സാക് പുന്നൻ
മത്തായി 7:14 ൽ യേശു പറഞ്ഞത് ഗിരിപ്രഭാഷണത്തിൽ താൻ വിവരിച്ചിരിക്കുന്ന വഴി വളരെ ഞെരുക്കമുള്ള ഒരു വഴി ആണെന്നാണ്. രക്ഷ ക്രിസ്തുവിലുള്ള വിശ്വാസത്തിലൂടെ മാത്രമാണ്; അതു പ്രവർത്തികളാലല്ല. ഗിരിപ്രഭാഷണം പ്രമാണിക്കുന്നതിലൂടെയല്ല നമുക്കു ജീവൻ ലഭിക്കുന്നത്. നമുക്കു ജീവൻ ലഭിക്കുന്നത്, ഏറ്റവും ഒന്നാമതായി ക്രിസ്തുവിങ്കലേക്കു വന്നിട്ട് നാം പാപികളാണെന്നും, നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടുന്നതിനു വേണ്ടി നമുക്ക് ഒന്നും ചെയ്യാൻ കഴിവില്ല എന്നും ഏറ്റു പറയുന്നതിലൂടെയാണ്. അടുത്തതായി, നമ്മുടെ സകല പാപങ്ങളുടെയും മുഴുവൻ വിലയും അവിടുന്ന് ക്രൂശിൽ കൊടുത്തു തീർത്തു എന്നും, അവിടുന്ന് മരിക്കുകയും മരിച്ചവരിൽ നിന്നും ഉയർത്തെഴുന്നേൽക്കുകയും ചെയ്തതുകൊണ്ട്, പാപങ്ങളുടെ ക്ഷമ നാം സൗജന്യ ദാനമായി പ്രാപിച്ചു എന്നും നാം വിശ്വസിക്കണം. ഏതുവിധത്തിലും, രക്ഷ വരുന്നതു നാം നമ്മുടെ പാപത്തിൽ നിന്നു തിരിയുന്നതു കൊണ്ടു മാത്രമാണ് – ഇതിനെയാണ് മാനസാന്തരം എന്നു വിളിക്കുന്നത്.
ഞാൻ മാനസാന്തരപ്പെട്ട് പാപത്തിൽ നിന്നും തിരിയുന്നില്ലെങ്കിൽ, ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി മരിച്ചു എന്നു വിശ്വസിക്കുന്നതു കൊണ്ട് ഒരു പ്രയോജനവുമില്ല കാരണം മാനസാന്തരപ്പെട്ട് വിശ്വസിക്കുന്നവർക്കാണ് രക്ഷ ദാനം ചെയ്യപ്പെടുന്നത്, വിശ്വസിക്കുക മാത്രം ചെയ്യുന്നവർക്കല്ല. വിശ്വസിക്കുന്നവർ അനേകരുണ്ട് – ക്രിസ്തു തങ്ങളുടെ പാപങ്ങൾക്കു വേണ്ടി മരിച്ചു എന്ന് വിശ്വസിക്കുന്നവരെ കൊണ്ട് ലോകം നിറഞ്ഞിരിക്കുന്നു – എന്നാൽ അവരിൽ 95% പേരും മാനസാന്തരപ്പെട്ടിട്ടില്ല. ആ കാര്യത്തിൽ അവർ ഒന്നും പ്രാപിച്ചിരിക്കുന്നില്ല. അവർ തങ്ങളോട് ക്ഷമിക്കണമെന്നു ദൈവത്തോടു യാചിക്കുന്നു, എന്നാൽ അപ്പോഴും അവർ തങ്ങളുടെ പാപങ്ങളെ അഭിമുഖീകരിക്കുന്നു, അവർ നേരെ തിരിയേണ്ടതുണ്ട്. എന്നാൽ നമ്മുടെ വിശ്വാസം യഥാർത്ഥമായതാണ് എന്നു നാം എങ്ങനെ അറിയും? യാക്കോബ് തൻ്റെ ലേഖനത്തിൽ പറയുന്നത് “പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാണ്” എന്നാണ്. അവിടെയാണ് ഗിരിപ്രഭാഷണം വരുന്നത്: നമ്മുടെ വിശ്വാസം യഥാർത്ഥമായതാണെങ്കിൽ, അതു ഗിരിപ്രഭാഷണത്തിൽ വിവരിച്ചിരിക്കുന്ന തരത്തിലുള്ള ഒരു ജീവിതം ജീവിക്കാനുള്ള ഒരു ആഗ്രഹം ഉളവാക്കുന്നു.
മനുഷ്യന് ഒരു മൃഗത്തിൽ നിന്നു വ്യത്യസ്തമായ ആഗ്രഹങ്ങളുള്ളതുപോലെ, ഒരു ക്രിസ്ത്യാനിക്കു സ്വർഗ്ഗീയമായ ആഗ്രഹങ്ങളുണ്ട്. ദൈവം ആദാമിനെ സൃഷ്ടിച്ചപ്പോൾ, അവിടുന്ന് അവനിലേക്കു ജീവശ്വാസം ഊതി, എന്നാൽ ആദാമിനു ജഡവും ഉണ്ടായിരുന്നു, ഒന്ന് അവനു ജഡം ഉണ്ടായിരുന്നതുകൊണ്ട് ഭൂമിയിലേക്കു താഴോട്ടുള്ള വലി, മൃഗങ്ങളെ പോലെ. മറ്റേത് ദൈവത്തിനു ലഭിച്ച ദിവ്യജീവൻ, അവനിലുള്ള ദൈവിക ശ്വാസം മൂലം മുകളിലേക്കുള്ള വലി. അവൻ ഏദൻ തോട്ടത്തിൽ വച്ച് താഴേക്കുള്ള വലിയോടാണ് പ്രതികരിച്ചത്, അങ്ങനെയാണ് അവൻ പാപം ചെയ്തത്.
ഒരു മനുഷ്യൻ താഴോട്ടുള്ള വലിക്കു പ്രതികരിച്ചു കൊണ്ടേയിരിക്കുമ്പോൾ, അവൻ ഒരു മൃഗത്തെ പോലെ ആയിത്തീരുന്നു. ചുറ്റുമുള്ള ലോകത്തിൽ നിങ്ങൾ കണ്ടെത്തുന്നതു മിക്ക മനുഷ്യരും പരസ്പരം മൃഗങ്ങളെ പോലെ പെരുമാറുന്നതാണ്, അതുതന്നെയല്ല മൃഗങ്ങൾക്കു ദൈവത്തിൽ ഒരു താൽപര്യവുമില്ല. വളരെയധികം ആളുകൾക്കു ദൈവത്തിൽ താല്പര്യമില്ല, അവർ കേവലം മൃഗത്തെ പോലെയാണ്. എന്നാൽ ദൈവത്തെക്കുറിച്ച് നമ്മെ ഓർപ്പിക്കുന്ന മനസ്സാക്ഷിയുടെ ശബ്ദത്തിനു നാം പ്രതികരിക്കുമ്പോൾ, അതു ദൈവത്തെങ്കിലേക്കു തിരിയാൻ നമ്മെ സഹായിക്കുന്നു, അതാണ് രക്ഷയുടെ ഒന്നാമത്തെ ചുവട്. നാം അതിനോടു പ്രതികരിച്ച് യഥാർത്ഥമായി വീണ്ടും ജനിക്കപ്പെടുമ്പോൾ, അതു ഗിരിപ്രഭാഷണത്തിൽ വിവരിക്കപ്പെട്ടിരിക്കുന്ന തരത്തിലുള്ള ജീവിതം ജീവിക്കാൻ വേണ്ട ആഗ്രഹം ജനിപ്പിക്കുന്നു.
യാക്കോബ് അതിനെ ഇപ്രകാരം വിവരിച്ചിരിക്കുന്നു: ആത്മാവില്ലാത്ത (ശ്വാസമില്ലാത്ത) ശരീരം നിർജ്ജീവമായിരിക്കുന്നതുപോലെ പ്രവൃത്തിയില്ലാത്ത വിശ്വാസവും നിർജ്ജീവമാകുന്നു (യാക്കോ.2:26). ദൈവവചനത്തിലുള്ള ഉപദേശങ്ങളിൽ ഉള്ള വിശ്വാസത്തെ അദ്ദേഹം നമ്മുടെ ശരീരത്തിലുള്ള എല്ലാ ഭാഗങ്ങളോടും താരതമ്യം ചെയ്യുന്നു. തിരുവചനത്തിലുള്ള ഓരോ സത്യവും നിങ്ങൾ വിശ്വസിച്ചേക്കാം – അത് ഈ വ്യക്തിക്കു പത്തു കൈവിരലുകളുണ്ട്, പത്തു കാൽവിരലുകളുണ്ട്, രണ്ടു ചെവികൾ ഉണ്ട്, രണ്ടു കണ്ണുകളുണ്ട്, ഒരു വായുണ്ട് എന്നു പറയുന്നതുപോലെയാണ്. ഒരു ശരീരത്തിൻ്റെ എല്ലാ ആന്തരിക അവയവങ്ങളും – കരൾ, വൃക്കകൾ, ഹൃദയം തുടങ്ങിയവ – ഉണ്ട് എന്നാൽ അയാൾ മരിച്ചവനാണെങ്കിൽ, എല്ലാം പ്രയോജനമില്ലാത്തതാണ്. ആ കാര്യത്തിൽ അയാൾ കുറച്ചു കൂടി മോശമായ ആകൃതിയിൽ ആയാലും അതു കാര്യമല്ല – കൈകളില്ല, കാലുകളില്ല, ഹൃദയമില്ല, വൃക്കയുമില്ല – അയാൾ മരിച്ചവനാണെങ്കിൽ എല്ലാം പ്രയോജന രഹിതമാണ്. അതേപോലെ, സകല ഉപദേശങ്ങളും വിശ്വസിക്കുന്നതു കൊണ്ട് എന്തു പ്രയോജനം, അവിടെ ജീവശ്വാസം ഇല്ലെങ്കിൽ, തന്നെയുമല്ല ഗിരിപ്രഭാഷണത്തിൽ വിവരിച്ചിരിക്കുന്നതിന് അനുസരിച്ചു ജീവിക്കാനുള്ള ഒരു ആഗ്രഹം പരിശുദ്ധാത്മാവ് നമ്മളിൽ കൊണ്ടുവരുന്നില്ലെങ്കിൽ ? “പ്രവൃത്തിയില്ലാത്ത വിശ്വാസം നിർജ്ജീവമാണ്” (യാക്കോ.2:26). ആ തരത്തിലുള്ള വിശ്വാസം കൃത്യമായി ഒരു ചത്ത ശരീരം പോലെയാണ്. അതിന് അതിൻ്റെ എല്ലാ ഭാഗങ്ങളും ഉണ്ടായിരിക്കാം, എന്നാൽ ശ്വാസമില്ല! ഒരു ശരീരത്തിൽ ശ്വാസമുള്ളപ്പോൾ മാത്രമാണ് അതു ജീവിക്കുന്നതെന്നു നിങ്ങൾക്കറിയാമോ? ജീവിക്കുന്ന ഒരു കൈയുള്ള (അപൂർണ്ണമായ ഉപദേശം) ഒരു ശരീരമാണ് രണ്ടു കൈകൾ ഉണ്ടായിട്ടും (പൂർണ്ണതയുള്ള ഉപദേശം) ജീവനില്ലാത്ത ഒരു ശരീരത്തേക്കാൾ നല്ലത്. നാം നമ്മുടെ ഉപദേശങ്ങളിൽ പുകഴരുത്; നാം നമ്മുടെ വരങ്ങളിൽ പുകഴരുത്. അതാണ് കൃത്യമായ കാര്യം: അതു ജീവനിലേക്കുള്ള മാർഗ്ഗം ഞെരുക്കം ഉള്ളതാണ് എന്നാണ്. ഒരു വ്യാജ പ്രവാചകൻ തൻ്റെ സഭയിൽ കൂടുതൽ ആളുകൾ വേണമെന്ന് ആഗ്രഹിക്കുമ്പോൾ, അയാൾ ആ വാതിൽ വിശാലമാക്കാൻ പോകുകയാണ്. അതുതന്നെയാണ് കൃത്യമായി അനേകം പ്രാസംഗികർ ചെയ്തിരിക്കുന്നതും, അനേകം ആളുകൾ കടന്നുവരേണ്ടതിനു വാതിൽ വിശാലമാക്കുന്നു.
പഴയ നിയമത്തിൽ വാതിൽ വിശാലമാക്കാതിരുന്ന ഒരു മനുഷ്യൻ്റെ വലിയൊരു ഉദാഹരണമാണ് നോഹ. ഭയങ്കരമായ ലൈംഗിക പാപം, അസാന്മാർഗികത, അക്രമം, തിന്മ മുതലായവയുടെ സമയത്ത് ജീവിച്ചിരുന്ന ഒരുവനായിരുന്നു അദ്ദേഹം, യേശു പറഞ്ഞത്, അന്ത്യനാളുകളിൽ നോഹയുടെ നാളുകൾ പോലെ ആയിരിക്കും എന്നാണ്, ഇന്ന് അവ അധികമായി ആയിരിക്കുന്നതുപോലെ. വ്യവസ്ഥകൾ പൂർത്തീകരിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ആരും അകത്തു കടക്കാതിരിക്കേണ്ടതിന ഏതു വിധത്തിലും, നോഹ വാതിൽ ഇടുങ്ങിയതായി സൂക്ഷിച്ചു. ആത്യന്തികമായി അദ്ദേഹത്തിൻ്റെ സ്വന്തം കുടുംബാംഗങ്ങൾ മാത്രമാണ് ആ വ്യവസ്ഥകൾ പൂർത്തീകരിച്ച് ആ സഭയിൽ നിന്നവർ. നോഹയുടെ സഭ 8 അംഗങ്ങൾ ഉള്ളതായിരുന്നു – അദ്ദേഹം, തൻ്റെ ഭാര്യ, അദ്ദേഹത്തിൻ്റെ മൂന്നു പുത്രന്മാർ, അവരുടെ ഭാര്യമാർ – തൻ്റെ മുഴുവൻ കുടുംബം, എന്നാൽ മറ്റാരുമില്ല. അദ്ദേഹത്തിനു മറ്റാരെയും ആവശ്യമില്ലാതിരുന്നതുകൊണ്ടല്ല – തൻ്റെ കാലത്തുണ്ടായിരുന്ന മുഴുലോകത്തോടും പെട്ടകത്തിനകത്തു കടക്കേണ്ടതിനു പ്രസംഗിച്ചു – എന്നാൽ ഈ എട്ടു പേർ മാത്രമേ അകത്തു കടക്കാൻ ആഗ്രഹിച്ചുള്ളൂ. ഇപ്പോൾ അദ്ദേഹം നിലവാരം താഴ്ത്തിയിരുന്നെങ്കിൽ (നീതി പ്രസംഗി എന്നാണ് നോഹ വിളിക്കപ്പെട്ടിരുന്നത്), അദ്ദേഹത്തിനു വളരെയധികം ആളുകളെ ലഭിക്കുമായിരുന്നു. അദ്ദേഹത്തിന് എൺപതോ അല്ലെങ്കിൽ എണ്ണൂറോ ലഭിക്കുമായിരുന്നു, എന്നാൽ അവരിൽ ആരും പെട്ടകത്തിനകത്തു കടക്കുവാൻ യോഗ്യതയുള്ളവരാകുമായിരുന്നില്ല, അങ്ങനെ മുഴു ലോകവും നശിപ്പിക്കപ്പെടുമായിരുന്നു. ഞാനും നിങ്ങളും ഇന്നു ജീവിക്കുമായിരുന്നില്ല. അന്ത്യനാളുകൾ നോഹയുടെ കാലം പോലെയാണെങ്കിൽ, അപ്പോൾ അന്ത്യനാളുകളിൽ, ദൈവത്തിൻ്റെ നിലവാരം താഴ്ത്താത്തവരായി, നോഹയെ പോലെയുള്ളവരും ഉണ്ടായിരിക്കേണ്ടതുണ്ട്. യേശു ഉണ്ടാക്കിയതു പോലെ ഇടുക്കമുള്ളതായി വാതിലുകൾ സൂക്ഷിക്കുന്ന നീതി പ്രസംഗികർ ഉണ്ടായിരിക്കണം – യേശു പറഞ്ഞതിനേക്കാൾ കൂടുതൽ ഇടുക്കമുള്ളതാക്കാൻ ശ്രമിക്കുന്ന നിയമ വാദികൾ അല്ല. അതുപോലെയുള്ള ആളുകളും ഉണ്ടെന്നു പറയുന്നതിൽ എനിക്കു ദുഃഖമുണ്ട്, വചനത്തോടു കൂട്ടുചേർക്കുന്നവർ, യേശു ഒരിക്കലും പറഞ്ഞിട്ടില്ലാത്ത കാര്യങ്ങൾ പറഞ്ഞു യേശു ഉണ്ടാക്കിയതിനെക്കാൾ ഇടുക്കമുള്ളതായി വാതിൽ ഉണ്ടാക്കാൻ ശ്രമിക്കുന്നവർ. നാം ശരിയായ വലിപ്പത്തിൽ അതുണ്ടാക്കേണ്ടതുണ്ട്, അതുകൊണ്ടാണ് നാം വചനം അറിയേണ്ടതും.















