വെളിപാടിന്റെയും ശക്തിയുടേയും ആവശ്യകത – WFTW 19 ജനുവരി 2014

സാക് പുന്നന്‍

   Read PDF version

എഫെസോസിലെ ക്രിസ്ത്യാനികള്‍ക്ക് പരിശുദ്ധാത്മാവില്‍ നിന്നും വെളിപാട് ലഭിക്കേണ്ടതിനു വേണ്ടി പൗലോസ് പ്രാര്‍ത്ഥിച്ചതായി എഫെസ്യലേഖനം 1:17,18 ല്‍ കാണാം. എഫെസ്യലേഖനത്തിന്റെ ആദ്യപകുതിയുടെ അവസാനഭാഗത്ത് 3 :16  ല്‍ പരിശുദ്ധാത്മാവില്‍ നിന്നും അവര്‍ക്ക് ശക്തി ലഭിക്കേണമെന്ന് പൗലോസ് പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ ഏറ്റവും വലിയ രണ്ട് ആവശ്യങ്ങളാണിത്  വെളിപാടും ശക്തിയും . ഇത് രണ്ടും നമുക്ക് നല്‍കുവാന്‍ പരിശുദ്ധാത്മാവിന് മാത്രമേ കഴിയുകയുള്ളൂ. ക്രിസ്തീയജീവിതം പൂര്‍ണ്ണമായും പരിശുദ്ധാത്മാവിനെ ആശ്രയിച്ചിരിക്കുന്നു.ഒന്നാമതായി ദൈവം യേശുക്രിസ്തുവില്‍ നമുക്കായി ചെയ്തതെന്ത് എന്ന വെളിപാട് പരിശുദ്ധാത്മാവ് നല്‍കുന്നു . അതിനുശേഷം കര്‍ത്താവ് നമ്മെ പഠിപ്പിച്ചതെല്ലാം അനുസരിച്ച് നമ്മുടെ വിളിക്ക് യോഗ്യമായ രീതിയില്‍ നടക്കേണ്ടുന്നതിനുള്ള ശക്തി പരിശുദ്ധാത്മാവ് നമുക്ക് നല്‍കുന്നു.എഫേസ്യലേഖനം 3:18 &19  ല്‍ ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെ വീതിയും നീളവും ആഴവും ഉയരവും അനുഭവിപ്പാന്‍ നമുക്ക് സാദ്ധ്യമാണെന്ന് നാം കാണുന്നു ( ഇവിടെ പറഞ്ഞിരിക്കുന്ന നാല് അളവുകളും മാനുഷിക പരിജ്ഞാനത്തിന് അപ്പുറമാണ്!!.)  എന്നാല്‍ അത് എല്ലാ വിശുദ്ധന്മാരോടുമൊപ്പം മാത്രം. ക്രിസ്തുവിന്റെ സ്‌നേഹം പൂര്‍ണ്ണമായി ഗ്രഹിക്കുവാന്‍ തനിയെ നമുക്ക് ഒരിക്കലും സാധിക്കുകയില്ല. ക്രിസ്തുവിന്റെ ശരീരത്തിലെ മറ്റ് അവയവങ്ങളെയും നമുക്ക് ആവശ്യമുണ്ട്. മാത്രമല്ല, നമ്മുടെ ചെറിയ വിഭാഗത്തിലുള്ളവരെക്കൂടാതെ ക്രിസ്തുവിന്റെ ശരീരമാകുന്ന സഭയുടെ എല്ലാ അവയവങ്ങളെയും നമുക്ക് ആവശ്യമുണ്ട്. അതുകൊണ്ട് നമ്മുടെ ഹൃദയം എല്ലായ്‌പോഴും എല്ലാ വിശ്വാസികള്‍ക്കുമായി, നമ്മോട് യോജിക്കാത്തവര്‍ക്കു വേണ്ടിയും തീവ്രവാദികള്‍ എന്ന് നാം കരുതുന്നവര്‍ക്കു വേണ്ടി പോലും തുറന്നിരിക്കേണ്ടതുണ്ട്. എല്ലാവരുമോടോപ്പം വേല ചെയ്യുന്നതിന് നമുക്ക് സാധിച്ചെന്ന് വരില്ല, നിശ്ചയമായും അവരെല്ലാവരേയും ഈ ഭൂമിയില്‍ വച്ച് കണ്ടുമുട്ടുവാനും നമുക്ക് സാധിക്കുകയില്ല. പക്ഷേ ദൈവത്തിന്റെ എല്ലാ മക്കള്‍ക്കുവേണ്ടിയും നമ്മുടെ ഹൃദയം തുറന്നിരിക്കേണ്ടതാണ്. അപരിഷ്‌കൃതരോ സംസ്‌ക്കാരസന്പന്നരോ എന്തുതന്നെ ആയിരുന്നാലും ദൈവമക്കളായ എല്ലാ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ട ഇടം നമ്മുടെ ഹൃദയത്തില്‍ ഉണ്ടാവണം.

അതുകൊണ്ട് നമുക്ക് പ്രിയപ്പെട്ട ഗ്രന്ഥകര്‍ത്താക്കളുടെ മാത്രമല്ല, എല്ലാ ദൈവഭക്തരായവരുടേയും രചനള്‍ വായിക്കുവാനുള്ള താല്പര്യം നമുക്കുണ്ടാവണം . ആദ്യം തന്നെ ഞാന്‍ നിങ്ങള്‍ക്ക് ഒരു മുന്നറിയിപ്പ് നല്‍കട്ടെ, ഇതുപോലെ തുറന്ന ഹൃദയമുള്ള വളരെ, വളരെ കുറച്ച് വിശാസികളെ മാത്രമേ ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടുള്ളു. പക്ഷേ ഇവരാണ് യഥാര്‍ത്ഥത്തില്‍ ആത്മീയമായി സന്പന്നരായവര്‍ . ദൈവം കൈക്കൊണ്ടവരെയെല്ലാം താഴ്മയോടെ കൈക്കൊണ്ടിരുന്നെങ്കില്‍ തങ്ങള്‍ക്ക് ലഭിക്കുമായിരുന്ന സന്പത്ത് നഷ്ടപ്പെടുത്തിയ ശേഷിച്ചവര്‍ തങ്ങളുടെ ദാരിദ്രം ബാധിച്ച വിഭാഗീയ മനോഭാവത്തോടുകൂടെ പരീശരായി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു.

നമുക്ക് എഫേസ്യലേഖനത്തിന്റെ ആദ്യ മൂന്ന് അദ്ധ്യായങ്ങള്‍ ശ്രദ്ധയോടുകൂടി ധ്യാനിച്ചുകൊണ്ട് ഈ മഹത്തായ സത്യങ്ങളെക്കുറിച്ചുള്ള വെളിപ്പാടു നല്‍കുവാന്‍ പരിശുദ്ധാത്മാവിനോട് ആവശ്യപ്പെടാം. ഒരിക്കല്‍ക്കൂടി ഈ വെളിപ്പാടു ലഭിച്ചുകഴിഞ്ഞാല്‍ പൂര്‍ണ്ണ വിശുദ്ധിയും, താഴ്മയും, സ്‌നേഹവും നിറഞ്ഞ ജയജീവിതത്തിനായി പരിശുദ്ധാത്മാവിന്റെ ശക്തി അന്വേഷിപ്പാന്‍ നിങ്ങള്‍ തയ്യാറായിരിക്കും. അങ്ങനെ നമ്മുടെ സംസാരത്തിലെ പൊള്ളയായ വാക്കുകള്‍ , ഹൃദയത്തിലെ എല്ലാ കൈപ്പും കോപവും, ഇവയെല്ലാം വിട്ട് ഒഴിയുവാന്‍ നമുക്ക് സാധിക്കും (എഫേസ്യലേഖനം 4:29 & 31).

അപ്പോള്‍ ഭാര്യമാര്‍ക്ക് സഭ ക്രിസ്തുവിന്നു കീഴടങ്ങിയിരിക്കുന്നതുപോലെ ഭര്‍ത്താക്കന്മാര്‍ക്കു കീഴടങ്ങുവാനും, ഭര്‍ത്താക്കന്മാര്‍ക്ക് ക്രിസ്തു സഭയെ സ്‌നേഹിച്ചതുപോലെ തങ്ങളുടെ ഭാര്യമാരെ സ്‌നേഹിക്കുവാനും സാധ്യമാകും (എഫേസ്യലേഖനം 5:22 & 25). എല്ലാ നേരത്തും സാത്താനെ ജയിക്കുവാന്‍ അപ്പോള്‍ നമുക്ക് സാധിക്കും. (എഫേസ്യലേഖനം 6:1113). എന്നുമാത്രമല്ല ‘ദൈവത്തിന്റെ അനുകാരികളാകുവാനുള്ള’ ശക്തിയും നമുക്ക് ലഭിക്കും (എഫേസ്യലേഖനം 6:1).

നാം ചോദിക്കുന്നതിലും ചിന്തിക്കുന്നതിലും അത്യധികമായി ചെയ്!വാന്‍ ദൈവത്തിന് കഴിയും. എല്ലാ മഹത്വവും ദൈവത്തിനുമാത്രം ആകട്ടെ . (എഫേസ്യലേഖനം 3:20,21).