ദൈവത്തിന്റെ പദ്ധതികളെ തടസ്സപ്പെടുത്തരുത്- WFTW 24 ജൂലൈ 2016

സാക് പുന്നന്‍

   Read PDF version

അപ്പൊ.പ്രവ 3 ല്‍ മുടന്തനായ ഒരു മനുഷ്യനെ സൗഖ്യമാക്കുന്നതിനെകുറിച്ച് നാം വായിക്കുന്നു.ആയാള്‍ 40 വയസ്സിനു മുകളില്‍ പ്രായമുള്ളവന്‍ ആയിരുന്നു (അപ്പൊ.പ്രവ (4:22)ല്‍ ജന്മനാ മുടന്തനായിരുന്ന അവനെ ചിലര്‍ ഭിക്ഷയാചിക്കേണ്ടതിന് എല്ലാ ദിവസവും ദൈവാലയത്തിന്റെ സുന്ദരം എന്ന ഗോപുരത്തിങ്കലേയ്ക്ക് എടുത്തുകൊണ്ടുവന്ന് ഇരുത്തുമായിരുന്നു.കുറഞ്ഞപക്ഷം കഴിഞ്ഞ 20 വര്‍ഷങ്ങളായിട്ടെങ്കിലും ദിവസേന അയാള്‍ അവിടെ ഇരുന്നിട്ടുണ്ടാകും. യേശു അയാളെ ഇടയ്ക്കിടക്ക് കണ്ടിട്ടുണ്ടാകും,. അപ്പോഴൊക്കെ ഓരോ തവണയും യേശു അയാള്‍ക്ക് പണം നല്‍കിയിട്ടുണ്ടാകും. രോഗ സൗഖ്യമല്ല . യേശു എന്തുകൊണ്ടാണ് അയാളെ സൗഖ്യമാക്കാതിരുന്നത്.? കാരണം അങ്ങനെ ചെയ്യുന്നതിനായി തന്റെ പിതാവില്‍ നിന്ന് തനിക്ക് ഒരു മാര്‍ഗ്ഗ നിര്‍ദ്ദേശം ഇല്ലായിരുന്നു. ചില ആളുകള്‍ കരുതുന്നത് യേശു എല്ലാവരേയും സൗഖ്യമാക്കികൊണ്ട് ചുറ്റി നടന്നു എന്നാണ്. അവിടുന്ന് അങ്ങനെ ചെയ്തില്ല. രോഗികളായ അനേകം ആളുകള്‍ കിടന്നിരുന്ന ബെഥെസ്ദ കുളക്കരയിലേയ്ക്ക് അവിടുന്ന് ചെന്നിട്ട് പക്ഷ വാതക്കാരനായ ഒരു മനുഷ്യനെ മാത്രമേ സൗഖ്യമാക്കിയുള്ളൂ. ദൈവാലയ വാതില്‍ക്കല്‍ഇരുന്ന ആമനുഷ്യനെ അവിടുന്ന് കൂടെ കൂടെ കാണുമായിരുന്നു എങ്കിലും ഒരിക്കലും അവിടുന്ന് ആ മനുഷ്യനെ സൗഖ്യമാക്കിയില്ല. യേശു അയാളെ സൗഖ്യമാക്കിയിരുന്നു എങ്കില്‍ അപ്പൊ.പ്രവ 3ഉും, 4ഉും അദ്ധ്യായങ്ങളില്‍ ഈ മനുഷ്യന്റെ സൗഖ്യത്തിലൂടെ പൊട്ടിപുറപ്പെട്ട ഉണര്‍വ്വ് ഉണ്ടാകുമായിരുന്നില്ല.

പ്രാര്‍ത്ഥനയില്‍ ദൈവഹിതം അന്വേഷിക്കാതെ നമ്മുടെ യുക്തിക്കനുസരിച്ച് നാം പ്രവര്‍ത്തിക്കുകയാണെങ്കില്‍ നമുക്ക് ദൈവത്തിന്റെ പ്രവൃത്തി തടസ്സപ്പെടുത്തും കഴിയും. അതുകൊണ്ടാണ് യേശു മാര്‍ത്തയോട് പറഞ്ഞത്, അവിടുത്തേയ്ക്കു വേണ്ടി എന്തെങ്കിലും ശുശ്രൂഷ ചെയ്യുന്നതല്ല ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നാല്‍ ആദ്യം അവിടുത്തെ ശ്രദ്ധിക്കുകയും ( മറിയ ചെയ്തതുപോലെ) അതിനു ശേഷം അവിടുന്ന് നമ്മോട് ചെയ്യാന്‍ പറയുന്ന കാര്യം ചെയ്യുക എന്നതുമാണ്. ആ മനുഷ്യന്‍ സൗഖ്യമാക്കപ്പെടുന്നതിനുള്ള പിതാവിന്റെ സമയം പെന്തകോസ്ത് നാളിനു ശേഷം പത്രോസിലൂടെ ആയിരുന്നു. അത് നമ്മെ ഒരു പാഠം പഠിപ്പിക്കുന്നു. നമുക്ക് ഒരു ആത്മീയ വരം ഉണ്ടായാലും , നാം അത് പ്രയോഗിക്കുന്നത് ദൈവം നമ്മെ അതിനായി നയിക്കുമ്പോഴാണ്. അല്ലാതെ നാം ഏറ്റവും നല്ലതെന്ന് ചിന്തിക്കുന്നതുപോലെ അല്ല. അല്ലാത്ത പക്ഷം നാം ദൈവത്തിന്റെ ഉദ്ദേശ്യത്തെ തടസ്സപ്പെടുത്തുന്നു.എന്നാല്‍ ഈ നാളുകളില്‍ ആരാണ് ഇതു മനസ്സിലാക്കുന്നത്?

അധികം വിശ്വാസികളും പരിശുദ്ധാത്മാവുമായി ബന്ധം പുലര്‍ത്തുന്നില്ല ‘അമാനുഷിക ശക്തിയാല്‍ എല്ലാവരേയും സൗഖ്യമാക്കുവാന്‍ കഴിയും’അല്ലങ്കില്‍’അമാനുഷിക ശക്തി കൊണ്ട് ആരേയും സൗഖ്യമാക്കാന്‍ കഴിയുകയില്ല’ എന്നിങ്ങനെയുള്ള പ്രമാണങ്ങളാല്‍ ജീവിക്കുന്നവരാണ് അവര്‍. അത് നിങ്ങള്‍ പെന്തകോസ്തരാണോ അതോ, പെന്തകോസ്ത് വിരുദ്ധരാണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.ചട്ടങ്ങള്‍ അനുസരിച്ച് ജീവിക്കുന്നവര്‍ നിയമവാദികളാണ്, അവര്‍ക്ക് ഒരിക്കലും ദൈവഹിതം നിറവേറ്റാന്‍ കഴിയുകയുമില്ല. യേശു പരിശുദ്ധാത്മാവുമായി ബന്ധപ്പെട്ടി രുന്നു അതിനാല്‍ ആ മനുഷ്യനെ സൗഖ്യമാക്കുന്നതിനുള്ള സ്വാതന്ത്യം പരിശുദ്ധാത്മാവ് ഒരിക്കലും അവിടുത്തെ ആത്മാവില്‍ നല്‍കിയില്ല. അതുകൊണ്ട് അയാളെ കടന്നുപോയ ഓരോ സമയവും അവിടുന്ന് അയാള്‍ക്ക് പണം മാത്രമേ നല്‍കിയുള്ളൂ. അങ്ങനെ യേശു ദൈവഹിതം നിറവേറ്റി. പിന്നീട് പത്രോസ്സ് കടന്നു പോയപ്പോള്‍ ആ മനുഷ്യന്‍ പണം ആവശ്യപ്പെട്ടു., അപ്പോള്‍ പത്രോസ് പറഞ്ഞു ‘ നിനക്ക് തരുവാന്‍ എന്റെ കൈയ്യില്‍ പണം ഒന്നും ഇല്ല എന്നാല്‍ യേശുവിന്റെ നാമത്തില്‍ എഴുന്നേല്‍ക്ക. ‘അതിന്റെ ഫലമായി 5000 പേര്‍ രക്ഷിക്കപ്പെടുവാനിടയായി.യേശു മുന്നര വര്‍ഷം പരിശുദ്ധാത്മാവിനെ അനുസരിച്ച് ഈ മനുഷ്യനെ സൗഖ്യമാക്കാതെ ഇരുന്നതുകൊണ്ട്. 5000 ആളുകള്‍ വീണ്ടും ജനിക്കപ്പെടു.

ഇത് എനിക്ക് ഒരു വലിയമുന്നറിയിപ്പാണ്. ഞാന്‍ ‘എന്റെ സ്വന്തം വിവേകത്തില്‍ ആശ്രയിച്ചാല്‍’ (സദൃശ്യവാക്യം 3:5), ഞാന്‍ പരിശുദ്ധാത്മാവിന്റെ മാര്‍ഗ്ഗ ദര്‍ശനമില്ലാതെ പ്രവര്‍ത്തിച്ചാല്‍ എങ്ങനെ എനിയ്ക്ക് ദൈവത്തിന്റെ വേലയെ തടസ്സപ്പെടുത്തുവാന്‍ കഴിയും. ഞാന്‍ ചെയ്യുന്നത് ഒരു നല്ല പ്രവൃത്തി ആയിരിക്കാം ( മുടന്തനായ ഒരു മനുഷ്യനെ സൗഖ്യമാക്കുന്നതിനേക്കാള്‍ നല്ലതായിരിക്കാന്‍ ഏതു പ്രവൃത്തിക്കാണ് കഴിയുന്നത്?) .എന്നാല്‍ അതിന് ദൈവത്തിന്റെ പദ്ധതികളെ തടസ്സപ്പെടുത്തുവാന്‍ കഴിയും.ദൈവത്തിന്റെ വഴികള്‍ നമ്മുടെ വഴികള്‍ അല്ല. ബുദ്ധിമാനായ മനുഷ്യന്‍, ചട്ടങ്ങളാല്‍ ജീവിക്കുന്ന മനുഷ്യന്‍, ദൈവത്തിന്റെ ഉദ്ദേശ്യങ്ങള്‍ക്ക് ഒരു പ്രതിബന്ധമായിരിക്കും സത്യനിഷ്ടമായ പ്രമാണങ്ങളാലും ചട്ടങ്ങളാലും ജീവിക്കുന്ന അനേകം ക്രിസ്ത്യാനികളും , ദൈവത്തിന്റെ വേലയ്ക്ക് വലിയ പ്രതിബന്ധമാണ്. പരിശുദ്ധാത്മാവിനെ ശ്രദ്ധിച്ച് കേള്‍ക്കുന്നവന്‍ ആരാണോ അവനാണ് ദൈവത്തിന് ഏറ്റവും ഉപയോഗപ്രദനായ മനുഷ്യന്‍.

What’s New?