യഥാസ്ഥാനപ്പെടുത്തലും പാപക്ഷമയും- WFTW 11 സെപ്റ്റംബർ 2016

സാക് പുന്നന്‍

   Read PDF version

2 കൊരിന്ത്യര്‍ 2 ല്‍ മുന്പ് (1 കൊരിന്ത്യര്‍ 5ല്‍ ) പൗലൊസ് ശിക്ഷണത്തിനു വിധേയനാക്കിയ ഒരു സഹോദരന്റെ യഥാസ്ഥനപ്പെടുത്തലിനെ പറ്റി നാംവായിക്കുന്നു. ഇവിടെ പൗലൊസ് പറയുന്നു. ‘ഇപ്പോള്‍ നിങ്ങള്‍ അവനെ തിരികെ സ്വീകരിക്കണം ( 2കൊരി 2:68)’. സഭയിലുള്ള മറ്റെല്ലാവരും അവനെ ഒഴിവാക്കിയപ്പോള്‍ ആ സഹോദരന്‍ അവന്റെ പാഠം പഠിച്ചു. തന്നെയുമല്ല പുറത്തുള്ള ലോകത്തില്‍ എത്ര അന്ധകാരമാണെന്ന് അവന്‍ കാണുകയും ചെയ്തു. അവന്‍ കാര്യങ്ങള്‍ ശരിയാക്കുകയും തന്റെ പാപകരമായ വഴികള്‍ ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ അവന്‍ ഇപ്പോള്‍ നിരുത്സാഹപ്പെട്ടവനും വിഷണ്ണനുമായി അവന്റെ ഭവനത്തില്‍ ഏകനായി ഇരിക്കുകയാണ്. പൗലൊസ് സഭയോട് അവനെ യഥാസ്ഥാനപ്പെടുത്തുന്നതിനായി ആവശ്യപ്പെട്ടു.

എല്ലാ ശിക്ഷണങ്ങളുടേയും ഉദ്ദേശ്യം ഒരു സഹോദരനെ ദൈവവും സഭയുമായുള്ള കൂട്ടായ്മയിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ്.ഒരു പിതാവ് തന്റെ കുഞ്ഞിനെ ശിക്ഷിക്കുന്നത് , അവനെ വീട്ടില്‍ നിന്ന് പുറത്താക്കികളയുവാനല്ല, എന്നാല്‍ അവനെ അധികം നല്ല ഒരു മകനാക്കുവാനാണ്.ആ മകന്‍ വളര്‍ന്ന് ഒരു പുരുഷനും മത്സരിയുമാണെങ്കില്‍ അപ്പോള്‍ ആ പിതാവ് അവനോട് വീടു വിട്ടു പോകുവാന്‍ പറഞ്ഞേക്കാം. എന്നാല്‍ അപ്രകാരമുള്ള ഒരു കാര്യത്തില്‍ പോലും , ഒരിക്കല്‍ ആ മകന്‍ പഠിക്കേണ്ട പാഠം പഠിച്ചു കഴിഞ്ഞാല്‍ ( മുടിയന്‍ പുത്രനെ പോലെ ) പിതാവ് തിരികെ അവനെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്യും. ഇതാണ് പൗലൊസ് ഇവിടെ പറയുന്നത്. പൗലൊസ് പറയുന്നു ‘ നിങ്ങള്‍ ക്ഷമിക്കുന്നവനോട് ഞാനും ക്ഷമിക്കുന്നു’ (2:10) അതിനു ശേഷം, അവിടെ നമുക്കെല്ലാവര്‍ക്കും വേണ്ടി ഒരു വചനമുണ്ട്. ‘സാത്താന്‍ നമ്മെകൊണ്ട് മുതലെടുക്കാതിരിക്കേണ്ടതിന് നാം മറ്റുള്ളവരോട് ക്ഷമിക്കണം (2:11) ‘ അരോടെങ്കിലും ക്ഷമിക്കാതെ ജീവിക്കുന്നത് അങ്ങേയറ്റം അപകടകരമാണ്.

നിങ്ങളോട് ദോഷം ചെയ്തിട്ടുള്ള ആരോടെങ്കിലും നിങ്ങള്‍ ക്ഷമിക്കുന്നില്ലെങ്കില്‍ , സാത്താന് നിങ്ങളുടെ ജീവിതം സശിപ്പിക്കുവാന്‍ കഴിയും. നിങ്ങളെ ഉപദ്രവിച്ചയാള്‍ പിന്നീട് മാനസാന്തരപ്പെടുകയും ദൈവരാജ്യത്തില്‍ കടക്കുകയും ചെയ്യും . എന്നാല്‍ അവനോട് ഒരു ദോഷവും ചെയ്യാത്ത നിങ്ങള്‍ അവനോടു ക്ഷമിച്ചില്ല എന്ന കാരണത്താല്‍ നരകത്തില്‍ പോകാനുള്ള സാധ്യതയുണ്ട്. തെറ്റുചെയ്തവന്‍ സ്വര്‍ഗ്ഗത്തില്‍ പോകുകയും ആ തെറ്റിന്റെ ഫലം അനുഭവിച്ച നിങ്ങള്‍ നരകത്തില്‍ പോകുകയും ചെയ്യുന്നത് അനീതിയായി തോന്നുന്നു. എന്നാല്‍ അയാള്‍ അനുതപിക്കുകയും നിങ്ങള്‍ അയാളോട് ക്ഷമിക്കാതിരിക്കുകയും ചെയ്താല്‍ അങ്ങനെ സംഭവിക്കാം.യേശു പറഞ്ഞു ‘നിങ്ങള്‍ ആരോടെങ്കിലും ക്ഷമിച്ചില്ലെങ്കില്‍ സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവ് നിങ്ങളോട് ക്ഷമിക്കുകയില്ല’. ( മത്തായി 6:15) നിങ്ങളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിങ്ങളോട് ക്ഷമിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് എങ്ങനെ സ്വര്‍ഗ്ഗത്തില്‍ കടക്കുവാന്‍ കഴിയും. ? അതുകൊണ്ട് നിങ്ങള്‍ ആരോടെങ്കിലും ക്ഷമിക്കാതെ മരിക്കുകയാണെങ്കില്‍ ഇവിടെ പറഞ്ഞിരിക്കുന്ന യേശുവിന്റെ വാക്കുകള്‍ പ്രകാരം , അതിനു മുന്‍പ് എത്ര നാളുകളായിട്ട് നിങ്ങള്‍ ഒരു വിശ്വസിയായിരുന്നു എന്നത് കണക്കാക്കാതെ നിങ്ങള്‍ നരകത്തില്‍ പോകും . അതുകൊണ്ട് മറ്റുള്ളവര്‍ നമ്മോട് എന്ത് ദ്രോഹം ചെയ്താലും , അവരോട് പെട്ടന്ന് തന്നെ ക്ഷമിക്കുന്ന ഒരു ശീലം നാം വളര്‍ത്തിയെടുക്കണം.അല്ലാത്ത പക്ഷം സാത്താന്‍ നമ്മുടെ മേല്‍ മുതലെടുക്കും.

പൗലൊസ് പറയുന്നു. ‘നാം അവന്റെ തന്ത്രങ്ങള്‍ അറിയാത്തവരല്ലല്ലോ? (2 കോരി 2 : 11)’സാത്താന്‍ എപ്പോഴും നമ്മെ മറിച്ചിടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. സാത്താന്‍ നിരന്തരമായി മറ്റുള്ളവര്‍ കഴിഞ്ഞകാലങ്ങളില്‍ നമ്മോടു ചെയ്ത തിന്മകളെ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് എന്തിനാണെന്നാണ് നിങ്ങള്‍ വിചാരിക്കുന്നത്? അവന്‍ നിങ്ങളോട് സഹതപിക്കുകയാണന്നാണോ നിങ്ങള്‍ ചിന്തിക്കുന്നത്. ? അവന്‍ നേരത്തെ തന്നെ നിങ്ങളെ ഉപദ്രവിക്കേണ്ടതിന് മറ്റേ വ്യക്തിയെ കൈക്കാലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ അവന്‍ നിങ്ങളെയും കൂടി പിടിയിലാക്കാന്‍ ആഗ്രഹിക്കുന്നു. അവന്റെ തന്ത്രങ്ങളെ കുറിച്ച് അറിവില്ലാതിരിക്കരുത് എല്ലാവരോടും ക്ഷമിക്കുക.

ഒരിക്കല്‍ ഒരു സഹോദരന്‍ എന്റെ അടുക്കല്‍ വന്നിട്ട് ആരോ ഒരാള്‍ അവനോട് അനേകം തിന്മയായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് എന്നോട് പരാതി പറഞ്ഞു. ഞാന്‍ അവനോട് ചോദിച്ചു. ‘അവന്‍ ഇതുവരെ നിങ്ങളെ ക്രൂശിച്ചിട്ടുണ്ടോ? അവന്‍ പറഞ്ഞു ഇല്ല അതുകൊണ്ട് ഞാന്‍ അവനോട് പറഞ്ഞു ‘ അപ്പോള്‍ യേശുവിനെ അനുഗമിക്കുന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് ഇനിയും ദീര്‍ഘദൂരം പോകേണ്ടതുണ്ട്. കാരണം അവിടുന്ന് തന്നെ ക്രൂശിച്ചവരോടു പോലും ക്ഷമിച്ചു’.

‘ക്രിസ്തുവില്‍ ഞങ്ങളെ എല്ലായ്‌പ്പോഴും ജയോത്സവമായി നടത്തുന്ന ദൈവത്തിനു സ്‌തോത്രം’ എന്ന് 2:14 ല്‍ കാണുന്ന പൗലൊസിന്റെ സാക്ഷ്യം അനേക വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു വെല്ലുവിളിയായി എന്നിലേയ്ക്ക് വന്നുപ്രത്യേകിച്ച് ‘എല്ലായിപ്പോഴും’ എന്ന വാക്ക് അത് സാധ്യമാണോ എന്ന് ഞാന്‍ അദ്ഭുതപ്പെട്ടു. പൗലൊസ് സ്ഥിരമായ ജയാത്സവം അനുഭവിച്ചു. എന്നിട്ട് അപ്രകാരം ഒരു ജീവിതം നല്‍കിയതിന് ദൈവത്തിന് നന്ദി പറഞ്ഞു. അദ്ദേഹം തന്റെ തന്നെ ശക്തിയില്‍ ജയോത്സവമായി നടന്നു എന്നല്ല അദ്ദേഹം പറഞ്ഞത് അല്ല ദൈവമാണ് അവരെ എല്ലായ്‌പ്പോഴും ജയോത്സവമായി നടത്തിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ട് പൈലൊസ് ഒരു ജയാളി ആയിരുന്നു. അദ്ദേഹം പൂര്‍ണ്ണനായിരുന്നില്ല . അദ്ദേഹത്തിന് കൂടെ കൂടെ അബദ്ധം പറ്റുമായിരുന്നു. തന്റെ ജീവിതത്തിന്റെ അവസാനത്തോടടുത്ത് ഒരിക്കല്‍ മഹാ പുരോഹിതനോട് കോപിക്കുകയും കയര്‍ത്ത് സംസാരിക്കുകയും ചെയ്തു (അപ്പോ പ്രവ്വ (23:3) എന്നാല്‍ തന്റെ പാപത്തെകുറിച്ച് ബോധ്യം ഉണ്ടായ ഉടനെ തന്നെ അദ്ദേഹം തന്നത്താന്‍ താഴ്ത്തുകയും ക്ഷമ ചോദിക്കുകയും ചെയ്തു. അങ്ങനെ ദൈവവുമായുള്ള കൂട്ടായ്മ പെട്ടന്ന് തന്നെ യഥാസ്ഥാനപ്പെടുത്തുകയും അദ്ദേഹം നിരന്തരമായി ഒരു ജയജീവിതം ജീവിക്കുകയും ചെയ്തു.