സാക് പുന്നൻ
“ഇടുക്കു വാതിലൂടെ അകത്തു കടപ്പിൻ. കാരണം നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും ആകുന്നു. വിശാലമായ വാതിലിലൂടെയും വീതിയുള്ള വാതിലിലൂടെയും കടക്കുന്നവർ അനേകർ ആകുന്നു“(മത്താ. 7:13-14).
നാശം എന്നാൽ നിത്യ നരകം ആണ്. പർവ്വത പ്രസംഗത്തിൽ യേശു നരകത്തെ കുറിച്ചു പറഞ്ഞോ? തീർച്ചയായും അവിടുന്ന് പറഞ്ഞു, അവിടുന്ന് 3 തവണ അതിനെക്കുറിച്ച് പറഞ്ഞു. നാശത്തിലേക്കുള്ള വഴിയെ നമുക്കു നോക്കാം. മത്താ.5:22ൽ യേശു പറഞ്ഞു, “നിങ്ങളുടെ സഹോദരനോടു. കോപിച്ചാൽ, നിങ്ങൾ കോടതിയുടെ മുമ്പാകെ കുറ്റക്കാരനാകാം. ആ കോപം കോപത്തിൻ്റെ വാക്കുകളിലൂടെ പ്രകടിപ്പിച്ചാൽ നിങ്ങൾ പരമോന്നത കോടതിക്കും മുമ്പാകെ കുറ്റക്കാരനാകും. അത് ഒന്നുകൂടി മുന്നോട്ടുപോയി കോപത്തിൻ്റെ ഗൗരവമുള്ള വാക്കുകൾ പറഞ്ഞാൽ, അപ്പോൾ നിങ്ങൾ നാശത്തിലേക്കുള്ള നരകത്തിലേക്കു പോകാൻ വേണ്ടത്ര കുറ്റക്കാരനാകും“. വീണ്ടും മത്താ 5:28ൽ ഇപ്രകാരം പറയുന്നു, “ഹൃദയത്തിൽ മോഹത്തോടെ ഒരുവൻ ഒരു സ്ത്രീയെ നോക്കിയാൽ, അവൻ്റെ വലതു കണ്ണ് ചൂഴ്ന്നെടുത്തു കളയുന്നത് അവനു നന്ന്. അല്ലാത്തപക്ഷം നിങ്ങൾ നരകത്തിലേക്ക് എറിയപ്പെടും. നിങ്ങളുടെ വലതു കൈ നിങ്ങളെ ലൈംഗിക പാപത്തിലേക്കു നയിക്കുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞു കളയുന്നത് ഏറെ നല്ലത്. അല്ലാത്തപക്ഷം, നിങ്ങൾ നരകത്തിലേക്ക് എറിയപ്പെടുമെന്ന് മത്തായി 5:30ൽ യേശു പറയുന്നു. അതാണ് നാശത്തിലേക്കുള്ള വഴി. അനിയന്ത്രിതമായ കോപത്തിൻ്റെ മാർഗ്ഗവും അനിയന്ത്രിതമായ ലൈംഗിക ആഗ്രഹങ്ങളുമാണ് വീതിയുള്ള വഴി, തന്നെയുമല്ല ആ വഴിയിലൂടെ നടക്കുന്നവർ അനേകർ ആകുന്നു. കോപിഷ്ടന്മാർ, ലൈംഗിക മോഹത്താൽ പൂരിതമായവർ, അനിയന്ത്രിതവും പാപകരവുമായ ലൈംഗിക ആസക്തിയുള്ളവർ, സാധു സ്ത്രീകളെ ചൂഷണം ചെയ്യുന്നവർ മുതലായവരെ കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു. അതാണ് നാശത്തിലേക്കുള്ള വിശാലമായ വഴി.
താൻ വീണ്ടും ജനിച്ചവനാണെന്ന് ഒരു മനുഷ്യൻ പറയുന്നു, എന്നാൽ അയാൾ ഇൻ്റർനെറ്റിലെ അശ്ലീല ചിത്രങ്ങൾ കാണുകയും സാധു സ്ത്രീകളെ ചൂഷണം ചെയ്യുന്നതിലൂടെ മുതലെടുക്കുകയും ചെയ്യുന്നെങ്കിലോ? ഈ മനുഷ്യൻ തന്റെ കോപം പുറമേ പ്രകടിപ്പിക്കുന്നെങ്കിലോ? അതാണ് നാശത്തിലേക്കുള്ള വഴി. അയാൾ തന്നെത്തന്നെ ഒരു ക്രിസ്ത്യാനി എന്നോ അല്ലെങ്കിൽ ഒരു അക്രൈസ്തവനെന്നോ വിളിച്ചാലും, അതിൽ ഒരു വ്യത്യാസവും ഉണ്ടാകുന്നില്ല. അയാൾ നാശത്തിന്റെ വഴിയിലാണ്. അതാണ് വിശാലമായ വഴി.
ചില സമയങ്ങളിൽ ഈ കാര്യങ്ങളെ ജയിക്കുന്നവർ മാത്രമാണ് നിത്യ ജീവനിലേക്കു പോകുന്നത് എന്നു പറഞ്ഞ് നാം ഇത്ര സങ്കുചിതമനസ്കരാകേണ്ട ആവശ്യമില്ല എന്നു പറയുന്ന പ്രാസംഗികരാൽ ആണ് ഈ വഴി വീതിയുള്ളതാക്കപ്പെടുന്നത്. അല്ല, അവർ യേശു പഠിപ്പിച്ചതിനേക്കാൾ വാതിൽ കൂടുതൽ വിശാലമാക്കുന്നു. യേശു പറഞ്ഞത് ജീവനിലേക്കുള്ള വഴി സൂചിക്കുഴ പോലെയാണ് എന്നാണ്. ഒരു ഒട്ടകത്തിന് ഒരു സൂചിക്കുഴിയിലൂടെ കടക്കാൻ കഴിയുമോ? ഇല്ല. യേശു പറഞ്ഞത് തന്നിൽ തന്നെ ധനവാനായവൻ ദൈവരാജ്യം അവകാശമാക്കുന്നതിനേക്കാൾ ഒരു ഒട്ടകം സൂചി കുഴയിലൂടെ കടക്കുന്നതാണ് കൂടുതൽ എളുപ്പം എന്നാണ്. സമ്പത്തിൽ മാത്രമല്ല നമ്മുടെ ധനം. അതു നമ്മുടെ ബുദ്ധിയാകാം, ദൈവവചനത്തിന്റെ കാര്യത്തിലേക്കു വരുമ്പോഴുള്ള നമ്മുടെ ബൗദ്ധികമായ തർക്കങ്ങൾ ആകാം. നാം ബൗദ്ധികമായ തർക്കങ്ങൾ കൊണ്ട് ദൈവവചനത്തിന്റെ ഗൗരവം എടുത്തു കളയുന്നു. നാശത്തിലേക്കു നയിക്കുന്ന വീതി കൂടിയ റോഡിലൂടെ നിങ്ങൾ ദൈവരാജ്യത്തിൽ കടക്കാൻ പോകുന്നില്ല. എന്നാൽ ജീവനിലേക്കു നയിക്കുന്ന വാതിൽ ചെറിയതാണ്, വഴി ഇടുക്കമുള്ളതുമാണ്. ഗിരിപ്രഭാഷണത്തിൽ യേശു പ്രസംഗിച്ച വഴി അതായിരുന്നു. യേശു പറയുന്നത് എന്താണെന്നാൽ, “ഞാൻ ഇവിടെ ഇതുവരെ പറഞ്ഞിരിക്കുന്നത് എല്ലാം വളരെ ഇടുങ്ങിയ ഒരു വാതിലും വളരെ ഞെരുങ്ങിയ വഴിയുമാണ്, എന്നാൽ അത് ജീവനിലേക്കു നയിക്കുന്ന വഴിയാണ്. അതു കണ്ടെത്തുന്ന ആളുകൾ വളരെ ചുരുക്കമാണ്”. വലിയൊരു പുരുഷാരം ഗിരിപ്രഭാഷണത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന വഴി തിരഞ്ഞെടുക്കും എന്നും നിങ്ങൾ പ്രതീക്ഷിക്കുന്നുണ്ടോ? ഒട്ടും തന്നെയില്ല.
ഗിരിപ്രഭാഷണം അക്രൈസ്തവർക്കു വേണ്ടിയുള്ളതല്ല. അതു ശിഷ്യന്മാർ അല്ലാത്തവർക്കു വേണ്ടിയുള്ളതല്ല. അത് നേരത്തെ തന്നെ തങ്ങളുടെ ജീവിതത്തിൽ മാനസാന്തരത്തിൻ്റെയും ക്രിസ്തുവിൽ ഉള്ള വിശ്വാസത്തിന്റെയും ഒരു അടിസ്ഥാനം ഇട്ടിരിക്കുന്നവർക്കുള്ളതാണ്, വീണ്ടും ജനിച്ച്, ദൈവത്തിൻ്റെ മക്കളായി തീർന്നവർക്കുള്ളതാണ്. ആദ്യത്തെ ചുവട് വച്ചിട്ടില്ലാത്ത ഒരു വ്യക്തി ഗിരിപ്രഭാഷണം പിന്തുടരാൻ ശ്രമിച്ചാൽ, അടിസ്ഥാനം ഇല്ലാതെ വീട് പണിയുന്ന ഒരു വ്യക്തിയെ പോലെയാണ്: എന്നാൽ ഇവിടെ, പറയുന്നത് കർത്താവിനെ പിൻഗമിക്കുന്ന കാര്യം അന്വേഷിക്കുന്ന ശിഷ്യൻമാരെ കുറിച്ചാണ്. അവർ അത് ഒരു ഇടുക്കുവാതിൽ ആണെന്നു കണ്ടെത്തും, അതു കണ്ടെത്തുന്നവർ വളരെ ചുരുക്കമാണ്. മത്താ. 5 മുതൽ 7 വരെ ഉള്ള അധ്യായങ്ങളിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ അനുസരിക്കാൻ വേണ്ടി വലിയ പുരുഷാരം തള്ളിക്കയറി വരുമെന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല.
ആയിരക്കണക്കിന് ആളുകൾ ഇരിക്കുന്ന മെഗാസഭകൾ നിങ്ങൾ കാണുമ്പോൾ, ഇവരാണോ ജീവനിലേക്കുള്ള വഴി കണ്ടെത്തിയിരിക്കുന്ന ‘ചുരുക്കം’ പേർ എന്നു നിങ്ങൾ അത്ഭുതപ്പെടും. അതോ ഈ ആളുകൾ വ്യാജ പ്രാസംഗികരാൽ വഴിതെറ്റിക്കപ്പെട്ട് നാശത്തിലേക്കു പോകുന്ന വിശാലമായ വഴിയിലൂടെ പോകുന്നവരാണോ? അവരെ ആരെയും നമുക്കു വിധിക്കേണ്ട ആവശ്യമില്ല. ഒരു ചെറിയ മേഖലയിലുള്ള 30000 പേർ ഗിരിപ്രഭാഷണം അനുസരിച്ച് യേശുവിനെ പിൻമിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ ഞാൻ സന്തോഷിക്കും. ക്രിസ്തുവിനെ പിൻഗമിക്കാൻ ആഗ്രഹിക്കുന്ന 30000 പേരുള്ള ഒരു സഭയുണ്ടെങ്കിൽ ഞാൻ സന്തോഷവാനായിരിക്കും. ഭൂമിയിൽ ക്രിസ്തുവിനെ പിൻഗമിക്കാതെ സ്വർഗ്ഗത്തിൽ പോകാൻ മാത്രം ആഗ്രഹിക്കുന്ന 300,000 പേരുള്ള ഒരു സഭയുണ്ടെങ്കിൽ ഞാൻ സന്തോഷവാനായിരിക്കുകയില്ല. ഞാൻ നിരീക്ഷിച്ചിരിക്കുന്നതിൽ നിന്ന്, മിക്ക സഭകളിലും ഇരിക്കുന്നവർ ക്രിസ്തുവിനെ അനുഗമിക്കാതെ തന്നെ സ്വർഗ്ഗത്തിൽ പോകാൻ ആഗ്രഹിക്കുന്നവരാണ്. അത് യേശു ക്രിസ്തുവിന്റെ സത്യസഭ അല്ല. ഈ സഭയ്ക്കെതിരെ പാതാള ഗോപുരങ്ങൾ തീർച്ചയായും പ്രബലപ്പെടും, കൂടാതെ ഒരു വില കൊടുക്കാതെ തന്നെ അനേകം ആളുകൾ അതിൽ കടന്നു വരത്തക്ക വിധം അവിടെയുള്ള പ്രാസംഗികർ വാതിൽ വളരെ വിശാലമാക്കിയിരിക്കുകയും ചെയ്തിരിക്കുന്നു. നിങ്ങൾ പണത്തെ സ്നേഹിച്ചു കൊണ്ട് ദൈവത്തെയും അതോടൊപ്പം സ്നേഹിക്കുന്നു എന്ന് ചിന്തിക്കാൻ കഴിയത്തക്കവിധം അതിൻ്റെ വാതിൽ വിശാലമാണ്. അവർ വാതിൽ വിശാലമാക്കിയിട്ട് ആ സഭയിൽ അവർ യേശുവിൻ്റെ ശിഷ്യന്മാരെ ഉണ്ടാക്കുകയാണെന്നു തങ്ങളെ തന്നെ വഞ്ചിക്കുന്നു.
ജീവനിലേക്ക് നയിക്കുന്ന ഈ വാതിൽ വളരെ ചെറിയതാണെന്നും, ഈ വഴി ഞെരുക്കം ഉള്ളതാണെന്നും യേശു വിശദമാക്കിയത് ഗിരിപ്രഭാഷണത്തിന്റെ അവസാനത്തിലാണ് എന്നു നാം വ്യക്തമായി കാണേണ്ടതുണ്ട്. അത് വാസ്തവമായി കണ്ടെത്തുന്നവർ വളരെ വളരെ ചുരുക്കമാണ്.
ഏറ്റവും അടുത്തതായി അവിടുന്ന് പറയുന്ന കാര്യം, “കള്ള പ്രവാചകന്മാരെ സൂക്ഷിച്ചുകൊൾവിൻ” എന്നാണ് (മത്താ 7:15). ഈ ലേഖനഭാഗത്തിന്റെ സന്ദർഭത്തിൽ ഉള്ള പ്രവാചകന്മാർ ആരാണെന്നു നാം കാണേണ്ട ആവശ്യമുണ്ട്. സഭയിൽ വന്നു മറ്റു ചില മതങ്ങളെക്കുറിച്ച് സംസാരിക്കുകയും മറ്റു ചില മതങ്ങളുടെ വിശുദ്ധ ഗ്രന്ഥത്തിൽ നിന്നും പഠിപ്പിക്കുകയും ചെയ്യുന്നവരാണോ ഈ കള്ള പ്രവാചകന്മാർ ? അല്ല. “ആടുകളുടെ വേഷത്തിൽ വരുന്നവരാണ് കള്ള പ്രവാചകന്മാർ”. ആടുകളുടെ വേഷം എന്നാൽ യേശുക്രിസ്തുവിന്റെ ദാസന്റെയും ക്രിസ്തുവിൻ്റെ ഒരു ആടിന്റെയും രൂപത്തിൽ വരുന്നവരാണ് കള്ള പ്രവാചകന്മാർ. അവർ ആടിനെ പോലെ തോന്നിക്കും. കയ്യിൽ വേദപുസ്തകവും കൊണ്ടാണ് വരുന്നത്, എന്നാൽ അവർ വഴിവിശാലമാക്കുന്നു. തിരുവചനത്തിലെ കൽപ്പനകളെ യുക്തിപരമായി വിശദമാക്കുന്നത്, “ഈ കൽപ്പന അനിവാര്യമല്ല”, അല്ലെങ്കിൽ “അത് കൃത്യമായി അർത്ഥമാക്കുന്നത് ഇതല്ല…”. എന്നൊക്കെ പറഞ്ഞു കൊണ്ടാണ്. തിരുവചനത്തിലെ വളരെയധികം കാര്യങ്ങളും ഈ ആളുകൾ യുക്തിപരമായി വിശദീകരിക്കാൻ ശ്രമിച്ചിരിക്കുന്നു. ഫിലിപ്യർ 4:4ലെ “കർത്താവിൽ എപ്പോഴും സന്തോഷിപ്പിൻ ” എന്ന വാക്യത്തിലേക്ക് വരികയാണെങ്കിൽ അവർ പറയുന്നത്, “അത് 24/7 എന്നല്ല അർത്ഥമാക്കുന്നത്” എന്നാണ്. പൊതുവായി പറഞ്ഞാൽ അല്ലെങ്കിൽ മിക്ക സമയങ്ങളിലും എന്നാണ് അർത്ഥമാക്കുന്നത്”. ഫിലിപ്യർ 4:6ൽ “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്” എന്നു പറയുമ്പോൾ, അത് ഒരു കാര്യത്തെയും എന്നല്ല അർത്ഥമാക്കുന്നത്. പൊതുവായി പറഞ്ഞാൽ നിങ്ങൾ ആകുലചിന്ത ഒഴിവാക്കണമെന്നാണ് അത് അർത്ഥമാക്കുന്നത്” എന്ന് അവർ പറയുന്നു. 1 തെസ്സലോനിക്യർ 5: 18 ൽ “എല്ലാറ്റിനും വേണ്ടി സ്തോത്രം ചെയ് വിൻ ഇതെല്ലോ നിങ്ങളെക്കുറിച്ച് ക്രിസ്തുയേശുവിലുള്ള ദൈവത്തിൻ്റെ ഇഷ്ടം” എന്നുപറയുമ്പോൾ, അവർ പറയുന്നു, “അത് മുഴുവൻ കാര്യം എന്നല്ല അർത്ഥമാക്കുന്നത്”.
അന്ത്യനാളിൽ നിങ്ങൾ യേശുക്രിസ്തുവിന്റെ മുമ്പിൽ നിൽക്കുമ്പോൾ ദൈവം പറഞ്ഞത് എല്ലാം അവിടുന്ന് കൃത്യമായി അർത്ഥമാക്കിയാണ് പറഞ്ഞത് എന്ന് നിങ്ങൾ കണ്ടെത്തും. ക്രിസ്തു പറഞ്ഞത് അവിടുന്ന് കൃത്യമായി അർത്ഥമാക്കിയാണ്. വേദപുസ്തകത്തിലുള്ള ഈ വാക്കുകൾ നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ, നിങ്ങൾ സത്യസന്ധരായി അവ ചുരണ്ടി കളയുകയോ അല്ലെങ്കിൽ ആ താളുകൾ ബൈബിളിൽ നിന്നും കീറി കളയുകയോ ചെയ്യണം. ബൈബിൾ ദൈവവചനം ആണെന്ന് നിങ്ങൾ പറയുന്നു, എന്നാൽ നിങ്ങൾ അത് പിന്തുടരുന്നില്ലെങ്കിൽ, നിങ്ങൾ സത്യസന്ധതയില്ലാത്തവനും കാപട്യക്കാരനുമാണ്. ഈ കാപട്യത്തെ ദൈവം ന്യായം വിധിക്കാൻ പോകുകയാണ്. സത്യസന്ധനായ ഒരുവനെ ദൈവം സ്നേഹിക്കുന്നു. ദൈവം നിരീശ്വരവാദികളായ അനേകരെ, കപട ഭക്തരായ ക്രിസ്ത്യാനികളേക്കാൾ അധികം സ്നേഹിക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം അവർ സത്യസന്ധരാണ്. ഒരു ദൈവം ഉണ്ടെന്ന് അവർ വിശ്വസിക്കുന്നില്ല. ഒരു ദൈവം ഇല്ല എന്നതുപോലെ അവർ പ്രവർത്തിക്കുന്നു. ലോകത്തിലുള്ള വ്യവസായികൾ പറയുന്നത് ദൈവം ഇല്ല എന്നാൽ പണമുണ്ട് എന്നാണ്. യേശുക്രിസ്തുവാണ് സത്യദൈവമെന്നും ബൈബിൾ ദൈവത്തിൻ്റെ വചനമാണെന്നും പറയുന്ന ക്രിസ്ത്യാനികൾ, ആ ലൗകികരായവരെ പോലെ ജീവിക്കുകയാണെങ്കിൽ, അവർ കപട ഭക്തരാണ്. ക്രിസ്തു ഈ ഭൂമിയിൽ ആയിരുന്നപ്പോൾ അവിടുന്ന് മറ്റാരെക്കാളും കുറ്റം വിധിച്ചത് കപട ഭക്തന്മാരെയാണെന്ന് ഓർക്കുക. വ്യഭിചാരിണി രക്ഷിക്കപ്പെട്ടു. ക്രൂശിലെ കള്ളൻ രക്ഷിക്കപ്പെട്ടു. കൊലപാതകൻ രക്ഷിക്കപ്പെട്ടു. എന്നാൽ കപട ഭക്തർ നരകത്തിലേക്കു പോയി.

















