ജ്ഞാനത്തിൻ്റെ ഏഴ് തൂണുകൾ – WFTW 11 ഒക്ടോബർ 2026

സാക് പുന്നൻ

“ജ്ഞാനമായവൾ തനിക്ക് ഒരു വീട് പണിതു, അവൾ അതിന് ഏഴു തൂൺ  തീർത്തു” (സദൃശ. വാ. 9:1).

ജ്ഞാനം പണിയുന്ന ഒരു  വീട് മാത്രമേ ഉള്ളൂ. അത് ഒരു ദേവാലയമോ അല്ലെങ്കിൽ ഒരു ഭൗതിക കെട്ടിടമോ അല്ല. അതു ക്രിസ്തുവിൻ്റെ കാന്തയാകുന്ന ജീവനുള്ള ദൈവത്തിൻ്റെ സഭയാണ്, ജ്ഞാനമാണ് അതു പണിതിരിക്കുന്നത്, അറിവല്ല. ജ്ഞാനം ആ വീട് പണിതിരിക്കുന്നു അതുതന്നെയല്ല ആ വീടിനെ താങ്ങിനിർത്തുന്ന ഏഴു തൂണിന്മേലാണ് പണിതിരിക്കുന്നത്.

യാക്കോബ് 3:17ൽ  നമുക്കുവേണ്ടി പരിശുദ്ധാത്മാവിനാൽ ആ ഏഴു തൂണുകൾ പട്ടികയാക്കി നൽകപ്പെട്ടിരിക്കുന്നു:

  1. നിർമ്മലത – സഭ, സത്യസഭ, ക്രിസ്തുവിൻ്റെ കാന്തയാകാൻ പോകുന്ന ക്രിസ്തുവിൻ്റെ ശരീരം ഒന്നാമതായി നിർമ്മലതയിന്മേലാണ് പണിയപ്പെട്ടിരിക്കുന്നത്. നിർമ്മലതയില്ലെങ്കിൽ, അതു സഭയല്ല. ഭവനത്തിനും അതേ പ്രമാണം തന്നെ പ്രയോഗിക്കാം. ജ്ഞാനം അവളുടെ വീട് പണിതിരിക്കുന്നു. നിങ്ങളുടെ ഭവനവും എൻ്റെ ഭവനവും ജ്ഞാനം  കൊണ്ടു പണിയപ്പെടണം. ജ്ഞാനത്തിൻ്റെ ഒന്നാമത്തെ ലക്ഷണം നിർമ്മലതയാണ്.
  2. സമാധാനം – കഴിയുന്നിടത്തോളം സമാധാനത്തിനായി അന്വേഷിക്കുന്ന ഒരു പ്രകൃതം (സ്വഭാവം) നമുക്കുണ്ടായിരിക്കണം. കഴിയുന്നിടത്തോളം എന്നു ഞാൻ എന്തുകൊണ്ടാണ് പറയുന്നത്? റോമർ 12:18ൽ  ദൈവത്തിൻ്റെ വചനം ഇങ്ങനെ പറയുന്നു, “കഴിയുമെങ്കിൽ നിങ്ങളാലാവോളം സകല മനുഷ്യരോടും സമാധാനമായിരിപ്പിൻ”. കഴിയുന്നിടത്തോളം സമാധാനത്തിനായുള്ള ഒരാഗ്രഹം നമ്മുടെ ഹൃദയങ്ങളിൽ ഉണ്ടായിരിക്കണം. അതിനായുള്ള ഒരാഗ്രഹം നമ്മെ ആശ്രയിച്ചിരിക്കുന്നു. അതാണ് ജ്ഞാനത്തിന്റെ രണ്ടാമത്തെ തൂൺ, അതുതന്നെയല്ല സമാധാനത്തിൽ ആയിരിക്കാൻ ആഗ്രഹമുള്ളവരെ നിങ്ങൾ ഒരുമിച്ചു കൂട്ടിച്ചേർക്കുന്നില്ലെങ്കിൽ നിങ്ങൾക്ക് ഒരു സഭ ഉണ്ടായിരിക്കാൻ കഴിയില്ല. മറ്റു വാക്കുകളിൽ പറഞ്ഞാൽ വഴക്കുണ്ടാക്കുന്ന തരം ആളുകൾ.
  3. ശാന്തത – നാം ഇതിനെക്കുറിച്ച് വളരെ ചിന്തിച്ചിരിക്കുന്നു. നമ്മുടെ ജഡത്തിൽ ഒരു ശാന്തതയും വസിക്കുന്നില്ല. നാം അടിസ്ഥാനപരമായി  പരുഷവും, രൂക്ഷവും, ദയയില്ലാത്തവരുമാണ്. അതുകൊണ്ട് നാം ക്രൂശ് എടുത്ത് ജ്ഞാനത്തിന്റെ വാതിലിനു വെളിയിൽ ഇരുന്നിട്ട് ഇങ്ങനെ പറയുക, “ഓ ദൈവമേ, ശാന്തതയുള്ളവനായിരിക്കാൻ എന്നെ പഠിപ്പിക്കണമേ. കേൾക്കുവാൻ എന്നെ സഹായിക്കണേ – ഡയറക്ടറുടെ ഓഫീസിനു വെളിയിൽ ഇരുന്ന് ശ്രദ്ധിച്ചു കേൾക്കുന്ന പ്രായോഗിക പരിശീലനം നടത്തുന്ന ഒരു വിദ്യാർത്ഥിയെ പോലെ. തങ്ങളുടെ ജീവിതത്തിൽ ശാന്തതയുള്ളവരായി തീരേണ്ടതിനു തങ്ങളുടെ സ്വന്തം ജഡത്തോടു പോരാടുന്ന ഒരു കൂട്ടം ആളുകളെയാണ് നാം കൂട്ടിച്ചേർക്കേണ്ടത്. ശാന്തതയാണ് മൂന്നാമത്തേ തൂൺ.
  4. വിധേയപ്പെടുവാൻ മനസ്സുള്ളവരായിരിക്കുന്നത് – ജ്ഞാനത്തിന്റെ നാലാമത്തെ തൂൺ വഴങ്ങാനുള്ള മനസ്സ് അല്ലെങ്കിൽ മാർജിനിൽ പറയുന്നതുപോലെ കാര്യകാരണ ചിന്ത. ഒരു കഴുതയെപ്പോലെ നിർബന്ധ ബുദ്ധിയാകുന്നതിനു പകരം, ഇങ്ങനെ പറയുക, “ശരി, അതു നിൻ്റെ വഴിയിൽ ആകട്ടെ”. വഴങ്ങുക. അങ്ങനെയാണ് സഭ പണിയപ്പെടുന്നത്. വിധേയപ്പെടുന്നത് എങ്ങനെയാണെന്ന് പഠിക്കുന്നവരെയാണ് നാം ഒരുമിച്ചു കൂട്ടേണ്ടത്. ഇവയെല്ലാം ലോകത്തിൻ്റെതിൽ  നിന്നു തികച്ചും വിപരീതമാണ്. ലോകത്തിൽ, ആളുകൾക്കു ശുദ്ധിയില്ലായ്മ ഉണ്ട്. ആ തൂണിന്മേലാണ് മൂഢൻ്റെ വീട്  (ബാബിലോൺ) പണിയപ്പെട്ടിരിക്കുന്നത്. ബാബിലോണിന്റെ രണ്ടാമത്തെ തൂൺ ശണ്ഠയാണ്. ബാബിലോണിന്റെ മൂന്നാമത്തെ തൂൺ കാഠിന്യവും ധാർഷ്ട്യവുമാണ്. കൂടാതെ ബാബിലോണിന്റെ നാലാമത്തെ തൂൺ ഒരിടത്തും വഴങ്ങാനുള്ള മനസ്സില്ലായ്മ.
  5. കരുണ നിറഞ്ഞത് – കേവലം സിദ്ധാന്തപ്രകാരമുള്ള കരുണയല്ല. അവിടെ പറയുന്നത്, “സൽഫലങ്ങളും” നിറഞ്ഞത് എന്നാണ് . അത് അർത്ഥമാക്കുന്നത് ക്ഷമിക്കാൻ, ക്ഷമിക്കാൻ, ക്ഷമിക്കാൻ, ക്ഷമിക്കാൻ വീണ്ടും ക്ഷമിക്കാനുള്ള മനസ്സ്. മറ്റു കാര്യങ്ങളുമായുള്ള ബന്ധത്തിൽ, “നിറഞ്ഞത്” എന്നു പറയുന്നില്ല. ഇതു 90% ആകാൻ കഴിയില്ല – അത് നിറഞ്ഞതായിരിക്കണം കാരണം സഭ പണിയാൻ അന്യോന്യമുള്ള കരുണയുടെ വളരെ വലിയ ഒരു ആവശ്യമുണ്ട്. ഇഞാനം എന്നത് കരുണ നിറഞ്ഞതും കരുണയുടെ സത്ഫലങ്ങൾ നിറഞ്ഞതുമാണ് – നമ്മോടു ദോഷം ചെയ്യുന്നവരോടുള്ള ദയയും നമ്മെ ഉപദ്രവിച്ചുവരോടു പെട്ടെന്നുതന്നെ ക്ഷമിക്കുന്നതും, മുഴുവനായി, പൂർണ്ണമായി. ഒരു നിറവ്,  നാം ആരോടെങ്കിലും ക്ഷമിക്കുകയും അതു കഴിഞ്ഞ് നമ്മുടെ കരുണയുടെ നില താഴ്ന്നു പോകുകയും ചെയ്യുകയല്ല. അല്ല.  നാം ക്ഷമിച്ചു കഴിഞ്ഞും കരുണയുടെ നില അപ്പോഴും നിറഞ്ഞിരിക്കണം കാരണം അത് എപ്പോഴും നിറഞ്ഞു കവിഞ്ഞു കൊണ്ടിരിക്കുന്നതാണ്. ദൈവം നമ്മുടെ തലയെ എണ്ണ കൊണ്ട് അഭിഷേകം ചെയ്യുകയും നമ്മുടെ പാനപാത്രം നിറഞ്ഞു കവിഞ്ഞു കൊണ്ടിരിക്കുകയും ചെയ്യുന്നു. അവിടുന്ന് നമ്മോട് അത്ര വളരെ കരുണയുള്ളവൻ ആയിരിക്കുന്നതുകൊണ്ട് നാം മറ്റുള്ളവരോടു കരുണയുള്ളവരായി തുടരണം. കരുണയും അതിൻ്റെ സൽഫലവും നിറഞ്ഞത്.
  6. അചഞ്ചലമായത് – കുലുക്കമില്ലാത്തത്, മാറ്റമില്ലാത്തത്, സ്ഥിരപ്രതിഷ്ഠിതമായത്, വിട്ടുവീഴ്ചയില്ലാത്തത്, നേരുള്ളത്. ദൈവം നിങ്ങൾക്കു ചില കാര്യങ്ങൾ കാണിച്ചു തന്നിരിക്കുന്നു അതിനുവേണ്ടി നിലകൊള്ളുക. പിശാചിനു നിങ്ങളെ ഒരു ചെറിയ കാര്യത്തിലേക്കോ ഒരു ചെറിയ കാര്യലാഭത്തിലേക്കോ വളയ്ക്കുവാൻ കഴിയില്ല. നിങ്ങൾ കരുണ നിറഞ്ഞവരാണ് എന്നാൽ നിങ്ങൾ വിട്ടുവീഴ്ച ചെയ്യുന്നില്ല. നേരെയുള്ളത്. അതു ജ്ഞാനത്തിൻ്റെ ഒരു തൂൺ ആണ്. മറ്റു പരിഭാഷകളിൽ ഒന്നിൽ അചഞ്ചലമായതിനെ “പക്ഷപാതമില്ലാത്തത്” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു, അതും അചഞ്ചലമായിരിക്കുന്നതിന്റെ ഒരു വശമാണ്. ഒരാൾ നിങ്ങളുടെ പ്രത്യേക സ്നേഹിതനാണ് എന്ന കാരണത്താൽ അയാളിലേക്കു  ചായുകയോ അല്ലെങ്കിൽ മറ്റൊരാൾ നിങ്ങൾക്കു വലിയ ഇഷ്ടമില്ലാത്തവൻ ആക കൊണ്ട് അവനിൽ നിന്ന് അകന്നു മാറിപ്പോവുകയോ ചെയ്യരുത്. അങ്ങനെയുള്ളവരെ കൊണ്ട് സഭ പണിയുവാൻ നിങ്ങൾക്കു കഴിയില്ല. അചഞ്ചലമായത് എന്നത് അർത്ഥമാക്കുന്നത് മുഖപക്ഷമില്ലാത്തതാണ് കൂടാതെ എല്ലാവരും നിനക്ക് ഒരുപോലെയാണ് എന്നുമാണ്.
  7. കാപട്യമില്ലാത്തത് –  ഒടുവിലായി ഏഴാമത്തെ തൂൺ കപടമില്ലായ്മയാണ്. അതിൻ്റെ അർത്ഥം സത്യമുള്ളവർ ആയിരിക്കുക എന്നാണ്. നിങ്ങൾ പൂർണ്ണരായിരിക്കുകയില്ല, എന്നാൽ നിങ്ങൾ ആയിരിക്കാത്ത എന്തോ ആണെന്നു നിങ്ങൾ നടിക്കാതിരിക്കുക. നിങ്ങൾ ചില കാര്യങ്ങൾക്കുവേണ്ടി കഠിനമായി പരിശ്രമിക്കുകയാണ്. നിങ്ങൾ പരമാർത്ഥതയോടെ അതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുന്നു. അതിനുവേണ്ടി നിങ്ങൾ പരിശ്രമിക്കുകയാണെന്ന് അഭിനയിക്കുകയല്ല.

    ഇവയാണ് ജ്ഞാനത്തിന്റെ ഏഴു തൂണുകൾ. ഇവയുടെ മേൽ ധാരാളം സമയം ചെലവഴിക്കാൻ നമുക്കു കഴിയും. എന്നാൽ നമുക്ക് ഇവയെ സ്വന്തമായി ധ്യാനിക്കാം. എന്നാൽ ദൈവഭക്തിയുള്ള ഓരോ യഥാർത്ഥ സഭയും, ഓരോ യഥാർത്ഥ ഭവനവും പണിയപ്പെടാൻ കഴിയുന്നത് ഈ തൂണുകളിന്മേൽ മാത്രമാണെന്നു നാം ഒരിക്കലും മറക്കരുത്.  ഈ ഏഴു കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ട് നമ്മുടെ സഭയിൽ ഈ ഏഴു കാര്യങ്ങളിൽ എത്രയെണ്ണം ഉണ്ടെന്നു കാണുക. ഇവയിൽ ഏതെങ്കിലും കുറവുണ്ടെങ്കിൽ, യാക്കോബ് 1:5ൽ  നാം പ്രബോധിപ്പിക്കപ്പെടുന്നത് പ്രാർത്ഥിക്കുവാനും ദൈവത്തോട് അവയ്ക്കായി യാചിക്കാനും ആണ്, അപ്പോൾ ദൈവം ഈ ഗുണവിശേഷങ്ങളെ ഔദാര്യമായി നമുക്കു നൽകുമെന്നും വാഗ്ദത്തം ചെയ്യപ്പെട്ടിരിക്കുന്നു. ഒരു യഥാർത്ഥ സഭയുടെ അടയാളം, അത് ഈ ഏഴു തൂണുകളിന്മേൽ പണിയപ്പെട്ടിരിക്കുന്നു എന്നതാണ്.