സാക് പുന്നൻ
ദൈവം എപ്പോഴും മനുഷ്യനിൽ നിന്ന് അനുസരണം ആവശ്യപ്പെടുന്നു. പഴയ ഉടമ്പടിയുടെ കീഴിൽ, യിസ്രായേല്യർക്ക് അനുസരിക്കാനുള്ള കൽപ്പനകൾ നൽകപ്പെട്ടിരുന്നു എന്നാൽ ദൈവത്തിൻ്റെ നിയമങ്ങൾ പൂർണ്ണതയോടെ പാലിക്കുവാൻ അവർക്ക് കഴിഞ്ഞില്ല എന്ന് അവർ കണ്ടെത്തി.
പുതിയ ഉടമ്പടിയുടെ കീഴിൽ, നാം അവിടുത്തെ അനുസരിക്കുക മാത്രമല്ല എന്നാൽ അവിടുത്തെ അനുസരിക്കുന്നതിനെ സ്നേഹിക്കാനും കഴിയത്തക്ക വിധത്തിൽ അവിടുന്ന് തൻ്റെ നിയമങ്ങളെ നമ്മുടെ ഹൃദയങ്ങളിലും മനസ്സുകളിലും എഴുതുമെന്ന് ദൈവം വാഗ്ദത്തം ചെയ്തിരിക്കുന്നു. ദൈവത്തിൻ്റെ വാഗ്ദത്തം ഇതാണ്. “ഞാൻ എൻ്റെ ആത്മാവിനെ നിങ്ങളുടെ ഉള്ളിലാക്കി നിങ്ങളെ എൻ്റെ ചട്ടങ്ങളിൽ നടക്കുമാറാക്കും, നിങ്ങൾ എൻ്റെ വിധികളെ പ്രമാണിച്ച് അനുഷ്ഠിക്കും” (യെഹെ.36:27).
അവിടുത്തെ കൽപ്പനകൾ അനുസരിക്കുന്നതിലൂടെ മാത്രമേ നമുക്കു ദൈവവുമായി കൂട്ടായ്മ ഉണ്ടാകാൻ കഴിയൂ.
അനുസരണം എന്നത് ഏതു വിധം ആയാലും പല വിശ്വാസികളും മനസ്സിലാക്കിയിട്ടില്ലാത്ത ഏതോ കാര്യമാണ്. അനുസരണം എന്നതിനെ ഒരു പഴയ ഉടമ്പടി ആവശ്യകതയായി കണക്കാക്കത്തക്കവിധം മിക്ക വിശ്വാസികളും ‘കൃപ’യെ അത്രമാത്രം തെറ്റിദ്ധരിച്ചിരിക്കുന്നു. അതിൻ്റെ ഫലമായി, ദൈവത്തിൻ്റെ കൽപ്പനകൾ ഒരു ഘനമുള്ള ഭാരമായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഇതു സാത്താന്യമായ ഒരു വഞ്ചനയാണ്. അതു ദൈവത്തിൻ്റെ സ്നേഹത്തെ കുറിച്ചുള്ള ഒരു അജ്ഞതയുടെ ഫലമാണ്. ദൈവത്തിൻ്റെ എല്ലാ കൽപ്പനകളും നമ്മുടെ നന്മയ്ക്കു വേണ്ടിയുള്ളതും നമ്മെ സ്വതന്ത്രരാക്കേണ്ടതിനു വേണ്ടിയുള്ളതും ആണ്. അവയെല്ലാം ഉത്ഭവിക്കുന്നത് നമ്മെ പരിപൂർണ്ണമായി സ്നേഹിക്കുന്ന ദൈവത്തിൻ്റെ ഹൃദയത്തിൽ നിന്നാണ്.
മോശെ ഇപ്രകാരം പറയുന്നു (സീനായ് മലയിൽ വച്ച് ദൈവം യിസ്രായേൽ ജനത്തിനു തൻ്റെ നിയമങ്ങൾ കൊടുക്കുന്നതു സംബന്ധിച്ച്), “തൻ്റെ ജനത്തിനു വേണ്ടി അഗ്നിമയമായ ഒരു പ്രമാണം ദൈവത്തിൻ്റെ വലംകൈയിൽ ഉണ്ടായിരുന്നു – വാസ്തവത്തിൽ (ഇതു തെളിയിക്കുന്നത്) അവിടുന്ന് തൻ്റെ ജനത്തെ സ്നേഹിക്കുന്നു” (ആവർ. 33:2,3 – മാർജിൻ). വാസ്തവത്തിൽ ദൈവം നമുക്കു തൻ്റെ നിയമങ്ങൾ തരുന്നു എന്നത് നമ്മോടുള്ള അവിടുത്തെ തീക്ഷണമായ സ്നേഹത്തിന്റെ ഒരു തെളിവാണ്.
ദൈവത്തിൻ്റെ ചില കൽപ്പനകൾ നമ്മുടെ ഭാഗത്തുനിന്ന് സ്വയത്തെ ത്യജിക്കുന്ന കാര്യം ആവശ്യപ്പെട്ടേക്കാം. എന്നാൽ കാലക്രമത്തിൽ അവയെല്ലാം നമ്മുടെ ഏറ്റവും നല്ലതിനുവേണ്ടി ആയിരുന്നു എന്നു നാം കണ്ടെത്തും. തൻ്റെ മക്കളെ ഭാരപ്പെടുത്തുന്നതിനോ അവരെ ഉപദ്രവിക്കുന്നതിനോ വേണ്ടി ഒരു പിതാവ് അവർക്കു കൽപ്പനകൾ നൽകുന്നില്ല – എന്നാൽ അവരെ സഹായിക്കാൻ വേണ്ടി മാത്രം. ദൈവം നമുക്കു നൽകുന്ന കൽപ്പനകളെയും നാം അങ്ങനെ തന്നെ കാണേണ്ടതുണ്ട്. വിശ്വാസം ഉണ്ടാകുക എന്നാൽ സ്നേഹത്തിൽ തികഞ്ഞവൻ ആയിരിക്കുന്ന ഒരു ദൈവത്തിൽ വിശ്വസിക്കുന്നതാണ്. നമുക്ക് അങ്ങനെയൊരു വിശ്വാസം ഉണ്ടാകുമ്പോൾ, എന്ത് വിലകൊടുത്തും, ദൈവത്തിൻ്റെ കൽപ്പനകൾ പാലിക്കുവാൻ നാം ഇഷ്ടപ്പെടും.
നമ്മുടെ ഇത്രയധികം പരാജയങ്ങളുടെ കാരണം ഇവിടെയാണ് കിടക്കുന്നത്. പിശാച് ആളുകളെ ബോധ്യപ്പെടുത്തിയിരിക്കുന്നത്, ദൈവത്തിൻ്റെ കൽപ്പനകൾ ഒന്നുകിൽ അനാവശ്യമാണ് അല്ലെങ്കിൽ ഒരു ഭാരമാണ് എന്നാണ്. ദൈവം നമ്മെ ചില കാര്യങ്ങൾ ചെയ്യാൻ വിളിക്കുന്നത് എന്തുകൊണ്ടാണെന്നു നാം മനസ്സിലാക്കുന്നില്ലെങ്കിൽ, അത് നമ്മുടെ അപക്വതയെ മാത്രമാണ് തെളിയിക്കുന്നത്. ഒരു ദിവസം നാം കുറച്ചുകൂടി പക്വതയുള്ളവരാകുമ്പോൾ, നാം അതു മനസ്സിലാക്കും.
കുഞ്ഞുങ്ങൾ സ്കൂളിലേക്കു പോകാൻ നിർബന്ധിക്കപ്പെടുമ്പോൾ, എന്തുകൊണ്ടാണ് തങ്ങൾ വീട്ടിൽ നിന്നു കളിക്കാൻ തങ്ങളുടെ മാതാപിതാക്കൾ അനുവദിക്കാത്തതെന്ന്, അവർക്കു മനസ്സിലാകുകയില്ല. തങ്ങളുടെ മാതാപിതാക്കൾ തങ്ങളോട് വളരെ കഠിനമായാണ് പെരുമാറുന്നതെന്ന് അവർ ചിന്തിച്ചേക്കാം. എന്നാൽ ആ മാതാപിതാക്കളുടെ സ്നേഹമാണ് അവരുടെ മക്കൾക്കു വിദ്യാഭ്യാസം ലഭിക്കേണ്ടതിന് അവരെ നിർബന്ധിക്കുന്നത്.
ആ ചെറിയ കുട്ടികളെ പോലെ, നമുക്കും മിക്കപ്പോഴും ദൈവത്തിൻ്റെ വഴികൾ മനസ്സിലാകുകയില്ല. എന്നാൽ നാം അവിടുത്തെ സ്നേഹത്തിൽ വിശ്വസിക്കുമെങ്കിൽ, ഒരു ചോദ്യവും കൂടാതെ, നാം അവിടുത്തെ എല്ലാ വചനങ്ങളും അനുസരിക്കുകയും അവിടുത്തെ എല്ലാ ഇടപാടുകൾക്കും വിധേയപ്പെടുകയും ചെയ്യും.
കഷ്ടതയുടെ കാര്യം പരിഗണിക്കാം. എന്തുകൊണ്ടാണ് ഒരു സ്നേഹത്തിൻ്റെ ദൈവം നാം കഷ്ടതയിലൂടെ കടന്നുപോകാൻ അനുവദിക്കുന്നത്? അതിൻ്റെ കാരണം കഷ്ടത എന്നത് നമ്മുടെ ആത്മീയ വിദ്യാഭ്യാസത്തിൻ്റെ പാഠ്യപദ്ധതിയുടെ ഒരു ഭാഗമാണ്. കഷ്ടതയിലൂടെയാണ് ദൈവം നമ്മെ പക്വതയിലേക്കു നയിക്കുന്നത്. കഷ്ടത അനുഭവിക്കുവാൻ അധികം അവസരങ്ങൾ നിങ്ങൾക്ക് ഉണ്ടായിരുന്നില്ലെങ്കിൽ, നിങ്ങളുടെ ജീവിതത്തിൽ, ആത്മീയ മൂല്യമുള്ള എന്തെങ്കിലും കൂടുതലായൊന്നും നിങ്ങൾ അഭ്യസിക്കുമായിരുന്നില്ല.
ഒരുപക്ഷേ ഒരു ചെറിയ കഷ്ടത കഴിഞ്ഞ നാളുകളിൽ നിങ്ങൾക്ക് ഉണ്ടായപ്പോൾ നിങ്ങൾ വളരെയധികം പരാതിപ്പെടുകയും മുറുമുറുക്കുകയും ചെയ്തിട്ടുണ്ടായിരിക്കാം, അതുകൊണ്ട് ഇപ്പോൾ നിങ്ങളുടെ സ്വന്ത വഴിയിൽ പോകുവാൻ ദൈവം നിങ്ങളെ അനുവദിക്കുന്നു. ദൈവം നിങ്ങളെ അങ്ങനെ ഒരു ഷെൽഫിൽ വയ്ക്കുന്നത്, ദുഃഖകരമാണ്. ഞാൻ ദൈവത്താൽ ഒരു ഷെൽഫിൽ മാറ്റിവയ്ക്കപ്പെടുന്നതിനേക്കാൾ അധികം ഓരോ ദിവസവും കഷ്ടതയിൽ കൂടെ പോകുവാൻ ഞാൻ ഇഷ്ടപ്പെടുന്നു.
ദൈവം നമ്മെ കഷ്ടതയിലൂടെ നയിക്കുമ്പോൾ, മറ്റുള്ളവരുമായി നമ്മെ താരതമ്യം ചെയ്യുന്നത് മടയത്തരമാണ്. അതു ചേരിയിലുള്ള ദരിദ്രരായ കുഞ്ഞുങ്ങൾക്കു ദിവസം മുഴുവൻ ചെളിയിൽ കളിക്കാൻ കഴിയുമ്പോൾ തങ്ങൾ എന്തുകൊണ്ടാണ് സ്കൂളിൽ പോകേണ്ടി വരുന്നത് എന്നു നിങ്ങളുടെ കുഞ്ഞുങ്ങൾ അത്ഭുതപ്പെടുന്നതുപോലെയാണ്. നമ്മോടുള്ള ദൈവത്തിൻ്റെ എല്ലാ ഇടപാടുകളും തികഞ്ഞ സ്നേഹത്തിലാണ്. ഉപരിപ്ലവമായ, പതഞ്ഞുപൊങ്ങുന്ന ലോകത്തിൻ്റെ സന്തോഷം കൊണ്ടല്ല, എന്നാൽ ജീവിതവിശുദ്ധിയിലൂടെ വരുന്ന ആഴമായ, എന്നും നിലനിൽക്കുന്ന സന്തോഷം കൊണ്ട് നാം സന്തോഷമുള്ളവരായിരിക്കണം എന്ന് അവിടുന്നാഗ്രഹിക്കുന്നു. തന്നെയുമല്ല വിശുദ്ധരാകാൻ കഷ്ടതയിലൂടെ അല്ലാതെ വേറെ ഒരു വഴിയുമില്ല.
“നാം അവിടുത്തെ വിശുദ്ധി പ്രാപിക്കേണ്ടതിനും നമ്മുടെ ഗുണത്തിനായി തന്നെ അവിടുന്ന് നമ്മെ ശിക്ഷണം ചെയ്യുന്നു” (എബ്രാ. 12 :10).
ഈ ഭൂമിയിൽ എക്കാലവും നടന്നിട്ടുള്ളതിൽ വച്ച് ഏറ്റവും സന്തുഷ്ടനായ മനുഷ്യൻ യേശു ആയിരുന്നു. എങ്കിലും അവിടുന്നാണ് ഏറ്റവുമധികം കഷ്ടപ്പെട്ടവൻ. അവിടുത്തെ സന്തോഷം വന്നത് തൻ്റെ പിതാവിൻ്റെ ഇഷ്ടം ചെയ്യുന്നതിലൂടെയാണ് – ജീവിതത്തിലുടനീളം ഒരു പ്രയാസമില്ലാത്ത വഴി ഉണ്ടായിരുന്നതിനാലല്ല. അവിടുന്ന് തൻ്റെ പിതാവിനെ തികഞ്ഞ സ്നേഹമായി അറിഞ്ഞു അതുകൊണ്ട് അവിടുന്ന് സന്തോഷത്തോടുകൂടെ തൻ്റെ പിതാവ് തൻ്റെ മാർഗ്ഗത്തിൽ അയച്ച സകലത്തിനും അവിടുന്ന് വിധേയപ്പെട്ടു. അതായിരുന്നു അവിടുത്തെ ജീവിത രഹസ്യം.
















