ജ്ഞാനമുള്ള മനുഷ്യൻ തിരുത്തലുകളെ (ശാസനയെ) സ്നേഹിക്കുന്നു – WFTW 4 ഒക്ടോബർ 2026

സാക് പുന്നൻ

പരിഹാസിയെ  ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു, ദുഷ്ടനെ ഭർത്സിക്കുന്നവന്  കറ പറ്റുന്നു. പരിഹാസി നിന്നെ പകയ്ക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്. ജ്ഞാനിയെ ശാസിക്ക അവൻ നിന്നെ സ്നേഹിക്കും. ജഞാനിയെ പ്രബോധിപ്പിക്ക, അവൻ്റെ ജ്ഞാനം വർദ്ധിക്കും, നീതിമാനെ ഉപദേശിക്ക അവൻ വിദ്യാഭിവൃദ്ധി പ്രാപിക്കും (സദൃശ . 9:7-9).

ദൈവവചനം നൽകപ്പെട്ടിരിക്കുന്ന ഉദ്ദേശങ്ങളിൽ ഒന്ന് തിരുത്തൽ (ശാസന) ആണ്.  2 തിമൊ.3:16 ൽ  നാം വായിക്കുന്നത് “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിൻ്റെ മനുഷ്യൻ സകല സൽപ്രവർത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന് ഉപദേശത്തിനും ശാസനത്തിനും ഗുണീകരണത്തിനും നീതിയിലെ അഭ്യസനത്തിനും പ്രയോജനമുള്ളത്” എന്നാണ്. സദൃശവാക്യങ്ങളുടെ പുസ്തകത്തിലും നാം കാണുന്നത് ജ്ഞാനം നമ്മിലേക്ക് പകരപ്പെടുന്നത് ശാസനയിലൂടെയാണെന്നാണ്. എന്നാൽ എല്ലാവർക്കും തിരുത്തപ്പെടാൻ കഴിയില്ല. അനേകം ആളുകൾക്കും ഇഞാനം സമ്പാദിക്കാൻ കഴിയുന്നില്ല കാരണം അവർ തിരുത്തപ്പെടുമ്പോൾ, അവർക്ക് ഇഷ്ടക്കേടുണ്ടാകുന്നു. മിക്ക വിശ്വാസികളെയും നിങ്ങൾ ശാസിക്കുമ്പോൾ (തിരുത്തുമ്പോൾ) അവർ നീരസപ്പെടുന്നു. അവർ അത്ഭുതകരമാണ്, ആത്മീയരാണ്, പൂർണ്ണഹൃദയരാണ് എന്നുപറഞ്ഞുകൊണ്ട് അവരെ പുകഴ്ത്തിയാൽ അവർ അഹങ്കാരമുള്ളവരാകുകയും നിങ്ങളുമായി സൗഹൃദം ഉള്ളവരാകുകയും ചെയ്യുന്നു. അവർ ചെയ്യുന്നതിൽ ചില തെറ്റുകൾ ഉണ്ടെന്ന് നിങ്ങൾ അവരോട് പറഞ്ഞ് അതിനെ പ്രത്യേകമായി ചൂണ്ടിക്കാണിച്ചാൽ, അവർ നീരസപ്പെട്ട് മുറിവേൽക്കപ്പെട്ടവരായി, നിങ്ങളോട് സൗഹൃദമില്ലാത്തവരായിരിക്കും, അവർ അതിനെക്കുറിച്ച് അസ്വസ്ഥരാകുകയും അവരുടെ ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ ജീവിതത്തിൽ തിരുത്തപ്പെടേണ്ട കാര്യങ്ങളെക്കുറിച്ചല്ല അവർ ഉത്കണ്ഠപ്പെടുന്നത് എന്നാൽ അതിനുപകരം അവ ജഡികമാണെന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചതാണ് അവരെ അസ്വസ്ഥമാക്കുന്നത്. അങ്ങനെയുള്ള ആളുകൾക്കു  വർഷങ്ങളോളം ജീവിക്കാൻ കഴിയും എന്നാൽ ഒരിക്കലും അവർ ജ്ഞാനികളാകുന്നില്ല.

അനേകം വിശ്വാസികൾ ഒരിക്കലും ജ്ഞാനികളാകാത്തതിന്റെ മുഖ്യ കാരണങ്ങളിൽ ഒന്ന് അവർ തിരുത്തപ്പെടുമ്പോൾ നീരസപ്പെടുന്നതു കൊണ്ടാണെന്നു  ഞാൻ പറയും. അനേകം യുവാക്കൾ തങ്ങളോട് മുഖസ്തുതി പറയുന്നവരെ മാത്രം ചുറ്റിപ്പറ്റി നിൽക്കുന്നു. അവർ പുതിയ ഉടമ്പടി സഭകൾ എന്ന് പേരുള്ളവയിൽ ഇരിക്കുന്നുണ്ടെങ്കിലും, അവർക്ക് ബാബിലോണിന്റെ ആത്മാവാണ് അവരുടെ ഉള്ളിലുള്ളത്, കാരണം അവർ താല്പര്യപ്പെടുന്നത് മുഖസ്തുതിയിൽ മാത്രമാണ് ശാസനയിലല്ല. ഞാൻ തിരുത്തലുകളിൽ താല്പര്യമില്ലാതെ മുഖസ്തുതിയിൽ മാത്രം താല്പര്യപ്പെടുന്നവനാണെങ്കിൽ, മുഴുലോകത്തിലുമുള്ള ഏറ്റവും ആത്മീയതയുള്ള കൂടിവരവിൽ ഞാൻ ഇരുന്നാലും എനിക്ക് അവസാനം വരെ ഒരു ബാബിലോണിയൻ ആയിരിക്കാൻ കഴിയും. ഞാനും ആവശ്യമില്ലാത്ത ഒരുവനെ തിരുത്തുന്നത് ഒരു സമയം പാഴാക്കലാണ്. “പരിഹാസിയെ ശാസിക്കുന്നവൻ ലജ്ജ സമ്പാദിക്കുന്നു. പരിഹാസി നിന്നെ പകയ്ക്കാതിരിക്കേണ്ടതിന് അവനെ ശാസിക്കരുത്. ജ്ഞാനിയെ ശാസിക്ക “.

ജ്ഞാനിയായ ഒരു മനുഷ്യൻ്റെ അടയാളം ഇതാണ്: അവനെ തിരുത്തുകയും ശാസിക്കുകയും ചെയ്യുക, അവൻ നിന്നെ സ്നേഹിക്കും. നമ്മിൽ ഓരോരുത്തരും ഇരുന്ന് നാം ജ്ഞാനിയാണോ അല്ലയോ എന്ന് നമ്മോടു തന്നെ ചോദിക്കാം. ഇവിടെ ഇതാ കുറച്ചു ഗൃഹപാഠം. നിങ്ങളെ തിരുത്തിയിട്ടുള്ള ആരെയെങ്കിലും കുറിച്ച് ചിന്തിക്കുക. അത് ഒരു പിതാവോ, ഒരു മാതാവോ, ഒരു ഭർത്താവോ, അല്ലെങ്കിൽ ഒരു മൂത്ത സഹോദരനോ ആയിരിക്കാം. നിങ്ങളുടെ പൂർണ്ണഹൃദയത്തോടും കൂടെ അയാളെ നിങ്ങൾ സ്നേഹിക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ നിങ്ങൾ ജ്ഞാനിയാണ്. ജ്ഞാനികൾ എല്ലാവരും തിരുത്തലുകളെ സ്നേഹിക്കുന്നു. അങ്ങനെയാണ് അവർ ജ്ഞാനികളായത്. യുവാക്കൾ ആയവർക്ക് തങ്ങളുടെ ഭോഷത്തങ്ങളിൽ നിന്നു പുറത്തുവരാൻ കഴിയാത്തതിന്റെ മുഖ്യകാരണം അവർ തിരുത്തലുകളെ സ്നേഹിക്കാത്തതാണ്. വെറുതെ മുഖസ്തുതി പറയുന്ന സഹോദരീ സഹോദരന്മാരെ സൂക്ഷിക്കുക. അവർ നിങ്ങൾ ജ്ഞാനികൾ ആകാൻ വേണ്ടി സഹായിക്കാൻ പോകുന്നില്ല. ജ്ഞാനം ആരെയെങ്കിലും പൊക്കി പറയുന്നതായി സദൃശ്യവാക്യങ്ങളുടെ പുസ്തകങ്ങളിലോ തിരുവചനം മുഴുവൻ നോക്കിയാലോ ഒരിടത്തും നിങ്ങൾ കാണുന്നില്ല. ദൈവവചനം നൽകപ്പെട്ടിരിക്കുന്നത് മുഖസ്തുതിക്കായിട്ടല്ല, അത് തിരുത്തലുകൾ (ശാസന) യ്ക്കായിട്ടാണ്.

സദൃശ്യവാക്യങ്ങൾ 9:9 ഇപ്രകാരം പറയുന്നു, “ജ്ഞാനിയെ പ്രബോധിപ്പിക്ക അവൻ്റെ ജ്ഞാനം വർദ്ധിക്കും“. എന്തുകൊണ്ടാണ് ജ്ഞാനിയായ മനുഷ്യൻ തിരുത്തലുകളെ സ്നേഹിക്കുന്നത്? കാരണം അവൻ കൂടുതൽ ജ്ഞാനിയാകാൻ ആഗ്രഹിക്കുന്നു. ഇപ്പോഴും ദൈവത്തിൻ്റെ ജ്ഞാനത്തോളം അവൻ എത്തിയിട്ടില്ലെന്ന് അവൻ അറിയുന്നു അതുകൊണ്ട് അവൻ ഇനിയും കൂടുതൽ ജഞാനി ആകാൻ ആഗ്രഹിക്കുന്നു. അതുകൊണ്ട് അവൻ തിരുത്തലുകളും ശാസനകളും സ്വീകരിക്കുന്നു. നേരത്തെ തന്നെ നീതിമാനായ ഒരുവന്  “സഹോദരാ പണസ്നേഹത്തെ വിട്ടോടുക” എന്നതുപോലെയുള്ള ഒരു പ്രബോധനം നിങ്ങൾ നൽകിയാൽ, താൻ പണം സ്നേഹിയാണെന്ന് നിങ്ങൾ ചിന്തിക്കുന്നു എന്ന കാര്യം അയാളെ നീരസപ്പെടുത്തുകയില്ല. അയാൾ അത് ഏറ്റെടുക്കുന്നു. പൗലൊസ് തിമൊഥെയൊസിന് എഴുതിയത് എന്താണെന്നതിനെക്കുറിച്ച് ചിന്തിക്കുക. “സഹോദരാ, യൗവന മോഹങ്ങൾ വിട്ടോടുക”. തിമൊഥെയൊസ് മുറിപ്പെട്ടു പോയില്ല. “ഞാൻ യൗവന മോഹങ്ങളുടെ പിന്നാലെ ഓടുകയാണെന്നാണോ പൗലൊസ് കരുതുന്നത്? എന്ന് അവൻ ചിന്തിച്ചില്ല. ഇല്ല അവൻ അത് ഏറ്റെടുത്തു – “ആ പ്രബോധനത്തിനു നന്ദി സഹോദരാ. അതെനിക്ക് നന്മയ്ക്കാണ് എനിക്കതാവശ്യമാണ്”. അങ്ങനെ അവൻ യൗവന മോഹങ്ങളിൽ നിന്നും പണസ്നേഹത്തിൽ നിന്നും കൂടുതൽ സ്വതന്ത്രനായി തീർന്നു. ആത്മാവിൽ ദരിദ്രനായവനു മാത്രമേ ജ്ഞാനിയായി തീരാൻ കഴിയൂ : തിരുത്തപ്പെടാൻ മനസ്സുള്ളവനും യേശുവിനെ പോലെ ഇനിയും അധികം ആയി തീരാനും ദൈവത്തിൻ്റെ നിർമ്മലതയും സമാധാനവും നന്മയും തങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുവാനുമുള്ള തങ്ങളുടെ ആവശ്യം കാണുന്നവരാണ് ആത്മാവിൽ ദരിദ്രർ. നാം ജ്ഞാനത്തിൽ വളരുന്നുണ്ടോ ഇല്ലയോ എന്നതിൻ്റെ ഒരു പരീക്ഷണം നമ്മെ തിരുത്തുന്നവരോട് നമുക്കൊരു സ്നേഹം ഉണ്ടോ എന്നതാണ്. നാം ശാസനക്കും തിരുത്തലിനും തുറന്നിരിക്കുന്നവരും നാം അതിനായി ആഗ്രഹിക്കുന്നവരും നമുക്കത് ആവശ്യമുള്ളവരും ആണെങ്കിൽ, അപ്പോൾ നാം ജ്ഞാനികളാണ്. നമുക്ക് അത്യാവശ്യമില്ലെങ്കിൽ, നാം ഒരുതരം സ്തംഭനാവസ്ഥയിലാണെന്നു നമുക്കു പറയാം. നാം യഥാർത്ഥമായി ജ്ഞാനത്തിൽ വളരുന്നതേ ഇല്ല. എന്നാൽ നാം എത്രമാത്രം ജ്ഞാനിയാണോ, അത്രമാത്രം കൂടുതൽ തിരുത്തലുകൾക്കും കൂടുതൽ ജ്ഞാനത്തിനും വേണ്ടി നാം ആഗ്രഹിക്കും. ഇവിടെ നാം കാണുന്നത് തിരുത്തലുകളോടുള്ള നമ്മുടെ മനോഭാവം, നമ്മുടെ ജ്ഞാനത്തിന്റെ മാത്രം പരിശോധനയല്ല, നമുക്ക് താഴ്മയുടെ ഒരു പരിശോധനയും കൂടിയാണ്, അതുതന്നെയല്ല,  താഴ്മയാണ് ദൈവത്തിൻ്റെ കൃപ പ്രാപിക്കുന്നത്.