വിധിക്കരുത് – WFTW 13 സെപ്റ്റംബർ 2026

സാക് പുന്നൻ

“നിങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന് വിധിക്കരുത്. നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും. നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും. എന്നാൽ സ്വന്ത കണ്ണിലെ കോൽ ഓർക്കാതെ സഹോദരൻ്റെ കണ്ണിലെ കരട് നോക്കുന്നത് എന്ത് ?

സ്വന്ത കണ്ണിൽ കോൽ ഇരിക്കെ നീ സഹോദരനോട്, നില്ല്, നിൻ്റെ കണ്ണിൽ നിന്നും കരട് എടുത്തു കളയട്ടെ എന്നു പറയുന്നത് എങ്ങനെ? കപടഭക്തിക്കാരാ, മുമ്പേ സ്വന്ത കണ്ണിൽ നിന്നു കരട് എടുത്തു കളക, പിന്നെ സഹോദരൻ്റെ കണ്ണിൽ നിന്നു കരട് എടുത്തു കളവാൻ വെടിപ്പായി കാണും” (മത്താ 7 :1-5).

എല്ലായ്പ്പോഴും നമ്മെത്തന്നെ വിധിക്കുവാനും ഒരിക്കലും മറ്റുള്ളവരെ വിധിക്കാതിരിക്കേണ്ടതിനും സ്ഥിരമായി ഓർമ്മിപ്പിക്കപ്പെടേണ്ട ഒരാവശ്യം നമുക്കെല്ലാവർക്കും ഉണ്ട്.

നമുക്കെല്ലാവർക്കും വിവേചന ശക്തി ഉണ്ടായിരിക്കണം – എന്നാൽ വിവേചനം ഒരു ആത്മീയ ഗുണവിശേഷമാണ്, ഒരു ജഡിക പ്രവൃത്തി ആയ മറ്റുള്ളവരെ വിധിക്കുന്നതിൽ നിന്ന്, വളരെയധികം വ്യത്യസ്തമായത്.

ദൈവം തൻ്റെ മക്കൾക്കു പല മേഖലകളിൽ നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ച് നാം വീണ്ടും വീണ്ടും ഓർമ്മിപ്പിക്കപ്പെടേണ്ടതിന് കൂടെക്കൂടെ നാം  ധ്യാനിക്കേണ്ട ഒരു അധ്യായമാണ് റോമർ 14.

ആന്തരികമായോ ബാഹ്യമായോ നാം മറ്റുള്ളവരെ വിധിക്കാവുന്ന ഏതാനും ഉദാഹരണങ്ങൾ ഇവിടെ പറയുന്നു. ഇത്തരം കാര്യങ്ങളിൽ മറ്റുള്ളവരെ കുറിച്ച് നാം അഭിപ്രായങ്ങൾ പറയരുത് (നമ്മുടെ മനസ്സിൽ പോലും അഭിപ്രായങ്ങൾ ഉണ്ടാകരുത്):

  • ഒരാൾക്ക് ഒരു കാർ (അല്ലെങ്കിൽ രണ്ടു കാറുകൾ) സ്വന്തമായി ഉണ്ടാകാൻ കഴിയുമോ ഇല്ലയോ?
  • ഒരാളിൻ്റെ വീട് എത്ര വലിയത് അല്ലെങ്കിൽ പ്രൗഢമായത് ആയിക്കൂടാ
  • ഒരാൾക്ക് വിലകൂടിയ ഗൃഹോപകരണങ്ങൾ ഉണ്ടാകാൻ കഴിയുമോ?
  • ഒരാൾ തൻ്റെ മക്കൾക്ക് ഏതു നിലയിലുള്ള വിദ്യാഭ്യാസം നൽകാം.
  • ഒരാൾക്ക് ഒരു ഉയർന്ന ശമ്പളം ലഭിക്കേണ്ടതിന് മറ്റെവിടെയെങ്കിലും പോകാമോ, അല്ലെങ്കിൽ മറ്റൊരു രാജ്യത്തേക്കു കുടിയേറാമോ
  • ഒരാൾക്ക് എത്രമാത്രം വസ്തുവകകൾ ഉണ്ടാകാം അല്ലെങ്കിൽ അയാളുടെ ബാങ്ക് അക്കൗണ്ടിൽ എത്രമാത്രം സമ്പാദ്യം അയാൾക്ക് ഉണ്ടായിരിക്കണം [കുറിപ്പ്: നമുക്കു വേണ്ടി തന്നെ നിക്ഷേപം സ്വരൂപിക്കാനല്ല, നാം ആയിരിക്കുന്നത് മത്താ 6:19 ] ; എന്നാൽ നമ്മുടെ മക്കൾക്കു വേണ്ടി നാം സമ്പാദിക്കണം എന്നു നമ്മോട് കൽപ്പിച്ചിരിക്കുന്നു (2 കൊരി. 12:14;1 തിമൊ. 5:8).
  • ഒരാൾക്ക് വലിയ പണച്ചെലവുള്ള ഹോട്ടലുകളിലോ റസ്റ്ററൻ്റുകളിലോ താമസിക്കുകയോ (ഭക്ഷണം കഴിക്കുകയോ ) ചെയ്യാമോ
  • ഒരു സഹോദരിക്ക് ആഭരണമോ വിലകൂടിയ സാരി/ഉടുപ്പുകൾ അല്ലെങ്കിൽ സൽവാർ കമ്മീസ് അല്ലെങ്കിൽ സ്ത്രീകളുടെ പാൻ്റ്സ്  ധരിക്കാമോ? (വില കൂടിയത് എന്നാൽ എത്രയാണെന്ന് ആരാണ് തീരുമാനിക്കേണ്ടത് (വേദപുസ്തകം കൽപ്പിക്കുന്നത് സ്ത്രീകൾ മാന്യമായി വസ്ത്രധാരണം ചെയ്യണം എന്നാണ് – അതുകൊണ്ട് ശരീരഭാഗം പ്രദർശിപ്പിക്കുന്ന, ഇറുകിച്ചേർന്ന, പ്രലോഭിപ്പിക്കുന്ന വസ്ത്രങ്ങൾ ധരിക്കുന്നതിനെതിരായി നാം സഹോദരിമാരെ താക്കീതു ചെയ്യണം).
  • പുരുഷന്മാർക്കു നീണ്ട തലമുടി ഉണ്ടാകാമോ (പ്രകൃതി പറയുന്നത് “നീളം കുറഞ്ഞ മുടി” എന്നാണ്, എന്നാൽ ദൈവം ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല 1 കൊരി. 11:14. എത്ര നീളമാണ് “നീണ്ടത്” അല്ലെങ്കിൽ ” ചെറിയത്” എന്നു തീരുമാനിക്കുന്നത് ആരാണ്).
  • സ്ത്രീകൾക്ക് നീളം കുറഞ്ഞ മുടി ഉണ്ടാകാമോ (നീണ്ട മുടി അവളുടെ മാനം ആകുന്നു, എന്നാൽ ഇത് ദൈവത്താൽ കൽപ്പിക്കപ്പെട്ടതല്ല-1 കൊരി. 11:15. അതുതന്നെയല്ല കുറഞ്ഞ നീളം ഏതാണ് അല്ലെങ്കിൽ ഏതു നീളം ആണ് കൂടിയത് എന്നു തീരുമാനിക്കുന്നത് ആരാണ് .
  • ഒരാൾക്ക് അവൻ്റെ /അവളുടെ മുടി ഡൈ ചെയ്യാമോ
  • ഒരു സഹോദരിക്ക് ഏതെങ്കിലും തരത്തിലുള്ള ചമയ വസ്തുക്കൾ അണിയാമോ?
  • ഒരാൾക്ക് ടെലിവിഷനിൽ സ്പോർട്സ് കാണാമോ (അധികനേരം കാണുന്നത് ഒരു വ്യക്തിയുടെ കർത്താവിനോടു കൂടെയുള്ള നടപ്പിനെ തടസ്സപ്പെടുത്തും. കാരണം സ്പോർട്സ് വളരെ എളുപ്പത്തിൽ ഒരു വിഗ്രഹമായി മാറുന്നു-അതുകൊണ്ട് നാം ഇതിനെക്കുറിച്ച് ആളുകൾക്കു മുന്നറിയിപ്പ് നൽകണം).
  • ഒരാൾക്ക് ഒരു ടിവി ഉണ്ടാകാമോ ഇല്ലയോ (അയാൾ എന്തു കാണുന്നു എന്നതാണ് വിഷയം).
  • ഒരു വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ ഒരാൾക്ക് സാമൂഹികവും, സാമ്പത്തികവും, വിദ്യാഭ്യാസപരവുമായ നില പരിഗണിക്കാൻ കഴിയുമോ [കുറിപ്പ്: എല്ലാ മേഖലകളിലും (ആത്മാവ്, ദേഹി, ദേഹം) “ഒരു തുല്യ നുകം” ഉണ്ടായിരിക്കേണ്ടതിനാൽ, വിവേകമുള്ള വിശ്വാസികൾ ഈ “ദേഹീതല”ഘടകങ്ങളും പരിഗണിക്കും].
  • ഒരാളുടെ വിവാഹ ചടങ്ങ് കൂടുതൽ ധാരാളിത്തം ഉള്ളതും പ്രൗഡമായതും ആയിരുന്നോ
  • തുടങ്ങിയ കാര്യങ്ങൾ…..

ഇവ വളരെ കുറച്ചു മേഖലകൾ മാത്രമാണ്. മറ്റ് അനേകം കാര്യങ്ങളുണ്ട് എന്നെനിക്ക് തീർച്ചയുണ്ട്. ഈ തീരുമാനങ്ങളിൽ പലതും ഓരോ കുടുംബത്തിൻ്റെയും വരുമാനത്തെ ആശ്രയിച്ചിരിക്കുന്നു – കൂടാതെ വിശ്വാസികളുടെ ഇടയിൽ വരുമാനം ഗണ്യമായ വിധത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. ലളിതമായ ഒരു കാർ, വീട്, വിദ്യാഭ്യാസം, ജോലി അല്ലെങ്കിൽ ഒരു വലിയ നഗരത്തിൽ വച്ചുള്ള വിവാഹ ചടങ്ങുകൾ ഇവയെയൊക്കെ ഒരു പാവപ്പെട്ട ഗ്രാമത്തിൽ താമസിക്കുന്നവർ ധൂർത്തും ആർഭാടവുമായി പരിഗണിക്കും. അതുകൊണ്ട് നമുക്ക് അന്യോന്യം വിധിക്കാൻ കഴിയില്ല.

ഒരു വിവാഹത്തിൻ്റെ അളവുകോൽ തീരുമാനിക്കപ്പെടുന്നത് ഇരുപക്ഷത്തുമുള്ള മാതാപിതാക്കളുടെ സമ്പത്ത് അതുപോലെതന്നെ അവരുടെ പൂർണ്ണമനസ്കത എന്നിവയാലാണ്. സമാധാനത്തിന്റെ പേരിൽ ഒരു പക്ഷത്തുള്ള അർദ്ധമനസ്കരായ മാതാപിതാക്കളും അല്ലെങ്കിൽ വരനോ അല്ലെങ്കിൽ വധുവും പോലും ഈ കാര്യത്തിന്റെ അന്തിമ തീരുമാനത്തെ സ്വാധീനിച്ചേക്കാം. അതുകൊണ്ട്,  ഒരാൾ ഒരു വിവാഹം എങ്ങനെ നടത്തണമെന്നു നാം വിധിക്കരുത് !

നമുക്കു ലാളിത്യമുള്ള മേഖലകളിൽ മാത്രം മറ്റുള്ളവരുടെ ധാരാളിത്തത്തെ വിധിക്കാനുള്ള ഒരു പ്രവണത നമുക്കുണ്ട്. മുകളിൽ പറഞ്ഞ മേഖലകളിൽ മറ്റുള്ളവരെ വിധിക്കുന്ന അനേകർ മിക്കപ്പോഴും മറ്റു മേഖലകളിലൊന്നിൽ അവർ തന്നെ കുറവുള്ളവരാകുന്നു – എന്നാൽ അവരുടെ കുറ്റം വിധിയുടെ ആത്മാവ് അവരെ അന്ധരാക്കുന്നതുകൊണ്ട്, അവരുടെ തന്നെ കുറവുകൾ അവർക്കു കാണാൻ കഴിയുന്നില്ല. അതുകൊണ്ട് മറ്റുള്ളവരുടെ കണ്ണിലെ കരടിനെ വിധിക്കുന്നത് ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്.

നാം “നമ്മുടെ കാര്യം നോക്കാൻ” പഠിക്കുകയും മറ്റുള്ളവർ ഇങ്ങനെയുള്ള കാര്യങ്ങളിൽ എന്തു ചെയ്യണമെന്ന് അവരോടു പറയുന്നത് ഒഴിവാക്കുകയും ചെയ്യുക. അല്ലാത്തപക്ഷം “നാം പരകാര്യങ്ങളിൽ ഇടപെടുന്ന സ്വയം നീതിമാന്മാരായ പരീശന്മാരായി തീരും” (1 പത്രൊ. 4:15). ഓരോരുത്തനും അവൻ്റെ /അവളുടെ മനസ്സാക്ഷിക്ക് അനുസരിച്ചു പ്രവർത്തിക്കാൻ അനുവദിക്കുന്നതാണ് ഏറ്റവും നല്ലത്.

സഭയിൽ, നാം പ്രാഥമികമായി പാപത്തിനെതിരെയും പണ സ്നേഹത്തിനെതിരെയും സംസാരിക്കേണ്ടതുണ്ട്. എന്നാൽ ആരെങ്കിലും അതേക്കുറിച്ച് ചോദിക്കുന്നെങ്കിൽ മാത്രമേ നാം ഉപദേശം നൽകേണ്ടതുള്ളൂ, തീർച്ചയായും സഭയെ ബാധിക്കത്തക്ക വിധം പ്രകടമായ പാപകരമായ പെരുമാറ്റങ്ങളല്ലെങ്കിൽ.

സാമ്പത്തിക കാര്യങ്ങളിൽ ഏതുവിധത്തിലും, എല്ലാ വിശ്വാസികളെയും അവരുടെ സാമ്പത്തിക മതിൽക്കെട്ടുകൾക്കുള്ളിൽ നിൽക്കാൻ നാം പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. കടത്തിൽ അകപ്പെടുന്നത് ദൈവം നമുക്കു ചുറ്റും കെട്ടിയിരിക്കുന്ന സാമ്പത്തികമതിൽ തകർത്തു കടക്കുന്നതു പോലെയാണ്. സഭാ.പ്ര. 10:8b നോക്കുക [“പാമ്പു കടിക്കുക” എന്നതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദത്തിൽ “നാഷാക്” എന്നുണ്ട്, അത് “കടം” എന്നതിൻ്റെ എബ്രായ വാക്കായ “നാഷാ” എന്നതിനു വളരെ സമാനമാണ്]. നാം വിശ്വാസികളെ, കടം ഒഴിവാക്കാൻ പ്രോത്സാഹിപ്പിക്കണം, കഴിവുള്ളടത്തോളം, അത് ഒഴിവാക്കാൻ പറ്റാത്തപ്പോളൊഴിച്ച് (അടിയന്തരാവശ്യങ്ങൾക്കും, വൈദ്യ ചികിത്സ,അല്ലെങ്കിൽ ഒരു വീട് വാങ്ങുകയോ / പണിയുകയോ, ഒരു വാഹനം വാങ്ങുകയോ ചെയ്യേണ്ടി വരുന്നതുപോലെ, തുടങ്ങിയ സമയങ്ങൾ ഒഴിച്ച്). തന്നെയുമല്ല, അവർ കടം വാങ്ങിയാൽ, കഴിയുന്നത്ര പെട്ടെന്ന് അതു മടക്കി കൊടുക്കാൻ അവർ പ്രോത്സാഹിപ്പിക്കപ്പെടണം (റോമ. 13:8).

വേദപുസ്തകം നമ്മെ പഠിപ്പിക്കുന്ന താഴെ പറയുന്നതു പോലെയുള്ള കാര്യങ്ങൾ നാം അവരെ വ്യക്തമായി പഠിപ്പിക്കരുതെന്നല്ല ഇതിൻ്റെ അർത്ഥം :

  • ഉപദ്രവങ്ങളിലൂടെ കടന്നുപോകുന്ന സഭ [സഭയും ഉപദ്രവങ്ങളും കാണുക ].
  • പ്രാർത്ഥിക്കുമ്പോൾ /പ്രവചിക്കുമ്പോൾ സ്ത്രീകൾ തല മൂടുന്ന ശിരോവസ്ത്രം ധരിക്കുന്നതിനെ കുറിച്ച് – [സ്ത്രീകൾ തല മൂടുന്നതും ശിരോവസ്ത്രങ്ങളും രണ്ട് ആത്മീയ പ്രസ്താവനകൾ കാണുക] .
  • മുതലായവ ……

ചില വിശ്വാസികൾക്ക് ഈ വിഷയങ്ങളിൽ വ്യത്യസ്ത കാഴ്ചപ്പാട് ഉണ്ടെങ്കിൽ നാം അവരെ വിധിക്കരുത്. എന്നാൽ അപ്പോഴും ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്ന കാര്യം നാം സഭയിൽ പഠിപ്പിക്കും.

ഭാര്യമാർ പ്രാഥമികമായി  “വീട്ടുകാര്യം നോക്കുന്നവരായിരിക്കണം” എന്നു വ്യക്തമായി പ്രസ്താവിക്കുന്ന തീത്തോസ് 2:4,5 വാക്യങ്ങൾ പരിഗണിക്കുക. നാം അതു പഠിപ്പിക്കണം. എന്നാൽ ഒരു ഭാര്യ ഭവനത്തിനു വെളിയിൽ ജോലി ചെയ്യുന്നതിൽ നിന്നു ബൈബിൾ വിലക്കുന്നില്ല. അതുകൊണ്ട് നാമും അതു വിലക്കരുത്. ഒരു ഭാര്യ ജോലിക്കു പോകുന്നത് ഒരു അത്യാവശ്യമായി തീരുന്ന പല സാഹചര്യങ്ങൾ ഉണ്ട്, കാരണം അവളുടെ ഭർത്താവ് രോഗി ആയിരിക്കുന്നത്, ഒരു ജോലി കണ്ടെത്താൻ കഴിയാത്തവൻ ആയിരിക്കുന്നത് മുതലായ സാഹചര്യം. അതുകൊണ്ട് നാം ഒരിക്കലും ജോലി ചെയ്യാൻ പോകുന്ന ഒരു ഭാര്യയെ വിധിക്കരുത്.

അല്ലെങ്കിൽ ക്രിസ്തുമസും ഈസ്റ്ററും ആഘോഷിക്കുന്ന കാര്യം പരിഗണിക്കുക. നമുക്ക് ഈ ഉത്സവങ്ങളുടെ വിജാതീയമായ ഉദ്ഭവത്തെക്കുറിച്ച് ബോധ്യമുണ്ടായിരിക്കാം. എന്നാൽ മറ്റു ചില വിശ്വാസികൾ ഈ വസ്തുതയെ കുറിച്ചു തികച്ചും അജ്ഞരായിരിക്കാം.

നാം നമ്മുടെ ബോധ്യങ്ങളെ മുറുകെ പിടിക്കണം എന്നാൽ ഈ ദിവസങ്ങൾ ആഘോഷിക്കുന്നവരെ നാം വിധിക്കരുത്. റോമ 14:4-6 അതു വളരെ വ്യക്തമായി പ്രസ്താവിക്കുന്നു. റോമർ 14ൽ പരിശുദ്ധാത്മാവിനാൽ നമുക്കു നൽകപ്പെട്ടിരിക്കുന്ന സ്വാതന്ത്ര്യം സഭയിലെ അംഗങ്ങൾക്കു നൽകാതിരിക്കുന്ന ഏതു സഭയും നിയമപരമായ സഭയാണ്.

വിധിക്കുക എന്നത് ദൈവവചനത്തിലെ സത്യങ്ങളെ പ്രഘോഷിക്കുന്നതിൽ നിന്നു വ്യത്യസ്തമാണ് എന്നു ശ്രദ്ധിക്കേണ്ടതു വളരെ പ്രാധാന്യമുള്ളതാണ്. നമ്മുടെ സഭകളിൽ ദൈവത്തിൻ്റെ മുഴുവൻ ആലോചനയും പ്രസംഗിക്കേണ്ട ആവശ്യമുണ്ട്. നാം “നിയമവാദികൾ” എന്നു മുദ്രകുത്തപ്പെടും എന്നു ഭയപ്പെട്ട്, ദൈവത്തിൻ്റെ സത്യത്തിന്റെ ഒരുഭാഗത്തെക്കുറിച്ചും മൗനമായിരിക്കരുത് എന്നാൽ നാം പഠിപ്പിക്കുന്ന അകേന്ദ്രീകൃതമായ കാര്യങ്ങൾ ചിലർ സ്വീകരിക്കുകയോ പ്രയോഗികമാക്കുകയോ ചെയ്യുന്നില്ലെങ്കിൽ, നാം അവരെ വിധിക്കരുത്. അവരുടെ വിധി നാം ദൈവത്തിനു വിട്ടുകൊടുക്കണം, അവരുടെ പ്രവർത്തനങ്ങൾ സഭയെ ബാധീനിക്കുന്നില്ലെങ്കിൽ.

യേശുവിനോടു തന്നെയും അവിടുത്തെ സ്വരൂപത്തോട് അനുരൂപപ്പെടുന്നതിനെയും കുറിച്ച് ഉള്ളതിനേക്കാൾ കൂടുതൽ മുകളിൽ പറഞ്ഞ അകേന്ദ്രീകൃതമായ കാര്യങ്ങളെക്കുറിച്ച് തീവ്രമായ ആവേശമുള്ളവരായാൽ അത് ഏതു വിധേനയും ഒരു വലിയ അപകടമാണ്.

മുകളിൽ പറഞ്ഞ കാര്യങ്ങൾ ബാഹ്യമായ കാര്യങ്ങളാണ് എന്നാൽ ദൈവം ഹൃദയത്തെയാണ് നോക്കുന്നത് – അതു നമുക്ക് കാണാൻ കഴിയുകയില്ല. അതുകൊണ്ട് നാം ദൈവത്തെ ഭയപ്പെടണം – അപ്പോൾ നാം “നമ്മുടെ കണ്ണുകൊണ്ട് കാണുന്നതുപോലെയോ, ചെവികൊണ്ടു കേൾക്കുന്നതു പോലെയോ വിധിക്കുകയില്ല, എന്നാൽ നാം എപ്പോഴും നീതിയോടുകൂടെ വിധിക്കും ” ( യെശ.11:3, 4).

നാം ആത്മാർത്ഥമായി “സ്നേഹത്തെ പിന്തുടരുമെങ്കിൽ” (1 കൊരി. 14: 1), ആത്മാർത്ഥമായി നമ്മുടെ കർത്താവിൽ നിന്നു “താഴ്മ പഠിക്കുന്നത്” അന്വേഷിക്കുമെങ്കിൽ (മത്താ. 11:29), മറ്റുള്ളവരെ വിധിക്കുന്ന കെണിയിൽ നിന്ന് നാം രക്ഷിക്കപ്പെടും.

എപ്പോഴും തങ്ങളെ തന്നെ വിധിക്കുകയും ഒരിക്കലും മറ്റുള്ളവരെ വിധിക്കാതിരിക്കുകയും ചെയ്യുന്നവരാണ് ഈ ലോകത്തിൽ ഏറ്റവും സന്തുഷ്ടരായ ആളുകൾ.