വ്യഭിചാരം ഹൃദയത്തിൽ ആരംഭിക്കുന്നു – WFTW 12 ജൂലൈ 2026

സാക് പുന്നൻ

അവളുടെ സൗന്ദര്യത്തെ നിൻ്റെ ഹൃദയത്തിൽ മോഹിക്കരുത്, അവൾ കണ്ണിമ കൊണ്ട് നിന്നെ വശീകരിക്കുകയുമരുത്. വേശ്യാസ്ത്രീ നിമിത്തം പെറുക്കി തിന്നേണ്ടി വരും, വ്യഭിചാരിണി വിലയേറിയ ജീവനെ വേട്ടയാടുന്നു – സദൃശ്യവാക്യങ്ങൾ 6:25-26.

ബൈബിൾ മുഴുവൻ നോക്കിയാൽ ഇതിനോട് ഏറ്റവും അടുത്ത വാക്യം നിങ്ങളുടെ ഹൃദയത്തിൽ ഒരു സ്ത്രീയെ മോഹിക്കരുത് എന്നു പറയുന്ന മത്താ. 5:28 ആണ്. മത്താ. 5:28 നോടു സദൃശ്യവാക്യങ്ങൾ 6:25 പോലെ ഇത്ര അടുപ്പമുള്ള വേറെ ഒരു വാക്യം മുഴുവൻ ബൈബിളിലും ഇല്ല. അതു പുതിയ നിയമത്തിൻ്റെ ഒരു മുൻ നിഴലാണ്. വിവേകം മുന്നറിയിപ്പ് നൽകുന്നത് വ്യഭിചാരം ആരംഭിക്കുന്നത് ഹൃദയത്തിലാണ് എന്നാണ്. എതിർലിംഗത്തിലുള്ള ഒരാളിന്റെ സൗന്ദര്യത്തോടുള്ള വെറും ഒരു പ്രശംസയോടുകൂടിയാണ് അതു തുടങ്ങുന്നത്. ഞാൻ ഇതിന് ഊന്നൽ കൊടുക്കാൻ ആഗ്രഹിക്കുന്നു കാരണം സൗന്ദര്യം ആസ്വദിക്കുന്നതിൽ തെറ്റൊന്നുമില്ലെന്നു വിശ്വസിക്കുന്ന ക്രിസ്ത്യാനികൾ (വിശ്വാസികൾ) ഉണ്ട്. ദൈവവചനം ഇപ്രകാരം പറയുന്നു, “അവളുടെ സൗന്ദര്യത്തെ നിൻ്റെ ഹൃദയത്തിൽ മോഹിക്കരുത്“.

ശാരീരിക സൗന്ദര്യത്തെക്കുറിച്ച് തെറ്റായ ഒരു ധാരണ നിങ്ങൾക്കുണ്ടോ? സദൃശ്യവാക്യങ്ങൾ 31:30 പറയുന്നത്, ശാരീരിക സൗന്ദര്യം വ്യർത്ഥവും, പൊള്ളയുമായ കാര്യമാണെന്നാണ്. യുവാക്കന്മാരെ, നിങ്ങളോട് ഈ കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ശാരീരിക സൗന്ദര്യം വ്യർത്ഥവും, പൊള്ളയായതും, പ്രയോജന രഹിതവും ആണെന്ന കാര്യം നിങ്ങളുടെ മനസ്സിൽ സൂക്ഷിക്കുന്നില്ലെങ്കിൽ, നിങ്ങൾ ഒരുനാൾ അതിനാൽ വഞ്ചിക്കപ്പെടും. നിങ്ങൾ തെറ്റായ ഒരു വ്യക്തിയെ വിവാഹം കഴിക്കുകയും ശേഷിക്കുന്ന നിങ്ങളുടെ ജീവിതകാലം മുഴുവൻ അതിനുവേണ്ടി കഷ്ടത അനുഭവിക്കുകയും ചെയ്യും. “കൊള്ളാം, ഞാൻ മോഹിക്കുകയല്ല, ഞാൻ സൗന്ദര്യം ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നത് എന്നു പറഞ്ഞുകൊണ്ട് നിങ്ങളുടെ കണ്ണുകൾ തിരിച്ച് സൗന്ദര്യത്തെ നോക്കരുത്. അതു ഭയാനകമായ ഒരു വഞ്ചനയാണ്, അതു ദൈവം കാണുന്നുമുണ്ട് ! ഇങ്ങനെയുള്ള എല്ലാ പുരുഷന്മാരെയും ഒരു ശുശ്രൂഷയ്ക്കു വേണ്ടി ദൈവം വിളിച്ചിരിക്കാം, എന്നാൽ അവിടുന്ന് അവരെ മാറ്റിവച്ചിട്ട് ഇപ്രകാരം പറയുന്നു, “നിനക്കതു ലഭിക്കാൻ കഴിയുകയില്ല, നിനക്ക് ഒരു ശുശ്രൂഷ തരുവാൻ എനിക്കു കഴിയുമായിരുന്നു, എന്നാൽ നീ നിൻ്റെ കണ്ണുകളെ മോശമായി കൈകാര്യം ചെയ്തിട്ട് നിന്നെ തന്നെ ഒരു വിശ്വാസി എന്നു വിളിക്കുകയും ജീവനുള്ള പുതിയ വഴിയെ കുറച്ചു പറയുകയും ചെയ്തു, എന്നാൽ ഈ മേഖലയിൽ നീ പൂർണ്ണമനസ്‌കനല്ല!”. നിൻ്റെ ഹൃദയത്തിൽ പോലും അവളുടെ സൗന്ദര്യത്തെ ആഗ്രഹിക്കരുത് ! ഇതു വ്യഭിചാരത്തെക്കുറിച്ചല്ല പറയുന്നത്. ഇതു കേവലം ഒരു പെൺകുട്ടിയുടെ ശാരീരിക സൗന്ദര്യത്തെ പ്രശംസിക്കുന്നതിനെ (ആസ്വദിക്കുന്നതിനെ) കുറിച്ചാണ് പറയുന്നത്! അതിനെ പ്രശംസിക്കുക പോലും അരുത് എന്നാണതു പറയുന്നത്. കൊള്ളാം, നീ അതേറ്റെടുക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതു വിവേകമാണ്. ജാഗ്രതയുള്ളവരായിരിക്കുക.

പിന്നീട് അതു പറയുന്നു, “അവൾ കണ്ണിമ കൊണ്ടു നിന്നെ വശീകരിക്കരുത്“. ദൈവവചനം വളരെ പ്രായോഗികമാണ്. ഒരു യുവാവിനെ വശീകരിക്കാൻ കഴിയുന്ന ഏതോ കാര്യം ഒരു സ്ത്രീയുടെ കണ്ണുകളിൽ ഉണ്ട് എന്നാണ് ഇവിടെ അതു പറയുന്നത്. അതുകൊണ്ടാണ് ഈ നാളുകളിൽ പെൺകുട്ടികളുടെ കണ്ണിമകൾ ചായം പൂശി അവയെ കൂടുതൽ ആകർഷകമാക്കാൻ വേണ്ടി പിശാച് അവരെ പഠിപ്പിക്കുന്നതായി നാം കണ്ടെത്തുന്നത് – ആകർഷകമായ എല്ലാ നിറങ്ങളും, കൂടാതെ ഒരുപക്ഷേ സഭയിൽ നല്ല ഒരു സാക്ഷ്യം ഉണ്ടാകാൻ വേണ്ടി കൈവെള്ളയിൽ മൃഗത്തിന്റെ മുദ്ര ഏൽക്കാൻ ആഗ്രഹമുള്ള ഒരാളാണ് നിങ്ങളെങ്കിൽ, നിങ്ങളെത്തന്നെ ആകർഷകമാക്കാൻ വേണ്ടി നിങ്ങളുടെ കണ്ണിലും ചുണ്ടിലും ദേഹമാസകലവും പുരട്ടാൻ പറ്റിയ വർണ്ണരഹിത ഇനങ്ങളും ഉണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇവിടെ ഇങ്ങനെ പറയുന്നു, “അവൾ തൻ്റെ കണ്ണിമ കൊണ്ട് നിന്നെ വശീകരിക്കാൻ നീ അനുവദിക്കരുത്“.

മുഖത്ത് ചായം പൂശിയ ഒരു പെൺകുട്ടിയെ കുറിച്ചു പറയുന്ന 2 രാജാ.9:3ലുള്ള ഒരു വാക്യം നിങ്ങളെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അത് ഈസേബെൽ ആണ്. വെളി. 2ലും നിങ്ങൾ അവളെ കുറിച്ച് വായിക്കുന്നു. തുയഥൈരയിലെ സഭയിൽ ഒരു ഈസേബെൽ ഉണ്ടായിരുന്നു. 2 രാജാ.9ൽ ഇപ്രകാരം പറയുന്നു, യേഹു യിസ്രായേലിലേക്കു വന്നത് ഈസേബെൽ കേട്ടിട്ട് അവൾ തൻ്റെ കണ്ണിൽ മഷിയെഴുതി. ക്രിസ്തുവിനു് 100 കണക്കിനു വർഷങ്ങൾക്കു മുമ്പ് മസ്കാര ഉപയോഗിക്കുന്നുണ്ടായിരുന്നു എന്നു നിങ്ങൾക്കറിയാമോ? അത് 20-ാം നൂറ്റാണ്ടിൻ്റെ ഒരു കണ്ടുപിടിത്തമല്ല. ആ ഉൽപ്പന്നം ഉപയോഗിക്കാൻ ആരംഭിച്ചത് ഈസേബെൽ ആയിരുന്നു. അവൾ കണ്ണിൽ മഷിയെഴുതി, തലമുടി ചീകി മിനുക്കി. അവൾ തൻ്റെ മുഖത്തിൻ്റെ ബാക്കി ഭാഗത്തുകൂടി ചായം പൂശിയിട്ട് കിളിവാതിൽക്കൽ കൂടി നോക്കി എന്നതിൽ എനിക്കു തീർച്ചയുണ്ട്, 33-ാം വാക്യത്തിൽ യേഹു ഇപ്രകാരം പറഞ്ഞു, “അവളെ താഴെ തള്ളിയിടുവിൻ!”, ഉടനെ അവർ അവളെ താഴെ തള്ളിയിട്ടു. ചായം പൂശിയ മുഖത്താൽ അവനിൽ മതിപ്പുളവാക്കപ്പെട്ടില്ല, നിങ്ങൾക്കും അതുണ്ടാകരുത്. യേഹു ദൈവഭയമുള്ളവൻ പോലും ആയിരുന്നില്ല, എന്നിട്ടും അവന് അതിനെയെല്ലാം പ്രതിരോധിക്കുവാൻ കഴിഞ്ഞു. ചായം പൂശിയ മുഖത്തിന്റെ കാര്യത്തിൽ ശ്രദ്ധാലുക്കളായിരിക്കുക, പ്രത്യേകിച്ച് കണ്ണിമകളുടെ കാര്യത്തിൽ.

എതിർലിംഗത്തിലുള്ളവരുമായുള്ള ബന്ധത്തിൽ പ്രത്യേകം ശ്രദ്ധയുള്ളവരായിരിക്കേണ്ടതിനു യുവജനങ്ങൾക്കു മുന്നറിയിപ്പു നൽകുന്നതിൽ, ശലോമോനെ പോലെ ഞാനും ഒരിക്കലും മടുപ്പുള്ളവനല്ല. നിങ്ങൾ ദൈവത്തിൻ്റെ വചനത്തിങ്കൽ വിറച്ച് അതിനെ ഗൗരവത്തോടെ എടുക്കുമെങ്കിൽ, നിങ്ങളുടെ ജീവിതത്തെ നശിപ്പിച്ച് ഉന്മൂലനം ചെയ്യേണ്ടതിനു സാത്താൻ്റെ ഏജൻ്റായിരിക്കാവുന്ന ആ സ്ത്രീയിൽ നിന്ന് അതു നിങ്ങളെ സൂക്ഷിക്കും! നിങ്ങളുടെ ജീവിതം നശിപ്പിച്ച് ഉന്മൂലനം ചെയ്യുന്നതിൽ അവൻ വിജയിക്കുന്നില്ലെങ്കിൽ, കുറഞ്ഞപക്ഷം ദൈവ മനുഷ്യൻ എന്ന നിലയിൽ ദൈവത്തിനു നിങ്ങളെ കൊണ്ടുള്ള ആത്മീയ പ്രയോജനം ഇല്ലാതെയാക്കാനെങ്കിലും അവൻ ശ്രമിക്കും! രക്ഷിക്കപ്പെട്ടിട്ടും സ്ത്രീകളുടെ പിന്നാലെ നടന്നു ചാപല്യം കാട്ടുന്നവരുണ്ട്, അതുകൊണ്ട് അവർക്കു നൽകാൻ ദൈവത്തിനു കഴിയുമായിരുന്ന മുഴുവൻ ശുശ്രൂഷയും അവർക്കു നഷ്ടപ്പെട്ടിരിക്കുന്നു. അതു നാം ഗൗരവമായി എടുക്കേണ്ട ഒരു കാര്യമാണ്. “എൻ്റെ പാപങ്ങൾ ക്ഷമിക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞാൽ മാത്രം പോരാ. ദൈവത്തിനു നിങ്ങൾക്കുവേണ്ടി ഒരു ശുശ്രൂഷ ഉണ്ടായിരുന്നു എന്നും എതിർലിംഗവുമായുള്ള നിങ്ങളുടെ ബന്ധത്തിൽ നിങ്ങൾ തീരെ ശ്രദ്ധയില്ലാത്തവനായിരുന്നതിനാൽ നിങ്ങൾക്ക് അതു നഷ്ടമായി എന്നും നിത്യതയിൽ നിൽക്കുമ്പോൾ നിങ്ങൾ കണ്ടെത്തുന്നു എന്നു സങ്കൽപ്പിക്കുക. നിസ്സാരയായ ഒരു പഴയ പെൺകുട്ടിയോടൊത്ത് ലഭിക്കാവുന്ന നിസ്സാരമായ ചെറിയ സന്തോഷങ്ങൾക്കുവേണ്ടി, നിത്യത മുഴുവൻ നിങ്ങൾക്കു മഹത്വകരമാക്കി തീർക്കാൻ കഴിയുമായിരുന്ന ഒരു ശുശ്രൂഷ നിങ്ങൾക്കു നഷ്ടമായി എന്നു നിത്യതയിൽ നിൽക്കുമ്പോൾ നിങ്ങൾ കണ്ടെത്തുന്നു എന്നതിനെക്കുറിച്ച് ചിന്തിക്കുക, എന്നാൽ അതു നിങ്ങൾക്കു നഷ്ടമായത് ഭൂമിയിൽ നിങ്ങൾ അത്തരത്തിലുള്ള ഒരു ഭോഷനായിരുന്നതുകൊണ്ടാണ്. ആ നാളിൽ അനേകം, അനേകം ആളുകളുടെ ഹൃദയങ്ങളിൽ ഉണ്ടാകുന്ന ദുഃഖത്തെക്കുറിച്ചു ചിന്തിക്കുക.

പ്രത്യേകിച്ച് നിങ്ങൾ ചെറുപ്പം ആയിരിക്കുമ്പോൾ, ശ്രദ്ധയുള്ളവരായിരിക്കുക.

What’s New?