സാക് പുന്നന്‍
Read the PDF Version
ദൈവത്തിന്‍റെ ആലയം പണിയുവാന്‍ ശലോമോന്‍ ഏഴു വര്‍ഷമെടുത്തു (6:38). എന്നാല്‍ തന്‍റെ കൊട്ടാരം പണിയുവാന്‍ 13 വര്‍ഷമെടുത്തു (7:1). ഇതില്‍നിന്നും എന്തിനാണ് അവന്‍ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് മനസ്സിലാക്കാം. ഇന്ന് ക്രിസ്തീയ വേല ചെയ്യുന്ന പലരുടേയും കാര്യം ഇതുപോലെയാണ്. അവര്‍ “ക്രിസ്തീയ” വേല ചെയ്യുന്നുണ്ടെന്നതു ശരിയാണ് എന്നാല്‍ അവരുടെ പ്രഥമ താല്‍പര്യം അവരുടെ വീടും, സ്വന്തകുടുംബത്തിന്‍റെ സുഖസൗകര്യങ്ങളുമാണ്. ദൈവഭവനവും ദൈവവേലയും അവര്‍ക്ക് രണ്ടാം സ്ഥാനത്തെ വരൂ. സുവിശേഷ പ്രസംഗം അവരെ ധനികരാക്കിയിരിക്കുന്നു.
എല്ലാ പിന്മാറ്റങ്ങളും പോലെ, ശലോമോന്‍റെ പിന്മാറ്റവും ക്രമേണയുള്ളതായിരുന്നു. ആളുകളെ കൊന്നുകൊണ്ടാണ് അവന്‍റെ വാഴ്ച തുടങ്ങിയത്. അവനു വേണമെങ്കില്‍ തന്‍റെ പിതാവായ ദാവീദിനോടു വിയോജിച്ചുകൊണ്ട് ശിമയിയെയും, യോവാബിനെയും കൊല്ലുന്നതിനു വിസമ്മതിക്കാമായിരുന്നു. അദോനിയാവിനോട് ക്ഷമിച്ച് അവനെ കൊല്ലാതിരിക്കാമായിരുന്നു. ഒരിക്കല്‍ താഴോട്ട് ഇറക്കം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ അത് വളരെ കുത്തനെയുള്ളതായിത്തീരും. പിന്നീട് അവന്‍ ഫറവോന്‍റെ പുത്രിയെ വിവാഹം കഴിച്ചു. തീര്‍ച്ചയായും അത് അവളുടെ സമ്പത്തിനു വേണ്ടിയായിരുന്നു. പിന്നീട് തന്‍റെ ഭവനം പണിയുവാന്‍ പതിമൂന്നു വര്‍ഷം ചെലവഴിച്ചു. ദൈവം അവനു വലിയ ജ്ഞാനം നല്‍കിയിരിക്കെയാണ് ഇതെല്ലാം നടന്നത്. പല ക്രിസ്തീയ പ്രവര്‍ത്തകരുടെയും ജീവിതത്തിന്റെ തുടക്കം മുതല്‍ തന്നെ ലോകത്തോട് ഒരു ചായ് വുള്ളതായി പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ ശുശ്രൂഷയുടെ തുടക്കം മുതല്‍ അവരുടെ സ്വന്ത അവകാശങ്ങള്‍ അന്വേഷിക്കുന്നു. ഒടുവില്‍ വര്‍ഷങ്ങള്‍ക്കു ശേഷം സ്വന്തകാര്യം അന്വേഷിക്കുന്നതില്‍ അവര്‍ വിദഗ്ദരായി തീരുന്നു.
എങ്കിലും ദൈവം തന്‍റെ ജനത്തെ – അവരുടെ രാജാവ് പിന്മാറ്റത്തില്‍ ആയിരുന്നിട്ടും – സ്നേഹിക്കുന്നു. അതുകൊണ്ട് ആലയത്തിന്‍റെ പണി പൂര്‍ത്തിയായപ്പോള്‍ അവിടുന്ന് തന്‍റെ മഹത്വം കൊണ്ട് അതിനെ നിറച്ചു (8:10). മോശെ സമാഗമനകൂടാരത്തിന്‍റെ പണി പൂര്‍ത്തിയാക്കിയ ദിവസം പോലെ തന്നെ. സമാഗമനകൂടാരത്തിന്‍റെ മാതൃകയില്‍ തന്നെയാണ് ആലയവും പണിതത്, എന്നാല്‍ വളരെ വലിപ്പത്തിലും, മഹത്വത്തിലും.
ശലോമോന്‍ മനോഹരമായൊരു സമര്‍പ്പണ പ്രാര്‍ത്ഥന നടത്തുന്നു (8:22-61). അവിടുന്ന് അവന്‍റെ പ്രാര്‍ത്ഥന കേട്ടുവെന്നും അവന്‍റെ രാജത്വം സ്ഥിരപ്പെടുന്നതിനു ഹൃദയ നിര്‍മ്മലതയോടും പരമാര്ത്ഥതയോ
ബാബിലോന്യര്‍ വന്നു യൂദാ കീഴടക്കി ദേവാലയം നശിപ്പിച്ചപ്പോള്‍ കൃത്യമായിട്ട് അതാണ് നടന്നത്. ദൈവം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. “നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ ജീവിക്കാമെന്നും, ഞാന്‍ നിങ്ങളെ അനുഗ്രഹിച്ചുകൊണ്ടിരിക്കുമെന്നു
പത്താം അദ്ധ്യായത്തില്‍ ശലോമോന്‍റെ മഹത്തായ ജ്ഞാനത്തെ കുറിച്ച് കേട്ടിട്ട് ശേബാ രാജ്ഞി അവനെ കാണാന്‍ വരുന്നതായി നാം വായിക്കുന്നു. ലോകം മുഴുവന്‍ അറിയപ്പെടുന്ന ജ്ഞാനി ആയിരുന്നുവെങ്കിലും ശലോമോന്‍ വ്യത്യസ്ത സ്വഭാവങ്ങളുള്ള മനുഷ്യനായിരുന്നു. പല ക്രിസ്ത്യാനികളേയും പോലെ അവന്‍ പരസ്യമായി ദൈവത്തോട് മനോഹരമായി പ്രാര്‍ത്ഥിക്കും. എന്നാല്‍ സ്വകാര്യജീവിതത്തില്‍ മറ്റാരെയും പോലെ ദൈവമില്ലാത്തവനായിരുന്നു. ലൈംഗീക ദുര്‍മോഹത്തില്‍ അവന്‍ ശിംശോനെ തോല്‍പ്പിച്ചു. 700 ഭാര്യമാരാണ് അവനുണ്ടായിരുന്നത്. അതുപോരാഞ്ഞിട്ടു 300 വെപ്പാട്ടികളും. അവരില്‍ ഭൂരിഭാഗവും ചുറ്റുമുള്ള പുറജാതിയില്‍ പെട്ടവരായിരുന്നു. മൂന്നു വര്‍ഷത്തില്‍ ഒരിക്കലാകണം അവന്‍ അവരില്‍ ഓരോരുത്തരെയും കണ്ടിരുന്നത്. ഒടുവില്‍ ഈ ഭാര്യമാര്‍ അവനെ ദൈവത്തില്‍ നിന്നകറ്റി ഒരു വിഗ്രഹാരാധി ആക്കി തീര്‍ത്തു.
ശലോമോന്‍ വഴിപിഴച്ചു പോയപ്പോള്‍ ദൈവം അവനോടു വളരെ കോപിച്ചു. അവന്‍റെ രാജ്യത്തെ താന്‍ ഭിന്നിപ്പിക്കാന്‍ പോവുകയാണെന്ന് പറഞ്ഞു (11:9). എന്നാല്‍ ദാവീദ് ഒരു ദൈവമനുഷ്യന്‍ ആയിരുന്നതിനാല്‍ ദൈവം ശലോമോന്‍റെ കാലത്ത് അത് ചെയ്തില്ല. പിതാവിന്‍റെ ദൈവ ഭക്തി നിമിത്തം മക്കള്‍ എത്രമാത്രം അനുഗ്രഹിക്കപ്പെടുന്നു എന്ന് നാം ഇവിടെ കാണുന്നു. ശലോമോനെ ബുദ്ധിമുട്ടിക്കുവാന്‍ ദൈവം ശത്രുക്കളെ എഴുന്നേല്‍പ്പിച്ചുവെങ്കിലും അവന്‍ അനുതപിച്ചില്ല (11:14). ജെരോബയാം തനിക്കെതിരായി വരുമെന്ന് ഭയന്ന ശലോമോന്‍ അവനെ കൊല്ലുവാന്‍ ശ്രമിച്ചു (11:26). പിന്നീട് ജെരോബയാം, ഭിന്നിച്ചു രണ്ടായ രാജ്യങ്ങളില്‍ ഒന്നിന്‍റെ രാജാവായി. അങ്ങനെ ശലോമോന്‍ മരിച്ചു (11:43).