ദൈവഹിതത്തിൽ ജീവിക്കുന്നത് (പാർട്ട് -1) – WFTW 9 ഓഗസ്റ്റ് 2026

സാക് പുന്നൻ

“സകലവും അവനിൽ നിന്നാകുന്നു” (റോമ. 11:36). സ്വർഗ്ഗ രാജ്യം ആത്മാവിൽ ദരിദ്രരായവർക്കുള്ളത് എന്നാണ് യേശു പറഞ്ഞത് (മത്താ.5:3). സ്വർഗ്ഗസ്ഥനായ പിതാവിൻ്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമേ സ്വർഗ്ഗരാജ്യത്തിൽ കടക്കുകയുള്ളൂ എന്നും അവിടുന്ന് പറഞ്ഞു (മത്താ. 7:21). സ്വർഗ്ഗരാജ്യം നിത്യമായതാണ്, ദൈവഹിതത്തിൽ ചെയ്യപ്പെട്ടിരിക്കുന്നവ മാത്രമേ അവിടെ കണ്ടെത്തപ്പെടുകയുള്ളൂ. തങ്ങളുടെ മാനുഷികമായ അപര്യാപ്തതയെ കുറിച്ച് ബോധവാന്മാരായവരാണ് ആത്മാവിൽ ദരിദ്രരായവർ, അവരാണ് ദൈവഹിതത്തിനു പൂർണ്ണമായി വിധേയപ്പെടുന്നതും. ഈ അർത്ഥത്തിൽ യേശു നിരന്തരം ആത്മാവിൽ ദരിദ്രനായിരുന്നു.

ദൈവം ഉദ്ദേശിച്ച ഒരു മനുഷ്യൻ ജീവിക്കേണ്ടതുപോലെ അവിടുന്ന് ജീവിച്ചു – ദൈവത്തിൽ നിന്ന് അകന്നു മാറിയുള്ള തൻ്റെ മനസ്സിൻ്റെ ശക്തികൾ പ്രയോഗിക്കുന്നതിനെ നിരസിച്ചുകൊണ്ട്, ദൈവത്തിലുള്ള നിരന്തരമായ ആശ്രയത്തിൽ. അവിടുത്തെ വാക്കുകൾ നമുക്ക് നോക്കാം : “പുത്രനു സ്വതേ (തനിക്കു സ്വന്തമായി) ഒന്നും ചെയ്യാൻ കഴിയുകയില്ല — ഞാൻ സ്വയം ആയിട്ട് ഒന്നും ചെയ്യാതെ പിതാവ് എനിക്ക് ഉപദേശിച്ചു തന്നതുപോലെ ഞാൻ സംസാരിക്കുന്നു… ഞാൻ സ്വയമായി വന്നതല്ല അവിടുന്ന് എന്നെ അയച്ചതാകുന്നു… ഞാൻ സ്വയമായി സംസാരിച്ചിട്ടില്ല, എന്നെ അയച്ച പിതാവു തന്നെ ഞാൻ ഇന്നത് പറയണം എന്നും ഇന്നതു സംസാരിക്കണമെന്നും കൽപ്പന തന്നിരിക്കുന്നു… ഞാൻ നിങ്ങളോട് പറയുന്ന വചനം സ്വയം ആയിട്ടല്ല സംസാരിക്കുന്നത്, പിതാവ് എന്നിൽ വസിച്ചുകൊണ്ട് തൻ്റെ പ്രവൃത്തിചെയ്യുന്നു” (യോഹ.5:19, 30; 8:28, 42; 12:49; 14:10).

ഒരു ആവശ്യം കണ്ടതുകൊണ്ട് മാത്രം യേശു ഒരിക്കലും പ്രവർത്തിച്ചില്ല. അവിടുന്ന് ആ ആവശ്യം കണ്ടു, അതിനെക്കുറിച്ച് കരുതലുണ്ടായി, എന്നാൽ പ്രവർത്തിക്കാൻ തൻ്റെ പിതാവ് പറഞ്ഞപ്പോൾ മാത്രമേ അവിടുന്ന് പ്രവർത്തിച്ചുള്ളൂ. ലോകം ഒരു രക്ഷകനു വേണ്ടി തീവ്രമായ ഒരാവശ്യത്തിൽ കിടന്നപ്പോൾ, അവിടുന്ന് കുറഞ്ഞത് 4000 വർഷങ്ങൾ കാത്തിരുന്നു, പിന്നീട് തൻ്റെ പിതാവ് തന്നേ അയച്ചപ്പോൾ അവിടുന്ന് ഭൂമിയിലേക്കു വന്നു (യോഹ. 8:42). “ദൈവം നിശ്ചയിച്ച കാല സമ്പൂർണ്ണത വന്നപ്പോൾ, അവിടുന്ന് തൻ്റെ പുത്രനെ അയച്ചു” (ഗലാ. 4 :4 – ലിവിംഗ് ). ദൈവം എല്ലാത്തിനും ശരിയായ ഒരു സമയം നിയമിച്ചിരിക്കുന്നു (സഭാ.പ്ര. 3:1). ദൈവത്തിനു മാത്രമേ ആ സമയം അറിയുകയുള്ളൂ, അതുകൊണ്ട് യേശു ചെയ്തതുപോലെ ഓരോ കാര്യത്തിനും നാം പിതാവിൻ്റെ ഹിതം അന്വേഷിച്ചാൽ നാം തെറ്റിപ്പോകയില്ല. യേശു ഭൂമിയിലേക്കു വന്നപ്പോൾ, അവിടുത്തേക്കു നല്ലതെന്നു തോന്നിയതു ചെയ്തുകൊണ്ട് ചുറ്റി സഞ്ചരിച്ചില്ല. അവിടുത്തെ മനസ്സ് പൂർണ്ണമായും ശുദ്ധമായിരുന്നെങ്കിലും, തൻ്റെ മനസ്സിലേക്കു വന്ന ഏതെങ്കിലും നല്ല ആശയം അനുസരിച്ച് അവിടുന്ന് ഒരിക്കലും പ്രവർത്തിച്ചില്ല. ഇല്ല. അവിടുന്ന് തൻ്റെ മനസ്സിനെ പരിശുദ്ധാത്മാവിന്റെ ഒരു ദാസനാക്കിയിരുന്നു.

12 വയസ്സിനകം തന്നെ തിരുവചനം നന്നായി അറിഞ്ഞിരുന്നെങ്കിലും, അപ്പോഴും അടുത്ത 18 വർഷങ്ങൾ ഒരു ആശാരി എന്ന നിലയിൽ മേശ, കസേര തുടങ്ങിയവ ഉണ്ടാക്കിക്കൊണ്ട് തൻ്റെ മാതാവിൻ്റെ കൂടെ താമസിച്ചു, തൻ്റെ ചുറ്റും മരിച്ചു കൊണ്ടിരിക്കുന്ന മനുഷ്യർക്ക് ആവശ്യമുണ്ട് എന്ന കൃത്യമായ സന്ദേശം അവിടുത്തേക്കുണ്ടായിരുന്നു, എങ്കിലും പ്രസംഗിക്കുന്ന ശുശ്രൂഷയിലേക്ക് അവിടുന്ന് ഇറങ്ങിയില്ല. എന്തുകൊണ്ട്? കാരണം പിതാവിൻ്റെ സമയം അതുവരെ വന്നിട്ടില്ലായിരുന്നു.

കാത്തിരിക്കുന്ന കാര്യത്തിൽ യേശുവിനു ഭയമുണ്ടായിരുന്നില്ല. “വിശ്വസിക്കുന്നവൻ ഓടിപ്പോകയില്ല” (യെശ.28:16). തൻ്റെ പിതാവിൻ്റെ സമയമായപ്പോൾ തൻ്റെ മരപ്പണി ശാലയിൽ നിന്ന് പുറത്തുപോയി പ്രസംഗിക്കാൻ തുടങ്ങി. അതിനുശേഷം, കൂടെക്കൂടെ, ചില പ്രവർത്തന പദ്ധതികളെ സംബന്ധിച്ച് അവിടുന്ന് ഇപ്രകാരം പറയുമായിരുന്നു. “എൻ്റെ നാഴിക (സമയം) ഇതുവരെ വന്നിട്ടില്ല” (യോഹ.2:4;7:6). യേശുവിൻ്റെ ജീവിതത്തിലെ ഓരോ കാര്യവും ക്രമീകരിക്കപ്പെട്ടതു പിതാവിൻ്റെ നിശ്ചിത സമയത്തിനാലും അവിടുത്തെ ഇഷ്ടത്തിനാലുമായിരുന്നു. മനുഷ്യരുടെ ആവശ്യം, അതിൽ തന്നെ, യേശുവിന് ഒരു പ്രവൃത്തിയിലേക്കുള്ള വിളിയായി ഒരിക്കലും തീർന്നില്ല, കാരണം അങ്ങനെയായാൽ അതു യേശുവിൽ നിന്നു തന്നെ പ്രവർത്തിക്കുന്നതായിരുന്നേനെ – അവിടുത്തെ ദേഹിയിൽനിന്ന്. മനുഷ്യരുടെ ആവശ്യം കണക്കിലെടുക്കേണ്ടതായിരുന്നു, എന്നാൽ ചെയ്യേണ്ടതു ദൈവത്തിൻ്റെ ഹിതമായിരുന്നു. യോഹ. 4:34,35 വാക്യങ്ങളിൽ യേശു അതു വളരെ നന്നായി വ്യക്തമാക്കി. ആവശ്യം (വാക്യം 35): “നിങ്ങൾ തലപൊക്കി ചുറ്റും നോക്കുക! ചുറ്റുമുള്ള മനുഷ്യാത്മാക്കളുടെ വിസ്തൃതമായ നിലങ്ങൾ ഇപ്പോൾ തന്നെ കൊയ്ത്തിനു പാകമായിരിക്കുന്നു…” പ്രവൃത്തിയുടെ പ്രമാണം (വാ.34): “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്ത് അവിടുത്തെ പ്രവൃത്തി തികയ്ക്കുന്നതു തന്നെ എൻ്റെ ആഹാരം”(ലിവിംഗ്). തൻ്റെ സ്നേഹിതന്മാർ നിർദ്ദേശിച്ച അനേകം നല്ല കാര്യങ്ങൾ യേശു ചെയ്തില്ല, കാരണം താൻ മനുഷ്യരെ കേട്ട് പ്രകടമായ നല്ല കാര്യങ്ങൾ ചെയ്താൽ, അവിടുത്തേക്കു വേണ്ടി തൻ്റെ പിതാവിനുള്ള ഏറ്റവും നല്ലത് അവിടുത്തേക്കു നഷ്ടമാകുമെന്ന് അവിടുന്നറിഞ്ഞു.

ഒരിക്കൽ, ഒരു പ്രത്യേക സ്ഥലത്ത് താമസിക്കുവാൻ മനുഷ്യർ അവിടുത്തോട് ആവശ്യപ്പെട്ടപ്പോൾ, തനിക്കു കഴിയില്ലെന്ന് അവിടുന്ന് പറഞ്ഞു, കാരണം മറ്റു ചിലയിടങ്ങളിലേക്കു പോകുവാനുള്ള പിതാവിൻ്റെ വിളി അവിടുന്നു കേട്ടിട്ടുണ്ടായിരുന്നു. മാനുഷികമായി പറഞ്ഞാൽ അവിടുന്ന് ആയിരുന്ന സ്ഥലത്ത് താമസിക്കുന്നതിനു വേണ്ട വളരെ നല്ല കാരണങ്ങൾ ഉണ്ടായിരുന്നു, തൻ്റെ സന്ദേശത്തോട് അവിടത്തെ ആളുകളുടെ അസാധാരണമായ പ്രതികരണം കാരണം. എന്നാൽ ദൈവത്തിൻ്റെ വിചാരങ്ങൾ മനുഷ്യൻ്റെ വിചാരങ്ങൾ പോലെ അല്ല, ദൈവത്തിൻ്റെ വഴികൾ മനുഷ്യൻ്റെ വഴികളും അല്ല (യെശ.55:8). അന്ന് അതിരാവിലെ, യേശു തനിയെ പുറത്തുപോയി പ്രാർത്ഥിക്കുകയും, അവിടുന്ന് തൻ്റെ പിതാവിൻ്റെ ശബ്ദം കേൾക്കുകയും ചെയ്തിട്ടുണ്ടായിരുന്നു (മർക്ക.1:35-39), പത്രൊസിൻ്റെയും മറ്റുള്ളവരുടെയും അഭിപ്രായങ്ങൾ കേൾക്കുന്നതിനു മുമ്പു തന്നെ. യേശു മനുഷ്യൻ്റെ യുക്തിയിൽ ആശ്രയിച്ചില്ല. “സ്വന്ത വിവേകത്തിൽ ഊന്നരുത്. നിൻ്റെ എല്ലാ വഴികളിലും അവിടുത്തെ നിനെച്ചു കൊൾക; അവിടുന്ന് നിൻ്റെ പാതകളെ നേരെയാക്കും”(സദൃശ.3:5,6) എന്നുപറഞ്ഞ ദൈവവചനം അവിടുന്ന് അനുസരിച്ചു. ഓരോ കാര്യത്തിലും പിതാവിൻ്റെ മാർഗ്ഗദർശനത്തിനായി അവിടുന്ന് പിതാവിൽ ആശ്രയിച്ചു. കർത്താവായ യേശുവിനെ കുറിച്ചുള്ള ഒരു പ്രവചന സൂചനയായി യെശ. 50:4ൽ, നാം ഇപ്രകാരം വായിക്കുന്നു, “അവിടുന്ന് (പിതാവ്) രാവിലെ തോറും എന്നെ ഉണർത്തുകയും അവിടുത്തെ ഹിതത്തിലേക്ക് എൻ്റെ ബോധേന്ദ്രിയത്തെ തുറക്കുകയും ചെയ്യുന്നു. അതായിരുന്നു യേശുവിൻ്റെ ശീലം. അതിരാവിലെ മുതൽ ദിവസം മുഴുവനും അവിടുന്ന് പിതാവിനെ കേട്ടിട്ട്, തൻ്റെ പിതാവ് തന്നോടു ചെയ്യാൻ പറഞ്ഞതു കൃത്യമായി അവിടുന്ന് ചെയ്തു. എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് അവിടുത്തേക്ക് മനുഷ്യരുമായി ചർച്ചകൾ ഒന്നുമില്ലായിരുന്നു, എന്നാൽ തൻ്റെ പിതാവുമായി അവിടുത്തേക്ക് പ്രാർത്ഥനാ യോഗങ്ങൾ ഉണ്ടായിരുന്നു. ദേഹീപരരായ ക്രിസ്ത്യാനികൾ മനുഷ്യരുമായുള്ള ചർച്ചയിലൂടെ ആലോചന നടത്തുന്നു. ആത്മീയരായ ക്രിസ്ത്യാനികൾ ദൈവത്തിൽ നിന്നും കേൾക്കുവാൻ കാത്തിരിക്കുന്നു.

യേശു പിതാവിനാൽ ആണ് ജീവിച്ചത് (യോഹ.6:57). യേശുവിന്, ആഹാരത്തേക്കാൾ പ്രധാനം ദൈവത്തിൻ്റെ വചനമായിരുന്നു (മത്താ. 4:4). പിതാവിൽ നിന്നു നേരിട്ട്, ഒരു ദിവസം പല പ്രാവശ്യം അവിടുത്തേക്ക് അതു പ്രാപിക്കണമായിരുന്നു. അതു പ്രാപിച്ചിട്ട്, അവിടുന്ന് അത് അനുസരിച്ചു. തൻ്റെ ദിനംപ്രതിയുള്ള ആഹാരത്തേക്കാൾ അനുസരണവും വളരെ പ്രാധാന്യമുള്ളതായിരുന്നു (യോഹ. 4:34). യേശു പിതാവിലുള്ള ആശ്രയത്തിൽ ജീവിച്ചു. “പിതാവേ സംസാരിക്കേണമേ, ഞാൻ കേൾക്കുന്നു” എന്നതായിരുന്നു ദിവസം മുഴുവനുമുള്ള അവിടുത്തെ മനോഭാവം. നാണയം വിൽക്കുന്നവരെ ദേവാലയത്തിൽ നിന്നു പുറത്താക്കിയ കാര്യം നോക്കുക. പൊൻ വാണിഭക്കാർ അവിടെയുള്ളപ്പോൾത്തന്നെ യേശു ദേവാലയത്തിൽ ഉണ്ടായിരുന്ന അനേകം അവസരങ്ങൾ ഉണ്ടായിരുന്നിരിക്കാം, അപ്പോൾ അവിടുന്ന് അവരെ പുറത്താക്കിയില്ല. അങ്ങനെ ചെയ്യുവാൻ തൻ്റെ പിതാവിനാൽ നയിക്കപ്പെട്ടപ്പോൾ മാത്രം, അവിടുന്ന് അങ്ങനെ ചെയ്തു. ദേഹീപരരായ ക്രിസ്ത്യാനികൾ ഒന്നുകിൽ പൊൻവാണിഭക്കാരെ സ്ഥിരമായി പുറത്താക്കും അല്ലെങ്കിൽ ഒരിക്കലും അതു ചെയ്യുകയില്ല. ദൈവത്താൽ നയിക്കപ്പെടുന്നവന് ഏതുവിധമായാലും, എപ്പോൾ എങ്ങനെ പ്രവർത്തിക്കണമെന്നറിയാം. യേശുവിനു ചെയ്യാൻ കഴിയുമായിരുന്നതും എന്നാൽ ഒരിക്കലും ചെയ്യാതിരുന്നതുമായ പല നല്ല കാര്യങ്ങളുണ്ടായിരുന്നു, കാരണം അവയെല്ലാം തനിക്കു വേണ്ടിയുള്ള തൻ്റെ പിതാവിൻ്റെ ഹിതത്തിന്റെ പരിധിക്കു പുറത്തായിരുന്നു. അവിടുന്ന് എപ്പോഴും ഏറ്റവും നല്ല കാര്യങ്ങൾ ചെയ്യുന്ന തിരക്കിലായിരുന്നു. അതു മതിയായിരുന്നുതാനും. അവിടുന്ന് ഭൂമിയിലേക്കു വന്നിട്ടുള്ളതു നല്ല കാര്യങ്ങൾ ചെയ്യാനല്ല, എന്നാൽ പിതാവിന്റെ ഇഷ്ടം ചെയ്യാനാണ്.

“ഞാൻ എൻ്റെ പിതാവിനുള്ളതിൽ ഇരിക്കേണ്ടതാകുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ” എന്ന് 12 വയസ്സുള്ളപ്പോൾ അവിടുന്ന് ജോസഫിനോടും മറിയയോടും ചോദിച്ചു (ലൂക്കൊ.2:49-ആക്ഷരികമായി). അവ മാത്രമാണ് അവിടുന്ന് പൂർത്തീകരിക്കാൻ താല്പര്യപ്പെട്ടിരുന്ന കാര്യങ്ങൾ. 331/2 വർഷങ്ങളുടെ അവസാനത്തിലേക്കു വന്നപ്പോൾ, യഥാർത്ഥ സംതൃപ്തിയോടുകൂടി അവിടുത്തേക്ക് ഇപ്രകാരം പറയാൻ കഴിഞ്ഞു, “പിതാവേ അവിടുന്ന് എന്നോടു ചെയ്യാൻ പറഞ്ഞതെല്ലാം ഞാൻ തികച്ചിരിക്കുന്നു” (യോഹ.17:4). അവിടുന്ന് ലോകം ചുറ്റി സഞ്ചരിച്ചിട്ടില്ല, അവിടുന്ന് പുസ്തകം ഒന്നും എഴുതിയിട്ടില്ല, തൻ്റെ ശിഷ്യന്മാർ ചുരുക്കം പേരായിരുന്നു, ലോകത്തിൻ്റെ പല ഭാഗങ്ങളിലും അപ്പോഴും നേടിയെടുക്കാത്ത അനേകം ആവശ്യങ്ങൾ ഉണ്ടായിരുന്നു അതുപോലെ പലതും. എന്നാൽ തൻ്റെ പിതാവ് തനിക്കുവേണ്ടി നിയോഗിച്ച പ്രവൃത്തി അവിടുന്ന് പൂർത്തിയാക്കി. അത്, അതുമാത്രമാണ്, ആത്യന്തികമായി കാര്യമുള്ളത്.
(തുടരും)

What’s New?