മറ്റുള്ളവരെ ശുശ്രൂഷിക്കേണ്ടതിന് പരിശുദ്ധാത്മാവിന്റെ  വരങ്ങൾ അന്വേഷിക്കുക – WFTW 30 ഓഗസ്റ്റ് 2026

സാക് പുന്നൻ

“അർദ്ധരാത്രിയിൽ നിങ്ങളുടെ ഭവനം സന്ദർശിക്കുന്ന ഒരു സ്നേഹിതൻ നിങ്ങളിൽ ആർക്കെങ്കിലും ഉണ്ട് എന്നും, ആചാര്യ മര്യാദ പ്രകാരവും അവനോടുള്ള സ്നേഹം നിമിത്തവും നിങ്ങൾ അവനോട് അവൻ എന്തെങ്കിലും കഴിച്ചിരിക്കുന്നോ എന്നു ചോദിക്കുന്നു എന്നും ചിന്തിക്കുക. ഇല്ല എന്ന് അവൻ പറയുകയും നിങ്ങളുടെ റഫ്രിജറേറ്ററിൽ നോക്കിയിട്ട്  അവിടെയോ അല്ലെങ്കിൽ വീടിൻ്റെ വേറെ ഏതെങ്കിലും ഭാഗത്തോ ഭക്ഷണമൊന്നുമില്ല എന്നു കണ്ടാൽ, നിങ്ങൾ എന്തു ചെയ്യും? അപ്പോൾ നിങ്ങൾ നിങ്ങളുടെ അയൽക്കാരന്റെ അടുത്തു പോകുന്നു”. (ലൂക്കോസ് 11:5)

ഈ കാലത്ത് അതു വളരെ അപൂർവമാണ്. അർദ്ധരാത്രിയിൽ തൻ്റെ അയൽക്കാരന്റെ അടുത്തുചെന്ന് തൻ്റെ സ്നേഹിതനുവേണ്ടി ഭക്ഷണം ചോദിക്കാൻ അയാളെ ഉണർത്തുന്ന കാര്യം ആരും ചെയ്യാറില്ല, എന്നാൽ ഈ വ്യക്തി അതുചെയ്യുന്നു. അയാൾ ചെന്ന്, തൻ്റെ അയൽക്കാരന്റെ വീട്ടിൽ മുട്ടിയിട്ട് ഇപ്രകാരം പറയുന്നു, “ദയവുചെയ്ത് മൂന്ന് അപ്പം എനിക്കു വായ്പ തരണം. നാളെ ഞാൻ അതു മടക്കി തരാം, എന്നാൽ ഇപ്പോൾ അത് നീ എനിക്ക് വായ്പ തരണം. ഒരു സന്ദർശകൻ എൻ്റെ വീട്ടിൽ വന്നിരിക്കുന്നു, എൻ്റെ വളരെ നല്ല ഒരു സ്നേഹിതൻ, അവനു കൊടുക്കാൻ എൻ്റെ പക്കൽ അല്പം പോലും ആഹാരമില്ല“.ഇപ്പോൾ ആ വീടിൻ്റെ ഉള്ളിലുള്ള മനുഷ്യൻ അയാളോട് ഞങ്ങളെല്ലാവരും ഉറങ്ങാൻ വേണ്ടി കിടക്കയിൽ ആണ് അതുകൊണ്ട് തന്നെയോ തൻ്റെ മക്കളെയോ ശല്യപ്പെടുത്തരുത് എന്നു പറഞ്ഞു. “ഞങ്ങളെ എല്ലാവരെയും ഉണർത്തി അർദ്ധരാത്രിയിൽ നിങ്ങൾ ഞങ്ങളെ ശല്യപ്പെടുത്തുകയും കതകിൽ മുട്ടി കൊണ്ടിരിക്കുകയും ചെയ്യുന്നു”. എന്നാൽ ഈ വ്യക്തി മുട്ടിക്കൊണ്ടിരിക്കുന്നതു തുടർന്നിട്ട്. അയാൾക്ക് ആവശ്യമുള്ളതു ലഭിക്കുന്നതുവരെ തൻ്റെ അയൽക്കാരനെ ഉറങ്ങാൻ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു.

കർത്താവ് ഇപ്രകാരം പറയുന്നു, “അവൻ്റെ സ്നേഹിതനാണ് എന്ന കാരണത്താൽ അവന് ഒന്നും കൊടുത്തില്ലെങ്കിലും,അവൻ ലജ്ജ കൂടാതെ മുട്ടിക്ക നിമിത്തം, എഴുന്നേറ്റ് അവനു വേണ്ടുന്നേടത്തോളം കൊടുക്കും“. എത്ര മനോഹരമായ ഒരു പ്രയോഗ ശൈലിയാണിത്, “നിങ്ങൾക്കു വേണ്ടുന്നേടത്തോളം”.

പരിശുദ്ധാത്മാവിലുള്ള സ്നാനത്തിനായി ഞാൻ അന്വേഷിച്ചതു ഞാൻ ഓർക്കുന്നു – ദൈവവചനത്തിന്റെ ഫലപ്രദമായ ഒരു ഉപദേഷ്ടാവായിരിക്കാനുള്ള ശക്തിക്കുവേണ്ടി – ഉച്ചാരണങ്ങൾ ലഭിക്കുന്നതിനുവേണ്ടി. ഒരു ക്രിസ്ത്യാനി ആയി തീർന്നു ദൈവവചനം പങ്കുവയ്ക്കാൻ തുടങ്ങിയപ്പോൾ ഞാൻ ലജ്ജാലുവായ ഒരു വ്യക്തി ആയിരുന്നു. പരിശുദ്ധാത്മാവിൻ്റെ  ശക്തി എനിക്കാവശ്യമാണെന്നും, പരിശുദ്ധാത്മ ശക്തി എനിക്കു ലഭിച്ചാൽ, ഞാൻ വേറൊരാളായി രൂപാന്തരപ്പെടും എന്നും എനിക്കറിയാമായിരുന്നു. അതുതന്നെയാണ് കൃത്യമായി സംഭവിച്ചത്. നിങ്ങൾക്കുവേണ്ടി തന്നെയല്ല എന്നാൽ മറ്റുള്ളവർക്കു വേണ്ടി പരിശുദ്ധാത്മാവിന്റെ ശക്തമായ അമാനുഷമായ അഭിഷേകത്തിനായി നിങ്ങൾ ദൈവത്തെ അന്വേഷിക്കുകയും, “കർത്താവേ, ഈ ജനത്തിനെ പോഷിപ്പിക്കാൻ വേണ്ട അപ്പം എനിക്കു തരണമേ” എന്നു പറഞ്ഞുകൊണ്ട് മുട്ടിക്കൊണ്ടിരിക്കുകയും ചെയ്താൽ (ലൂക്കോ.11:8 ൽ നാം കണ്ട പ്രയോഗ ശൈലി), അപ്പോൾ ദൈവം നിങ്ങൾക്കു വേണ്ടുന്നേടത്തോളം നൽകും (ലൂക്കൊ. 11:13). ഞാൻ ഇവിടെ പരിശുദ്ധാത്മാവിനെ കുറിച്ചാണ് പരാമർശിച്ചിരിക്കുന്നത്. നാം ദൈവത്തോട് എന്തിനുവേണ്ടിയാണ് ചോദിക്കേണ്ടത് എന്ന് യേശു ഇവിടെ വ്യക്തമാക്കിയിരിക്കുന്നു. “മറ്റുള്ളവരെ ശുശ്രൂഷിക്കേണ്ടതിന്  എനിക്കു പരിശുദ്ധാത്മാവിന്റെ ശക്തി തരേണമേ. എൻ്റെ ആവശ്യങ്ങൾ നടന്നു കിട്ടി, നാം ലൂക്കോ 18ൽ അതു കടന്നു പോയി കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ മറ്റുള്ളവരുടെ ആവശ്യങ്ങളെ കുറിച്ചാണ് നാം ചിന്തിക്കുന്നത്”. അതാണ് ഒരു യഥാർത്ഥ ക്രിസ്ത്യാനി.

മിക്കപ്പോഴും ആളുകൾ പരിശുദ്ധാത്മ ശക്തിക്കു വേണ്ടി അന്വേഷിക്കുന്നത് നട്ടെല്ലിലൂടെ കുറച്ച് ഇക്കിളിയുണ്ടാകാൻ, കുറച്ച് വൈദ്യുത ഷോക്ക് അല്ലെങ്കിൽ  തോന്നൽ ഉണ്ടാകാൻ, കുറച്ച് അന്യഭാഷാ ഭാഷണത്തിനുവേണ്ടി, അല്ലെങ്കിൽ തങ്ങളുടെ തന്നെ പ്രയോജനത്തിനായി ചില കാര്യങ്ങൾ ഉണ്ടാകാൻ ഒക്കെയാണ്. നാം പരിശുദ്ധാത്മ വരത്തിനു വേണ്ടി അന്വേഷിക്കേണ്ടതു മറ്റുള്ളവരെ അനുഗ്രഹിക്കാൻ കഴിയേണ്ടതിനാണ്. പരിശുദ്ധാത്മ വരത്തിനു വേണ്ടി ഞാൻ ദൈവത്തെ അന്വേഷിച്ചത് ഞാൻ ഓർക്കുന്നു. അതു മറ്റുള്ള ആളുകളെ ശുശ്രൂഷിക്കാൻ വേണ്ടി ആയിരുന്നു, ദൈവം എനിക്ക് അന്യഭാഷാ വരം തന്നെങ്കിലും, അത് എന്നെ തന്നെ പുതുക്കത്തിൽ സൂക്ഷിക്കേണ്ടതിനായിരുന്നു, കാരണം വേദപുസ്തകം പറയുന്നത് അന്യഭാഷയിൽ സംസാരിക്കുന്നവൻ തനിക്കുതന്നെ ആത്മീക വർദ്ധന വരുത്തുന്നു എന്നാണ്. മറ്റുള്ളവരെ ശുശ്രൂഷിക്കുമ്പോൾ ഞാൻ എല്ലായ്പ്പോഴും പുതുക്കത്തോടെ ഇരിക്കേണ്ടതിന് ഞാൻ എനിക്കുതന്നെ ആത്മീയ വർദ്ധന വരുത്തേണ്ട ആവശ്യമുണ്ടായിരുന്നു. അതുകൊണ്ട്, അന്യഭാഷാ വരം പോലും മറ്റുള്ളവരുടെ പ്രയോജനത്തിനു വേണ്ടി ആയിരുന്നു, എന്നെ തന്നെ പുതിയതായി സൂക്ഷിച്ച് എന്നെത്തന്നെ പണിതുയർത്തേണ്ടതിന്. ആത്മാവിൻ്റെ ഒരു വരവും എൻ്റെ സ്വന്തം വ്യക്തിപരമായ പ്രബുദ്ധത കൈവരിക്കാനായിരുന്നില്ല, എന്നാൽ അതിലുപരി മറ്റുള്ളവരുടെ അനുഗ്രഹത്തിലേക്കു നയിക്കുന്ന വ്യക്തിപരമായ ഉത്ബുദ്ധത.

പരിശുദ്ധാത്മാവിന്റെ സകല വരങ്ങളും മറ്റുള്ളവർക്കുവേണ്ടി ഉദ്ദേശിച്ചുള്ളതാണ് എന്നു നാം ഓർക്കേണ്ടതുണ്ട്. ആത്മാവിൻ്റെ ഫലം എനിക്കു പ്രയോജനം ചെയ്യുന്നു. എനിക്കു സന്തോഷമോ സമാധാനമോ ഉണ്ടെങ്കിൽ അത് എനിക്കു പ്രയോജനം ചെയ്യുന്നു. നിങ്ങൾക്കല്ല. എന്നാൽ എനിക്കു പരിശുദ്ധാത്മാവിന്റെ വരങ്ങൾ ഉണ്ടെങ്കിൽ, അതു പ്രവചനമോ അല്ലെങ്കിൽ രോഗശാന്തിയോ അല്ലെങ്കിൽ മറ്റേതു വരവും, ആ വരങ്ങൾ മറ്റുള്ളവർക്കു പ്രയോജനം ചെയ്യുന്നു. നമുക്ക് ഇവ രണ്ടും ആവശ്യമാണ്. നിങ്ങൾ ദൈവത്തോടു ചോദിക്കുകയും നിങ്ങൾക്ക് വിശ്വാസം ഉണ്ടായിരിക്കുകയും വേണം.

ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നുവെങ്കിൽ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോടു യാചിക്കുന്നവർക്കു നന്മ (പ്രത്യേകിച്ച് പരിശുദ്ധാത്മാവിനെയും അവിടുത്തെ സകല നല്ലവരങ്ങളെയും) എത്ര അധികം കൊടുക്കും?” (ലൂക്കൊ 11:13). നാം നമ്മുടെ പിതാവിൻ്റെ അടുത്തേക്കാണ് വരുന്നത് എന്ന വിശ്വാസം നമുക്ക് ഉണ്ടാകേണ്ട ആവശ്യമുണ്ട്. ഒരു സെക്രട്ടറിയിലൂടെ നാം സമീപിക്കേണ്ട വിധം അകലെ  ആയിരിക്കുന്ന ഏതെങ്കിലും കമ്പനിയുടെ സിഇഒയുടെ അടുക്കലല്ല നാം വരുന്നത്. നാം നമ്മുടെ സ്വർഗ്ഗസ്ഥനായ ഡാഡിയുടെ അടുത്തേക്കാണ് വരുന്നത്, അതുകൊണ്ടുതന്നെ അവിടുന്ന് എന്താണ് നമുക്കു നിഷേധിക്കാൻ പോകുന്നത്? അവിടുത്തേക്ക് നമ്മോട് എപ്പോഴെങ്കിലും നിഷേധിക്കാൻ കഴിയുന്ന ഒരു നന്മയും തീർത്തും ഇല്ല. നമുക്ക് എന്തെങ്കിലും തരുന്നത് യോജിച്ചതായി ദൈവം കാണുന്നില്ലെങ്കിൽ, അതു നമുക്കു നല്ലതല്ല എന്നു നമുക്ക് തീർത്തും ഉറപ്പിക്കാം.

ഒരിക്കൽ അപ്പൊസ്‌തലനായ പൗലൊസിന് താൻ ജഡത്തിലുള്ള ഒരു ശൂലം എന്ന് വിളിച്ചിരുന്ന ഒരു രോഗം തൻ്റെ ശരീരത്തിൽ ഉണ്ടായിരുന്നു. അതുമാറി കിട്ടേണ്ടതിന് അദ്ദേഹം മൂന്ന് തവണ പ്രാർത്ഥിച്ചു (2 കൊരി.12). ദൈവം അത് മാറ്റിയില്ല, അപ്പോൾ അതു തൻ്റെ നന്മയ്ക്കായി ആയിരുന്നു എന്ന് അദ്ദേഹം മനസ്സിലാക്കി, കാരണം അത് അദ്ദേഹത്തെ വിനയം ഉള്ളവനും നുറുക്കപ്പെട്ടവനുമായി സൂക്ഷിച്ചു. ദൈവം എല്ലായ്പ്പോഴും നമുക്കു നന്മയായി ഉള്ളത് നൽകുന്നു, ദൈവം നമ്മോട് അതുപോലെ നല്ലതായിരിക്കുമ്പോൾ, അത്ഭുതകരമാം വിധം നല്ലതായിരിക്കുമ്പോൾ, നാം എന്താണ് ചെയ്യേണ്ടത്? നാം മറ്റുള്ളവരോടു നല്ലതായിരിക്കണം.

“കർത്താവേ, ഞാൻ ശുശ്രൂഷിക്കേണ്ട ഈ ആളുകളുടെ ആവശ്യം നടത്തി കൊടുക്കാൻ എന്നെ സഹായിക്കുന്നത് എന്താണോ അത് അവിടുന്ന് എനിക്ക് തരണമെന്നു ഞാൻ ആഗ്രഹിക്കുന്നു”. നിങ്ങളുടെ സഭയിലുള്ളവർക്കു വേണ്ടി ഒരു ഭാരം നിങ്ങൾക്കുണ്ടാകുമ്പോൾ, അവരെ ദൈവഭക്തിയുള്ള ഒരു ജീവിതത്തിലേക്കു നയിക്കാൻ, യേശു കൽപ്പിച്ചതെല്ലാം ചെയ്യുന്നതിലേക്ക് അവരെ നയിക്കാൻ, ഗിരിപ്രഭാഷണത്തിന്റെ നിലവാരത്തിന് അനുസരിച്ച് ജീവിക്കുന്നതിലേക്ക് അവരെ നയിക്കാൻ, നിങ്ങൾ പരിശുദ്ധാത്മ ശക്തിക്കായി പ്രാർത്ഥിക്കും, ആ ആളുകളുടെ ആവശ്യം നടത്തിക്കൊടുത്ത് അവരെ പിശാചിൻ്റെ പിടിയിൽ നിന്നു വിടുവിച്ച്, അവരെ ദൈവഭക്തിയുള്ള ഒരു ജീവിതത്തിലേക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ പ്രവചനാത്മകമായ ഒരു വാക്കിനായി നിങ്ങൾ ചോദിക്കും. നിങ്ങൾ വേണ്ടത്ര അവരെ സ്നേഹിക്കുന്നെങ്കിൽ, നിങ്ങൾ ഇതു തുടർന്നുകൊണ്ടിരിക്കും.

അർദ്ധരാത്രിയിൽ തൻ്റെ അയൽക്കാരന്റെ വീട്ടിലേക്ക് പോയ ആ വ്യക്തി, അവൻ്റെ അതിഥിയെ സ്നേഹിച്ചു എന്നത് നിങ്ങൾ കരുതുന്നില്ലേ? ആ രാത്രിയിൽ അവനു ഭക്ഷണം കൊണ്ടു കൊടുക്കും എന്നു തീരുമാനിക്കത്തക്കവിധം അത്രയധികം അയാളെ സ്നേഹിച്ചു നമ്മിൽ മിക്കവരും, അതിഥി വന്ന ആ രാത്രിയിൽ നമ്മുടെ പക്കൽ ഭക്ഷണമില്ലെങ്കിൽ, നാം അവനോട് ഇപ്രകാരം പറയും “ക്ഷമിക്കണം, ഞങ്ങളുടെ പക്കൽ ഭക്ഷണമെന്നുമില്ല. അതുകൊണ്ട് ഇപ്പോൾ നമുക്കു പോയി കിടന്ന് ഉറങ്ങാം, ഞാൻ നിങ്ങൾക്കു രാവിലെ എന്തെങ്കിലും തരാം”. എന്നാൽ ഈ മനുഷ്യൻ വിശന്നുവന്ന തൻ്റെ സന്ദർശകനെ അത്രമാത്രം സ്നേഹിച്ചതു കൊണ്ട് അയാൾ പറഞ്ഞു, “ഞാൻ എൻ്റെ അയൽക്കാരൻ്റെ മുമ്പിൽ നാണം കെടേണ്ടി വന്നാലും, ഇന്നു രാത്രി നിനക്ക് എന്തെങ്കിലും കൊണ്ടുവരേണ്ടതിനു ഞാൻ പോകുന്നു”. കർത്താവേ ഈ ആളുകളെ ശുശ്രൂഷിക്കാനുള്ള പരിശുദ്ധാത്മവരങ്ങൾ എനിക്കു തരേണമേ എന്നു പറഞ്ഞുകൊണ്ട് സ്ഥിരോത്സാഹത്തോടെ ദൈവത്തിൻ്റെ അടുത്തു പോകുന്നതിന്റെ വിസ്മയനീയമായ ഒരു ചിത്രമാണിത്.