നിങ്ങളുടെ വിവാഹ ജീവിതത്തിലും സഭയിലും ആത്മാവിലുള്ള ഐക്യം നിലനിര്‍ത്തുക- WFTW 10 ജൂലൈ 2016

സാക് പുന്നന്‍

   Read PDF version

എഫെസ്യര്‍ 4:3 ല്‍ ഇപ്രകാരം എഴുതപ്പെട്ടിരിക്കുന്നു.’ ആത്മാവിലുള്ള ഐക്യം സമാധാനബന്ധത്തില്‍ നിലനിര്‍ത്തുവാന്‍ ജാഗ്രത കാണിക്കുവിന്‍’

പൗലൊസിന്റെ അനേകം കത്തുകളിലും ഐക്യം ഒരു വലിയ പ്രതിപാദ്യ വിഷയമാണ.് കര്‍ത്താവിന് അവിടുത്തെ സഭയ്ക്ക് വേണ്ടിയുള്ള ഭാരവും അതുതന്നെയാണ്. ഒരു മനുഷ്യ ശരീരം മരിക്കുമ്പോള്‍ അത് വിഘടിക്കുവാന്‍ തുടങ്ങുന്നു. നമ്മുടെ ശരീരം പൊടികൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ്, ഈ ശരീരത്തില്‍ ഉള്ള ജീവനാണ് ഈ പൊടിയുടെ കണങ്ങളെ ഒരുമിച്ചു ചേര്‍ത്തു നിര്‍ത്തുന്നത്. ജീവന്‍ പോകുന്ന ആ നിമിഷത്തില്‍ വിഘടനം ആരംഭിക്കുകയും, കുറച്ചു സമയം കഴിയുമ്പോള്‍ ആ ശരീരം മുഴുവന്‍ പൊടിയായി തീരുകയും ചെയ്യുന്നു. വിശ്വാസികളുടെ ഒരു കൂട്ടായ്മയിലും ഇത് അങ്ങനെ തന്നെയാണ്.

ഒരു സഭയിലെ വിശ്വാസികള്‍ ഭിന്നിക്കുമ്പോള്‍, മരണം നേരത്തെ തന്നെ അകത്തു കടന്നു എന്ന് നമ്മുക്ക് തീര്‍ച്ചയാക്കാം. ഒരു ഭാര്യയും ഭര്‍ത്താവും ഭിന്നിക്കുമ്പോള്‍, അവര്‍ പരസ്പരം ഒരിക്കലും വിവാഹമോചനം നടത്തിയില്ലെങ്കിലും, നേരത്തെ തന്നെ മരണം പ്രവേശിച്ചിട്ടുണ്ട് എന്ന് നിങ്ങള്‍ അറിയുന്നു. ഒരു വിവാഹ ജീവിതത്തില്‍ അവര്‍ വിവാഹിതരായി ഒരു ദിവസം കഴിഞ്ഞു പോലും ശിഥിലീകരണം ആരംഭിക്കുവാന്‍ കഴിയും തെറ്റിദ്ധാരണകള്‍ സമ്മര്‍ദ്ദങ്ങള്‍, വഴക്കുകള്‍ മുതലായവയാല്‍.

അത് ഒരു സഭയിലും സംഭവിക്കാന്‍ കഴിയും സാധാരണയായി ഒരു സഭ ആരംഭിക്കുന്നത് തീഷ്ണതയുള്ള ഏതാനും സഹോദരന്മാര്‍ വലിയ തീഷ്ണതയോടെ കര്‍ത്താവിന് വേണ്ടി ഒരു നിര്‍മ്മല പ്രവര്‍ത്തനം നടത്തുവാനായി ഒരുമിച്ച് ചേരുന്നു വരുമ്പോഴാണ്. വളരെ പെട്ടെന്ന് അനൈക്യം ഉള്ളില്‍ കടന്നു വരികയും മരണം പ്രവേശിക്കുകയും ചെയ്യുന്നു. ആത്മാവിലുള്ള ഐക്യം കാത്തു കൊള്ളുന്നതിനായി നാം നിരന്തരം പോരാടേണ്ടതുണ്ട്. ഒരു വിവാഹജീവിതത്തിലും ഒരു സഭയിലും. മനുഷ്യ ശരീരത്തെക്കുറിച്ചുള്ള ഏറ്റവും അത്ഭുതകര്യം, അത് ഊണ്ടാക്കപ്പെട്ടിരിക്കുന്ന പൊടിയുടെ എല്ലാ ചെറിയ കണങ്ങളും അവ എവിടെയാണ് സംയോജിക്കപ്പെട്ടിരിക്കുന്നത് എന്ന് ആര്‍ക്കും കാണാന്‍ പറ്റാത്ത വിധം അത്ര അടുത്ത് ഒരുമിച്ച് ചേര്‍ന്നിരിക്കുന്നു.ശരീരത്തില്‍ ഒരു മുറിവുണ്ടായാല്‍, പെട്ടെന്ന് തന്നെ ത്വക്ക് കൂടിച്ചേരത്തക്കവിധമുള്ള ചില പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നു. ശരീരത്തിലെ ത്വക്കിന്റെ ഏതെങ്കിലും ഭാഗം വിടവുള്ളതായി തുറന്നിരിക്കുവാന്‍ ശരീരം ഇഷ്ടപ്പെടുന്നില്ല. അതു പെട്ടെന്ന് തന്നെ ത്വക്കിന്റെ വേര്‍പെട്ട ഭാഗം കൂട്ടി ചേര്‍ക്കുവനായി പ്രവര്‍ത്തിച്ചു തുടങ്ങുന്നു. ഭൂമിയിലുള്ള ഒരു മനുഷ്യനും രണ്ട് അസ്ഥികളെ ഒരുമിച്ച് ചേര്‍ക്കുവാന്‍ കഴിയുകയില്ല. ഒരു വൈദ്യന് അസ്ഥിയുടെ പൊട്ടിയ ഭാഗങ്ങള്‍ അന്യോന്യം നേര്‍ക്കുനേരെ വയ്ക്കുവാന്‍ മാത്രമേ കഴിയൂ. ആ ശരീരം തന്നെയാണ് ആ രണ്ടു ഭാഗങ്ങളെയും ഒരു മിച്ച് ചേര്‍ക്കുന്നത്. മനുഷ്യ ശരീരം എപ്പോഴും ഐക്യത്തിനായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അങ്ങനെ തന്നെ ആയിരിക്കണം ക്രിസ്തുവിന്റെ ശരീരവും പ്രവര്‍ത്തിക്കേണ്ടതാണ്. ഒരു സഭ അതുപോലെ പ്രവര്‍ത്തിക്കാത്തപ്പോള്‍ അത് പ്രതിനിധാനം ചെയ്യുന്നത് ക്രിസ്തുവിന്റെ ശരീരത്തെ അല്ല.

ദൈവം പണിയുന്നത് ഒരു കൂട്ടം വിശുദ്ധവ്യക്തികളെ അല്ല. അവിടുന്ന് പണിയുന്നത് ഒരു ശരീരമാണ്. എഫെസ്യര്‍ 4ല്‍ പൗലൊസ് പറയുന്നത് ഇതാണ്. അദ്ദേഹം നമ്മെ ഉത്സാഹിപ്പിക്കുന്നത് ‘ശരീരം ഒന്നായതിനാല്‍ ആത്മാവിലുള്ള ഐക്യം കാത്തു കൊള്ളുവാനാണ്’ ഒരു പ്രാദേശിക സഭയില്‍ ഐക്യം ഉണ്ടെന്ന് എപ്പോഴാണ് നമ്മുക്ക് പറയാന്‍ കഴിയുന്നത്? ‘ സമാധാന ബന്ധത്താല്‍’ (എഫെ 4:3),’ ആത്മാവിന്റെ ചിന്ത സമാധാനമാണ്’ (റോമ 8:6). ഒരു സഹോദരനെയോ സഹോദരിയെയോ പറ്റി ചിന്തിക്കുമ്പോള്‍ അവനോട്/അവളോട് ഉള്ള നിങ്ങളുടെ ചിന്തകള്‍ സമാധാനത്തിന്റെയും സ്വസ്ഥതയുടെയും ആണെങ്കില്‍, അപ്പോള്‍ ആ വ്യക്തിയും നിങ്ങളും തമ്മില്‍ ഐക്യതയുണ്ടെന്ന് നിങ്ങള്‍ അറിയുന്നു. എന്നാല്‍ ആ വ്യക്തിയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ നേരിയ അളവിലെങ്കിലും നിങ്ങള്‍ അസ്വസ്ഥനാണെങ്കില്‍, അപ്പോള്‍ ആ വ്യക്തിയുമായി നിങ്ങള്‍ ഒന്നായിട്ടില്ലെന്ന് നിങ്ങള്‍ക്കു തീര്‍ച്ചയാക്കാം.വളരെ പ്രസരിപ്പുള്ള ഒരു ‘പ്രെയിസ് ദ ലോഡ്’ പറഞ്ഞ് അയാളെ അഭിവന്ദനം ചെയ്യതേക്കാം, എന്നാല്‍ അത് കാപട്യമാണ്.

സമാധാനമാണ് പരിശോധന, അതുകൊണ്ട് ആത്മാവിലുള്ള ഐക്യം സമാധാന ബന്ധത്തില്‍ കാക്കപ്പെടണം.