സാക് പുന്നൻ
മത്തായി 5:42 ൽ നാം വായിക്കുന്നത്, “വായ്പ വാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞു കളയരുത്” എന്നാണ്. ചില സമയങ്ങളിൽ വചനത്തെ വചനത്തോടു താരതമ്യം ചെയ്യുന്നതിനാൽ നമുക്ക് കാര്യങ്ങൾ കുറച്ചുകൂടി നന്നായി മനസ്സിലാകുന്നു, അതുകൊണ്ട് ഈ വാക്യം ഏറ്റവും നന്നായി മനസ്സിലാക്കുന്നതിനായി ഇതിനു സമാന്തരമായ ഒരു ലേഖന ഭാഗം നാം നോക്കണം.
ലൂക്കൊ 6:35ൽ യേശു പറഞ്ഞു, “ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ” .
മടക്കിത്തരാം എന്നു പറഞ്ഞു വന്ന ഒരു സഹോദരന് 3000 രൂപ വായ്പ കൊടുത്ത ഒരു സഹോദരൻ, വളരെ നാളുകൾ കടന്നുപോയിട്ടും അയാൾ ഇതുവരെ അത് തിരിച്ചു കൊടുത്തിട്ടില്ല എന്നു പറഞ്ഞുകൊണ്ട് എൻ്റെ അടുക്കൽ വന്നതു ഞാൻ ഓർക്കുന്നു. ഞാൻ ആ സഹോദരനോട്, അയാൾ തിരുവചനം അനുസരിക്കാത്ത ഒരുവനാണെന്ന് പറഞ്ഞു, കാരണം “ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിൻ” എന്നു തിരുവചനം പറയുന്നു. മടക്കി വാങ്ങിക്കൊള്ളാം എന്ന് ആശിച്ചുകൊണ്ട് കടം കൊടുത്താൽ നിങ്ങൾക്ക് എന്തു ബഹുമതി ലഭിക്കും, പാപികളും കുറയാതെ മടക്കി വാങ്ങേണ്ടതിനു പാപികൾക്കു കടം കൊടുക്കുന്നുവല്ലോ (ലൂക്കൊ 6:34). എന്നാൽ ഒരു വിശ്വാസി എന്ന നിലയിൽ നിങ്ങൾ വായ്പ കൊടുക്കുമ്പോൾ നിങ്ങൾ വ്യത്യസ്തരായിരിക്കണം – തിരിച്ച് പകരം ഒന്നും ഇച്ഛിക്കരുത്.
ഒരു ദാനം എന്ന നിലയിൽ എഴുതിത്തള്ളാൻ നിങ്ങൾക്കു കഴിയുന്ന ഒരു തുക മാത്രമേ നിങ്ങൾ വായ്പ്പ കൊടുക്കാവൂ എന്നാണ് യേശു പറഞ്ഞതിന്റെ അർത്ഥം. അതുകൊണ്ട് ഈ സഹോദരനോട് ഞാൻ പറഞ്ഞത് അയാൾ കടം ചോദിച്ചപ്പോൾ 3000 രൂപ ആ സഹോദരനു നിങ്ങൾ കൊടുക്കരുതായിരുന്നു എന്നാണ്. അയാൾ ഇപ്രകാരം പറയേണ്ടിയിരുന്നു, “ക്ഷമിക്കണം, നിങ്ങൾക്കു 3000 രൂപ കടം തരാൻ എനിക്കു കഴിവില്ല, എന്നാൽ നിങ്ങൾക്ക് 500 രൂപ തരാൻ എനിക്കു കഴിയും. മറ്റു വാക്കുകളിൽ പറഞ്ഞാൽ, വീണ്ടും അതു കാണാൻ പോലും പറ്റിയില്ലെങ്കിലും നിങ്ങൾക്കു സമാധാനത്തോടെ ആയിരിക്കാൻ കഴിയുന്നത്ര പണം മാത്രമേ വായ്പ കൊടുക്കാവൂ. അതൊരു ദാനമായി കരുതുക, അയാൾ അതു തിരിച്ചു തരുന്നില്ലെങ്കിൽ, അത്രേയുള്ളൂ. നിങ്ങൾ അതു ചെയ്യുന്നില്ലെങ്കിൽ അപ്പോൾ നിങ്ങൾ തിരുവചനത്തോട് അനുസരണക്കേട് കാണിച്ചിരിക്കുന്നു. ഈ കാര്യങ്ങളിൽ എല്ലാമുള്ള ആത്മാവ് നാം മനസ്സിലാക്കേണ്ടതുണ്ട്.
“നിങ്ങളോട് വായ്പ വാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞു കളയരുത്” എന്ന് യേശു പറഞ്ഞപ്പോൾ അവിടുന്ന് എന്താണ് അർത്ഥമാക്കിയത്? ഞാനൊരു യുവ ക്രിസ്ത്യാനി ആയിരുന്നപ്പോൾ, ഒരു നേവൽ ഓഫീസർ എന്ന നിലയിൽ ഞാൻ ധാരാളം പണം സമ്പാദിക്കുന്നുണ്ടായിരുന്നു (എനിക്ക് ആവശ്യം ഉണ്ടായിരുന്നതിനേക്കാൾ വളരെയധികം) അതുതന്നെയല്ല എനിക്ക് മിച്ചം വയ്ക്കാൻ ധാരാളം പണമുണ്ടായിരുന്നു. അത് അറിയാവുന്ന ദരിദ്രനായ ഒരു സഹോദരൻ സഭയിൽ ഉണ്ടായിരുന്നു, അയാൾ എൻ്റെ അടുത്ത് വന്നു പണം കടം ചോദിക്കുമായിരുന്നു. എത്ര പണമാണ് അവനു വേണ്ടത് എന്നു ചോദിച്ചപ്പോൾ, ഒരു മാസത്തിനകം അതു മടക്കിത്തരാം എന്ന് അയാൾ സമ്മതിച്ചു. അടുത്തമാസം ആയപ്പോൾ അയാൾ എൻ്റെ അടുക്കൽ വന്നിട്ട് തനിക്ക് ഇതുവരെ കടം വാങ്ങിയ പണം മടക്കി തരാൻ കഴിഞ്ഞില്ല എന്നു പറഞ്ഞിട്ട് കുറച്ചു കൂടി പണം ചോദിച്ചു, ഞാൻ അവന് ആ പണം കൊടുക്കുകയും ചെയ്തു “നിങ്ങളോട് വായ്പ വാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞു കളയരുത്” എന്ന ഈ വാക്യം എൻ്റെ മനസ്സിൽ ഉണ്ടായിരുന്നതുകൊണ്ട് മാസങ്ങളോളം അയാൾക്കു പണം കടം കൊടുക്കുന്നത് തുടർന്നു. ഞാൻ തിരുവചനം അനുസരിക്കുകയാണെന്ന് ചിന്തിച്ചുകൊണ്ടേയിരുന്നു. ഞാൻ പുതിയതായി സ്നാനപ്പെട്ട ഒരു യുവ ക്രിസ്‌ത്യാനിയായിരുന്നു, തന്നെയുമല്ല എനിക്കറിയാവുന്ന ഇടത്തോളം തിരുവചനം പറഞ്ഞതാണ് ഞാൻ ചെയ്തുകൊണ്ടിരുന്നത്, എന്നാൽ കുറച്ചുനാൾ കഴിഞ്ഞ് പണം വാങ്ങിയ ഈ മനുഷ്യൻ പിന്മാറ്റത്തിൽ ആയിട്ട് മദ്യപാനത്തിലേക്കും മറ്റു ദുശ്ശീലങ്ങളിലേക്കും തിരിഞ്ഞു. ഇതു ഞാൻ കേട്ടപ്പോൾ, ഞാൻ അയാൾക്ക് ഇങ്ങനെ എഴുതി, ആ പണം ചാരായം വാങ്ങിച്ച് പിശാചിൻ്റെ രാജ്യത്തിന് സാമ്പത്തികം ഉണ്ടാക്കാനാണ് അയാൾ ഉപയോഗിച്ചതെങ്കിൽ, ആ പണം എനിക്ക് തിരിച്ചു തരുന്നതാണ് നല്ലത് കാരണം ഈ പണം ദൈവരാജ്യത്തിന് വേണ്ടി ഉപയോഗിക്കാനുള്ളതായിരുന്നു. അയാൾ എന്നോട് വളരെ കോപിച്ചിട്ട് പറഞ്ഞത് ചത്ത സഭാ വിഭാഗങ്ങൾ പോലും ഞാൻ പറഞ്ഞതു പോലെയുള്ള അവകാശ വാദങ്ങൾ ഉന്നയിക്കാറില്ല എന്നാണ്.
അതു മറന്നേക്കാൻ കർത്താവ് എന്നോടു പറഞ്ഞു. പിന്നീട് ഒരിക്കലും ഞാൻ അയാൾക്ക് തിരിച്ചെഴുതിയില്ല. ഒരിക്കലും ആ പണം തിരിച്ചു കിട്ടിയുമില്ല. ഞാൻ ഇങ്ങനെ ചിന്തിച്ചു, “കർത്താവേ ഞാൻ എന്തു തെറ്റാണ് ചെയ്തത്?” നിങ്ങളോടു വായ്പ വാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞു കളയരുത്”എന്ന അവിടുത്തെ തിരുവചനം ഞാൻ അനുസരിച്ചു. അപ്പോൾ കർത്താവ് എന്നെ ചില കാര്യങ്ങൾ പഠിപ്പിച്ചു. ഏതാണ്ട് കഴിഞ്ഞ 50 വർഷങ്ങളിലുടനീളം എന്നെ അതു സഹായിച്ചിരിക്കുന്നു. അതായത്, നിങ്ങൾ തിരുവചനത്തെ തിരുവചനത്തോടു താരതമ്യം ചെയ്യണം. കർത്താവ് എനിക്കു കാണിച്ചുതന്നത് ഞാൻ ആ പണം കൈകാര്യം ചെയ്തത് അത് എൻ്റെ സ്വന്തമാണെന്ന നിലയിലാണ് എന്നാണ്. ചോദിക്കുന്നവനു ഞാൻ കൊടുക്കണം എന്ന് ഒരു വചനം പറഞ്ഞു, എന്നാൽ എനിക്കുള്ളതൊന്നും എന്റേതല്ല എന്നു പറയുന്ന മറ്റൊരു വചനം ഉണ്ട് – ഭൂമിയിലുള്ളതെല്ലാം കർത്താവിന്റേതാണ്. “ഭൂമിയും അതിൻ്റെ പൂർണ്ണതയും കർത്താവിനുള്ളതല്ലോ”(1 കൊരി.10:26). അതുകൊണ്ട് എന്റേതാണെന്നു ഞാൻ കരുതുന്ന ഒരു ശമ്പളം എനിക്കു ലഭിക്കുമ്പോൾ, അത് എന്റേതല്ല എന്നു ഞാൻ കാണേണ്ടതുണ്ട്; ഞാനത് ഉപേക്ഷിക്കണം. ഞാൻ അതു കർത്താവിനു കൊടുക്കണം. മാസത്തിന്റെ ഒന്നാം ദിവസം ഞാൻ ശമ്പളം വാങ്ങിച്ച് എൻ്റെ ബാങ്ക് അക്കൗണ്ടിലാക്കുന്നെങ്കിലും, അത് എൻ്റെ പണമല്ല, അതു ദൈവത്തിൻ്റെ പണമാണ്.
ആ സമയത്ത് ഒരു ഉദാഹരണം എന്നിലേക്ക് വന്നു. ഒരാൾ 5000 രൂപ എനിക്കു തന്നിട്ട് അതു സൂക്ഷിച്ചുവയ്ക്കുകയും പിന്നീട് അതു തിരിച്ചു കൊടുക്കുകയും വേണം എന്നു പറഞ്ഞിട്ടുണ്ട്. അപ്പോൾ ഒരാൾ വന്ന് എൻ്റെ കയ്യിൽ 5000രൂപ ഉണ്ടെന്നു കേട്ടു. അയാൾക്ക് 3000രൂപ കടം കൊടുക്കാമോ എന്നുചോദിച്ചാൽ ഞാൻ എന്തു പറയും? ഞാൻ ഇങ്ങനെ പറയും, “ക്ഷമിക്കണം സഹോദരാ, അത് എൻ്റെ പണമല്ല, അതു മറ്റൊരാളിന്റേതാണ്. അത് അയാൾക്കുവേണ്ടി പിടിച്ചു കൊള്ളാൻ മാത്രമാണ് അയാൾ എന്നോട് ആവശ്യപ്പെട്ടത്. ഞാൻ അയാളോട് ഇതേക്കുറിച്ച് ചോദിക്കട്ടെ, അതു നിങ്ങൾക്കു തരാൻ അയാൾ അനുവദിക്കുമെങ്കിൽ, അപ്പോൾ ഞാൻ അതു നിങ്ങൾക്കു തരാം. അത് എന്റെ പണം അല്ലാത്തതുകൊണ്ട് ആ സാഹചര്യം കൈകാര്യം ചെയ്യാനുള്ള നീതിപൂർവമായ മാർഗം അതല്ലേ? എൻ്റെ ശമ്പളം കർത്താവിൻ്റെ പണം എന്നപോലെ കൈകാര്യം ചെയ്തിരുന്നെങ്കിൽ, ഞാൻ ചെയ്തതു പോലെ അത്ര എളുപ്പത്തിൽ ഞാൻ ആ പണം കൊടുക്കുമായിരുന്നില്ല. ആ സഹോദരൻ വായ്പ വാങ്ങാനായി എൻ്റെ അടുക്കൽ വന്നപ്പോൾ ഞാൻ ഇങ്ങനെ പറയുമായിരുന്നു, “അതെ, അതു നല്ലതാണ്, ആവശ്യത്തിലിരിക്കുന്ന ഒരുവനു കടം കൊടുക്കുന്നത് എനിക്കു ശരിയായ കാര്യമാണ്, എന്നാൽ ഈ പണം ആരുടേതാണോ ആ ആളിനോട് (ഈ കാര്യത്തിൽ കർത്താവ്) ഞാൻ പോയി ചോദിക്കട്ടെ. ഞാൻ അതു കർത്താവിൻ്റെ അടുക്കൽ കൊണ്ടു ചെന്നിട്ട് ഇപ്രകാരം പറയുമായിരുന്നു, “കർത്താവേ, ഈ ആളിന് ഞാൻ ഇതു കൊടുക്കണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നോ?” അപ്പോൾ കർത്താവ് ഒരുപക്ഷേ ഉവ്വ് എന്നോ അല്ലെങ്കിൽ ഇല്ല എന്നോ പറയുമായിരുന്നിരിക്കാം.
ദൈവം സംസാരിക്കുന്നു; അവിടുന്ന് ജീവിക്കുന്ന ദൈവമാണ് ഒരുപക്ഷേ ആദ്യത്തെ തവണ അവിടുന്ന് കൊടുക്കാൻ പറഞ്ഞേക്കാം, എന്നാൽ രണ്ടാം തവണ അവിടുന്ന് മിക്കവാറും വേണ്ട എന്നു പറയാനാണ് സാധ്യത, എന്നാൽ കേൾക്കാനായി ഞാൻ കാത്തുനിന്നില്ല. ഞാൻ ന്യായപ്രമാണത്തിന്റെ അക്ഷരപ്രകാരം പോയിട്ട് ഞാൻ ബന്ധനത്തിൽ ആയി, എന്നാൽ എൻ്റെ ജീവിതത്തിൻ്റെ പ്രാരംഭഘട്ടത്തിൽ തന്നെ വചനം എങ്ങനെയാണ് അനുസരിക്കേണ്ടത് എന്ന ഒരു പാഠം പഠിച്ചു എന്നതിൽ ഞാൻ വളരെ സന്തുഷ്ടനാണ് – “ഇങ്ങനെ എഴുതപ്പെട്ടിരിക്കുന്നു” അതുതന്നെയല്ല ഇങ്ങനെയും കൂടെ എഴുതപ്പെട്ടിരിക്കുന്നു”. എനിക്കു മനസ്സിലാക്കാൻ കഴിയേണ്ടതിനു വചനത്തെ വചനം കൊണ്ടു സന്തുലനം ചെയ്യേണ്ടതുണ്ട്. എന്നോടു ചോദിക്കുന്ന എല്ലാവർക്കും ഇവിടെ പറയുന്നതുപോലെ കൊടുക്കാൻ ഞാൻ മനസ്സുള്ളവനാണ്. എന്നാൽ എനിക്കുള്ളതെല്ലാം കർത്താവിനുള്ളതാണെന്നു സമ്മതിച്ചു കൊടുക്കാനും ഞാൻ ആഗ്രഹിക്കുന്നു, അതുകൊണ്ട് കർത്താവിനോട് ചോദിക്കാതെ അതു പുറത്തേക്ക് കൊടുക്കാൻ എനിക്കു കഴിയില്ല തന്നെയുമല്ല പിന്നീട് പണത്തിനു വേണ്ടി ആളുകൾ എൻ്റെ അടുക്കൽ വരുമ്പോൾ ഞാൻ പിന്തുടരുന്നതും അതുതന്നെയാണ്. ഇപ്പോൾ ഞാൻ ഇങ്ങനെയാണ് പറയുന്നത്, “ഞാൻ കർത്താവിനെ അന്വേഷിക്കട്ടെ, എൻ്റെ ആത്മാവിൽ സ്വാതന്ത്ര്യമുണ്ടെങ്കിൽ, ഞാൻ ഇതു നിങ്ങൾക്കു തരും”. ഞാൻ കൊടുത്തിട്ട് എനിക്ക് ഒരിക്കലും തിരിച്ചു കിട്ടിയിട്ടില്ലാത്ത പല സമയങ്ങളുണ്ട്, കർത്താവ് എനിക്കു സ്വാതന്ത്ര്യം നൽകാതിരുന്നതുമൂലം ഞാൻ കൊടുക്കാതിരുന്ന സമയങ്ങളുമുണ്ട്, എന്നാൽ എൻ്റെ ഹൃദയത്തിന് സമ്മതമായിരുന്നു.
യേശു പറഞ്ഞ ഈ കാര്യങ്ങളിൽ എല്ലാമുള്ള ആത്മാവിനെ നാം എങ്ങനെ മനസ്സിലാക്കേണ്ടതുണ്ട് എന്നതിനുള്ള ഒരു ഉദാഹരണമാണിത്. അത് ആളുകൾ നമ്മെ ചവിട്ടു പായ് പോലെ ഉപയോഗിക്കാൻ അനുവദിക്കണമെന്നല്ല. നാം ആരോടും പ്രതികാരം ചെയ്യരുതെന്നും നമ്മെ ഉപദ്രവിച്ച ചിലരോട് പകരം വീട്ടുവാൻ ആഗ്രഹിക്കരുത് എന്നതുമാണ് പ്രമാണം.
















