുതന്നത് എടുത്ത് നിങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചു, അത് ചെലവില്ലാതെ നിങ്ങളെ ശുശ്രൂഷിക്കേണ്ടതിനായിരുന്നു. അത് തീര്‍ന്നപ്പോഴും ഞാന്‍ നിങ്ങളോട് ഒന്നും ആവശ്യപ്പെട്ടില്ല. കാരണം മാസിഡോണില്‍ നിന്നുംവന്ന ക്രിസ്ത്യാനികള്‍ എനിക്ക് മറ്റൊരു ദാനം കൊണ്ടുവന്നു. ഞാന്‍ നിങ്ങളോട് ഇതുവരെ ഒരു പൈസ പോലും ആവശ്യപ്പെട്ടിട്ടില്ല, ഞാന്‍ ഇനി ഒരിക്കലും ആവശ്യപ്പെടുകയുമില്ല. ഞാന്‍ എല്ലാവരോടും ഇതിനേക്കുറിച്ച് പറയും ! ഞാന്‍ ഇതു ചെയ്യുന്നതിന്റെ കാരണം, ദൈവത്തിന്റെ വേല ഞങ്ങള്‍ ചെയ്യുന്ന അതേ രീതിയില്‍ തന്നെയാണ് തങ്ങളും ചെയ്യുന്നതെന്ന് പരശംസിക്കുന്നവര്‍ക്ക് അതിനുള്ള ഇടം കൊടുക്കാതിരിക്കാനാണ്. ദൈവം ആ മനുഷ്യരെ ഒരിക്കലും അയച്ചിട്ടില്ല; തങ്ങള്‍ ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരെന്ന് ചിന്തിക്കത്തക്കവണ്ണം നിങ്ങളെ വിഡ്ഢികളാക്കുന്ന വ്യാജന്മാരാണ് അവര്‍.
അതുകൊണ്ട് പൗലൊസ് വല്ലപ്പോഴും ദാനങ്ങള്‍ സ്വീകരിച്ചതായി നാം കാണുന്നു ഇടയ്ക്കിടെ അദ്ദേഹത്തിന് പണം അയച്ചുകൊടുത്തവരായ മാസിഡോണിയയിലുള്ള (ഫിലിപ്യ) ക്രിസ്ത്യാനികളില്‍ നിന്ന്, എന്നാല്‍ അദ്ദേഹം ഒരിക്കലും കൊരിന്തിലെ ക്രിസ്ത്യാനികളില്‍ നിന്ന് (മുകളില്‍ കണ്ടതുപോലെ) പണമൊന്നും സ്വീകരിച്ചില്ല, കാരണം കൊരിന്ത്യയിലുള്ള വ്യാജ ക്രിസ്തീയ പ്രസംഗകരില്‍ നിന്ന് താന്‍ വ്യത്യസ്തനാണെന്ന് കാണിച്ചുകൊടുക്കണമായിരുന്നു.
തെസ്സലോനിക്യയിലെ ക്രിസ്ത്യാനികളില്‍ നിന്നും പൗലൊസ് പണമൊന്നും സ്വീകരിച്ചില്ല : 2 തെസ്സ.3:810 ല്‍ അദ്ദേഹം പറയുന്നു: ‘ആരുടെയും ആഹാരം ഞങ്ങള്‍ വെറുതെ ഭക്ഷിച്ചിട്ടില്ല; നിങ്ങളില്‍ ആര്‍ക്കും ഞങ്ങള്‍ ഒരു ഭാരമാകാതെ ഇരിക്കേണ്ടതിന് ഞങ്ങള്‍ക്ക് ജീവിക്കുവാനുള്ള പണത്തിനുവേണ്ടി ഞങ്ങള്‍ രാവും പകലും അദ്ധ്വാനിച്ചു. ഞങ്ങള്‍ക്കു ഭക്ഷണം തരുവാന്‍ നിങ്ങളോട് ആവശ്യപ്പെടുവാനുള്ള അവകാശം ഞങ്ങള്‍ക്കില്ലാഞ്ഞല്ല, എന്നാല്‍ ജോലി ചെയ്ത് നിങ്ങളുടെ ഉപജീവനം കഴിക്കേണ്ടത് എപ്രകാരമാണെന്ന് നിങ്ങള്‍ക്കു നേരിട്ടു കാണിച്ചു തരണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു.
തന്നെയുമല്ല പൗലൊസ് എഫെസൊസിലെ ക്രിസ്ത്യാനികളില്‍ നിന്നും പണം ഒന്നും എടുത്തില്ല. അപ്പൊ.പ്രവ. 20:3135ല്‍ അദ്ദേഹം പറയുന്നു ‘ഞാന്‍ നിങ്ങളോടുകൂടെ ഉണ്ടായിരുന്ന ഈ മൂന്നുവര്‍ഷം, നിങ്ങളില്‍ ആരുടെയും പണമൊ വസ്ത്രമൊ ഒന്നും ഞാന്‍ ആഗ്രഹിച്ചില്ല. എന്റെ സ്വന്തം കൈകൊണ്ട് പണി ചെയ്ത് എന്റെയും എന്റെ കൂടെയുള്ളവരുടെയും ആവശ്യങ്ങള്‍ക്കുവേണ്ടി ഞാന്‍ സമ്പാദിച്ചതെങ്ങനെയാണെന്ന് നിങ്ങള്‍ അറിയുന്നു. ഈ വിധത്തില്‍ കഠിനാദ്ധ്വാനം ചെയ്തുകൊണ്ട് ബലഹീനരെ സഹായിക്കണമെന്ന് ഞാന്‍ നിങ്ങള്‍ക്കു കാണിച്ചുതന്നു. വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നത് ഭാഗ്യം എന്നുള്ള കര്‍ത്താവായ യേശുവിന്റെ വാക്കുകള്‍ ഓര്‍ത്തുകൊള്‍ക.’
അതുകൊണ്ടാണ് നിങ്ങള്‍ ആയിരിക്കുന്ന സാഹചര്യത്തോട് സ്പര്‍ശ്യത ഉള്ളവരായിരിക്കുക നിങ്ങളുടെ രാജ്യത്തില്‍ ഇന്നത്തെ സമയത്തില്‍ എന്നിട്ട് നിങ്ങളുടെ സാഹചര്യത്തില്‍ കര്‍ത്താവിനുവേണ്ടി ഒരു നിര്‍മ്മലസാക്ഷ്യം നിലനിര്‍ത്തുവാന്‍ നാം എന്ത് നിലപാടെടുക്കണം എന്നാലോചിക്കുക.
കര്‍ത്താവ് സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ സി.എഫ്.സി സഭകളിലുമായി ഉള്ള നൂറില്‍പ്പരംമൂപ്പന്മാരില്‍ ഓരോരുത്തരും അവരുടെയും അവരുടെ കുടുംബങ്ങളുടെയും ഉപജീവനത്തിനായി ജോലി ചെയ്യുന്നു എന്നു മാത്രമല്ല അവരില്‍ ഒരാള്‍ പോലും ഒരു ശമ്പളം പറ്റുന്നില്ല. 40 വര്‍ഷത്തില്‍ ഏറെ ആയിട്ട് ഞങ്ങളുടെ സഭകളില്‍ ഈ വ്യവസ്ഥ തികവോടെ പ്രവര്‍ത്തിക്കുന്നു. (ഇന്‍ഡ്യയിലെ സമ്പന്നമായ നഗരത്തിലുള്ള സഭകളിലും ഏറ്റവും ദാരിദ്രമുള്ള ഗ്രാമങ്ങളിലുള്ള സഭകളിലും). ഇത് ഞങ്ങളെ വചനം ഉദ്ധരിച്ചുകൊണ്ട് ഉപജീവനത്തിനായി മറ്റു ക്രിസ്ത്യാനികളെ അന്വേഷിക്കുന്ന ദുര്‍മ്മോഹത്താല്‍ നുഴഞ്ഞുകയറുന്ന പ്രസംഗകരില്‍ നിന്നും രക്ഷിച്ചിരിക്കുന്നു.
ഈ ലോകത്തിലുള്ള സഭകളിലെ മിക്കവാറും എല്ലാ പാസ്റ്റര്‍മാരും ഒരു മാസശമ്പളം നല്‍കപ്പെടുന്നവരാണ്. ഞങ്ങള്‍ അവരെ വിധിക്കുന്നില്ല. അവര്‍ ശമ്പളം സ്വീകരിക്കുന്നത് നിര്‍ത്തണമെന്നും ഞങ്ങള്‍ അവരോട് പറയുന്നില്ല. എന്നാല്‍ അവര്‍ പാസ്റ്റര്‍ ജോലി സ്വീകരിച്ചത് ദൈവത്തില്‍ നിന്ന് വ്യക്തമായ ഒരു വിളിയുടെ കാരണത്താലല്ലാതെ ആ സഭ അവര്‍ക്കു വാഗ്ദാനം ചെയ്ത വലിയ ശമ്പളവ്യവസ്ഥയുടെ കാരണത്താലാണെങ്കില്‍ അവര്‍ ദൈവത്തന്റെ ഹിതത്തിലല്ല എന്ന് ഞങ്ങള്‍ അവരോട് പറയും.
നിങ്ങള്‍ ഒരു ശമ്പളം പറ്റാന്‍ ആഗ്രിക്കുകയാണെങ്കില്‍ അപ്പോള്‍ നിങ്ങള്‍ അതിനെ നിങ്ങളുടെ സഭയില്‍ നിന്നു നിങ്ങള്‍ക്കു നല്‍കപ്പെടുന്ന ഒരു സ്വമേധയാ ദാനമായി സ്വീകരിക്കണം. അല്ലാതെ ഒരു ശമ്പളമായിട്ടല്ല. ഒരു ശമ്പളവും ഒരു ദാനവും തമ്മിലുള്ള വ്യത്യാസമിതാണ്: ഒരു ശമ്പളംഎന്നത് അവകാശപ്പെടാവുന്നതും ശമ്പളം വര്‍ദ്ധനയ്ക്കായി ചോദിക്കാവുന്നതും ആണ്. എന്നാല്‍ ഒരു മാനമെന്നത് ഒരിക്കലും അവകാശപ്പെടാവുന്നതോ പ്രതീക്ഷിക്കുകയോ പോലും ചെയ്യാവുന്നതല്ല.
പുതിയ നിയമ കാലത്ത് പണപരമായ കാര്യങ്ങളോടുള്ള ബന്ധത്തില്‍ അപ്പൊസ്തലന്മാര്‍ എടുത്ത നിലപാട് ഇതായിരുന്നു. െ്രെകസ്തവ ലോകം ആ നിലവാരത്തില്‍ നിന്ന് വളരെ അധികം അധപതിച്ചിരിക്കുന്നു. പണസംബന്ധമായ കാര്യങ്ങളിലുള്ള ഈ പരാജയം മൂലമുണ്ടായ ദുഖകരമായ ഫലം ദൈവത്തിന്റെ അഭിഷേകവും ആത്മീയ ഉള്‍ക്കാഴ്ചയും ഇന്നത്തെ മിക്ക ക്രിസ്തീയ ശുശ്രൂഷകളില്‍ നിന്നും നഷ്ടമായിരിക്കുന്നു എന്നതാണ്. ഇന്നത്തെ അനേകം പാസ്റ്റര്‍മാരുടെ ശുശ്രൂഷയിലും ദൈവത്തില്‍ നിന്നുള്ള വെളിപാട് വളറെ കുറച്ചേ ഉള്ളൂ. പണസംബന്ധമായ കാര്യങ്ങളില്‍ വിശ്വസ്തരായവര്‍ക്കു മാത്രമെ കര്‍ത്താവിനാല്‍ ദൈവീക വെളിപാടിന്റെ യഥാര്‍ത്ഥ സമ്പത്ത് നല്‍കപ്പെടുകയുള്ളു (ലൂക്കോ. 16:11).
ആരില്‍ നിന്നാണ് നാം പണം സ്വീകരിക്കുന്നത് എന്നതിനേക്കുറിച്ച് കൂടെ നാം ശ്രദ്ധാലുക്കളായിരിക്കണം. എല്ലാ വിശ്വാസികളില്‍ നിന്നും നാം പണം സ്വീകരിക്കരുത്. താഴെ പറഞ്ഞിരിക്കുന്ന ആളുകളില്‍ നിന്ന് നാം പണമൊ ദാനമൊ ഒന്നും സ്വീകരിക്കരുത്.
(1) വീണ്ടും ജനിച്ച ദൈവമക്കളല്ലാത്തവരില്‍ നിന്ന് ഒരു പണവും നാം സ്വീകരിക്കരുത്. ഭൂമിയില്‍ ദൈവത്തിന്റെ വേലയെ പിന്‍താങ്ങുക എന്നത് വലിയ ഒരു ബഹുമതിയും പ്രത്യേക അവകാശവുമാണ്. എന്നാല്‍ ആ പ്രത്യേക അവകാശം അവിടുത്തെ വീണ്ടും ജനിച്ച മക്കള്‍ക്കു മാത്രമെ നല്‍കപ്പെട്ടിട്ടുള്ളു (3 യോഹ.7) (2) തങ്ങളുടെ സ്വന്തം കുടുബങ്ങളുടെ ഭൗതീക ആവശ്യങ്ങള്‍ക്ക് വേണ്ടത്ര പണമില്ലാത്തവരില്‍ നിന്ന് നാം ഒരു പണവും സ്വീകരിക്കരുത് (1 തിമൊ.5:8ലും മര്‍ക്കോ.7:911ലും നാം വായിക്കുന്നതുപോലെ) അവര്‍ അവരുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ ശ്രദ്ധിക്കണം. നമ്മുടെ സ്വര്‍ഗ്ഗീയ പിതാവ് വിവിധങ്ങളായുള്ള നിലകളില്‍ ഒരു മഹാ കോടിപതിയാണ്. അതുകൊണ്ട് ഭൂമിയിലെ ധനാഢ്യനായ ഏതൊരു പിതാവിനെയും പോലെ, അവിടുത്തെ വേലയ്ക്കുവേണ്ടി പണം കൊടുത്തു എന്ന കാരണത്താല്‍ അവിടുത്തെ ഏതെങ്കിലും മക്കള്‍ പട്ടിണി കിടക്കുകയോ സാമ്പത്തികമായി കഷ്ടത അനുഭവിക്കുകയോ ചെയ്യുവാന്‍ അവിടുന്ന് ആഗ്രഹിക്കുന്നില്ല.
(3) കടം മടക്കിക്കൊടുക്കുവാനുള്ള ആരില്‍ നിന്നും ഒരു പണവും നാം സ്വീകരിക്കരുത്. തന്റെ മക്കള്‍ എല്ലാ കടത്തില്‍ നിന്നും സ്വതന്ത്രരായി സ്വസ്ഥതയുള്ള ഒരു ജീവിതം ജീവിക്കണമെന്ന് ദൈവം ആഗ്രിക്കുന്നു. അങ്ങനെയുള്ള വിശ്വാസികള്‍ ‘ആദ്യം കൈസര്‍ക്കുള്ളത് കൈസര്‍ക്കു കൊടുക്കണം, അതിനുശേഷം മാത്രം ദൈവത്തിനുള്ളത് എന്തെങ്കിലും കൊടുക്കണം.’ കൈസരുടെയൊ മറ്റാരുടെയുമെങ്കിലൊ പണം ദൈവത്തിനാവശ്യമില്ല (മത്താ. 22:21,റോമ. 13:8)(എങ്കിലും ഒരു ഭവനവായ്പ ‘ഒരു കടം’ ആയി കണക്കാക്കേണ്ടതില്ല. (ഈ വാക്യത്തില്‍ പറഞ്ഞിരിക്കുന്ന അര്‍ത്ഥത്തില്‍) കാരണം വീട് എന്നത് എടുത്തിട്ടുള്ള വായ്പയ്ക്കു തുല്യ വിലയുള്ള ഒരു സ്വത്താണ്. അതേ കാരണത്താല്‍ ഒരു വാഹനവായ്പയും ഒരു കടമല്ല ആ വാഹനം എടുത്തിട്ടുള്ള വായ്പക്ക് തുല്യമായ വിലക്ക് ഇന്‍ഷുര്‍ ചെയ്തിട്ടുണ്ടെങ്കില്‍)
(4) ഏതെങ്കിലും തരത്തില്‍ മറ്റുള്ളവരെ വേദനിപ്പിച്ചിട്ട് അവരുമായി നിരപ്പാകാത്ത ആരില്‍ നിന്നും ഒരു പണവും നാം സ്വീകരിക്കരുത് (മത്താ. 5:23,24കാണുക).
(5) മനസ്സില്ലാതെ കൊടുക്കുന്നവരില്‍ നിന്നൊ, തങ്ങള്‍ കൊടുക്കുന്നതുകൊണ്ട് ദൈവം അവര്‍ക്ക് പ്രതിഫലം നല്‍കണമെന്ന് പ്രതീക്ഷിക്കുന്നവരില്‍ നിന്നൊ ഒരു പണവും സ്വീകരിക്കരുത്. സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്‌നേഹിക്കുന്നു (2 കൊരി.9:7).
നമ്മില്‍ നിന്ന് വ്യത്യസ്തയില്‍ കാര്യങ്ങള്‍ ചെയ്യുന്ന മറ്റു സഭകളെയൊ മൂപ്പന്മാരെയൊ നാം വിധിക്കരുത്. എന്നാല്‍ സി.എഫ്.സി സഭകളില്‍ കര്‍ത്താവ് തന്റെ വചനത്തില്‍ വച്ചിരിക്കുന്ന നിലവാരം വളരൈ കര്‍ശനമായി സംരക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നു.
കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ !