സാക് പുന്നന്‍
Read PDF version
പൗലൊസ് തന്റെ ജീവിതത്തിന്റെ അവസാനത്തോടടുത്ത് അധികം ഊന്നല്‍ കൊടുത്ത പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഉണ്ട്. ‘എന്റെ മാതൃക നോക്കുക’, അദ്ദേഹം പറയുന്നു, ‘ഞാന്‍ ജീവിച്ചത് എങ്ങനെയാണെന്ന് കാണുക’. ഇതാണ് അദ്ദേഹം തിമൊഥെയോസിനോട് ആവര്‍ത്തിച്ചു പറയുന്നത്. ‘എനിക്ക് ശക്തി നല്‍കിയ ക്രസ്തു യേശു എന്ന നമ്മുടെ കര്‍ത്താവ് എന്നെ വിശ്വസ്തന്‍ എന്ന് എണ്ണി ശുശ്രൂഷക്ക് ആക്കിയതുകൊണ്ട് ഞാന്‍ അവിടുത്തെ സ്തുതിക്കുന്നു. (1 തിമൊഥെയൊസ് 1: 12)
ദൈവം തന്റെ പരമാധികാരത്തിലാണ് ആളുകളെ തന്റെ ശുശ്രൂഷയ്ക്കായി വിളിക്കുന്നതെങ്കിലും, താന്‍ അവരെ ശുശ്രൂഷയ്ക്ക് ആക്കുന്നതിന് മുമ്പ് അവിടുന്ന് അവരെ ശോധന ചെയ്യുന്നു. പൗലൊസ് 10 വര്‍ഷക്കാലം ശോധന ചെയ്യപ്പെട്ടു (പ്രവൃത്തി 9 ല്‍ താന്‍ മാനസാന്തരപ്പെടുന്നതു മുതല്‍ പ്രവൃത്തി 13 ല്‍ താന്‍ ശുശ്രൂഷയ്ക്കായി അയയ്ക്കപ്പെടുന്നതുവരെ) ആ 10 വര്‍ഷങ്ങളില്‍ പൗലൊസിന് എന്താണ് സംഭവിച്ചുകൊണ്ടിരുന്നത് ? പൗലൊസ് തന്റെ ദൈനംദിന ജീവിതത്തില്‍ ഒരു ക്രിസ്ത്യാനി എന്ന നിലയില്‍ വിശ്വസ്തനാണോ എന്ന് ദൈവം ശ്രദ്ധയോടെ നോക്കികൊണ്ടിരിക്കുകയായിരുന്നു. 10 വര്‍ഷങ്ങളായിട്ട് ദൈവം അവനെ പരിശോധിച്ചതിനു ശേഷം അവന്റെ വിശ്വസ്തത കണ്ടപ്പോള്‍, അവിടുന്ന് പറഞ്ഞു ഇനി ഞാന്‍ നിന്നെ എന്നെ സേവിക്കാനായി അയയ്ക്കും.
ദൈവം നിങ്ങളെ വിളിക്കുമെങ്കില്‍ അവിടുന്ന് ആദ്യം നിങ്ങളെ പരിശോധിക്കും. എനിക്കുവേണ്ടി അവിടുത്തെ പക്കലുണ്ടായിരുന്ന ആ ശുശ്രൂഷ പുതിയ ഉടമ്പടി സഭകള്‍ പണിയുക എന്നത് എനിക്കുവേണ്ടി തുറന്നു തരുന്നതിന് മുമ്പ് 16 വര്‍ഷങ്ങളോളം ദൈവം എന്നെ ശോധന ചെയ്തത് എനിക്കറിയാം (അതില്‍ 9 വര്‍ഷങ്ങള്‍ പൂര്‍ണ്ണ സമയ ക്രിസ്തീയ പ്രവര്‍ത്തനമാണ്). നിങ്ങള്‍ ക്രിസ്തീയ വേലയ്ക്കായി ഇറങ്ങി പുറപ്പെട്ട ഉടനെ, നിങ്ങള്‍ക്ക് അഭിഷേകം ചെയ്യപ്പെട്ട ഒരു ശുശ്രൂഷ ഉണ്ടാകുമെന്ന് നിങ്ങള്‍ സങ്കല്പിക്കരുത്. നിങ്ങള്‍ ചെറിയ കാര്യങ്ങളില്‍ വിശ്വസ്തനാണോ എന്നറിയാന്‍ ദൈവം നിങ്ങളെ പരിശോധിക്കും.നിങ്ങള്‍ ചെറിയ കാര്യങ്ങളിന്‍ വിശ്വസ്തനാണെങ്കില്‍, ദൈവ വചനം പഠിക്കുന്നതില്‍ വിശ്വസ്തന്‍,പണത്തിന്റ കാര്യത്തില്‍ വിശ്വസ്തന്‍, സമയത്തിന്റെ കാര്യത്തില്‍ വിശ്വസ്തന്‍, നിര്‍മ്മലതയില്‍ വിശ്വസ്തന്‍, നേരുളളവന്‍, സത്യസന്ധന്‍, ദൈവം നിങ്ങളുടെ മേല്‍ ആക്കി വച്ചിരിക്കുന്ന അധികാരികള്‍ക്കു കീഴില്‍ നിങ്ങളെ തന്നെ താഴ്ത്തുന്നവന്‍ ഒക്കെ ആണെങ്കില്‍, അപ്പോള്‍ ചിലപ്പോള്‍ 10 വര്‍ഷങ്ങള്‍ക്കുശേഷം, അവിടുന്നു നിങ്ങളെ ഒരു ഫലപ്രദമായ ശുശ്രൂഷയില്‍ ആക്കും. ദൈവം തന്നെ നിങ്ങളെ ഒരു
ശുശ്രൂഷയില്‍ ആക്കുമ്പോള്‍ നിങ്ങളുടെ സ്വന്തം ആശയപ്രകാരം 30 വര്‍ഷങ്ങള്‍ കൊണ്ടുചെയ്യുന്നതിനേക്കള്‍ അധികം ശുശ്രൂഷ ഒരു വര്‍ഷം കൊണ്ട് നിങ്ങള്‍ ചെയ്യും. പൗലൊസ് പറയുന്നു ‘അവിടുന്ന് (ക്രിസ്തു) എന്നെ ശുശ്രൂഷക്ക് ആക്കി’ (1 തിമൊഥെയൊസ് 1:12 ) പൗലൊസിനെ നിയോഗിച്ചത് ഏതെങ്കിലും ഒരു മനുഷ്യനായിരുന്നില്ല ‘മുന്‌പെ ഞാന്‍ ദൂഷകനും, ഉപദ്രവിയും, നിഷ്ഠൂരനും ആയിരുന്നു. എങ്കിലും’ (1 തിമൊ 1:13)
ഒരിക്കല്‍ ദുഷ്ടനായിരുന്ന, പിന്നീട് രക്ഷിക്കപ്പെട്ട പാപികളെ ദൈവം ശുശ്രൂശയ്ക്ക് ആക്കാറുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ദുഷ്ട ജീവിതം ജീവിച്ചിട്ടുളള എല്ലാവര്‍ക്കും ഇത് ഒരു പ്രോത്സാഹനമാണ്. രണ്ടാം നൂറ്റാണ്ടില്‍ ലഭിച്ച ലിഖിതങ്ങളില്‍ ഒന്നില്‍, അതിന്റെ എഴുത്തുകാരന്‍ പറയുന്നു., യേശു ക്രിസ്തു വന്നത് നീതിമാന്മാരെ വിളിക്കുവാനല്ല എന്നാല്‍ പാപികളെ മാനസാന്തരത്തിലേക്ക് കൊണ്ടുവരുവാനാണ് എന്നു കാണിക്കുവാന്‍ വേണ്ടി, അവിടുന്ന് തന്റെ ജീവിത കാലത്തുണ്ടായിരുന്ന ഏറ്റവും മോശമായ പാപികളില്‍ ചിലരെ അപ്പൊസ്തലന്മാരാക്കാന്‍ വേണ്ടി തിരഞ്ഞെടുത്തു .പൗലൊസ് അതിലൊരാളായിരുന്നു. ‘ക്രിസ്തു യേശു യേശു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നു ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍'(1 തീമൊഥെയോസ് 1:15)
അതുകൊണ്ട് ദൈവം ദൈവഭയമുള്ള ഭവനങ്ങളില്‍ വളര്‍ത്തപ്പെട്ടവരേയും എപ്പോഴും വെടിപ്പുളള ജീവിതം നയിച്ചിട്ടുളളവരേയും അനിവാര്യമായി തിരഞ്ഞെടുക്കുന്നില്ല. അങ്ങനെയുളള അനേകരെ അവിടുന്ന് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പാപത്തിന്റെ ആഴത്തില്‍ ജീവിച്ചിട്ടുളളവരേയും അവിടുന്ന് തെരഞ്ഞെടുക്കുന്നു. വ്യഭിചാരികള്‍, മോഷ്ടാക്കള്‍, മദ്യപന്മാര്‍, മയക്കുമരുന്നിന് അടിമപ്പെട്ടവര്‍ തുടങ്ങിയവരെ അവിടുന്ന് തെരഞ്ഞെടുത്ത് അവരെ അപ്പൊസ്തലന്മാരാക്കുന്നു, ഒരുവന്റെ മാനസാന്തരപ്പെടാത്ത ജീവിത കാലത്തുണ്ടായിരുന്ന പാപങ്ങള്‍ ആരെയും ഒരു അപ്പോസ്തലനായി തീരുന്നതില്‍ നിന്ന് അയോഗ്യരായിരുന്നു എന്നു തെളിയിക്കാനാണ് ഇതു ചെയ്യുന്നത്. ഏറ്റവും വലിയ പാപികളില്‍ ഒരാളായിരുന്ന പൗലൊസ്, ഏറ്റവും വലിയ അപ്പൊസ്തലനായി തീര്‍ന്നു. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളെക്കുറിച്ച് മാനസാന്തരപ്പടുകയും നിങ്ങള്‍ ദൈവത്തില്‍ ആശ്രയിക്കുകയും ചെയ്യുമെങ്കില്‍, ദൈവത്തിന് നിങ്ങളില്‍ ആരിലൂടെയും ധാരാളം കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.